മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ് നോട്ട് നിരോധന സമയത്ത് ചന്ദ്രിക ദിനപത്രത്തിന്റെ രണ്ട് അക്കൗണ്ടുകളിലായി പത്ത് കോടിയിലേറെ രൂപയുടെ ഇടപാട് നടത്തിയത് ചൂണ്ടിക്കാണിച്ച് സമർപിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇടപാട് നടന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് വിജിലൻസ് ഹൈകോടതിയെ അറിയിച്ചിട്ടുണ്ട്. ആരോപണം സംബന്ധിച്ച് കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്നും വിജിലന്‍സ് കോടതിയില്‍ പറഞ്ഞിരുന്നു. പാലാരിവട്ടം പാലം കരാറുകാരായ ആർ.ഡി.എസ് കമ്പനിക്ക് മൊബിലൈസേഷന്‍ അഡ്വാന്‍സ് അനുവദിച്ചതിലും ഗൂഡാലോചനയിലും മുന്‍മന്ത്രിയുടെ പങ്ക് അന്വേഷിക്കാന്‍ അഴിമതി നിരോധന നിയമത്തിലെ 17(എ) പ്രകാരമുള്ള […]