Kerala

ഇന്ന് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.78 ശതമാനം

ഇന്ന് സംസ്ഥാനത്തെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.78 ശതമാനം. കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 25,141 കൊവിഡ് ടെസ്റ്റ് സാമ്പിളുകളാണ്. അതില്‍ 2710 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലപ്പുറം 496, കോഴിക്കോട് 402, എറണാകുളം 279, തൃശൂര്‍ 228, ആലപ്പുഴ 226, തിരുവനന്തപുരം 204, കൊല്ലം 191, പാലക്കാട് 185, കോട്ടയം 165, കണ്ണൂര്‍ 110, ഇടുക്കി 83, കാസര്‍ഗോഡ് 64, പത്തനംതിട്ട 40, വയനാട് 37 എന്നിങ്ങനേയാണ് […]

Health

അഞ്ചിലൊന്ന് കൊവിഡ് രോഗികൾക്കും മാനസിക അസ്വാസ്ഥ്യങ്ങൾ ഉടലെടുക്കുന്നതായി റിപ്പോർട്ട്

അഞ്ചിലൊന്ന് കൊവിഡ് രോഗികൾക്കും മാനസിക അസ്വാസ്ഥ്യങ്ങൾ ഉടലെടുക്കുന്നതായി റിപ്പോർട്ട്.ഇരുപത് ശതമാനം കൊവിഡ് രോഗികൾക്കും 90 ദിവസത്തിനുള്ളിൽ മാനസിക പ്രശ്‌നങ്ങൾ ഉടലെടുത്തതായി പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആശങ്ക, വിഷാദം, ഉറക്കമില്ലായ്മ, എന്നിവ കൊവിഡ് മുക്തരായവരിൽ കണ്ടുവരുന്നതായി പഠന റിപ്പോർട്ടിൽ പറയുന്നു. ഒപ്പം ഡിമൻഷ്യയ്ക്കുള്ള സാധ്യതയുമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. കൊവിഡ് മുതക്തരിൽ മാനസിക പ്രശ്‌നങ്ങളുണ്ടാകുമെന്നും, അവയ്ക്ക് പിന്നിലെ കാരണങ്ങളും, അത് തരണം ചെയ്യാനുള്ള മാർഗങ്ങളും അടിയന്തരമായി കണ്ടെത്തേണ്ടതുണ്ടെന്നും ബ്രിട്ടനിലെ ഓക്‌സ്‌ഫോർഡ് സർവകലാശാല പ്രൊഫസർ പോൾ ഹാരിസൺ പറഞ്ഞു. കൊവിഡ് തലച്ചോറിനെ […]

India National

രാജ്യത്ത് വീണ്ടും അരലക്ഷം കടന്ന് കൊവിഡ് ബാധിതര്‍; 24 മണിക്കൂറിനിടെ 50, 357 കേസുകള്‍, 577 മരണം

രാജ്യത്ത് വീണ്ടും അരലക്ഷം കടന്ന് കൊവിഡ് ബാധിതര്‍. 24 മണിക്കൂറിനിടെ 577 പേര്‍ മരിച്ചു. രോഗബാധിതരുടെ എണ്ണം 84 ലക്ഷമായി തുടരുന്നു. മൂന്നാംഘട്ട വ്യാപനം നടക്കുന്ന ഡല്‍ഹിയില്‍ പ്രതിദിന കേസുകളില്‍ വന്‍ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തു. 84,62,081 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 1,25,562 പേരാണ് മരിച്ചത്. രോഗമുക്തി നിരക്ക് 92.4 ശതമാനത്തില്‍ എത്തി. മരണ നിരക്ക് 1.48 ശതമാനമായി കുറഞ്ഞു. ഇന്നലെ മാത്രം രോഗമുക്തി നേടിയത് 53,920 പേര്‍ക്കാണ്. ഇതോടെ 78,19,887 പേര്‍ക്കാണ് […]

Health

കൊറോണ വൈറസിൽ ജനിതകമാറ്റം സംഭവിക്കുന്നുവെന്ന് പഠനം

കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിക്കുന്നതായി പഠനം. അമേരിക്കയിൽ 5000 രോഗികളിൽ നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തൽ. D614G എന്ന ജനിതക മാറ്റം കൊറോണ വൈറസിന്റെ മുള്ളുപോലുള്ള ആവരണത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇവ നമ്മുടെ കോശങ്ങളിൽ തുളച്ചു കയറുമെന്നും പഠനത്തിൽ പറയുന്നു. കൊവിഡ് മാഹാമാരി പടർന്നുപിടിച്ച സമയത്ത് 71% രോഗികളിലും ഈ ജനിതക മാറ്റം സംഭവിച്ച വൈറസ് സാന്നിധ്യമാണ് കണ്ടെത്തിയത്. ഹൂസ്റ്റണിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് പടർന്ന് പിടിച്ചപ്പോൾ 99.9 ശതമാനം പേരിലും ഈ വൈറസാണ് […]

Health Kerala

സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 438 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7108 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി കോഴിക്കോട് -576 എറണാകുളം […]

India National

രാജ്യത്ത് രോഗവ്യാപനം കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 48,648 പേര്‍ക്ക് കൊവിഡ്

രാജ്യത്ത് കൊവിഡ് രോഗവ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അര ലക്ഷത്തിനടുത്ത് പുതിയ രോഗികളും, 563 മരണവും റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുള്ളവരുടെ എണ്ണം 5 ലക്ഷമായി കുറഞ്ഞു. രോഗമുക്തി നിരക്ക് 91 ശതമാനം കടന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്ത് കൊവിഡ് രോഗികള്‍ അര ലക്ഷത്തില്‍ താഴെയാക്കുന്നത്. 48,648 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 80,88,851 ആയി. അതേസമയം, മരണസംഖ്യ വീണ്ടും 500 കടന്നത് ആശങ്കയായി. ഇതുവരെ 1,21,090 പേര്‍ക്കാണ് വൈറസ് […]

India

രാജ്യത്ത് കൊവിഡ് ബാധിതർ 78 ലക്ഷത്തിലേക്ക്

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് 78 ലക്ഷം കടക്കും. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.18 ലക്ഷത്തിനടുത്തെത്തി. രോഗമുക്തി നിരക്ക് 90 ശതമാനത്തിലേക്ക് അടുത്തു.പ്രതിദിന കണക്കില്‍ രോഗികളെക്കാള്‍ രോഗമുക്തിരുടെ എണ്ണം കൂടുന്ന സാഹചര്യം രാജ്യത്ത് തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രതിദിന കണക്കില്‍ വീണ്ടും കേരളം മഹാരാഷ്ട്രയെ മറികടന്ന് ഒന്നാമതെത്തി. കേരളത്തില്‍ 8,511 പേര്‍ക്ക് സ്ഥിരീകരിച്ചപ്പോള്‍ മഹാരാഷ്ട്രയില്‍ 7,347 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലെ ആകെ മരണസംഖ്യ 43,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കര്‍ണാടക-5356, […]

Kerala

സംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്ക് കോവിഡ്; 24 മരണം

സംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 6767 പേര്‍ ഇന്ന് കോവിഡ് മുക്തരായി. ഇന്ന് 24 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ആകെ മരണം 1113 ആയി. 51836 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 250 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 1158 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. മലപ്പുറം 1025, കോഴിക്കോട് 970, തൃശൂര്‍ 809, പാലക്കാട് 648, എറണാകുളം 606, തിരുവനന്തപുരം 595, ആലപ്പുഴ 563, കോട്ടയം 432, കൊല്ലം 418, കണ്ണൂര്‍ 405, […]

India National

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 72 ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 72 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 63,509 പോസിറ്റീവ് കേസുകളും 730 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 72,39,390 ആയി. ആകെ മരണം 1,10,586 ആയി. 8,26,876 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ആകെ രോഗമുക്തരുടെ എണ്ണം 63,01,928 ആയി. രാജ്യത്തെ 47 ശതമാനം കൊവിഡ് മരണങ്ങളും അറുപത് വയസിൽ കൂടുതൽ ഉള്ളവരുടേതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. മഞ്ഞുകാലം വരുന്നതിനാൽ ശ്വാസകോശ രോഗങ്ങൾ മൂർച്ഛിക്കുമെന്നും പൊതുജനങ്ങളോട് ജാഗ്രത […]

Kerala

5445 പേര്‍ക്ക് കോവിഡ്; 7003 രോഗമുക്തി

കേരളത്തില്‍ ഇന്ന് 5445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍ 377, ആലപ്പുഴ 317, പത്തനംതിട്ട 295, പാലക്കാട് 285, കാസര്‍ഗോഡ് 236, കോട്ടയം 231, വയനാട് 131, ഇടുക്കി 121 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പാച്ചല്ലൂര്‍ […]