India National

ഇന്ത്യയില്‍ കോവിഡ് രോഗമുക്തി നിരക്ക് 50 ശതമാനമായി

രോഗികളുടെ എണ്ണം 20000 കടന്ന നാല് സംസ്ഥാനങ്ങളിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇന്ത്യയില്‍ കോവിഡ് രോഗമുക്തി നിരക്ക് 50 ശതമാനമായി ഉയർന്നു. അതേസമയം രോഗബാധിതരുടെ എണ്ണവും കൂടുകയാണ്. കഴിഞ്ഞ ദിവസം 9987 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2,60,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 331 പേരാണ് രാജ്യത്ത് മരിച്ചത്. രാജ്യത്ത് കോവിഡ് റിപ്പോർട്ട്‌ ചെയ്യപ്പെട്ട ശേഷം ആദ്യമായാണ് 24 മണിക്കൂറിനുള്ളിൽ 300ന് മുകളിൽ ആളുകൾ മരിക്കുന്നത്. ഇതോടെ […]

Kerala

സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്; 34 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് പുതുതായി 10 ഹോട്ട് സ്‌പോട്ടുകളാണുള്ളത് സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 11 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 10 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 8 പേര്‍ക്കും, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയില്‍ […]

International

ചൈനയില്‍ ആഗസ്തിലേ കൊറോണയെന്ന് ഹാര്‍വാഡ് ഗവേഷകര്‍, പരിഹാസ്യമെന്ന് ചൈന

വുഹാനിലെ ആശുപത്രികളുടെ ഉപഗ്രഹചിത്രങ്ങളും സെര്‍ച്ച് എഞ്ചിന്‍ ഡാറ്റയും തെളിവായി നല്‍കിയാണ് ഹാര്‍വാഡ് ഗവേഷകരുടെ അവകാശവാദം… ചൈനയില്‍ കഴിഞ്ഞ വര്‍ഷം ആഗസ്ത് മുതലേ കൊറോണ വൈറസ് പടര്‍ന്നിരുന്നുവെന്ന അവകാശവാദവുമായി ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂള്‍. ആശുപത്രികളുടെ ഉപഗ്രഹചിത്രങ്ങളും സെര്‍ച്ച് എഞ്ചിന്‍ ഡാറ്റയും തെളിവായി നല്‍കിയാണ് ഹാര്‍വാഡ് ഗവേഷകരുടെ അവകാശവാദം. അതേസമയം ഈ റിപ്പോര്‍ട്ടുകളെ ചൈന പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. വുഹാനിലെ അഞ്ച് പ്രധാന ആശുപത്രികളിലെ വാഹനങ്ങളുടെ തിരക്ക് ഗണ്യമായി വര്‍ധിച്ചത് എന്തോ കാര്യമായി സംഭവിച്ചെന്നതിന് സൂചനയാണെന്നാണ് ഗവേഷകരുടെ നിഗമനം. 350ഓളം ഉപഗ്രഹചിത്രങ്ങളാണ് […]

India National

രാജ്യത്ത് ഗുരുതര സാഹചര്യം; 24 മണിക്കൂറിനിടെ 331 മരണം, തുടര്‍ച്ചയായ നാലാം ദിവസവും കോവിഡ് രോഗബാധിതര്‍ 9000 കടന്നു

9987 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. ആകെ രോഗികളുടെ എണ്ണം 2,66,598 ലക്ഷമാണ്. ഇതുവരെ 7466 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത് രാജ്യത്ത് പ്രതിദിന കോവിഡ് മരണനിരക്ക് ആദ്യമായി മുന്നൂറ് കടന്നു. 24 മണിക്കൂറിനിടെ 331 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. തുടര്‍ച്ചയായ നാലാം ദിവസവും രോഗബാധിതര്‍ 9000 കടന്നു. 9987 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. ആകെ രോഗികളുടെ എണ്ണം 2,66,598 ലക്ഷമാണ്. ഇതുവരെ 7466 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. രാജ്യത്ത് 1,29,917 പേർ നിലവിൽ […]

Kerala

ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ചികിത്സയിലുള്ളത് 1174 പേര്‍; 11 പേര്‍ രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 814, ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് […]

Health Kerala

സമ്പർക്കത്തിലൂടെയുള്ള കോവിഡ് കേസുകളുടെ എണ്ണം കുറയ്ക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി

ഹോം ക്വാറന്‍റൈന്‍ ഫലപ്രദമാണ്. പ്രവാസികൾക്കും ഹോം ക്വാറന്‍റൈന്‍ മതിയാകും സമ്പർക്കത്തിലൂടെയുള്ള കോവിഡ് കേസുകളുടെ എണ്ണം കുറയ്ക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഹോം ക്വാറന്‍റൈന്‍ ഫലപ്രദമാണ്. പ്രവാസികൾക്കും ഹോം ക്വാറന്‍റൈന്‍ മതിയാകും. ആവശ്യമുള്ളവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈന്‍ ലഭിക്കുന്നതിന് പ്രയാസമില്ലെന്നും മന്ത്രി പറഞ്ഞു. എല്ലാവരും നിർദേശങ്ങൾ കർശനമായി പാലിക്കണം. പലരും മാസ്ക് നേരെ ധരിക്കുന്നില്ല. കേസുകളുടെ എണ്ണം വർദ്ധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എല്ലാ ദിവസവും പൂട്ടി കെട്ടാനാകില്ല. മരണങ്ങൾ ഉണ്ടാകില്ലെന്ന് പറയാനാകില്ല. മരണ സംഖ്യ കുറച്ചേ മതിയാകൂ. ആളുകള്‍ […]

India National

രാജ്യത്ത് കോവിഡ് ബാധിതര്‍ രണ്ടരലക്ഷം കവിഞ്ഞു; മഹാരാഷ്ട്രയിൽ ഒറ്റ ദിവസം മൂവായിരത്തിലധികം പേർക്ക് കോവിഡ്

ഇതിനിടെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ തലവൻ കെ.എസ് ദത്വാലിയക്ക് കോവിഡ് സ്ഥിരീകരിച്ചത് ഭരണതലത്തിൽ ആശങ്ക ഉയർത്തിയിരിക്കുകയാണ് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു. മഹാരാഷ്ട്രയിൽ ഒറ്റ ദിവസം മൂവായിരത്തിലധികം പേർക്ക് കോവിഡ്. രോഗികളുടെ എണ്ണം 85,000 കടന്നതോടെ മഹാരാഷ്ട്ര ചൈനയെ മറികടന്നു.കേന്ദ്ര വാർത്ത വിനിമയ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ കോവിഡ് ബാധ രണ്ടരലക്ഷം കടന്നു കുതിക്കുകയാണ്. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡൽഹി എന്നീ നാല് സംസ്ഥാനങ്ങളിൽ സ്ഥിതി ഗുരുതരമായി തുടരുന്നു. […]

International World

ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം എഴുപത് ലക്ഷത്തി എണ്‍പതിനായിരം കടന്നു

അമേരിക്കയില്‍ രോഗ ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നപ്പോള്‍ മരണ സംഖ്യ ഒരു ലക്ഷത്തി പന്ത്രണ്ടായിരം പിന്നിട്ടു ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം എഴുപത് ലക്ഷത്തി എണ്‍പതിനായിരം കടന്നു. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് ഒരു ലക്ഷത്തി ഇരുപത്തിയെണ്ണായിരത്തിലേറെ പേര്‍ക്കാണ്. അമേരിക്കയില്‍ രോഗ ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നപ്പോള്‍ മരണ സംഖ്യ ഒരു ലക്ഷത്തി പന്ത്രണ്ടായിരം പിന്നിട്ടു. ഇതുവരെയുള്ള കണക്കുകള്‍ പ്രാകാരം നാല് ലക്ഷത്തി അന്‍പതിനായിരത്തിലേരെ കോവിഡ് മരണങ്ങളാണ് വിവിധ രാജ്യങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 24 […]

Kerala

ഇന്ന് 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ചികിത്സയിലുള്ളത് 1029 പേര്‍; ഇന്ന് 50 പേര്‍ രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 762, ഇന്ന് 10 പുതിയ ഒരു ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ ഇന്ന് 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ […]

Kerala

വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈന്‍ നിര്‍ത്തി; ഇനി ഹോം ക്വാറന്റൈന്‍

വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ഇനിമുതല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈന്‍ ഉണ്ടാവില്ല. പകരം ഇനി മുതല് 14 ദിവസം വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയണം. വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ഇനിമുതല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈന്‍ ഉണ്ടാവില്ല. പകരം ഇനി മുതല് 14 ദിവസം വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയണം. നേരത്തെ ഏഴുദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനില്‍ കഴിയണമെന്നായിരുന്നു നിര്‍ദേശം. നേരത്തെ ഏഴ് ദിവസത്തെ സര്‍ക്കാര്‍ ക്വാറന്റൈന്‍ അതായത് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനും ശേഷം ഇവരുടെ ടെസ്റ്റുകള്‍ നടത്തും. ഇതില്‍ പോസിറ്റീവ് ആകുന്നവര്‍ തുടര്‍ന്ന് ആശുപത്രിയിലേക്കും മറ്റുള്ളവര്‍ വീട്ടിലേക്കും […]