ഡൽഹിയിൽ കോവിഡ് രോഗികൾക്ക് വീട്ടിൽ നിരീക്ഷണം ഏർപ്പെടുത്തത് നിർത്തലാക്കാൻ കഴിയില്ലെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,516 കോവിഡ് കേസുകളും 375 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതർ 3,95, 048 ഉം മരണം 12,948 ഉം ആയി. രണ്ടു ലക്ഷത്തിലധികം പേർ രോഗമുക്തരായി. കൊവിഡ് സ്ഥിരീകരിച്ച ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്‌നിനെ പ്ലാസ്മ തെറാപ്പിയ്ക്ക് വിധേയനാക്കി. നിലവിൽ കോവിഡ് ചികിത്സയിലുള്ളവർ 1,68,209 പേരാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് […]
Tag: Corona Virus
സംസ്ഥാനത്ത് സമ്പര്‍ക്ക രോഗബാധ കൂടുന്നു; തിരുവനന്തപുരത്ത് ആറുപേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല
തിരുവനന്തപുരത്ത് 10 ദിവസത്തിനിടെ റിപ്പോർട്ട് ചെയ്ത കേസുകളിൽ 10 എണ്ണം സമ്പർക്കത്തിലൂടെ പകർന്നവയാണ്. സമൂഹവ്യാപനഭീഷണിയുടെ വക്കിലാണോ എന്ന ആശങ്ക തലസ്ഥാനത്ത് ശക്തമാണ്. സമ്പർക്കത്തിലൂടെയുള്ള കോവിഡ് കേസുകൾ വർധിച്ചതിന്‍റെ ആശങ്കയിലാണ് തിരുവനന്തപുരം ജില്ല. 10 ദിവസത്തിനിടെ റിപ്പോർട്ട് ചെയ്ത കേസുകളിൽ 10 എണ്ണം സമ്പർക്കത്തിലൂടെ പകർന്നവയാണ്. ഇതിൽ ആറുപേരുടെ കാര്യത്തിൽ ഉറവിടം വ്യക്തമല്ല. ഈ മാസം 9 മുതൽ ഇന്നലെ വരെ 41 പേർക്കാണ് തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ പത്തുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇന്നലെ രോഗം സ്ഥിരീകരിച്ച […]
കോവിഡ് ബാധിതനായ പൊലീസ് ഉദ്യോഗസ്ഥൻ ഹൈക്കോടതിയിൽ; ജഡ്ജിയും കോടതി ജീവനക്കാരും അഭിഭാഷകരും ക്വാറന്‍റൈനില്‍
ജസ്റ്റിസ് സുനിൽ തോമസിന്‍റെ കോടതിയിൽ എത്തിയ ഉദ്യോഗസ്ഥൻ റിപ്പോർട്ട് കൈമാറിയതായും വിവരമുണ്ട്. കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ നിന്നും കോവിഡ് ബാധിതനായ പൊലീസ് ഉദ്യോഗസ്ഥൻ ഹൈക്കോടതിയിൽ എത്തി. രണ്ട് ദിവസം മുമ്പാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ എത്തിയത്. ജസ്റ്റിസ് സുനിൽ തോമസിന്‍റെ കോടതിയിൽ എത്തിയ ഉദ്യോഗസ്ഥൻ റിപ്പോർട്ട് കൈമാറിയതായും വിവരമുണ്ട്. എസ്.ബി.ഐ എന്‍ട്രി വഴി പ്രവേശിച്ച ഉദ്യോഗസ്ഥന്‍ കൗണ്ടറിലുള്ള പേന ഉപയോഗിച്ചതായും പിന്നീട് ഒന്നാം നിലയില്‍ എത്തിയതായും പറയുന്നു. കോര്‍ഡ് 1ഡിക്ക് പുറത്ത് സീറ്റില്‍ കാത്തിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ […]
സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ്; 96 പേര്‍ രോഗമുക്തി നേടി
ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 3 പ്രദേശങ്ങളെ ഒഴിവാക്കി സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള […]
കണ്ണൂര്‍ നഗരം പൂര്‍ണമായി അടച്ചു; കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിച്ചെന്ന ആശങ്കയില്‍ ആരോഗ്യ വകുപ്പ്
നേരിയ അശ്രദ്ധ പോലും കണ്ണൂരിനെ കൊവിഡ് സമൂഹ വ്യാപനത്തിലേക്ക് തളളിവിടുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ട് കൊവിഡ്-കണ്ണൂര്‍ നഗരം സമൂഹ വ്യാപന ഭീതിയില്‍. നഗരം പൂര്‍ണമായി അടച്ചു. എക്സൈസ് ജീവനക്കാരന്‍റെ മരണത്തെക്കുറിച്ച് അന്വേക്ഷിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘം. കൊവിഡ് രോഗ ബാധിതരുടെ സമ്പര്‍ക്ക കേന്ദ്രമായി കണ്ണൂര്‍ നഗരം മാറിയോ..? ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്ന ചോദ്യമാണിത്. ഇരുപത്തിയെട്ട് വയസ് മാത്രം പ്രായമുളള ഒരാളുടെ ജീവന്‍ കൊറോണ വൈറസ് കവര്‍ന്നതിന് പിന്നാലെയാണ് ഈ സംശയം ബലപ്പെടുന്നത്. രോഗ ഉറവിടം കണ്ടെത്താനാകാത്ത കൊവിഡ് കേസുകളില്‍ […]
പ്രവാസികളുടെ കോവിഡ് ടെസ്റ്റില്‍ ഇളവ് നല്‍കി സര്‍ക്കാര്‍
25നുള്ളില്‍ പരിശോധന സംവിധാനം ഒരുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു പ്രവാസികളുടെ കോവിഡ് ടെസ്റ്റില്‍ ഇളവു നല്‍കി സര്‍ക്കാര്‍. ഈ മാസം 25 വരെ വിദേശത്ത് നിന്ന് വരുന്നവര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. 25നുള്ളില്‍ പരിശോധന സംവിധാനം ഒരുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേ സമയം സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് സിപിഎം സെക്രട്ടറിയേറ്റതിന്റെ തീരുമാനം. നേരത്തെ പ്രവാസികൾക്ക് കോവിഡ് ടെസ്റ്റില്‍ തീരുമാനമെടുക്കാൻ അധികാരമുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. രോഗവ്യാപനം തടയാനാണ് തീരുമാനമെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിക്കുന്നു. രോഗമുള്ളവരും രോഗമില്ലാത്തവരും ഒന്നിച്ച് […]
ലോകത്ത് കോവിഡ് മരണം നാലര ലക്ഷം കടന്നു; മാറ്റമില്ലാതെ അമേരിക്കയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും
യൂറോപ്പില്‍ കനത്ത ആള്‍നാശമുണ്ടാക്കിയ മഹാമാരി ഇപ്പോള്‍ അമേരിക്കയിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത് ലോകത്ത് കോവിഡ് മരണം നാലര ലക്ഷം കടന്നു. കഴിഞ്ഞ നവംബറില്‍ കോവിഡ‍് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷം കഴിഞ്ഞ ഒന്നര മാസം കൊണ്ടാണ് മരണ സംഖ്യ ഇരട്ടിയായത്. യൂറോപ്പില്‍ കനത്ത ആള്‍നാശമുണ്ടാക്കിയ മഹാമാരി ഇപ്പോള്‍ അമേരിക്കയിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. എണ്‍പത്തിയഞ്ചരലക്ഷത്തോളമാണ് ലോകത്തെ കോവിഡ് കേസുകള്‍. ഇതില്‍ ഇരുപത്തിരണ്ടര ലക്ഷത്തോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കപ്പെട്ടത് അമേരിക്കയിലാണ്. മരണസംഖ്യ നാലര ലക്ഷം പിന്നിടുമ്പോള്‍ ഒരുലക്ഷത്തി […]
സമ്പർക്കത്തിലൂടെ കോവിഡ്: കണ്ണൂര്‍ നഗരം പൂർണമായി അടച്ചു
നഗരത്തിലെ മെഡിക്കൽ സ്റ്റോർ ഒഴികെ ഒരു വ്യാപാര സ്ഥാപനവും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുറക്കരുതെന്നാണ് കലക്ടറുടെ ഉത്തരവ്. കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി കണ്ണൂര്‍ നഗരം പൂർണമായും അടച്ചു. സമ്പർക്കത്തിലൂടെ കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് നഗരം ഉൾപ്പെടെ കോർപ്പറേഷനിലെ 11 ഡിവിഷനുകൾ അടച്ചത്. നഗരത്തിലെ മെഡിക്കൽ സ്റ്റോർ ഒഴികെ ഒരു വ്യാപാര സ്ഥാപനവും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുറക്കരുതെന്നാണ് കലക്ടറുടെ ഉത്തരവ്. 14കാരന് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ച പശ്ചാത്തലത്തിലാണ് കണ്ണൂർ നഗരത്തിൽ കടുത്ത […]
സംസ്ഥാനത്ത് 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ഇന്ന് 97 കോവിഡ്-19 സ്ഥിരീകരിച്ചത് പേര്‍ക്ക്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 89 പേര്‍ രോഗമുക്തി നേടി. ഒരാൾ മരണമടഞ്ഞു. എക്സൈസ് വകുപ്പിലെ ഡ്രൈവർ കെ.പി.സുനിലാണ് മരിച്ചത്. ഇന്ന് രോഗം ബാധിച്ചവരിൽ 65 പേർ വിദേശത്തുനിന്ന് വന്നു. ഇതരസംസ്ഥാനത്തുനിന്ന് വന്ന 29 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 3 പേർക്ക് രോഗം വന്നു. തിരുവനന്തപുരം 5, […]
രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്
മഹാരാഷ്ട്രയിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,13, 445 ഉം മരണ സഖ്യ 5537 ഉം ആയി രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിൽ 2003 മരണം റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ പതിനൊന്നായിരത്തി തൊള്ളായിരത്തിമൂന്ന് ആയി. ആകെ രോഗ ബാധിതര്‍ മൂന്നര ലക്ഷത്തിലധികമാണ്. നിലവിൽ കോവിഡ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1,55, 227 ഉം അസുഖം ഭേദമായവരുടെ എണ്ണം 1,86,935 ആയി. രോഗമുക്തി നിരക്ക് 53 ശതമാനമായി. കോവിഡ് വ്യാപനം തടയാൻ […]