Gulf

സൗദിയില്‍ രോഗമുക്തി നിരക്ക് 86 ശതമാനം; കൊവിഡ് രോഗികളുടെ എണ്ണത്തിലും കുറവ്

സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1357 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,78,835 ആയി. 2533 പേരാണ് ഇന്ന് രാജ്യത്ത് രോഗമുക്തി നേടിയത്. 30 കൊവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,917 ആയി. സൗദിയില്‍ കൊവിഡ് കേസുകളുടെ എണ്ണം ഓരോ ദിവസവും കുറഞ്ഞു വരികയാണ്. മെയ് ഒന്നിന് ശേഷം ആദ്യമായാണ് ഇത്രയും കുറഞ്ഞ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. […]

Kerala

സംസ്ഥാനത്ത് നാല് കോവിഡ് മരണം; ജനശതാബ്ദി ട്രെയിനിലെ യാത്രക്കാരന് കോവിഡ്

പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി സിദ്ദീഖ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചു. എറാണകുളത്തും ഇന്ന് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇന്ന് നാലു മരണം. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി സിദ്ദീഖ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചു. എറാണകുളത്തും ഇന്ന് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ആലുവ എടയപ്പുറം മല്ലിശ്ശേരി സ്വദേശി എം.പി അഷറഫും സിസ്റ്റര്‍ എയ്ഞ്ചലുമാണ് മരിച്ചത്. കൊല്ലത്ത് ഇന്നലെ മരിച്ച ഉമയനല്ലൂർ സ്വദേശി രാധാകൃഷ്ണ പിള്ളയുടെ കോവിഡ് […]

India National

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം പതിനഞ്ച് ലക്ഷം കടന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 48,513 പേര്‍ക്ക്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,513 പേര്‍ക്ക് കോവി‍ഡ് സ്ഥിരീകരിച്ചു. 768 പേര്‍ കൂടി മരിച്ചു. അഞ്ച് ലക്ഷത്തിലേറെ പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,513 പേര്‍ക്ക് കോവി‍ഡ് സ്ഥിരീകരിച്ചു. 768 പേര്‍ കൂടി മരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 34,193 ആയി. അഞ്ച് ലക്ഷത്തിലേറെ പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം പതിനഞ്ച് ലക്ഷം കടന്നു. 34193 മരണങ്ങളാണ് രാജ്യത്തുണ്ടായത്. 2.25 ശതമാനമാണ് […]

Kerala

കൊവിഡ് ബാധിച്ച മരിച്ചവരുടെ മൃതദേഹം സെമിത്തേരികളില്‍ ദഹിപ്പിക്കാമെന്ന് ആലപ്പുഴ ലത്തീന്‍ രൂപത

കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സെമിത്തേരികളില്‍ ദഹിപ്പിക്കാമെന്ന് ആലപ്പുഴ ലത്തീന്‍രൂപതയുടെ സര്‍ക്കുലര്‍. ബിഷപ്പ് ജെയിംസ് ആനാപ്പറമ്പിലാണ് തീരുമാനം വിശ്വാസികളെ സര്‍ക്കുലറിലൂടെ അറിയിച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് മൃതദേഹം സംസ്‌കരിക്കുന്നത് സംബന്ധിച്ച് പുതിയ തീരുമാനമെടുത്തതെന്ന് ബിഷപ്പ് ജയിംസ് ആനാപറമ്പില്‍ രൂപതാംഗങ്ങള്‍ക്കുള്ള സര്‍ക്കുലറില്‍ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ സാധാരണരീതിയിലുള്ള സംസ്‌കാര കര്‍മം സെമിത്തേരിയില്‍ നടത്തുന്നത് പ്രയാസകരമാണെന്നും സര്‍ക്കാര്‍ നടപടികള്‍ക്കു ശേഷം അതാത് ഇടവക സെമിത്തേരികളില്‍ മൃതദേഹം ദഹിപ്പിക്കല്‍ വഴി സംസ്‌കരിക്കണമെന്നും ബിഷപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നു. ഇതിനായി […]

Kerala

1167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി 679

സംസ്ഥാനത്ത 1167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച 679 പേര്‍ക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്. ഉറവിടമറിയാത്തത് 55 പേര്‍. വിദേശത്തുനിന്നെത്തിയ 122 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 96 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 33 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് രോഗം വ്യാപിച്ച ശേഷം കേരളത്തില്‍ ഏറ്റവും അധികം പോസ്റ്റീവായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ഇന്നാണ്‌. 4 മരണവും ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. എറണാകുളം സ്വദേശി അബൂബക്കർ(72) , കാസർകോട് […]

Kerala

ജീവനക്കാരന് കൊവിഡ്; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വയം നീരിക്ഷണത്തില്‍

ഔദ്യോഗിക വസതിയിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വയം നീരിക്ഷണത്തില്‍ പ്രവേശിച്ചു. ഔദ്യോഗിക വസതിയിലെ ജീവനക്കാരന് ആന്റിജന്‍ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. വസതിയിലെ മറ്റു ജീവനക്കാരോടും നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഔദ്യോഗിക വസതിയിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വയം നിരീക്ഷണത്തില്‍ പോകുകയാണ്. ഇന്ന് നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് ജീവനക്കാരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഒപ്പം ജോലി ചെയ്തിരുന്ന മറ്റു ജീവനക്കാരോടും […]

Kerala

തി​രു​വ​ന​ന്ത​പു​രം കി​ന്‍​ഫ്ര​യി​ല്‍ 88 പേ​ര്‍​ക്ക് കോ​വി​ഡ്

സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ഗാ​ര്‍​ഡ് ഡ്യൂ​ട്ടി ചെ​യ്ത പോ​ലീ​സു​ദ്യോ​ഗ​സ്ഥ​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു തി​രു​വ​ന​ന്ത​പു​രം മേ​നം​കു​ളം കി​ന്‍​ഫ്ര​യി​ല്‍ 88 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 300പേ​രി​ല്‍ ന​ട​ത്തി​യ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം തെ​ളി​ഞ്ഞ​ത്. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനിലെ ജീവനക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുമായി സമ്പര്‍ക്കത്തിലുള്ളവരെയെല്ലാം ക്വാറന്റീനിലേക്ക് മാറ്റും. സെക്രട്ടേറിയറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസുകാരനും രോഗം സ്ഥിരീകരിച്ചു. അ​തേ​സ​മ​യം, സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ഗാ​ര്‍​ഡ് ഡ്യൂ​ട്ടി ചെ​യ്ത പോ​ലീ​സു​ദ്യോ​ഗ​സ്ഥ​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കൂ​ടാ​തെ പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ സ​ര്‍​ജ​റി വാ​ര്‍​ഡി​ല്‍ ആ​റു പേ​ര്‍​ക്ക് കോ​വി​ഡ് […]

Kerala

തിരുവനന്തപുരത്ത് അനിവാര്യമായ ഇളവുകൾ ഉണ്ടാകും : മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ജനജീവിതം സാധാരണ ഗതിയിലേക്ക് കൊണ്ടുവരുന്നതിന് അനിവാര്യമായ ഇളവുകൾ ഉണ്ടാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവനന്തപുരത്ത് ജില്ലയിലെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നതിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. അന്തിമ തീരുമാനം വൈകുന്നേരം ഉണ്ടാകും. കൂടുതൽ രോഗബാധിതരുള്ള ജില്ലയാണ് തിരുവനന്തപുരം. ജില്ലയിൽ ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ഗുരുതരമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും അതിനാൽ ഇളവുകൾ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. കണ്ടയിൻമെന്റ് സോണുകൾ അല്ലാത്തിടത്ത് പൊതുഗതാഗതത്തിന് ശുപാർശ നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അന്തിമ തീരുമാനം […]

Kerala

702 പേര്‍ക്ക് കൂടി കോവിഡ്, 745 പേര്‍ക്ക് രോഗമുക്തി

കഴിഞ്ഞ 24 മണിക്കൂറിനിടെ 18,417 സാംപിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,55,147 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത് സംസ്ഥാനത്ത് 702 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 745 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവടെ എണ്ണം 19727 ആണ്. ഇതുവരെ രോഗമുക്തി നേടിയത് 10054 പേരാണ്. 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. ഉറവിടമറിയാത്തത് 35 കേസുകളാണ്. വിദേശത്തുനിന്നെത്തിയ 75 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 91 പേരും രോഗബാധിതരായി. ആരോഗ്യപ്രവര്‍ത്തകര്‍ 43. തിരുവനന്തപുരം 161, മലപ്പുറം 86, […]

Health World

കൊവിഡ് രോഗികൾ കുഴഞ്ഞുവീണ് മരിക്കുന്നതിന് പിന്നിൽ ‘സൈലന്റ് ഹൈപോക്‌സിയ’

നിരീക്ഷണത്തിൽ കഴിയുന്ന കൊവിഡ് ബാധിതർ കുഴഞ്ഞു വീണ് മരിക്കുന്ന നിരവധി വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാൽ ഇതിന് പിന്നിലെ കാരണം വ്യക്തമായിരുന്നില്ല. പെട്ടെന്നുള്ള മരണത്തിന് കാരണം ‘സൈലന്റ് ഹൈപോക്‌സിയ’ ആണെന്നാണ് കണ്ടെത്തൽ. രക്തത്തിൽ ഓക്‌സിജന്റെ കുറവുമൂലമാണ് ‘സൈലന്റ് ഹൈപോക്‌സിയ’ സംഭവിക്കുന്നത്. സാധാരണ ശരീരത്തിൽ ഓക്‌സിജന്റെ അളവ് കുറഞ്ഞാൽ ശ്വാസതടസമുണ്ടാകും. എന്നാൽ കൊവിഡ് രോഗിയുടെ ശരീരത്തിൽ ഓക്‌സിജന്റെ അളവ് കുറഞ്ഞാൽ രക്തം കട്ടപിടിക്കും. ഇത് മൂലം ശ്വാസതടസമുണ്ടാകുന്നത് അറിയാതെ വരികയും രോഗി മരിച്ച് വീഴുകയും ചെയ്യും. ഗുരുതരമായ രോഗങ്ങൾ […]