അന്താരാഷ്ട്ര വിമാന വിലക്ക് നിലനില്‍ക്കുന്നതിനാലും കോവിഡ് സാഹചര്യത്തിലും വിദേശത്ത് നിന്നും തീര്‍ഥാടകര്‍ക്ക് ഇത്തവണ ഹജ്ജിന് അവസരമുണ്ടാകില്ല. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഇത്തവണയും ഹജ്ജ് നടത്താന്‍ സൌദി ഭരണകൂടം തീരുമാനിച്ചു. സൌദിക്കകത്തെ താമസക്കാരായ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഹജ്ജില്‍ പങ്കെടുക്കാം.. ഹജ്ജിന്‍റെ ആത്മാവ് നഷ്ടപ്പെടാതെ ചടങ്ങുകള്‍ ക്രമീകരിക്കുമെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. സൌദിയിലെ ഹജ്ജ് ഉംറ മന്ത്രാലയമാണ് സുപ്രധാന തീരുമാനം എടുത്തത്. അന്താരാഷ്ട്ര വിമാന വിലക്ക് നിലനില്‍ക്കുന്നതിനാലും കോവിഡ് സാഹചര്യത്തിലും വിദേശത്ത് നിന്നും തീര്‍ഥാടകര്‍ക്ക് ഇത്തവണ ഹജ്ജിന് അവസരമുണ്ടാകില്ല. […]
Tag: Corona Virus
വൈറസ് നിയന്ത്രണാതീതമായ രാജ്യങ്ങളില്‍, മതചടങ്ങുകളിലൂടെ രോഗം വീണ്ടും പടര്‍ന്നേക്കാമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 92 ലക്ഷത്തിലേക്ക്; ബ്രസീലിലും മെക്സിക്കോയിലും മരണനിരക്ക് ഉയരുന്നു ലോകത്ത് കോവിഡ് മരണം 4,70,000 കടന്നു. ബ്രസീലില്‍ സ്ഥിതി സങ്കീര്‍ണമാണ്. ലോകത്ത് ആകെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം ഒരു കോടിയിലേക്കടുക്കുന്നു. ബ്രസീലില്‍ കോവിഡ് മരണം 50,000 കടന്നു. ഇതോടെ ലോകത്ത് അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണം സംഭവിക്കുന്ന രാജ്യമായി ബ്രസീല്‍.10 ലക്ഷം പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 612 പേര്‍ മരിച്ചു. ലോക്ക്ഡൌണ്‍ പിന്‍വലിക്കാനുള്ള പ്രസിഡന് […]
സംസ്ഥാനത്ത് ഇന്ന് നാല് ഹോട്ട്സ്പോട്ടുകള്‍ കൂടി
നിലവില്‍ ആകെ 112 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. സംസ്ഥാനത്ത് പുതുതായി ഇന്ന് നാല് ഹോട്ട് സ്‌പോട്ടുകള്‍ കൂടിയുള്‍പ്പെടുത്തി. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 31), ഇടുക്കി ജില്ലയിലെ കട്ടപ്പന മുന്‍സിപ്പാലിറ്റി (5,8), രാജകുമാരി (8), തൃശൂര്‍ ജില്ലയിലെ വെള്ളാങ്ങല്ലൂര്‍ (14, 15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. അതേസമയം കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ വാര്‍ഡ് 23നെ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 112 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. സംസ്ഥാനത്ത് ഇന്ന് […]
സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 88 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 17 പേര്‍ക്കും, പാലക്കാട് ജില്ലയിൽ 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ 13 പേര്‍ക്ക് വീതവും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ 12 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 11 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 9 പേര്‍ക്കും, കോഴിക്കോട്, വയനാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ 4 […]
കോവിഡ് വ്യാപന ഭീതി; കണ്ണൂർ നഗരം തുടർച്ചയായ നാലാം ദിവസവും അടഞ്ഞ് തന്നെ
സമ്പർക്കത്തിലൂടെ രോഗവ്യാപനമുണ്ടാകുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നഗരം അടച്ചത് കോവിഡ് വ്യാപന ഭീതിയെ തുടർന്ന് കണ്ണൂർ നഗരം തുടർച്ചയായ നാലാം ദിവസവും അടഞ്ഞ് കിടക്കുന്നു. സമ്പർക്കത്തിലൂടെ രോഗവ്യാപനമുണ്ടാകുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നഗരം അടച്ചത്. ഇതിനിടെ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരന്‍റെ പരിശോധനാ ഫലം. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന ആറ് പേർക്കും വിദേശത്ത് നിന്ന് വന്ന നാല് പേര്‍ക്കുമാണ് കണ്ണൂർ ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.രണ്ട് ദിവസമായി സമ്പർക്കത്തിലൂടെയുള്ള രോഗബാധിതരില്ല. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന […]
24 മണിക്കൂറിനിടെ രാജ്യത്ത് 445 മരണം; ഗോവയില്‍ ആദ്യ കോവിഡ് മരണം
ഉത്തര്‍പ്രദേശിലെ കാൺപൂരിൽ അഭയ കേന്ദ്രത്തിൽ ഗർഭിണികൾ അടക്കമുള്ളവർക്ക് കോവിഡ്. ഇതേ തുടര്‍ന്ന് അഭയ കേന്ദ്രം അടച്ചു രാജ്യത്ത് 24 മണിക്കൂറിനിടെ 445 കോവിഡ് മരണം. 14,821 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശിലെ കാൺപൂരിൽ അഭയ കേന്ദ്രത്തിൽ ഗർഭിണികൾ അടക്കമുള്ളവർക്ക് കോവിഡ്. ഇതേ തുടര്‍ന്ന് അഭയ കേന്ദ്രം അടച്ചു. ഗോവയിൽ ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ മാത്രം 3,870 പുതിയ രോഗികളുണ്ട്. ഇന്നലെ 101 പേർ മരിച്ചതോടെ മൊത്തം മരണം 6,085 ആയി. […]
ചാർട്ടേഡ് വിമാനങ്ങൾക്ക് സംസ്ഥാനത്തിന്‍റെ മുൻകൂർ അനുമതി വേണം; പുതിയ നിബന്ധനയുമായി കേന്ദ്രം
ചാർട്ടേഡ് വിമാനം ഓപ്പറേറ്റ് ചെയ്യുന്നവര്‍ക്ക് അനുമതി നൽകേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നാണ് കേന്ദ്രത്തിന്റെ ഉത്തരവില്‍ പറയുന്നത്. ചാർട്ടേഡ് വിമാനങ്ങൾക്ക് പുതിയ നിബന്ധന ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ഇനി സംസ്ഥാന സർക്കാരുകളുടെ മുൻകൂർ അനുമതി വേണം. ചാർട്ടേഡ് വിമാനം ഓപ്പറേറ്റ് ചെയ്യുന്നവര്‍ക്ക് അനുമതി നൽകേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നാണ് കേന്ദ്രത്തിന്റെ ഉത്തരവില്‍ പറയുന്നത്. ഇതുവരെ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ചാര്‍ട്ടേഡ് വിമാന അനുമതിക്കായി കോണ്‍സുലേറ്റിനെയോ എംബസിയെയോ സമീപിച്ചാല്‍ മതിയായിരുന്നു. യാത്രക്കാരുടെ വിശദാംശങ്ങള്‍ സമര്‍പ്പിച്ചാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ അനുമതി ലഭിക്കുമായിരുന്നു. പുതിയ ഉത്തരവ് പ്രകാരം […]
കുടുംബം പട്ടിണിയാവാതിരിക്കാന്‍ ശ്മശാന ജോലി: പ്ലസ്ടുകാരനെ ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ഏറ്റെടുത്തു
ലോക് നായക് ആശുപത്രിയിലെ സ്വീപ്പർ ജോലിയാണെങ്കിലും ദിവസേന മൂന്നോ അതിലധികമോ മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള ഉത്തരവാദിത്വം ഈ ചെറുപ്പക്കാരനാണ്. കുടുംബത്തിന്‍റെ ഭാരം ചുമലിലേറ്റി ശ്മശാന ജോലി ചെയ്യേണ്ടിവന്ന പ്ലസ്ടുകാരനെ സന്നദ്ധ സംഘടന ഏറ്റെടുത്തു. വടക്കുകിഴക്കൻ ഡൽഹിയിലെ സീലമ്പൂർ സ്വദേശിയായ മുഹമ്മദ് ചാന്ദിനെയാണ് ന്യൂഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ഏറ്റെടുത്തത്. കോവിഡ് കാലത്ത് പട്ടിണിയിലായി പോയ കുടുംബത്തെ സഹായിക്കാനാണ് മുഹമ്മദ് ചാന്ദ് ശ്മശാന ജോലി ഏറ്റെടുത്തത്. ഉമ്മയ്ക്ക് മരുന്നു വാങ്ങാനും സഹോദരങ്ങൾക്ക് സ്കൂൾ ഫീസ് അടക്കാനുമുള്ള പണം […]
കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ സെൽഫ് ക്വാറന്‍റൈനിൽ
തൃശൂരില്‍ ഈ മാസം 15 ന് മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. തൃശൂരില്‍ ഈ മാസം 15 ന് മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രി സ്വയം നിരീക്ഷണത്തില്‍ പോയത്. ഇന്നലെ രാത്രിയാണ് മന്ത്രി സെൽഫ് ക്വാറന്റീനിൽ പോകാൻ തീരുമാനിക്കുന്നത്. തിരുവനന്തപുരത്തെ മന്ത്രി മന്ദിരത്തിലാണ് വി എസ് സുനിൽകുമാർ നിരീക്ഷണത്തിൽ കഴിയുന്നത്. എത്ര ദിവസം […]
127 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത് സംസ്ഥാനത്ത്127 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 57 പേര്‍ക്ക് രോഗമുക്തി നേടി. സംസ്ഥാനത്ത് ഇത്രയേറെ പേര്‍ക്ക് ഒരു ദിവസം രോഗം ബാധിക്കുന്നത് ഇതാദ്യമായാണ്. 57 പേർ രോഗമുക്തി നേടി. 87 പേർ വിദേശത്തു നിന്നും 36 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും സമ്പർക്കം വഴി മൂന്നു പേർക്കും കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 5, കോഴിക്കോട് 12, തിരുവനന്തപുരം 5, കാസർകോട് […]