India National

രാജ്യത്ത് 24 മണിക്കൂറിനിടെ 357 കോവിഡ് മരണം; പതിനായിരത്തോളം പേര്‍ക്ക് രോഗബാധ

പുതിയ ആന്‍റി വൈറൽ ഡ്രഗ് ഉൾപ്പെടുത്തി ഐ.സി.എം.ആ൪ ഇന്ന് പുതിയ ചികിത്സ പ്രോട്ടോക്കോൾ പുറത്തിറക്കിയേക്കും രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 357 മരണം. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണിത്. പതിനായിരത്തോളം പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. പുതിയ ആന്‍റി വൈറൽ ഡ്രഗ് ഉൾപ്പെടുത്തി ഐ.സി.എം.ആ൪ ഇന്ന് പുതിയ ചികിത്സ പ്രോട്ടോക്കോൾ പുറത്തിറക്കിയേക്കും. രാജ്യത്തെ കോവിഡ് രോഗ ബാധ നിരക്കും മരണ നിരക്കും ദിനംപ്രതി കൂടുകയാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ […]

International World

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷത്തിലേക്ക്; ബ്രസീലില്‍ 24 മണിക്കൂറിനിടെ 1300 മരണം

37 ലക്ഷത്തി 22,000 ലേറെ പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 4 ലക്ഷത്തി 18,000 ത്തില്‍പരം ജീവനുകള്‍ ഇതുവരെ നഷ്ടമായി ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷത്തിലേക്ക്. 4 ലക്ഷത്തി 18,000 ത്തില്‍ അധികം പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. 37 ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായി. ബ്രസീലില്‍ 24 മണിക്കൂറിനിടെ 1,300 മരണം സ്ഥിരീകരിച്ചു. ലോകമെമ്പാടും കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. 74 ലക്ഷത്തി 44,000 ത്തിലധികം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 37 ലക്ഷത്തി […]

India National

രാജ്യത്ത് കോവിഡ് ഭേദമായവരുടെ എണ്ണം വര്‍ധിക്കുന്നു; ഇതുവരെ 50 ലക്ഷം പേർക്ക് രോഗപരിശോധന നടത്തിയതായി ഐസിഎംആർ

49.98 % പേർക്ക് രോഗം മാറി. ഇതാദ്യമായി രോഗം ഭേദമായവർ മൊത്തം രോഗികളുടെ എണ്ണത്തെ മറികടന്നു. മഹാരാഷ്ട്രയിൽ നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ശക്തമായ ലോക്ക്ഡൗൺ വേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഐസിഎംആറിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5999 പേർക്ക് രോഗം ഭേദമായി. അതായത് 49.98 ശതമാനം. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 1,33,362 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. രോഗം ഭേദമായവരാകട്ടെ 1,35,206 പേരാണ്. 1844 പേരുടെ വ്യത്യാസം. കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 9985 കോവിഡ് കേസും […]

International

ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 689 പേർക്ക്

ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 689 പേർക്ക്. പുതിയ രോഗികളിൽ 355 പേർ പ്രവാസികളാണ്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗ ബാധിതരുടെ എണ്ണം 18887 ആയി. ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 689 പേർക്ക്. പുതിയ രോഗികളിൽ 355 പേർ പ്രവാസികളാണ്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗ ബാധിതരുടെ എണ്ണം 18,887 ആയി. 177 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതോടെ അസുഖം സുഖപ്പെട്ടവരുടെ എണ്ണം 4329 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരാൾ […]

International

കുവൈത്തിൽ 683 പേർക്ക് കൂടി കോവിഡ്; 1126 പേർക്ക് രോഗമുക്തി

24 മണിക്കൂറിനിടെ 2 മരണം,  ആകെ രോഗബാധിതർ 33823    കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2871 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയതിൽ 683 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1126 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം33823 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 23288 ഉം ആയി ഉയർന്നു. പുതിയ രോഗികളി 130 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 9531 ആയി. 24 മണിക്കൂറിനിടെ 2 പേരാണ് കുവൈത്തിൽ […]

Kerala

സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 57 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 57 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), മലപ്പുറം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, കൊല്ലം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, പത്തനംതിട്ട, […]

India National

രാജ്യത്ത് 24 മണിക്കൂറിനിടെ 279 കോവിഡ് മരണം, 9985 പേര്‍ക്ക് രോഗബാധ

ഡൽഹിയിൽ സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോയെന്ന് വ്യക്തമാക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയ്ൻ പറഞ്ഞു. രാജ്യത്ത് കോവിഡ് വ്യാപനം അതിസങ്കീർണ്ണമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9985 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 279 പേര്‍ മരിച്ചു. ഡൽഹിയിൽ സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോയെന്ന് വ്യക്തമാക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയ്ൻ പറഞ്ഞു. ആകെ രോഗികളുടെ എണ്ണം 2,76,583 ആയി. രാജ്യത്ത് 1,33,632 പേർ നിലവിൽ ചികിത്സയിലുണ്ട്.1,35,206 പേർക്ക് അസുഖം ഭേതമായി. രോഗമുക്തി […]

Kerala

കേരളത്തില്‍ കോവിഡ് സമൂഹ വ്യാപനം തടയാൻ നിയന്ത്രണം കർശനമാക്കും

കേന്ദ്രം നിർദ്ദേശിച്ചതിനപ്പുറം കൂടുതൽ ഇളവുകൾ നൽകില്ല. കേരളത്തില്‍ കോവിഡ് സമൂഹ വ്യാപനം തടയാൻ നിയന്ത്രണങ്ങൾ കർശനമാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. കേന്ദ്രം നിർദ്ദേശിച്ചതിനപ്പുറം കൂടുതൽ ഇളവുകൾ നൽകില്ല. കോവിഡ് രോഗികളുടെ എണ്ണത്തിൽ ഓരോ ദിവസവും വലിയ വർധനവുണ്ടാകുന്നത് ആശങ്കയോടെയാണ് സംസ്ഥാനം കാണുന്നത്. ഒരു ഘട്ടത്തിൽ സമൂഹ വ്യാപനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധരും വിലയിരുത്തുന്നുണ്ട്. ഇതേ തുടർന്നാണ് സംസ്ഥാനത്ത് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രങ്ങൾ കൂടുതൽ കർശനമാക്കാൻ മന്ത്രിസഭ തീരുമാനമെടുത്തത്. മറ്റ് സംസ്ഥാനങ്ങളിലെ ഹോട്ട് സ്പോർട്ടുകളിൽ നിന്ന് കൂടുതൽ പേർ സംസ്ഥാനത്തേക്ക് […]

Health International

ഇന്ത്യ ഉള്‍പ്പെടെ 8 രാജ്യങ്ങളുടെ കോവിഡ് കണക്ക് സംശയാസ്പദമെന്ന് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാ

ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്ക് പ്രകാരം കോവിഡ് ഏറ്റവും ബാധിച്ച രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 5 ആണ്. ഇന്ത്യയുടെ കോവിഡ് കണക്ക് സംശയാസ്പദമെന്ന് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല. ഇന്ത്യ ഉള്‍പ്പടെ എട്ട് രാജ്യങ്ങളുടെ കോവിഡ് കണക്ക് സംശയാസ്പദമാണെന്നാണ് ശാസ്ത്രജ്ഞന്‍ സ്റ്റീവ് ഹാങ്കിയുടെ ആരോപണം. വിയറ്റ്നാം കോവിഡ് കണക്ക് പുറത്തു വിട്ടിട്ടില്ല. ചൈന, തുര്‍ക്കി, യെമന്‍, സിറിയ, ഈജിപ്ത്, വെനസ്വേല എന്നീ രാജ്യങ്ങളുടെ കണക്കുകളും സംശയാസ്പദമാണെന്ന് സ്റ്റീവ് ഹാങ്കി ആരോപിച്ചു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്ക് പ്രകാരം കോവിഡ് […]

India National

രാജ്യത്ത് 24 മണിക്കൂറിനിടെ 9,987 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു; 331 മരണം

രാജ്യത്ത് കോവിഡ് റിപ്പോർട്ട്‌ ചെയ്യപ്പെട്ട ശേഷം ആദ്യമായാണ് 24 മണിക്കൂറിനുള്ളിൽ 300ന് മുകളിൽ ആളുകൾ മരിക്കുന്നത്. ഇതോടെ മരണസംഖ്യ 7466 ആയി. രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 331 പേർ മരിച്ചു. 9,987 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചുവെന്നും കേന്ദ്രആരോഗ്യ മന്ത്രലയം. രോഗമുക്തി അമ്പതു ശതമാനമായി ഉയർന്നിട്ടുണ്ട്. ഇതു വരെ രോഗം ബാധിച്ചവർ 2,60,000 കടന്നു. രാജ്യത്ത് കോവിഡ് റിപ്പോർട്ട്‌ ചെയ്യപ്പെട്ട ശേഷം ആദ്യമായാണ് 24 മണിക്കൂറിനുള്ളിൽ 300ന് മുകളിൽ ആളുകൾ മരിക്കുന്നത്. ഇതോടെ മരണസംഖ്യ […]