ഇന്ത്യയില്‍ കോവിഡ് പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും രണ്ട് ലക്ഷത്തിന് താഴെയെത്തി. നാല്‍പത് ദിവസത്തിന് ശേഷമാണ് രാജ്യത്തെ കോവിഡ് കേസുകള്‍ രണ്ട് ലക്ഷത്തില്‍ താഴെയാകുന്നത്. മരണനിരക്കും 27 ദിവസത്തിനിടെ കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3260 പേരാണ് രാജ്യത്ത് മരിച്ചത്. 19,5994 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഏപ്രില്‍ 13 1,85,295 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇതാദ്യമായാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഏറ്റവും കുറഞ്ഞ നിലയിലെത്തുന്നത്. ഏപ്രില്‍ 14 ന് […]
Tag: Coronavirus
കൊവിഡ് പരിശോധന ഇനി വീട്ടിലും; ആന്റിജന്‍ ടെസ്റ്റ് കിറ്റിന് ഐസിഎംആര്‍ അംഗീകാരം
ജനങ്ങള്‍ക്ക് സ്വയം കൊവിഡ് പരിശോധിക്കാവുന്ന റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റിന് ഐസിഎംആര്‍. അംഗീകാരം നല്‍കി. കിറ്റ് ഉടന്‍ പൊതുവിപണിയില്‍ ലഭ്യമാക്കും. രോഗലക്ഷണം ഉള്ളവര്‍ക്കും രോഗികളുമായി അടുത്ത സമ്പര്‍ക്കമുള്ളവര്‍ക്കും മാത്രമേ ടെസ്റ്റ്കിറ്റ് ഐസിഎംആര്‍ നിര്‍ദേശിക്കുന്നുള്ളൂ. കിറ്റിനൊപ്പം നല്‍കിയിരിക്കുന്ന നിര്‍ദേശമനുസരിച്ച് പരിശോധന സ്വയം നടത്താം. മൂക്കിലെ സ്രവം ഉപയോഗിച്ചാണ് പരിശോധന. ഇത് പരിചയപ്പെടുത്താന്‍ പുതിയ മൊബെെല്‍ ആപ്ലിക്കേഷനും പുറത്തിറക്കും. റിസള്‍ട്ട് 15 മിനിട്ടിനുള്ളില്‍ ലഭ്യമാകും. പൂനെയിലെ മൈ ലാബ് സിസ്‌കവറി സൊലൂഷന്‍സ് നിര്‍മിച്ച കിറ്റിനാണ് നിലവില്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. ഒരു […]
സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കൊവിഡ്
കേരളത്തില്‍ ഇന്ന് 39,955 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് 3223, കോട്ടയം 2771, ആലപ്പുഴ 2709, കണ്ണൂര്‍ 2261, പത്തനംതിട്ട 1301, ഇടുക്കി 1236, കാസര്‍ഗോഡ് 883, വയനാട് 787 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,656 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.61 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]
ബംഗളൂരുവില്‍ ഓക്‌സിജന്‍ കിട്ടാതെ 23 കൊവിഡ് രോഗികള്‍ മരിച്ചു
ബംഗളൂരുവിന് അടുത്ത് ചാമരാജ് ജില്ലാ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 23 കൊവിഡ് രോഗികള്‍ മരിച്ചു. വെന്റിലേറ്ററില്‍ ഉണ്ടായിരുന്നവരാണ് മരിച്ചത്. മരിച്ചവരുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. 24 മണിക്കൂറിനിടെയാണ് ഇവരുടെ മരണം. പൊലീസ് ആശുപത്രിയില്‍ എത്തി സാഹചര്യങ്ങള്‍ പരിശോധിച്ചു. മൈസൂരില്‍ നിന്ന് ഓക്‌സിജന്‍ എത്തിയില്ലെന്നാണ് വിശദീകരണം. ഓക്‌സിജന്‍ അയച്ചിട്ടില്ലെന്നാണ് മൈസൂരില്‍ നിന്നുള്ള വിവരം. ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ശനിയാഴ്ച കല്‍ബുര്‍ഗിയില്‍ നാല് പേര്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചിരുന്നു. ബംഗളൂരു ഇപ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിക്കുന്ന […]
ഇന്ത്യയില്‍ 3.68 ലക്ഷം പ്രതിദിന കൊവിഡ് രോഗികള്‍; 3417 മരണം
രാജ്യത്ത് മൂന്നര ലക്ഷം കടന്ന് പ്രതിദിന കൊവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 368147 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 3417 പേര്‍ മരിച്ചു. കഴിഞ്ഞ ആഴ്ചയില്‍ 26 ലക്ഷത്തില്‍ അധികം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 23,800ന് അടുത്ത് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മെയ് 1ന് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നിരുന്നു. ഇന്നലെ കേസുകളുടെ എണ്ണം കുറഞ്ഞത് ആശ്വാസ കണക്കായി. മഹാരാഷ്ട്രയില്‍ 55000ന് അടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍ പ്രദേശില്‍ […]
18 വയസ് മുതലുള്ളവരുടെ കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്; അവ്യക്തത തുടരുന്നു
പുതിയ കേന്ദ്ര വാക്‌സിനേഷന്‍ നയത്തിന്റെ ഭാഗമായി നാളെ മുതല്‍ ആരംഭിക്കേണ്ട 18നും 45 നും ഇടയില്‍ പ്രായമായവരുടെ കുത്തിവയ്പ് സംബന്ധിച്ച അവ്യക്തത തുടരുന്നു.സംസ്ഥാനത്ത് 18 വയസ് മുതലുള്ളവര്‍ക്ക് കുത്തിവയ്‌പ്പെടുക്കാന്‍ കാത്തിരിക്കേണ്ടി വരും രജിസ്‌ട്രേഷന്‍ തുടരുന്നുണ്ടെങ്കിലും അധിക വാക്‌സിന്‍ സംസ്ഥാനത്ത് എത്താത്തതും വാക്‌സിന്‍ വിലയ്ക്ക് വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് നടപടിയാകാത്തതും കുത്തിവയ്പ്പ് വൈകിപ്പിക്കും. കൊവിന്‍ ആപ്പ് വഴിയുള്ള രജിസ്‌ട്രേഷനിലും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 18 കഴിഞ്ഞവര്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ രണ്ടു ഡോസ് വാക്‌സിനും സൗജന്യമാക്കി ഉത്തരവിറക്കിയെങ്കിലും പുതുക്കിയ കേന്ദ്രനയ പ്രകാരം […]
ഗൃഹ നിരീക്ഷണത്തിലുള്ള കൊവിഡ് രോഗികള്‍ക്കായി പുതിയ മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രം
വീട്ടില്‍ നിരീക്ഷണത്തിലിരിക്കുന്ന കൊവിഡ് രോഗികള്‍ക്കുള്ള പുതിയ ചികിത്സാ മാര്‍ഗരേഖ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചു. ദിവസം രണ്ടു നേരം ചൂടുവെള്ളം കവിള്‍ കൊള്ളുകയും ആവി പിടിക്കുകയും ചെയ്യണമെന്ന് മാര്‍ഗ രേഖയില്‍ പറയുന്നു. പനി, മൂക്കൊലിപ്പ്, കഫക്കെട്ട് തുടങ്ങിയവയുള്ളവര്‍ ഡോക്ടറുടെ സഹായം നിര്‍ബന്ധമായും തേടണം. പനിയുള്ളവര്‍ക്ക് ദിവസം നാല് നേരം പാരസെറ്റമോള്‍ കഴിക്കാം. പരമാവധി ഡോസ് 650 എംജിയായിരിക്കണമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു. ഭക്ഷണവും മരുന്നുകളും, മറ്റ് കുടുംബാംഗങ്ങള്‍ക്ക് രോഗം പടരാതിരിക്കാനുള്ള സുരക്ഷ മാനദണ്ഡങ്ങളും വിവരിക്കുകയാണ് പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശത്തിലൂടെ കേന്ദ്ര […]
ബാറുകളും തിയറ്ററുകളും ഒന്‍പത് മണി വരെ പ്രവര്‍ത്തിപ്പിക്കാം
സംസ്ഥാനത്ത് ബാറുകളും തിയറ്ററുകളും ഒന്‍പത് മണി വരെ പ്രവര്‍ത്തിപ്പിക്കാമെന്ന് ചീഫ് സെക്രട്ടറി വി പി ജോയ്. വിവാഹം അടക്കമുള്ള പരിപാടികള്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കണം. കടകളും ഹോട്ടലുകളും ടേക് എവേ കൗണ്ടറുകളും ഹോം ഡെലിവറിയും പ്രോത്സാഹിപ്പിക്കണം. ട്യൂഷന്‍ നടത്തിപ്പ് കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് നടത്തണം. അത്യാവശ്യമില്ലാത്ത പരിപാടികള്‍ നീട്ടി വയ്ക്കണം. ഉത്സവങ്ങളുടെ നടത്തിപ്പിനും 150 പേരെന്ന നിബന്ധന ബാധകമാണെന്നും ചീഫ് സെക്രട്ടറി. അതേസമയം സംസ്ഥാനത്ത് ഇന്ന് 8126 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1267, കോഴിക്കോട് 1062,തിരുവനന്തപുരം […]
വാക്‌സിനേഷന്‍ വര്‍ധിപ്പിച്ചാല്‍ ജൂണ്‍ മാസത്തില്‍ സ്‌കൂള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് ചീഫ് സെക്രട്ടറി
വാക്‌സിനേഷന്‍ വര്‍ധിപ്പിച്ചാല്‍ ജൂണ്‍ മാസത്തില്‍ സ്‌കൂള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് ചീഫ് സെക്രട്ടറി വി പി ജോയ് പറഞ്ഞു. പരീക്ഷകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും. സ്‌കൂളിലേക്കുള്ള യാത്ര സുരക്ഷിതമായി നടത്തുകയാണ് പ്രധാനം. കഴിയുന്നതും സ്‌കൂള്‍ ബസുകളില്‍ കുട്ടികളെ യാത്ര ചെയ്യിക്കുകയാണ് നല്ലതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. സംസ്ഥാനത്ത് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കും. മികച്ച രീതിയിലാണ് നിലവില്‍ വാക്‌സിനേഷന്‍ നടത്തുന്നത്. വാക്‌സിനേഷന് തയാറായി ജനം സ്വയം മുന്നോട്ടുവരണം. ഒരു കോടി ഡോസ് വാക്‌സിന്‍ കൂടി എത്തിച്ചാല്‍ വാക്‌സിനേഷന്‍ ഊര്‍ജിതമാകും. സംസ്ഥാനത്ത് […]
4353 പേര്‍ക്ക് കോവിഡ്; 2205 രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 4353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 654, കോഴിക്കോട് 453, തിരുവനന്തപുരം 444, തൃശൂര്‍ 393, മലപ്പുറം 359, കണ്ണൂര്‍ 334, കോട്ടയം 324, കൊല്ലം 279, ആലപ്പുഴ 241, കാസര്‍ഗോഡ് 234, പാലക്കാട് 190, വയനാട് 176, പത്തനംതിട്ട 147, ഇടുക്കി 125 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. […]