Kerala

രാജിവെക്കില്ലെന്ന് വിസിമാർ; പുറത്താക്കുമെന്ന് ഗവർണർ

ഗവർണറുടെ അന്ത്യശാസനം തള്ളി രാജിവെക്കില്ലെന്നറിയിച്ച് വിവിധ സർവകലാശാല വൈസ് ചാൻസിലർമാർ. എന്നാൽ, രാജി വെക്കാത്തവരെ പുറത്താക്കാനാണ് ഗവർണറുടെ തീരുമാനം. ഇക്കാര്യത്തിൽ നിയമോപദേശം തേടിയെന്ന് രാജ്ഭവൻ അറിയിച്ചു. സുപ്രിം കോടതി വിധിയാണ് ഗവർണർ നടപ്പിലാക്കുന്നത്. പ്രതിഷേധങ്ങൾ പരിഗണിച്ച് നടപടി ഒഴിവാക്കില്ല. ഇന്ന് 11.30 വരെയാണ് രാജിവെക്കാനുള്ള സമയം. ഈ സമയം കഴിഞ്ഞാൽ വിസിമാരെ പുറത്താക്കും. ഇന്ന് കാലാവധി അവസാനിക്കുന്ന കേരള സർവകലാശാല വൈസ് ചാൻസിലർ വിപി മഹാദേവൻ പിള്ളയ്ക്ക് പകരം ആരോഗ്യ സർവകലാശാല വിസിയ്ക്ക് ചുമതല നൽകും. മറ്റ് […]

Kerala

രാജിവെക്കണമെന്ന ഗവർണറുടെ അന്ത്യശാസനം; പ്രതികരിക്കാനില്ലെന്ന് എംജി സർവകലാശാല വിസി ഡോ. സാബു തോമസ്

രാജിവെക്കണമെന്ന ഗവർണറുടെ അന്ത്യശാസനത്തോട് പ്രതികരിക്കാനില്ലെന്ന് കോട്ടയം മഹാത്‌മാഗാന്ധി സർവകലാശാല വൈസ് ചാൻസിലർ ഡോ. സാബു തോമസ്. ഗവർണർ അയച്ച കത്ത് പഠിച്ച് കൂടിയാലോചനകൾക്കു ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. ഇന്ന് തന്നെ കത്തിനു മറുപടി അയക്കുമെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാല വി.സിമാരുടെ കൂട്ടരാജി ആവശ്യത്തിൽ ​ഗവർണർ‍ ആരിഫ് മുഹമ്മദ് ഖാന് മറുപടി നൽകാനായി മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താ സമ്മേളനം ഇന്ന്. രാവിലെ 10.30ന് പാലക്കാട് കെഎസ്ഇബി ഐബിയിൽ വച്ച് മാധ്യമങ്ങളെ കാണുമെന്നാണ് സർക്കാർ അറിയിക്കുന്നത്. […]

National

ആദിപുരുഷ് ഹിന്ദുദൈവങ്ങളെ അപമാനിക്കുന്നു; സിനിമയ്ക്കെതിരെ ബിജെപി

പ്രഭാസ് നായകനായ ആദിപുരുഷ് സിനിമ ഹിന്ദുദൈവങ്ങളെ അപമാനിക്കുന്നു എന്ന് ബിജെപി. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോട്ടം മിശ്ര, കർണാടക ബിജെപി വക്താവ് മാളവിക അവിനാഷ് എന്നിവരാണ് സിനിമയ്ക്കെതിരെ രംഗത്തുവന്നത്. ദൈവങ്ങളെ അപമാനിക്കുന്ന സീനുകൾ നീക്കം ചെയ്യാൻ സംവിധായകനോട് ആവശ്യപ്പെടുമെന്ന് നരോട്ടം മിശ്ര പറഞ്ഞു. നീലക്കണ്ണുകളുള്ള, മേക്കപ്പ് ഇട്ട് ലെതർ ജാക്കറ്റ് ധരിച്ച രാവണനാണ് ചിത്രത്തിലുള്ളത് എന്ന് മാളവിക അവിനാഷും കുറ്റപ്പെടുത്തി. “നമ്മുടെ ദൈവങ്ങൾ ഇത്തരത്തിൽ ചിത്രീകരിക്കപ്പെടാൻ പാടില്ല. ഞാൻ ആദിപുരുഷ് ടീസർ കണ്ടു. വളരെ മോശം. ഹനുമാൻ […]

Entertainment

‘സിനിമയിലെ വിഷയം തമിഴ്നാട്ടിലെ കുഴി’; പരസ്യം സർക്കാരിനെതിരെയല്ലെന്ന് കുഞ്ചാക്കോ ബോബൻ

‘ന്നാ താൻ കേസ് കൊട്’ സിനിമയുടെ പോസ്റ്റർ വിവാദത്തിൽ പ്രതികരിച്ച് സിനിമയിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ കുഞ്ചാക്കോ ബോബൻ. പരസ്യം സർക്കാരിന് എതിരെയല്ല. ഒരു സാമൂഹിക പ്രശ്നം ഉന്നയിക്കുകയാണ്. കേരളത്തിലെ അല്ല തമിഴ്നാട്ടിലെ കുഴിയാണ് സിനിമയിലെ വിഷയമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. ആരെയും ദ്രോഹിക്കാനല്ല പരസ്യം എന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. പരസ്യം കണ്ടപ്പോൾ ചിരിച്ചു ആസ്വദിച്ചു. കേരളത്തിലെ അല്ല, തമിഴ്നാട്ടിലെ കുഴിയാണ് സിനിമയിലെ വിഷയം. ചിത്രത്തിലെ ഇതിവൃത്തവുമായി ചേർന്ന് നിൽക്കുന്നതിനാലാണ് പരസ്യം നൽകിയത്. പരസ്യം […]

Kerala

നിക്ഷേപിച്ച പണം തിരികെ കിട്ടാത്തതിനാൽ മികച്ച ചികിത്സ ലഭിക്കാതെ വയോധിക മരിച്ചു; കരുവന്നൂർ ബാങ്കിനെതിരെ ഭർത്താവ്

നിക്ഷേപിച്ച പണം തിരികെ കിട്ടാത്തതിനാൽ മികച്ച ചികിത്സ ലഭിക്കാതെ വയോധിക മരിച്ച സംഭവത്തിൽ കരുവന്നൂർ ബാങ്കിനെതിരെ പ്രതിഷേധം. ബാങ്ക് അധികൃതർക്കെതിരെ മരണപ്പെട്ട ഫിലോമിനയുടെ ഭർത്താവ് ദേവസി രംഗത്തെത്തി. നിക്ഷേപത്തുക തിരികെ ലഭിക്കാനായി ബാങ്കിൽ ചെന്നപ്പോൾ ജീവനക്കാർ പെരുമാറിയത് വളരെ മോശമായ രീതിയിലാണെന്ന് ഭർത്താവ് ദേവസി പറഞ്ഞു. ഇത്തരം ജീവനക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണം. ബാങ്കിനു മുന്നിൽ പ്രതിഷേധിച്ചപ്പോൾ രണ്ട് ലക്ഷം രൂപ കൊണ്ടുവന്നു തന്നു . ഈ പണം നേരത്തെ നൽകിയിരുന്നെങ്കിൽ ഫിലോമിനയെ രക്ഷപ്പെടുത്താൻ സാധിച്ചേനെ എന്നും എന്നും […]

Kerala

വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ നിർണായക നീക്കവുമായി പൊലീസ്; 2 അധ്യാപകർ പിടിയിൽ

നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച നടപടിയിൽ നിർണായക അറസ്റ്റുമായി പൊലീസ്. പരീക്ഷയുടെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന രണ്ട് അധ്യാപകരെയാണ് ഏറ്റവും ഒടുവിൽ അറസ്റ്റ് ചെയ്തത്. എൻ ടി എ ഒബ്സർവർ ഡോ. ഷംനാദ്, സെന്റർ കോ ഓഡിനേറ്റർ പ്രൊ. പ്രിജി കുര്യൻ ഐസക് എന്നിവരാണ് അറസ്റ്റിലായത്. അടിവസ്ത്രം അടക്കം പരിശോധിക്കാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയത് ഇവരാണെന്ന് പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാമത്തിലാണ് അധ്യാപകരെ അറസ്റ്റ് ചെയ്തത്. ആയൂർ മാർത്തോമ കോളജിലെ നീറ്റ് പരീക്ഷയുടെ ചുമതലക്കാരനും […]

Kerala

തൃശൂർ മെഡിക്കൽ കോളജിലെ സെമിനാറിൽ ആൺ-പെൺ വിദ്യാർത്ഥികൾ തമ്മിൽ മറ; വിവാദം

തൃശൂർ മെഡിക്കൽ കോളജിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സെമിനാറിനെച്ചൊല്ലി വിവാദം. ആൺ-പെൺ വിദ്യാർത്ഥികളെ തമ്മിൽ മറകെട്ടി വേർതിരിച്ചതാണ് വിവാദങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. മുജാഹിദ് വിസ്ഡം ഗ്രൂപ്പാണ് സെമിനാർ നടത്തിയത്. പരിപാടിക്ക് കോളജ് യൂണിയനുമായി യാതൊരു ബന്ധവുമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ‘ജൻഡർ പൊളിറ്റിക്സ്’ എന്ന വിഷയത്തിലായിരുന്നു സെമിനാർ. ഇക്കഴിഞ്ഞ ആറാം തീയതിയാണ് വിസ്ഡം ഗ്രൂപ്പിൻ്റെ സിആർഐ യൂണിറ്റ് സെമിനാർ സംഘടിപ്പിച്ചത്. വിസ്ഡം ഗ്രൂപ്പിൻ്റെ തന്നെ വിദ്യാർത്ഥി നേതാക്കളാണ് പരിപാടിയിൽ പങ്കെടുത്തതും ഫേസ്ബുക്കിൽ പോസ്റ്റിട്ടതും. ഈ പോസ്റ്റിലെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങൾ ചർച്ചയാക്കിയത്. സംഭവം […]

Kerala

കോഴിക്കോട് അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയ സംഭവം; കൂടുതൽ ജീവനക്കാരിൽ നിന്നും ഇന്ന് മൊഴിയെടുക്കും

കോഴിക്കോട് കോർപ്പറേഷനിൽ അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയ സംഭവത്തിൽ കൂടുതൽ ജീവനക്കാരിൽ നിന്നും പൊലീസ് ഇന്ന് മൊഴിയെടുക്കും. ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ ബേപ്പൂർ പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്. നേരത്തെ അന്വേഷിച്ച ടൗൺ പൊലീസ് കഴിഞ്ഞ ദിവസം ജീവനക്കാരിൽ നിന്നും മൊഴിയെടുത്തിരുന്നു. സൈബർ പൊലീസിന്റെ സഹായത്തോടെയാണ് അന്വേഷണം. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്‌ ഇന്ന് കോർപറേഷൻ ആസ്ഥാനത്ത് നിൽപ്പ് സമരം നടത്തും. ജീവനക്കാരെ ബലിയാടാക്കി എന്ന് ആരോപിച്ചു കോർപ്പറേഷനിലെ ജീവനക്കാരും സമരം നടത്തും. […]

Kerala

രാജ്യസഭാ സീറ്റ് വിവാ​ദം; നാളെ തീരുമാനം കൈക്കൊള്ളുമെന്ന് കെ. സുധാകരൻ

രാജ്യസഭാ സീറ്റ് നിർണയവുമായി ബന്ധപ്പെട്ട് ഇതുവരെ ഹൈക്കമാൻഡ് മാനദണ്ഡം നിശ്ചയിച്ചിട്ടില്ലെന്നും വിശദമായ ചർച്ച നടത്തി നാളെ തീരുമാനം കൈക്കൊള്ളുമെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന തലത്തിലുള്ള പ്രധാന നേതാക്കളുമായി ചർച്ച നടത്തി മാനദണ്ഡങ്ങൾ തീരുമാനിച്ച ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളൂ. യുവാക്കൾക്കാണ് പ്രധാന പരി​ഗണന നൽകുന്നത്. ലിജുവും സതീശൻ പാച്ചേനിയും ഉൾപ്പടെയുള്ളവർ പരി​ഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സീറ്റ് നിർണയത്തിൽ വിവാദമുയർന്ന പശ്ചാത്തലത്തിൽ സോണിയാ ​ഗാന്ധിയുമായി ചർച്ച നടത്തിയതിന് ശേഷമാണ് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. […]

Kerala

രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകേണ്ടെന്ന് തീരുമാനിച്ചത് സിൻഡിക്കേറ്റ് അംഗങ്ങൾ; ചാൻസലർക്ക് വൈസ് ചാൻസലർ അയച്ച കത്ത് പുറത്ത്

രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകേണ്ടെന്ന് തീരുമാനിച്ചത് സിൻഡിക്കേറ്റ് അംഗങ്ങൾ തന്നെയെന്ന് കണ്ടെത്തൽ. ഇത് സംബന്ധിച്ച് വൈസ് ചാൻസലർ ചാൻസലർക്ക് അയച്ച കത്ത് പുറത്ത്. ഡിസംബർ 7 നാണ് വൈസ് ചാൻസലർ ചാൻസിലറായ ഗവർണർക്ക് കത്ത് നൽകിയത്. രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകാൻ ചാൻസലർ ശുപാർശ ചെയ്തിരുന്നു എന്ന് തെളിയിക്കുന്നതാണ് കത്ത്. രാഷ്ട്രപതിക്കു ഡി ലിറ്റ് നൽകാനുള്ള ചാൻസലറുടെ നിർദേശം സിൻഡിക്കറ്റ് പോലും ചേരാതെ കേരള സർവകലാശാല തള്ളിയെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാർത്ത. ചാൻസലറുടെ ശുപാർശ സിൻഡിക്കറ്റിന്റെ പരിഗണനയ്ക്ക് വയ്ക്കാൻ […]