രാജ്യത്ത് 23 ദിവസം കൊണ്ട് രണ്ടര ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒമ്പതിനായിരത്തിലധിതം പേർ ഈ കാലയളവിൽ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. രാജ്യത്ത് 24 മണിക്കൂറിനിടെ 15968 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 465 പേരാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. രാജ്യത്ത് 23 ദിവസം കൊണ്ട് രണ്ടര ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒമ്പതിനായിരത്തിലധിതം പേർ ഈ കാലയളവിൽ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. മെയ് 31ന് ശേഷമാണ് രോഗികളുടെ എണ്ണത്തിലും മരണത്തിലും വൻ […]
Tag: Corona Virus
കോവിഡ് പരിശോധന ഇല്ലാത്ത രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് പിപിഇ കിറ്റ് ധരിച്ച് വരാം.കേന്ദ്രം തീരുമാനിച്ചാല്‍ മാത്രമെന്ന് വിമാന കമ്പനികള്‍
വിമാന കമ്പനികള്‍ ഇതിനായി സൌകര്യം ഒരുക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. കോവിഡ‍് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് വരാനാകില്ലെന്ന നിബന്ധനയില്‍ ഇളവ് വരുത്തി സംസ്ഥാന സര്‍ക്കാര്‍. പരിശോധനാ സംവിധാനമില്ലാത്ത നാല് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ പിപിഇ കിറ്റുകള്‍ ധരിച്ചാല്‍ മതിയെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. വിമാന കമ്പനികളോട് പിപിഇ കിറ്റ് സൌകര്യം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും. ട്രൂനാറ്റ് പരിശോധന നടത്തണമെന്ന ആവശ്യത്തോട് ഗള്‍ഫ് രാജ്യങ്ങള്‍ അനുകൂലമായി പ്രതികരിക്കാതിരുന്നതോടെയാണ് മുന്‍നിലപാടില്‍ അയവ് വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. പരിശോധനാ സൗകര്യമില്ലാത്ത […]
സംസ്ഥാനത്ത് 5 ദിവസത്തിനിടെ 657 പേര്‍ക്ക് കോവിഡ്; 3 ജില്ലകളില്‍ ഉറവിടം കണ്ടെത്താത്ത രോഗികളുടെ എണ്ണം കൂടുന്നു
തിരുവനന്തപുരത്ത് ഉറവിടം അറിയാത്ത കേസുകള്‍ ഒരാഴ്ചക്കിടെ 7 ആണ്. അവരുമായുള്ള സമ്പര്‍ക്കത്തിലൂടെ 5 പേര്‍ക്ക് രോഗം വന്നു. തൃശൂരില്‍ ഒരാഴ്ചക്കിടെ 4 സമ്പര്‍ക്ക കേസുകളില്‍ മൂന്നും കോര്‍പറേഷന്‍ ജീവനക്കാരാണ്. സംസ്ഥാനത്ത് ആശങ്ക വര്‍ധിപ്പിച്ച് കോവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 657 പേര്‍ക്ക്. തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഉറവിടം കണ്ടെത്താത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആരോഗ്യ വകുപ്പിന് ആശങ്കയുണ്ട്. തുടര്‍ച്ചയായി അഞ്ച് ദിവസം രോഗബാധിതരുടെ എണ്ണം 100 കടന്നു. കഴിഞ്ഞ […]
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര ചടങ്ങുകള്‍ മാറ്റിവച്ചു
കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തോടെയാണ് ഹോളിവുഡിലെ അവാര്‍ഡ് ചടങ്ങുകളുടെ തുടക്കം ഓസ്കറിന് പിന്നാലെ അടുത്ത വര്‍ഷം ആദ്യം നടത്താനിരുന്ന ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര ചടങ്ങുകളും മാറ്റിവെച്ചു. കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തോടെയാണ് ഹോളിവുഡിലെ അവാര്‍ഡ് ചടങ്ങുകളുടെ തുടക്കം. ജനുവരിയിലെ ആദ്യ ഞായറാഴ്ചയാണ് സാധാരണഗതിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് നടക്കാറുള്ളത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഏപ്രില്‍ 28 ലേക്ക് ചടങ്ങ് മാറ്റിവെക്കുകയാണെന്ന് സംഘാടകരായ ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്‍ […]
സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 60 പേരുടെ രോഗം ഭേദമായി. 9 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 60 പേരുടെ രോഗം ഭേദമായി. 9 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താസമ്മേളനം തുടങ്ങിയത്. സ്ഥിതി രൂക്ഷമാവുകയാണ്, രോഗലക്ഷണമില്ലാത്തതും ഉറവിടം […]
കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരന് കോവിഡ്
കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗി സന്ദര്‍ശിച്ച കടകളും നടുവണ്ണൂരിലെ പെട്രോള്‍ പമ്പും അടച്ചിടും. കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗി സന്ദര്‍ശിച്ച കടകളും നടുവണ്ണൂരിലെ പെട്രോള്‍ പമ്പും അടച്ചിടും. ഈ മാസം പതിനാറിന് കരിപ്പൂര്‍ വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിക്കാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ പരിശോധന നടത്തിയത് […]
കുവൈത്തിൽ 742 പേർ കൂടി കോവിഡ്; 4 മരണം
534 പേർക്ക് കൂടി ഇന്ന് രോഗവിമുക്തി നേടി. ചികിത്സയിൽ 8395 പേർ കുവൈത്തിൽ 742 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 534 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 41033 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 32304 ഉം ആയി ഉയർന്നു. 24 മണിക്കൂറിനിടെ 4 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 334 ആയി. പുതിയ രോഗികളിൽ 385 പേർ കുവൈത്ത് പൗരന്മാരാണ്. ഫർവാനിയ ഗവർണറേറ്റ് […]
7 ദിവസം കൊണ്ട് കോവിഡ് മാറ്റാനുള്ള മരുന്നുമായി രാംദേവ്
മൂന്നുദിവസംകൊണ്ട് 69ശതമാനം രോഗികളും സുഖപ്പെട്ടതായി ബാബാ രാംദേവ് മരുന്ന് പുറത്തിറക്കല്‍ ചടങ്ങില്‍ പ്രഖ്യാപിച്ചു. കോവിഡിന് മരുന്നുമായി വിവാദ യോഗാ ഗുരു ബാബാ രാംദേവ്. ഏഴു ദിവസം കൊണ്ട് കോവിഡ് രോഗം ഭേദപ്പെടുത്തുമെന്ന അവകാശവാദവുമായി രാംദേവിന്റെ പതഞ്ജലി, ആയുർവേദ മരുന്ന് പുറത്തിറക്കി. കൊറോണിൽ സ്വാസാരി എന്നാണ് മരുന്നിന്റെ പേര്. ഹരിദ്വാറിലെ പതഞ്ജലിയുടെ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഒരാഴ്ചകൊണ്ട് 100 ശതമാനവും രോഗവുമുക്തിനേടാമെന്നാണ് അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിനായി ആരെങ്കിലും ഒരു മരുന്ന് വികസിപ്പിക്കുന്നതിനായി ലോകം […]
കോവിഡ് ടെസ്റ്റില്‍ തീരുമാനമായില്ല; പ്രവാസികളുടെ മടക്കം അനിശ്ചിതത്വത്തില്‍
സൌദി, ഒമാന്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ കോവിഡ് ടെസ്റ്റ് കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസികള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നു. സൌദി, ഒമാന്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ കോവിഡ് നെഗറ്റീവ് ടെസ്റ്റ് കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവാസികള്‍ക്ക് മടങ്ങാനുള്ള സമയം നാളെ അര്‍ധരാത്രി അവസാനിക്കും. ഈ മാസം 20 മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി മാത്രമേ പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങാവൂ എന്നായിരുന്നു […]
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റിക്ക് കോവിഡ്: സമൂഹവ്യാപന ആശങ്ക, തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു
തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളുടെ യോഗം ഇന്ന്. സംസ്ഥാനത്ത് ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 1540 ആയി ഉറവിടം വ്യക്തമല്ലാത്ത കേസുകൾ വർധിച്ചതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി തലസ്ഥാന നഗരി. തിരുവനന്തപുരത്ത് ഇന്ന് തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളുടെ യോഗം ചേരും. സുരക്ഷാജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച മെഡിക്കല്‍ കോളജ് ആശുപത്രിയും കനത്ത ജാഗ്രതയിലാണ് ദിവസങ്ങള്‍ക്കിടെ ഉറവിടമറിയാത്ത രോഗികള്‍, ദിവസവും ആയിരക്കണക്കിനാളുകളെത്തുന്ന മെഡിക്കല്‍ കോളജില്‍ സുരക്ഷജീവനക്കാരനും കോവിഡ്- സമൂഹവ്യാപനത്തിന്‍റെ ആശങ്കയിലാണ് തിരുവനന്തപുരം നഗരം. ഇളവുകള്‍ ഒഴിവാക്കി നിയന്ത്രണങ്ങള്‍ കടുപ്പിക്കാതെ നിവൃത്തിയില്ലെന്നാണ് ജില്ലാ ഭരണകൂടവും […]