രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 50,000 കടന്നു. മൂന്ന് ദിവസം കൊണ്ട് 10,000 പേർക്ക് രോഗം ബാധിച്ചു. മരണം 1,771 കടന്നു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 50,000 കടന്നു. മൂന്ന് ദിവസം കൊണ്ട് 10,000 പേർക്ക് രോഗം ബാധിച്ചു. മരണം 1,771 കടന്നു. രോഗബാധിതർ വർധിക്കുന്നതിനാല്‍ ട്രെയിൻ കോച്ചുകൾ നിരീക്ഷണ കേന്ദ്രങ്ങളാക്കുന്നതിനുള്ള മാർഗരേഖ ആരോഗ്യമന്ത്രാലയം ഇറക്കി. ഇന്നലെ മുതൽ ദിവസത്തിൽ ഒരിക്കൽ മാത്രമേ കണക്കുകൾ പുറത്തുവിടൂ എന്ന് തീരുമാനിച്ചതിനാൽ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പുറത്ത് വന്നിട്ടില്ല. […]
Tag: Corona Virus
പ്രവാസികളെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള വിമാന സർവീസുകൾക്ക് നാളെ തുടക്കം; ടിക്കറ്റ് വില്‍പ്പന തുടങ്ങി
പ്രവാസികളെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള വിമാന സർവീസുകൾക്ക് നാളെ തുടക്കമാകും. വിമാനത്തിന്റെ ടിക്കറ്റ് നിരക്കും സമയക്രമവും തീരുമാനമായിട്ടുണ്ട്. പ്രവാസികളെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള വിമാന സർവീസുകൾക്ക് നാളെ തുടക്കമാകും. വിമാനത്തിന്റെ ടിക്കറ്റ് നിരക്കും സമയക്രമവും തീരുമാനമായിട്ടുണ്ട്. ടിക്കറ്റ് വില്‍പ്പനയും ആരംഭിച്ചു. മടങ്ങിയെത്തുന്ന പ്രവാസികളെ അതാത് ജില്ലകളില്‍ തന്നെ ക്വാറന്റൈന്‍ ചെയ്യുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. തിരിച്ചു പോകുന്ന പ്രവാസികൾക്ക് വിമാനത്താവളത്തിൽ മെഡിക്കൽ പരിശോധന നടത്തുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. തിരിച്ചുപോകുന്നവരെ അനുഗമിക്കാൻ ബന്ധുക്കൾക്ക് അനുമതിയുണ്ടാകില്ല. രോഗലക്ഷണമില്ലാത്തവരെ മാത്രമേ നാട്ടിലേക്ക് […]
രാജ്യത്ത് കോവിഡ് മരണം 1,500 കടന്നു; രോഗബാധിതര്‍ 47,000ത്തിന് അടുത്ത്
മഹാരാഷ്ട്രയിൽ മാത്രം കോവിഡ് ബാധിതരുടെ എണ്ണം 15,000 കടന്നു. കോവിഡ് 19നെ തുടർന്ന് വിസകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഇന്ത്യ പിൻവലിച്ചു. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 46,711ആയി. 1583 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. രോഗ മുക്തി നിരക്ക് 27.47 ശതമാനമായി. മഹാരാഷ്ട്രയിൽ മാത്രം കോവിഡ് ബാധിതരുടെ എണ്ണം 15,000 കടന്നു. കോവിഡ് 19നെ തുടർന്ന് വിസകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഇന്ത്യ പിൻവലിച്ചു. 13,161 പേർക്ക് അസുഖം ഭേദമായി. മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം 15,000 […]
കോവിഡിനെ അതിജീവിച്ച് കാസര്‍കോട്
98.3 ശതമാനം പേര്‍ക്കും രോഗം ഭേദമായി, ജില്ലയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത 178 പോസറ്റീവ് കേസുകളില്‍ 175 കേസുകളും നെഗറ്റീവായി കാസര്‍കോട് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത് ഇനി മൂന്ന് പേര്‍മാത്രമാണ്. ജില്ലയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത 178 പോസറ്റീവ് കേസുകളില്‍ 175 കേസുകളും നെഗറ്റീവായി. 98.3 ശതമാനം പേര്‍ക്കും രോഗം ഭേദമായി. കാസര്‍കോട് ജില്ലയില്‍ മെയ്മാസത്തില്‍ പുതിയ പോസറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. ആകെ റിപ്പോര്‍ട്ട് ചെയ്ത 178 പോസറ്റീവ് കേസുകളില്‍ ഇനി മൂന്ന് […]
മാലിദ്വീപില്‍ കുടുങ്ങിയ ഇന്ത്യക്കാരെ കപ്പല്‍ മാര്‍ഗം നാട്ടിലെത്തിക്കും; ആദ്യഘട്ടത്തില്‍ 200 പേര്‍
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരികെയെത്തിക്കുന്നതിന്‍റെ ഭാഗമായ് മാലിദ്വീപില്‍ നിന്നുള്ള ആദ്യസംഘത്തെ ഈയാഴ്ച നാട്ടില്‍ എത്തിക്കും. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരികെയെത്തിക്കുന്നതിന്‍റെ ഭാഗമായ് മാലിദ്വീപില്‍ നിന്നുള്ള ആദ്യസംഘത്തെ ഈയാഴ്ച നാട്ടില്‍ എത്തിക്കും. 200 പേരടങ്ങുന്ന സംഘമായിരിക്കും ആദ്യം നാട്ടില്‍ എത്തുക. മാലിദ്വീപില്‍ നിന്നുള്ള സംഘത്തെ കപ്പല്‍ മാര്‍ഗം ഉപയോഗിച്ച് കൊച്ചിയിലാണ് ആദ്യമെത്തിക്കുക. പ്രവാസികാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച് ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്രതലത്തില്‍ യാത്രകൾക്ക് […]
കോവിഡിന്റെ ഉത്ഭവം വുഹാന്‍ ലാബിലെന്നതിന് തെളിവുണ്ടെന്ന് അമേരിക്ക
കോവിഡിന്റെ ഉത്ഭവം ചൈനീസ് ലാബാണെന്ന് തെളിയിക്കാനുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ട്രംപ് സി.ഐ.എക്ക് നിര്‍ദേശം നല്‍കിയെന്നും… കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിന്നാണ് പുറത്തുവന്നതെന്നതിന് നിര്‍ണ്ണായക തെളിവുകളുണ്ടെന്ന അവകാശവാദവുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. എ.ബി.സി ചാനല്‍ പരിപാടിക്കിടെയാണ് മൈക്ക് പോംപിയോയുടെ പരാമര്‍ശം. കൊറൊണ വൈറസ് മനുഷ്യനിര്‍മ്മിതമാണെന്നതിന് തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന അടക്കം ആവര്‍ത്തിക്കുമ്പോഴാണ് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറിയുടെ അവകാശവാദം. അതേസമയം ചൈന കൊറോണ വൈറസിനെ മനഃപൂര്‍വ്വം പുറത്തുവിട്ടതാണെന്ന് ആരോപിക്കാന്‍ പോംപിയോ വിസമ്മതിച്ചു. വുഹാനിലെ ലാബില്‍ നിന്നാണ് […]
മൂന്നാം ഘട്ട ലോക്‌ഡൗണ്‍ കേരളത്തില്‍;
മൂന്നാംഘട്ട ലോക്ക്ഡൌണില്‍ റെഡ് സോണ്‍ ഒഴികെയുള്ള ജില്ലകളില്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഇന്ന് മുതല്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരും. അത്യാവശ്യ കാര്യങ്ങള്‍ക്ക് അന്തര്‍ജില്ല യാത്രകള്‍ക്ക് അനുവദിക്കും. റെഡ് സോണിലൊഴികെ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള അവശ്യ സര്‍വീസുകള്‍ ലഭ്യമാകും. കണ്ണൂര്‍ കോട്ടയം ഒഴികയുള്ള ജില്ലകള്‍ക്ക് അനുവദിച്ച ഇളവുകളാണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. ഗ്രീന്‍ സോണുകളില്‍ കടകമ്പോളങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ രാത്രി 7.30 വരെ ആയിരിക്കും. അകലം സംബന്ധിച്ച നിബന്ധനകള്‍ പാലിക്കണം. ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി […]
മഹാരാഷ്ട്രയില്‍ ഒരാള്‍ കൂടി മരിച്ചു: കോവിഡ് 19 ബാധയില്‍ രാജ്യത്ത് മരണം എട്ടായി
രാജ്യത്ത് കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 422 ആയി. ഏഴ് പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. മഹാരാഷ്ട്രയിൽ മാത്രം 89 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പഞ്ചാബിൽ കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാജ്യത്ത് 22 സംസ്ഥാനങ്ങളിലാണ് കോവിഡ് 19 രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലും ഡൽഹിയിലും നിരോധനാജ്ഞ തുടരുകയാണ്. ഡൽഹിയിൽ ആകെ 30 കോവിഡ് കേസുകൾ സ്ഥിരീകരിച്ചതിൽ 27 പേർ വിദേശത്തുനിന്ന് എത്തിയവരാണ്. ഗുജറാത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 29 ആയി. ഇതിൽ […]
കോവിഡ് പ്രതിരോധം – സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകണം – മുഖ്യമന്ത്രി
കോവിഡ് -19 പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് മെഡിക്കൽ ഉപകരണങ്ങൾ, സാനിറ്റൈസർ, കെമിക്കൽസ് മുതലായ സാധനങ്ങൾ ഉൽപ്പാദിപ്പിക്കുന്നത് അനുമതി നൽകുന്നതിനുള്ള അധികാരം താൽക്കാലികമായി സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. കോവിഡ് -19 വൈറസ് പരിശോധനക്ക് കേരളത്തിലുള്ള കേന്ദ്ര സ്ഥാപനങ്ങളുടെയും കേന്ദ്രസഹായം ഉള്ള ഗവേഷണ ലാബുകളുടെയും സൗകര്യം ഉപയോഗിക്കാൻ സംസ്ഥാനത്തിന് അനുമതി നൽകണം. കോവിഡ് പ്രതിരോധ നടപടികൾക്ക് ഡ്രോൺ ഉപയോഗിക്കാൻ സംസ്ഥാന പോലീസിന് അനുമതി നൽകണം. കോവിഡ് വ്യാപനം തടയാൻ ഉപയോഗിക്കുന്ന […]
സംസ്ഥാനത്ത് 15 പേര്‍ക്ക് കൂടി കോവിഡ്; കോഴിക്കോട് ആദ്യ കോവിഡ് സ്ഥിരീകരണം
സംസ്ഥാനത്ത് പുതുതായി 15 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ കൂടി രോഗം സ്ഥിരീകരിച്ചതോടെ പത്ത് ജില്ലകളിലേക്ക് കോവിഡ് 19 പടര്‍ന്നു. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 64 ആയി. ഗുരുതര സാഹചര്യത്തിലേക്ക് സംസ്ഥാനം നീങ്ങുവെന്നതാണ് രോഗികളുടെ എണ്ണം കാണിക്കുന്നത്. പുതുതായി 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതില്‍ കാസര്‍കോട് ജില്ലയില്‍ അഞ്ചുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ജില്ലയിലെ രോഗികളുടെ എണ്ണം 19 ആയി. കണ്ണൂരില്‍ നാലുപേരുടെ സാമ്പിള്‍ പോസിറ്റീവായി. ജില്ലയിലെ രോഗികളുടെ എണ്ണം പത്തായി. […]