കേരളത്തില്‍ ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 814, മലപ്പുറം 784, കോഴിക്കോട് 690, എറണാകുളം 655, തൃശൂര്‍ 607, കൊല്ലം 569, ആലപ്പുഴ 551, കണ്ണൂര്‍, പാലക്കാട് 419 വീതം, കോട്ടയം 322, കാസര്‍ഗോഡ് 268, പത്തനംതിട്ട 191, ഇടുക്കി 114, വയനാട് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 3ന് […]
Tag: Coronavirus
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 57 ലക്ഷം കടന്നു ; മരണസംഖ്യ 91,000വും കടന്നു
ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 57 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 86,508 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 57,32,519 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,129 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 91,149 ആയി. ചികിത്സയിലുള്ളവരുടെ എണ്ണം 9,66,382 ആണ്. 46,74,988 പേരുടെ രോഗം ഭേദമായി. 24 മണിക്കൂറിനിടെ 87,374 പേർ രോഗമുക്തി നേടി. അതേസമയം, 24 മണിക്കൂറിനിടെ 11,56,569 സാമ്പിളുകൾ പരിശോധിച്ചുവെന്ന് ഐസിഎംആർ അറിയിച്ചു. ഇതുവരെ 6,74,36,031 […]
4644 പേര്‍ക്ക് കോവിഡ്; 2862 രോഗമുക്തി
കേരളത്തില്‍ ഇന്ന് 4644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 824, മലപ്പുറം 534, കൊല്ലം 436, കോഴിക്കോട് 412, തൃശൂര്‍, എറണാകുളം 351 വീതം, പാലക്കാട് 349, ആലപ്പുഴ 348, കോട്ടയം 263, കണ്ണൂര്‍ 222, പത്തനംതിട്ട 221, കാസര്‍ഗോഡ് 191, വയനാട് 95, ഇടുക്കി 47 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 18 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 15ന് മരണമടഞ്ഞ പാലക്കാട് ഒറ്റപ്പാലം സ്വദേശിനി […]
കോവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ച് സമരം നടത്തിയവർക്കെതിരെ കർശന നടപടി എന്ന് ഹൈക്കോടതി
കോവിഡ് മാർഗ നിർദേശങ്ങൾ പാലിക്കാതെയുള്ള സമരങ്ങളും പ്രതിഷേധങ്ങളും പാടില്ലെന്ന് ഹൈകോടതി നേരത്തെ ഇടക്കാല ഉത്തരവിറക്കിയിരുന്നു കോവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ച് സമരം നടത്തിയവർക്കെതിരെ കർശന നടപടി എന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ഇത് സംബന്ധിച്ച് പോലീസിന് നിർദ്ദേശം നൽകി. ദുരന്തനിവാരണ നിയമപ്രകാരം കേസ്സെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കോവിഡ് മാർഗ നിർദേശങ്ങൾ പാലിക്കാതെയുള്ള സമരങ്ങളും പ്രതിഷേധങ്ങളും പാടില്ലെന്ന് ഹൈകോടതി നേരത്തെ ഇടക്കാല ഉത്തരവിറക്കിയിരുന്നു. മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നുമുള്ള സർക്കാർ മാർഗനിർദേശങ്ങൾ അനുസരിക്കാതെയുള്ള സമരങ്ങൾ അനുവദിക്കരുതെന്ന് ഹൈകോടതി സർക്കാറിനോട് […]
സംസ്ഥാനത്ത് 4531 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് 4531 പേര്‍ക്ക് കോവിഡ്. 2731 രോഗമുക്തി. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ്. 2737 പേര്‍ രോഗമുക്തരായതായും മുഖ്യമന്ത്രി അറിയിച്ചു. 3730 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. 351 പേരുടെ രോഗ ഉറവിടം അറിയില്ല. 71 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ആറ് ജില്ലകളിൽ 300ന് മുകളിലാണ് കേസുകൾ. തിരുവനന്തപുരത്ത് ഉറവിടം വ്യക്തമല്ലാത്തവരുടെ എണ്ണം വർധിക്കുന്നു. 30281 ടെസ്റ്റ് തിരുവനന്തപുരത്ത് നടത്തി. സമ്പർക്ക വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ ഗർഭിണികൾ റൂം ക്വാറന്റീൻ പാലിക്കണം. […]
ഇന്ത്യയിൽ കൊവിഡ് വാക്‌സിൻ പരീക്ഷണം പുനരാരംഭിക്കുന്നു
ഇന്ത്യയിൽ ഓക്‌സ്‌ഫോഡ് വാക്‌സിൻ പരീക്ഷണം പുനരാരംഭിക്കുന്നതിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി. സെറം ഇൻസ്റ്റിറ്റ്യൂട്ടിനാണ് അനുമതി നൽകിയത്. പരീക്ഷണം പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഡേറ്റ സേഫ്റ്റി മോണിറ്ററിംഗ് ബോർഡ് മൂന്ന് നിബന്ധനകൾ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് മുന്നിലേക്ക് വച്ചിരുന്നു. പരീക്ഷണത്തിന് വിധേയമാകുന്ന എല്ലാവരുടേയും വിവരങ്ങൾ ശേഖരിക്കണം, പങ്കെടുക്കുന്നവർക്കായി അധിക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം, ഇവരുടെ കോൺടാക്ട് നമ്പറുകൾ ശേഖരിക്കണം എന്നിവയാണ് നിബന്ധനകൾ. ഇത് പാലിച്ചാകണം വാക്‌സിൻ പരീക്ഷണം ഇനി മുമ്പോട്ട് പോകേണ്ടത്. ഓക്‌സ്‌ഫോഡ് വികസിപ്പിച്ച വാക്‌സിന്റെ […]
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 97,570 പേർക്ക് രോഗം സ്ഥിരീകരിച്ചു
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ആകെ രോഗികൾ 46 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 97,570 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,201 പേരാണ് 24 മണിക്കൂറിനിടെ രോഗബാധിച്ച് മരിച്ചത്. ആശങ്കയുടെ കണക്കുകളിലേക്കാണ് പ്രതിദിന കൊവിഡ് കേസുകൾ ഉയരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 97,570 കേസുകൾ. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്ക്. ആകെ രോഗികൾ 46,59,985 ഉം ഇതുവരെ ജീവൻ നഷ്ടപ്പെട്ടത് 77,472 പേർക്കുമാണ്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കർണാടക , അടക്കം ഒൻപത് […]
സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കോവിഡ്; 1862 പേര്‍ക്ക് രോഗമുക്തി
രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 163 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2723 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 163 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2723 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 237 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 1862 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം […]
കേരളത്തിൽ സെപ്തംബർ- ഒക്ടോബർ മാസത്തിൽ കൊവിഡ് കണക്ക് 5000 കടക്കും : ഐഎംഎ
സംസ്ഥാനത്ത് കൊവിഡ് ബാധ സെപ്തംബർ- ഒക്ടോബർ മാസത്തിൽ അയ്യായിരം കടക്കുമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ.എബ്രഹാം വർഗീസ്. ആളുകൾക്കിടയിൽ ജാഗ്രത കുറവ് ഉണ്ടെന്നും അതാണ് കൊവിഡ് കേസുകളുടെ എണ്ണം ഉയരാൻ കാരണമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. കൊവിഡ് ജാഗ്രത ജനങ്ങൾക്കിടയിൽ കുറവാണെന്ന് ഡോ.എബ്രഹാം വർഗീസ് പറയുന്നു. ഓണക്കാലത്ത് ജാഗ്രത മോശമായിരുന്നു. ഇത് വൈറസ് ബാധയുടെ എണ്ണം വർധിക്കാൻ കാരണമായി. ആളുകൾ സാമൂഹിക അകലം പാലിക്കുന്നില്ലെന്നും മാസ്‌ക് വയ്ക്കാത്തവർക്കും, അകലം പാലിക്കാത്തവർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. ആൾക്കൂട്ടം ഒഴിവാക്കാൻ […]
2655 പേര്‍ക്ക് കൂടി കോവിഡ്; 2111 രോഗമുക്തര്‍
സംസ്ഥാനത്ത് ഇന്ന് 2,655പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 2433പേര്‍ക്ക് സമ്പര്‍ക്ക വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 11 മരണം സ്ഥിരീകരിച്ചു. 2111പേര്‍ രോഗമുക്തരായി. 24 മണിക്കൂറില്‍ 40,162 സാമ്പിള്‍ പരിശോധിച്ചു. 21,800 പേരാണ് സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ തീരദേശ പ്രദേശത്തുനിന്നു മാറി കോവിഡ് വ്യാപനം കൂടുകയാണ്. ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ തലസ്ഥാന ജില്ലയിൽ തന്നെയാണ്. നിലവിലെ ആക്റ്റീവ് കേസുകളുടെ എണ്ണം നാലായിരത്തിലധികമാണ്. ഇന്ന് 512 പേരെ […]