പ്രതിസന്ധി നിലനില്‍ക്കുന്ന തമിഴ്നാടിനു പിന്നാലെ കര്‍ണാടകയിലും തെലങ്കാനയിലും രോഗബാധിതര്‍ വര്‍ധിയ്ക്കുകയാണ് ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിസന്ധി നിലനില്‍ക്കുന്ന തമിഴ്നാടിനു പിന്നാലെ കര്‍ണാടകയിലും തെലങ്കാനയിലും രോഗബാധിതര്‍ വര്‍ധിയ്ക്കുകയാണ്. ഇന്നലെ മൂന്ന് സംസ്ഥാനങ്ങളിലായി മരിച്ചത് 11 പേരാണ്. അഞ്ച് സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം പതിമൂവായിരം കടന്നു. നാല് സംസ്ഥാനങ്ങളിലെ മരണസംഖ്യ 167 ആണ്. മൂവായിരത്തോളം പേരുടെ രോഗബാധയ്ക്ക് കാരണമായ, ചെന്നൈ, കോയമ്പേട് മാര്‍ക്കറ്റ് ക്ളസ്റ്ററിനു പിന്നാലെ, നഗരത്തിലെ കണ്ണകി നഗറുംആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇരുപതിനായിരത്തോളം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന […]
Tag: Corona Virus
സംസ്ഥാനത്തിനുളളിൽ പൊതുഗതാഗതം അനുവദിക്കണം: ലോക്ക്ഡൌണ്‍ ഇളവ് സംബന്ധിച്ച നിര്‍ദേശങ്ങളുമായി കേരളം
റെഡ് സോണിലൊഴികെയുളള മേഖലകളിൽ നിയന്ത്രണങ്ങൾ ഭാഗിക തോതിൽ ഒഴിവാക്കണം. ലോക്ക് ഡൌൺ ഇളവ് സംബന്ധിച്ച നിർദേശങ്ങൾ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചു ലോക്ക്ഡൌൺ ഇളവ് സംബന്ധിച്ച നിർദേശങ്ങൾ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചു. റെഡ് സോണിലൊഴികെയുളള മേഖലകളിൽ നിയന്ത്രണങ്ങൾ ഭാഗിക തോതിൽ ഒഴിവാക്കണമെന്നാണ് സർക്കാർ നിലപാട്. മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്തിനുളളിൽ പൊതുഗതാഗതം പുനരാരംഭിക്കാൻ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ലോക്ക്ഡൌണിൽ ഇളവ് വരുത്താൻ സംസ്ഥാനങ്ങൾക്ക് വിവേചനാധികാരം നൽകണമെന്ന് പ്രധാനമന്ത്രിയുമായുളള വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. നാലാംഘട്ട ലോക്ക്ഡൌൺ വ്യത്യസ്തമായിരിക്കുമെന്ന് […]
സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കോവിഡ്
കേരളത്തില്‍ അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കേരളത്തിലാകെ 32 പേർ കോവിഡ്–19 രോഗത്തിന്റെ ചികിത്സയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിങ്കളാഴ്ച 27 പേരാണ് ചികിത്സയിലുണ്ടായിരുന്നത്. 32ൽ 23 പേർക്കും സംസ്ഥാനത്തിനു പുറത്തുനിന്നാണ് രോഗം പിടിച്ചത്. 11 പേർ വിദേശത്തുനിന്നു വന്നവരാണ്. ചെന്നൈ 6, മഹാരാഷ്ട്ര 4, നിസാമുദീൻ 2. സമ്പർക്കത്തിലൂടെ 9 പേർക്കും രോഗം ബാധിച്ചു. ഇതിൽ 6 പേർ വയനാട്ടിലാണ്. ചെന്നൈയിൽനിന്ന് വന്ന ഡ്രൈവറുടെ കുടുംബത്തിലെ മൂന്നു പേർ, സഹ ഡ്രൈവറുടെ മകൻ, സമ്പർക്കത്തിൽവന്ന […]
കര്‍ശന നിയന്ത്രണങ്ങളോടെ മിഠായിത്തെരുവിലെ കടകള്‍ തുറന്നു തുടങ്ങി
രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പ്രവര്‍ത്തനാനുമതി. കര്‍ശന നിയന്ത്രണങ്ങളോടെ കോഴിക്കോട് മിഠായിത്തെരുവിലെ കടകള്‍ തുറന്നു തുടങ്ങി. സത്യവാങ്മൂലം നല്‍കി അനുമതി നേടിയ ശേഷമാണ് കടകള്‍ തുറക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പ്രവര്‍ത്തനാനുമതി. കടയില്‍ എത്ര ജീവനക്കാരുണ്ട്, കടയുടെ വിസ്തീര്‍ണം, കടയുടമയുടെ അഡ്രസ് തുടങ്ങിയ വിശദ വിവരങ്ങള്‍ എഴുതിയ സത്യവാങ്മൂലം സമര്‍പ്പിച്ച് സിറ്റി പോലീസ് കമ്മീഷണറില്‍ നിന്ന് അനുമതി വാങ്ങിയാണ് കടകള്‍ തുറന്നത്. 50 സ്ക്വയര്‍ ഫീറ്റില്‍ ഒരാള്‍ എന്ന നിലയാണ് […]
പ്രധാനമന്ത്രി ഇന്ന് രാത്രി 8ന് രാജ്യത്തെ അഭിസംബോധന ചെയ്യും
ലോക്ക് ഡൌണ്‍ സംബന്ധിച്ച് നിര്‍ണായക പ്രഖ്യാപനമുണ്ടായേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ക് ഡൌണ്‍ സംബന്ധിച്ച് നിര്‍ണായക പ്രഖ്യാപനമുണ്ടായേക്കും. സാമ്പത്തിക പാക്കേജിനുള്ള സമ്മര്‍ദം സംസ്ഥാനങ്ങള്‍ ശക്തമാക്കിയിരുന്നു. ഇന്നലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. മെയ് 17ന് അവസാനിക്കുന്ന മൂന്നാംഘട്ട ലോക്ക്ഡൗണ്‍ ഇനിയും നീട്ടേണ്ടി വരുമെന്ന് പ്രധാനമന്ത്രി സൂചന നല്‍കിയെങ്കിലും കൂടുതല്‍ മേഖലകളില്‍ ഇളവുകള്‍ ഉണ്ടായേക്കും. കോവിഡ് ഗ്രാമങ്ങളിലേക്ക് പടരാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മോദി ആവശ്യപ്പെട്ടു. റെഡ്‌സോണുകളില്‍ ഒഴികെ […]
പ്രവാസികളുടെ ക്വാറന്‍റൈന്‍: കേരളത്തിന്‍റെ അപേക്ഷയില്‍ കേന്ദ്രം ഉടന്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
പ്രവാസികള്‍ വീട്ടിലും ക്വാറന്‍റൈനില്‍ തുടരുമെന്ന് ഉറപ്പാക്കുമെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചു. വിദേശത്ത് നിന്ന് വരുന്നവരുടെ സര്‍ക്കാര്‍ ക്വാറന്റൈന്‍ ഏഴ് ദിവസമായി കുറക്കണമെന്ന കേരളത്തിന്റെ അപേക്ഷയില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി. പ്രവാസികള്‍ വീട്ടിലും ക്വാറന്‍റൈനില്‍ തുടരുമെന്ന് ഉറപ്പാക്കുമെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചു. എന്നാല്‍ ഓരോ സംസ്ഥാനവും അവര്‍ക്ക് ആവശ്യമുള്ള രീതിയില്‍ പ്രോട്ടോകോള്‍ തീരുമാനിച്ചാല്‍ പ്രതിരോധത്തിന്‍റെ താളം തെറ്റുമെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഹരജി പിന്നീട് പരിഗണിക്കാന്‍ മാറ്റി. നിലവിൽ വിദേശത്ത് നിന്ന് എത്തിയവരുടെ ഏഴ് ദിവസത്തെ […]
ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കോൺഗ്രസിന്റെ ആദ്യ ബസ് എത്തി
ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് മലയാളികളുമായി കോൺഗ്രസിന്റെ ആദ്യ ബസ് കുമളി ചെക്ക്പോസ്റ്റിലെത്തി. 25 യാത്രക്കാരാണ് ആദ്യ ബസിലുള്ളത്. ഇന്നലെ രാത്രി കർണാടക പിസിസി അധ്യക്ഷൻ ഡി.കെ ശിവകുമാർ ഫ്ലാഗ് ഓഫ് ചെയ്ത ബസ് രാവിലെ 8 മണിക്കാണ് സംസ്ഥാന അതിർത്തിയിലെത്തിയത്. മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ സർക്കാർ കെഎസ്ആർടിസി ബസുകൾ അനുവദിക്കാത്തതിനെതിരെയുള്ള പ്രതിഷേധത്തിന് പിന്നാലെയാണ് കർണാടക പിസിസി ബസ് ഒരുക്കിയത്. രണ്ട് സംസ്ഥാനങ്ങളുടെയും പാസുകള്‍ ഉളളവര്‍ക്കാണ് യാത്ര ചെയ്യാന്‍ അനുമതി നല്‍കിയത്.
വുഹാനില്‍ വീണ്ടും കോവിഡ് ബാധ
ഒരു മാസം പുതിയ കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാതിരിക്കെയാണ് വീണ്ടും പുതിയ കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നത് ഒരു മാസത്തിന് ശേഷം വുഹാനില്‍ വീണ്ടും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. പുതുതായി 5 പേര്‍ക്ക് കൂടിയാണ് വുഹാനില്‍ കോവിഡ് സ്ഥിരീകരിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസവും കോവിഡിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഒരു മാസം പുതിയ കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാതിരിക്കെയാണ് വീണ്ടും പുതിയ കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നത്. ഞായറാഴ്ച്ച ഒരാള്‍ക്ക് കോവിഡ് പോസിറ്റീവ് ആയതിന് […]
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 62000 കവിഞ്ഞു; മരണസംഖ്യ 2109 ആയി
അഹമ്മദാബാദിൽ സ്ഥിതി ഗുരുതരമായി തുടരുന്നു.5800 ലധികം പേർക്കാണ് ഇവിടെ രോഗമുള്ളത് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 62000 കവിഞ്ഞു. മഹാരാഷ്ടയിൽ രോഗികൾ 22,000 ആയി. അഹമ്മദാബാദിൽ സ്ഥിതി ഗുരുതരമായി തുടരുന്നു.5800 ലധികം പേർക്കാണ് ഇവിടെ രോഗമുള്ളത്. രാജ്യത്ത് കോവിഡ് രോഗബാധ മാറ്റമില്ലാതെ തുടരുകയാണ്. രോഗികളുടെ എണ്ണം 62,939 കവിഞ്ഞു. മരണസംഖ്യ 2109 ആയി.41,472 പേരാണ് ചികിത്സയിലുള്ളത് . എന്നാൽ രോഗം ഭേദപ്പെട്ടവരുടെ എണ്ണം ഉയർന്നിട്ടുണ്ട്. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 22,171 ആയി.1278 പുതിയ കേസുകളും 53 മരണവും […]
കോവിഡിനെതിരായ പോരാട്ടത്തില്‍ ഉത്തരകൊറിയയെ സഹായിക്കാന്‍ തയ്യാറെന്ന് ചൈന
ഇതുവരെ ഒരു കോവിഡ് കേസ് പോലും ഔദ്യോഗികമായി റിപ്പോര്‍ട്ടു ചെയ്യാത്ത രാജ്യമാണ് ഉത്തരകൊറിയ. എന്നാല്‍, ഇതിന് സാധ്യത കുറവാണെന്നാണ് ഒരുവിഭാഗം ആരോഗ്യവിദഗ്ധരുടെ നിഗമനം… കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ഉത്തരകൊറിയയെ സഹായിക്കാന്‍ തയ്യാറാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ഇന്ന് ദേശീയ ടെലിവിഷനിലൂടെയാണ് ചൈനീസ് പ്രസിഡന്റ് ഉത്തരകൊറിയക്ക് സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കോവിഡിനെ നിയന്ത്രിച്ച ചൈനയെ പ്രശംസിച്ച് കിം ജോങ് ഉന്‍ കത്തയച്ചിരുന്നു. കോവിഡിനെതിരായ യുദ്ധത്തില്‍ വിജയിക്കാനായത് വളരെ വലുതാണ്. ഇത് അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് കിം […]