Kerala

വൈറസ് എങ്ങോട്ടും പോകുന്നില്ല; വൈറസിനൊപ്പമുള്ള ജീവിതം ശീലമാക്കണം

കോവിഡിന് മുമ്പുള്ള കാലത്തേക്കുള്ള മടങ്ങിപ്പോക്കിന് പകരം, കുറേകാലത്തേക്കെങ്കിലും വൈറസിനൊപ്പം ജീവിക്കാന്‍ പഠിക്കലാണ് നമുക്ക് ചെയ്യാനുള്ളത് കൊറോണ വൈറസിന്‍റെ ഭീഷണി ഉടനെയൊന്നും ലോകത്തില്‍ നിന്ന് നീങ്ങില്ലെന്നാണ് ലോകാരോഗ്യ സംഘടനയും ആരോഗ്യവിദഗ്ധരും പ്രവചിക്കുന്നത്. അതുകൊണ്ട് തന്നെ കോവിഡിന് മുമ്പുള്ള കാലത്തേക്കുള്ള മടങ്ങിപ്പോക്കിന് പകരം, കുറേകാലത്തേക്കെങ്കിലും വൈറസിനൊപ്പം ജീവിക്കാന്‍ പഠിക്കലാണ് നമുക്ക് ചെയ്യാനുള്ളത്. ലോകത്തിന്‍റെ മുഖം മാസ്കിനുള്ളിള്‍ മറഞ്ഞിട്ട് മാസങ്ങളാകുന്നു. വായും, മൂക്കും മറച്ചുള്ള ഈ നടപ്പ് ഇനിയും ഏറെക്കാലം തുടരേണ്ടിവരുമോ? കൊവിഡ് കാല നിയമമാണ് ശാരീരിക അകലം. അസാധാരണ സാഹചര്യം […]

India National

മൂന്നാംഘട്ട ലോക്ക്ഡൌണ്‍ നാളെ അവസാനിക്കും; കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടന്നു

അതേസമയം നാലാംഘട്ട അടച്ചുപൂട്ടലിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടൻ പുറത്തിറക്കും രാജ്യം ഇളവുകളോടെ നാലാംഘട്ട അടച്ചുപൂട്ടലിലേക്ക് കടക്കാനിരിക്കെ രോഗബാധിതരുടെ എണ്ണം 85215 ഉം മരണം 2700 ഉം കടന്നു. രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടന്നു. മരണനിരക്ക് 3.2% ൽ തുടരുകയാണ്. അതേസമയം നാലാംഘട്ട അടച്ചുപൂട്ടലിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടൻ പുറത്തിറക്കും. കഴിഞ്ഞ ഒരാഴ്ചയായി 3000 ന് മുകളിലാണ് രോഗബാധിതരുടെ പ്രതിദിന വർദ്ധനവ്. മരണം നൂറുവരെ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ […]

Kerala

മദ്യം ഇനി ഓണ്‍ലൈനില്‍ വാങ്ങാം; മദ്യവില്‍പ്പനയ്ക്കുള്ള മൊബൈല്‍ ആപ് ഒരുങ്ങുന്നു

എറണാകുളത്തെ ഫെയർകോഡ് കമ്പനിയുമായാണ് സർക്കാരിന്‍റെ ചർച്ചകൾ പുരോഗമിക്കുന്നത്, കമ്പനിയുമായി ഇന്ന് സര്‍ക്കാര്‍ കരാർ ഒപ്പിട്ടേക്കും ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കുള്ള മൊബൈല്‍ ആപ് തയ്യാറാകുന്നു. എറണാകുളത്തെ ഫെയർകോഡ് കമ്പനിയുമായാണ് സർക്കാരിന്‍റെ ചർച്ചകൾ പുരോഗമിക്കുന്നത്. കമ്പനിയുമായി ഇന്ന് സര്‍ക്കാര്‍ കരാർ ഒപ്പിട്ടേക്കും. സംസ്ഥാനത്തെ മദ്യശാലകൾ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ തുറക്കാനാണ് സര്‍ക്കാര്‍ ആലോചന. 301 മദ്യക്കടകളും 598 ബാറുകളും 357 ബിയർ-വൈൻ പാർ‌ലറുകളും ഒരുമിച്ചു തുറക്കും. അപ്പോഴുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാനാണ് മൊബൈൽ ആപ് തയാറാക്കുന്നത്. സംസ്ഥാന ഐ.ടി മിഷനായിരുന്നു ആപ്പ് തെരഞ്ഞെടുക്കാനുള്ള ചുമതല. […]

International World

ലോകത്ത് കോവിഡ് മരണം മൂന്ന് ലക്ഷത്തി എണ്‍പതിനായിരം കടന്നു; രോഗബാധിതര്‍ 46 ലക്ഷത്തിലധികം

അതിനിടെ ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച വാക്സിന്‍ കുരങ്ങുകളില്‍ ഫലപ്രദമെന്ന് കണ്ടെത്തല് ലോകത്ത് കോവിഡ് മരണം മൂന്ന് ലക്ഷത്തി എണ്‍പതിനായിരം കടന്നു. ആകെ രോഗബാധിതര്‍ 46 ലക്ഷത്തിലധികമാണ്. അതിനിടെ ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച വാക്സിന്‍ കുരങ്ങുകളില്‍ ഫലപ്രദമെന്ന് കണ്ടെത്തല്‍. അമേരിക്ക , റഷ്യ , ബ്രസീല്‍ , ബ്രിട്ടന്‍ എന്നിവടങ്ങളില്‍ കോവിഡ് മരണവും രോഗികളും ദിനംപ്രതി വര്‍ധിക്കുകയാണ്. 24 മണിക്കൂറിനിടെ അമേരിക്കയില്‍ മരിച്ചത് 1500 ഓളം പേര്‍. 24,000 ത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക കഴിഞ്ഞാല്‍ […]

India

കോവിഡ് രൂക്ഷമാകുന്നതിനിടെ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍; മദ്യശാലകള്‍ ഇന്ന് തുറക്കും

രോഗബാധയും മരണവും വര്‍ധിയ്ക്കുന്നതിനിടെ, തമിഴ്നാട്ടില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാനൊരുങ്ങി സര്‍ക്കാര്‍. തിങ്കളാഴ്ച ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കും. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടിലെ മദ്യശാലകള്‍ ഇന്നു തുറക്കും. ദക്ഷിണേന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളിലായി ഇന്നലെ ആറ് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാല് സംസ്ഥാനങ്ങളിലെ മരണസംഖ്യ ഇതോടെ, 189 ആയി. 18 മുതല്‍ തമിഴ്നാട്ടിലെ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിയ്ക്കണമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 50 ശതമാനം ജീവനക്കാര്‍ അ‍ഞ്ച് ദിവസത്തെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ഓഫിസുകളില്‍ […]

Kerala

കോട്ടയം സബ് ജയിലിലെ മാസ്ക്ക് നിര്‍മ്മാണം; വില്‍പ്പനയില്‍ നിന്നും ഒരു ലക്ഷത്തോളം രൂപ ലഭിച്ചു

മാസ്ക്കുകളും സാനിറ്റൈസറുകളും വിറ്റയിനത്തില്‍ കോട്ടയം സബ് ജയിലിന് ലഭിച്ചത് ഒരു ലക്ഷത്തോളം രൂപ. ജയില്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശ പ്രകാരമാണ് മാസ്ക്കുകളും സാനിറ്റൈസറുകളുടേയും നിര്‍മ്മാണം ജയിലുകളില്‍ ആരംഭിച്ചത്. ജയിലുകളില്‍ ഉളള തടവുകാരാണ് മാസ്ക്കുകളും സാനിറ്റൈസറുകളും നിര്‍മ്മിക്കുന്നത്. ഗുണമേന്മ ഒട്ടും ചോരാതെയാണ് കോട്ടയം സബ് ജയിലിലെ തടവുകാര്‍ മാസ്ക്കുകളും സാനിറ്റൈസറുകളും നിര്‍മ്മിക്കുന്നത്. തയ്യല്‍ ജോലിയില്‍ താത്പര്യമുള്ള ഏഴു തടവുകാരാണ് മാസ്കുകള്‍ ഒരുക്കുന്നത്. ഇതില്‍ രണ്ടു പേര്‍ വനിതകളാണ്. പ്രതിദിനം നാനൂറോളം മാസ്കുകള്‍ ഇവര്‍ തയ്യാറാക്കും. രണ്ടു പാളികളുള്ള കഴുകി ഉപയോഗിക്കാവുന്ന […]

Kerala

കോവിഡ് രോഗിയുടെ സമ്പർക്ക പട്ടികയിൽ രമ്യ ഹരിദാസ് എം.പിയും, കെ. ബാബു എം.എൽ.എയും

രോഗി ചികിത്സ തേടിയ മുതലമടയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഒമ്പതാം തിയ്യതി ഇവർ എത്തിയിരുന്നു പാലക്കാട് മുതലമടയിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്ക പട്ടികയിൽ രമ്യ ഹരിദാസ് എം.പിയും, നെന്മാറ എം.എൽ.എ കെ. ബാബുവും. രോഗി ചികിത്സ തേടിയ മുതലമടയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഒമ്പതാം തിയ്യതി ഇവർ എത്തിയിരുന്നു. രോഗിയുടെ സമ്പർക്ക പട്ടികയിലുള്ള ജനപ്രതിനിധികളും, ആരോഗ്യപ്രവർത്തകരുമടക്കമുള്ള 46 പേരോട് ജില്ല മെഡിക്കൽ ബോർഡ് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചു. മെയ് 14നാണ് മുതലമട സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചത്. […]

Kerala

ജില്ലകളെ സോണുകളായി തിരിച്ചുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതോടെ കൂടുതല്‍ മേഖലകളില്‍ ഇളവ് ലഭിക്കും

കണ്ടെയ്ന്‍മെന്റ് സോണായി തെരഞ്ഞെടുത്ത സംസ്ഥാനത്തെ 15 ഇടങ്ങളിലാണ് ഇനി മുതല്‍ കര്‍ശന നിയന്ത്രണം തുടരുക സംസ്ഥാനത്ത് ജില്ലകളെ സോണുകളായി തിരിച്ചുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതോടെ കൂടുതല്‍ മേഖലകളില്‍ ഇളവ് ലഭിക്കും. കണ്ടെയ്ന്‍മെന്റ് സോണായി തെരഞ്ഞെടുത്ത സംസ്ഥാനത്തെ 15 ഇടങ്ങളിലാണ് ഇനി മുതല്‍ കര്‍ശന നിയന്ത്രണം തുടരുക. യാത്രയ്ക്കും സ്ഥാനപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനും ഈ മേഖലകളില്‍ നിയന്ത്രണങ്ങളുണ്ടാകും. കണ്ണൂര്‍, കോട്ടയം ജില്ലകളെ റെഡ് സോണ്‍ ആയിട്ടും മറ്റ് ജില്ലകളെ ഓറഞ്ച്,ഗ്രീന്‍ സോണുകളുമായി തിരിച്ചായിരുന്നു ഇതുവരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ജില്ലകളെ […]

Kerala

സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കോവിഡ്; ആര്‍ക്കും രോഗമുക്തി ഇല്ല

സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് ആരുടെയും പരിശോധനാഫലം നെഗറ്റീവ് ആയിട്ടില്ല സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് ആരുടെയും പരിശോധനാഫലം നെഗറ്റീവ് ആയിട്ടില്ല. മുഖ്യമന്ത്രി വാര്‍ത്താസമ്മേളന ത്തിലാണ് ഇക്കാര്യം അറിയിച്ചത്. വയനാട് 5, മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് രണ്ടുവീതം, കൊല്ലം, പാലക്കാട്, കാസര്‍കോട് ഒന്നുവീതം എന്നിങ്ങനെയാണ് പോസിറ്റീവ് ആയത്. ഇതില്‍ ഏഴു പേര്‍ വിദേശത്തു നിന്നു വന്നവരാണ്. തമിഴ്‌നാട്ടില്‍നിന്നു വന്ന നാലു പേര്‍ക്കും മുംബൈയില്‍നിന്നു വന്ന രണ്ടു പേര്‍ക്കും […]

Kerala

വയനാട് ജില്ല ഭരണകൂടത്തിന് പിന്തുണയുമായി സിപിഎം സെക്രട്ടറിയേറ്റ്

ഏതെങ്കിലും ചില ആളുകളുടെ പ്രത്യേക പിശകുകളുടെ അടിസ്ഥാനത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളെ മോശപ്പെടുത്താനുള്ള എല്ലാ നീക്കങ്ങളും അപലപനീയമാണ്. വയനാട് ജില്ലയിലെ കോവിഡ്-19 പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വയനാട് ജില്ലാ ഭരണകൂടത്തിനെതിരായി ചില മാധ്യമങ്ങളില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി കണ്‍വീനര്‍ കെ.വി മോഹനന്റെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകളില്‍ പറയുന്നതുപോലെ സി.പി.ഐ(എം) നോ, ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കോ ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് അത്തരത്തിലൊരു അഭിപ്രായമില്ലെന്ന് സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ്. ഫേസ്ബുക്ക് പോസ്റ്റില്‍ വന്നിട്ടുള്ള പിശകുകളെ സംബന്ധിച്ച് കെ വി […]