കാസർഗോഡ് ജില്ലയിൽ അഞ്ചോളം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ. മഞ്ചേശ്വരം, കുമ്പള, കാസർഗോഡ്, ഹൊസ്ദുർഗ്, നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ. കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. നിരോധനാജ്ഞ ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. കാസർഗോഡ് ജില്ലയിൽ ഇന്നലെ 106 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരിടവേളയ്ക്ക് ശേഷം കാസർഗോഡ് കൊവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്. ഇത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. അതിനിടെ കാസർഗോഡ് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. പടന്നക്കാട് സ്വദേശി നബീസ(75)ആണ് […]
Tag: Coronavirus
രാജ്യത്തെ കൊവിഡ് കേസുകൾ 12 ലക്ഷത്തിലേക്ക്
രാജ്യത്തെ കൊവിഡ് കേസുകൾ 12 ലക്ഷത്തിലേക്ക്. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ രോഗവ്യാപനം അതീവരൂക്ഷമായി. ഭോപ്പാൽ നാളെ രാത്രി എട്ട് മുതൽ പത്ത് ദിവസത്തേക്ക് സമ്പൂർണ ലോക്ക്ഡൗണിലേക്ക് മാറും. മണിപ്പൂരിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ 14 ദിവസത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ബിഹാറിൽ പോസിറ്റീവ് കേസുകൾ 30,000 കടന്നു. തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ 5,849 പേർക്ക് രോഗം സ്ഥിരീകരിച്ചു. 74 പേർ കൂടി മരിച്ചു. ആകെ പോസിറ്റീവ് കേസുകൾ 1,86,492ഉം മരണം 2700ഉം ആയി. ചെന്നൈയിൽ […]
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ്
പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അന്‍പതോളം പേരെ നിരീക്ഷണത്തിലാക്കി. മെഡിക്കല്‍ കോളജില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. ഒരു ഹൗസ് സര്‍ജന്‍, ഒരു മെഡിക്കല്‍ ഓഫീസര്‍, രണ്ട് പിജി വിദ്യാര്‍ത്ഥികള്‍, രണ്ട് സ്റ്റാഫ് നഴ്‌സ് എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രണ്ട് ഡോക്ടര്‍മാരടക്കം […]
സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണങ്ങള്‍ കൂടി
കരുനാഗപ്പള്ളി സ്വദേശിനി റഹിയാനത്ത് ഇന്നലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണങ്ങള്‍ കൂടി. കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55), കാസർകോട് സ്വദേശിനി ഹൈറുന്നീസ (48), കോഴിക്കോട് കല്ലായി സ്വദേശി കോയോട്ടി (57) എന്നിവരാണു മരിച്ചത്. കരുനാഗപ്പള്ളി സ്വദേശിനി റഹിയാനത്ത് ഇന്നലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. സ്രവപരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. റഹിയാനത്തിന്റെ മകൻ ഉൾപ്പെടെ നാലു ബന്ധുക്കൾക്കു കോവിഡ് സ്ഥിരീകരിച്ചു. കല്ലായി സ്വദേശി കോയോട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽവച്ചാണു മരിച്ചത്. കാസർകോട് സ്വദേശിനി ഹൈറുന്നീസ പരിയാരം മെഡിക്കൽ […]
രോഗവ്യാപനം കൂടിയത് പ്രതിരോധത്തിലെ പാളിച്ചകൊണ്ടല്ല: മുഖ്യമന്ത്രി
ഇന്ത്യയില്‍ സെക്കന്‍ഡറി കോണ്ടാക്ടുകള് കണ്ടെത്തുന്നത് കേരളത്തില്‍ മാത്രമാണ് കേരളത്തില്‍ രോഗവ്യാപനം കൂടിയത് പ്രതിരോധത്തിലെ പാളിച്ചകൊണ്ടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് മരണനിരക്ക് 0.33 ശതമാനം മാത്രമാണ്. പരിശോധനയിൽ കേരളം മുന്നിലാണെന്നും കോവിഡ് അവലോകനയോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ത്യയില്‍ സെക്കന്‍ഡറി കോണ്ടാക്ടുകള് കണ്ടെത്തുന്നത് കേരളത്തില്‍ മാത്രമാണ്. എന്നാൽ ഇതൊന്നും അറിയാതെ ചിലർ വിമർശനം നടത്തുകയാണ്. യാഥാര്‍ഥ്യം എത്രതവണ പറഞ്ഞിട്ടും ചിലര്‍ കേള്‍ക്കാന്‍ തയാറാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ടെസ്റ്റുകളില്‍ കേരളം ബഹുദൂരം മുന്നിലാണ്. ഒരു കോവിഡ് പോസിറ്റീവ് […]
720 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 584 സമ്പർക്ക രോഗികൾ; രോഗമുക്തി 274
സംസ്ഥാനത്ത് 720 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 82 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 584 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 34 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് ഒരു കോവിഡ് മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ഡി.എസ്.ഇ 29 , ഐ.ടി.ബി.പി 4 കെ.എൽ.എഫ് 1 കെ.എസ്.ഇ 4. […]
കൊല്ലത്ത് പൊലീസുകാരനും കെഎസ്ആർടിസി കണ്ടക്ടർക്കും കൊവിഡ്
കൊല്ലത്ത് പൊലീസുകാരനും കെഎസ്ആർടിസി കണ്ടക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചു. ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചടയമംഗലം ഡിപ്പോയിലെ കണ്ടക്ടർക്കാണ് രോഗം കണ്ടെത്തിയത്. കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടങ്ങളിൽ ആര്യങ്കാവ്, കുളത്തുപ്പുഴ മേഖലകളിൽ വലിയ ആശങ്ക ഉണ്ടായിരുന്നു. ഈ ആശങ്ക മാറി വരുന്നതിനിടെയാണ് പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റൊരാൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് ഇവരുമായി സമ്പർക്കം പുലർത്തിയവരെ ക്വാറന്റീനിലാക്കി. എട്ട് റവന്യു ഉദ്യോഗസ്ഥരും ഇതിൽ ഉൾപ്പെടുന്നു. ചടയമംഗലത്ത് […]
കൊച്ചിയിൽ പതിനെട്ട് കന്യാസ്ത്രീകൾക്ക് കൊവിഡ്
കൊച്ചിയിൽ 18 കന്യാസ്ത്രീകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആലുവ ചുണങ്ങംവേലി സെന്റ് മേരീസ് പ്രൊവിൻസിലെ കന്യാസ്ത്രീകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം വൈപ്പിനിൽ കൊവിഡ് ബാധിച്ച് മരിച്ച സിസ്റ്റർ ക്ലെയറിന്റെ സമ്പർക്കപ്പട്ടികയിലുള്ളവരാണിവർ. കന്യാസ്ത്രീകളുമായി സമ്പർക്കമുണ്ടായവരുടെ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇവർക്ക് പുറമേ കൊച്ചി നോർത്ത് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, 20 ദിവസത്തെ ഇടവേളക്ക് ശേഷം എറണാകുളം മാർക്കറ്റ് നിയന്ത്രണങ്ങളോടെ തുറന്നു. വ്യത്യസ്ത സമയങ്ങളിലാകും സ്ഥാപനങ്ങൾ പ്രവർത്തിക്കുക. കൊച്ചിയിൽ സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം രൂക്ഷമാകുകയാണ്.
കൂടുതല്‍ പ്രദേശങ്ങളില്‍ സമൂഹ വ്യാപനം നടന്നിട്ടുണ്ടാകാമെന്ന് ആരോഗ്യ വിദഗ്ധര്‍
ക്ലസ്റ്ററുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ആന്റിജെന്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് വിദഗ്ധര്‍ സംസ്ഥാനത്ത് കൂടുതല്‍ പ്രദേശങ്ങളില്‍ സമൂഹ വ്യാപനം നടന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ആരോഗ്യ വിദഗ്ധര്‍. ക്ലസ്റ്ററുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ആന്റിജെന്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ട സ്ഥിതിയാണ്. സമ്പര്‍ക്ക വ്യാപന സാധ്യതകളെ കുറിച്ച് പഠനം നടത്തണമെന്നും ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെടുന്നു. പൂന്തുറയിലും പുല്ലുവിളയിലും മാത്രമായിരിക്കില്ല സമൂഹ വ്യാപനമുണ്ടായിരിക്കുക. സംസ്ഥാനത്ത് ഓരോ ദിവസവും ക്ലസ്റ്ററുകള്‍ രൂപപ്പെട്ടുവരികയാണ്. അതുകൊണ്ട് തന്നെ വ്യാപന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് ഡോ. അനൂപ് കുമാര്‍ പറയുന്നു. വിദേശത്ത് […]
സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി; മരിച്ചത് ഫോര്‍ട്ട് കൊച്ചി, തൊടുപുഴ സ്വദേശികള്‍
ഫോര്‍ട്ട് കൊച്ചി തുരുത്തി സ്വദേശി ഇ കെ ഹാരിസ് (51), തൊടുപുഴ അച്ചന്‍കവല സ്വദേശി ലക്ഷ്മി (79) എന്നിവരാണ് മരിച്ചത്. സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി. ഫോര്‍ട്ട് കൊച്ചി തുരുത്തി സ്വദേശി ഇ കെ ഹാരിസ് (51), തൊടുപുഴ അച്ചന്‍കവല സ്വദേശി ലക്ഷ്മി (79) എന്നിവരാണ് മരിച്ചത്. ജൂൺ 19ന് കുവൈത്തിൽ നിന്നെത്തിയ ഹാരിസിനെ 26നാണ് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രമേഹ രോഗിയായിരുന്നു ഹാരിസ് ലക്ഷ്മിയുടെ രോഗ ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ശനിയാഴ്ചയാണ് […]