India National

‘ബി.ജെ.പി ലെെറ്റ്’ ആയി മാറുന്നത് കോണ്‍ഗ്രസിനെ സീറോ ആക്കിമാറ്റുമെന്ന് ശശി തരൂര്‍

രാഷ്ട്രീയ നേട്ടത്തിനായി ‘ബി.ജെ.പി ലൈറ്റ്’ ആയി കോണ്‍ഗ്രസ് പാര്‍ട്ടി മാറാന്‍ ശ്രമിക്കുന്നത് ആത്മഹത്യാപരമാണെന്ന് എം.പി ശശി തരൂര്‍. ‘ലൈറ്റ് ബി.ജെ.പി’ എന്നാല്‍ ‘കോണ്‍ഗ്രസ് സീറോ’ ആണെന്ന് ശശി തരൂര്‍ പറഞ്ഞു. തന്റെ പുതിയ പുസ്തകമായ ‘ദ ബാറ്റില്‍ ഓഫ് ബിലോങി’ങ്ങിനെ കുറിച്ചുള്ള അഭിമുഖത്തില്‍ പി.ടി.ഐയോട് സംസാരിക്കുകയായിരുന്നു തരൂര്‍. മതേതരത്വം എന്നാല്‍ കേവലം ഒരു വാക്കാണ്. അധികാരത്തില്‍ വരുന്ന ഏതെങ്കിലും സര്‍ക്കാരിന് ആ വാക്ക് എടുത്ത് മാറ്റാനെ സാധിക്കൂ. മതേതരത്വം എന്ന വാക്ക് എടുത്ത് മാറ്റിയതുകൊണ്ട് ഭരണഘടനയുടെ അടിസ്ഥാനമായ […]

India National

എന്തിനൊക്കെയാണ് മാപ്പ് പറയേണ്ടത്?ശശി തരൂർ

പുൽവാമാ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തിയ പരാമർശത്തിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട ബി.ജെ.പിക്ക് മറുപടിയുമായി ശശിതരൂർ. കോണ്‍ഗ്രസ് ഏത് കാര്യത്തിനാണ് മാപ്പ് പറയേണ്ടതെന്നായിരുന്നു കേന്ദ്രത്തെ വിമർശിച്ചു കൊണ്ട് ശശി തരൂർ ട്വീറ്റ് ചെയ്തത്. പുൽവാമ സംഭവത്തിൽ എന്തിനൊക്കെയാണ്​ ഞങ്ങൾ മാപ്പ്​ പറയേണ്ടതെന്ന്​ കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു, കേന്ദ്ര സർക്കാർ നമ്മുടെ സൈനികരെ സംരക്ഷിക്കുമെന്ന് പ്രതീക്ഷിച്ചതിനാണോ? അതോ ദേശീയ ദുരന്തത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കാതിരുന്നതിനോ? രക്തസാക്ഷികളുടെ കുടുംബത്തിന് അശ്വാസമേകാൻ ശ്രമിച്ചതിനോ? ഇതിൽ ഏതിനാണ് കോൺഗ്രസ്സ് മാപ്പ് പറയേണ്ടത്? ശശി തരൂർ ട്വിറ്ററിൽ […]

India National

ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് സിപിഎം കേന്ദ്രകമ്മിറ്റിയുടെ അംഗീകാരം

പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് സഖ്യത്തിന് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം. അസമിലും തമിഴ്നാട്ടിലും സഖ്യത്തിന്‍റെ ഭാഗമാകും. കേന്ദ്രകമ്മിറ്റിക്ക് ശേഷം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചതാണിത്. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നടക്കട്ടെ, മറ്റ് തീരുമാനങ്ങള്‍ പിന്നീടെന്നും യെച്ചൂരി പറഞ്ഞു. ശിവശങ്കറിനെ സർക്കാർ സസ്പെൻസ് ചെയ്തു. ബിനീഷ് കോടിയേരി കുറ്റക്കാരൻ ആണെങ്കിൽ ശിക്ഷിക്കട്ടെയെന്നും യെച്ചൂരി പറഞ്ഞു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ ബിജെപി ആക്രമിക്കുകയാണ്. അതിനെ പ്രതിരോധിക്കും. കേരളത്തിൽ കോൺഗ്രസും ബിജെപിയും ചേർന്ന് പ്രവർത്തിക്കുകയാണെന്നും യെച്ചൂരി വിമര്‍ശിച്ചു. […]

Kerala

മുന്നോക്ക സംവരണം; തര്‍ക്കങ്ങളില്ലാതെ മുന്നോട്ട് പോകാന്‍ കോൺഗ്രസ് – മുസ്‍ലിം ലീഗ് ധാരണ

മുന്നോക്ക സംവരണത്തെ അനുകൂലിക്കുകയാണെന്ന നിലപാട് കോൺഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ലീഗ് നേതാക്കൾ ആശയവിനിമയം നടത്തിയിരുന്നു മുന്നോക്ക സംവരണ വിഷയത്തിൽ വ്യത്യസ്ത നിലപാടുകളിൽ ഉറച്ച് നിൽക്കുമ്പോഴും തർക്കങ്ങളില്ലാതെ മുന്നോട്ട് പോകാൻ കോൺഗ്രസ് – മുസ്‍ലിം ലീഗ് ധാരണ. പരസ്പരം കുറ്റപ്പെടുത്തുന്ന സാഹചര്യം ഉണ്ടാവില്ലെന്ന് നേതാക്കൾ ഉറപ്പ് നൽകി. ഫോണിലൂടെയായിരുന്നു നേതൃതല ആശയവിനിമയം നടന്നത്. മുന്നോക്ക സംവരണത്തെ അനുകൂലിക്കുകയാണെന്ന നിലപാട് കോൺഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ലീഗ് നേതാക്കൾ ആശയവിനിമയം നടത്തിയിരുന്നു. കോൺഗ്രസെടുത്ത തീരുമാനത്തിൽ പ്രതിഷേധമുണ്ടങ്കിലും സ്വന്തം നിലപാട് […]

India

‘എം.എല്‍.എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തു; ബി.ജെ.പി കുതിരക്കച്ചവടം നടത്തുന്നു’-കമല്‍നാഥ്

ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശിൽ ബി.ജെ.പി കുതിരക്കച്ചവടം നടത്തുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ്. ഭരണക്ഷിയായ ബി.ജെ.പി കോൺഗ്രസ് എം.എൽ.എമാരെ വിലകൊടുത്ത് വാങ്ങാൻ ശ്രമിക്കുകയാണെന്ന് മുൻമുഖ്യമന്ത്രി കമൽനാഥ് ആരോപിച്ചു. എന്നാല്‍ ജനങ്ങള്‍ക്ക് ഇതെല്ലാം അറിയാമെന്നും അവരെ മണ്ടന്മാരാക്കാന്‍ കഴിയില്ലെന്നും കമല്‍നാഥ് പറഞ്ഞു. അവര്‍ നവംബര്‍ മൂന്നിന് ഇതിനെല്ലാം മറുപടി നല്‍കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു ‘ഉപതെരഞ്ഞെടുപ്പ് ഫലത്തെ ബി.ജെ.പി ഭയപ്പെടുകയാണെന്നും അതുകൊണ്ടാണ് കോൺഗ്രസിൽ നിന്ന് ആരെയെങ്കിലും വിലകൊടുത്ത് വാങ്ങാൻ അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാഗ്ദാനങ്ങൾ നൽകി ബി.ജെ.പി തങ്ങളെ സമീപിച്ചിരുന്നുവെന്ന് […]

India National

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ്: സിപിഎമ്മും കോണ്‍ഗ്രസും സഖ്യത്തിലേക്ക്

പശ്ചിമ ബംഗാളിൽ സിപിഎമ്മും കോൺഗ്രസും സഖ്യത്തിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ധാരണയ്ക്ക് ശ്രമം തുടങ്ങി. ബിഹാർ മാതൃകയിലുള്ള മുന്നണിയാണ് ബംഗാളിലും ആലോചിക്കുന്നത്. സിപിഎം കേന്ദ്ര കമ്മിറ്റി വിഷയം ചർച്ച ചെയ്യും. ഒക്ടോബര്‍ 30, 31 തിയ്യതികളിലാണ് സിപിഎം കേന്ദ്രകമ്മിറ്റി. സിപിഎം ബംഗാള്‍ ഘടകം സഖ്യം സംബന്ധിച്ച നിര്‍ദേശങ്ങള്‍ പോളിറ്റ് ബ്യൂറോയ്ക്ക് നല്‍കിയിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് ഹൈകമാന്‍ഡിന് സഖ്യം സംബന്ധിച്ച നിര്‍ദേശങ്ങള്‍ ബംഗാള്‍ നേതൃത്വത്തില്‍ നിന്ന് ലഭിച്ചിട്ടില്ല. എന്നാല്‍ സിപിഎമ്മുമായി സഖ്യത്തിന് തയ്യാറാണെന്ന് ബംഗാളിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ […]

India

കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് സോണിയ ഗാന്ധി

കേന്ദ്രസർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അഭിപ്രായ വ്യത്യാസങ്ങളെ ഭീകരവാദം അല്ലെങ്കിൽ ദേശവിരുദ്ധ പ്രവർത്തനം എന്ന് മുദ്ര കുത്തുന്നു. ദേശസുരക്ഷ അപകടത്തിലാണെന്ന വ്യാജ പ്രചാരണത്തിലൂടെ യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയാണ്. രാഷ്ട്രീയ എതിരാളികളെയും സിവിൽ സൊസൈറ്റി നേതാക്കളെയും ലക്ഷ്യമിട്ട് അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുകയാണെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി. ദേശീയ ദിനപത്രം ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ ഇന്ത്യൻ ജനാധിപത്യം പൊള്ളയാകുന്നു എന്ന ലേഖനത്തിലാണ് കേന്ദ്ര സർക്കാരിനെ സോണിയ ഗാന്ധി രൂക്ഷമായി വിമർശിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള […]

Kerala

സിബിഐയെ സിപിഎമ്മിന് ഭയമെന്ന് കോണ്‍ഗ്രസ്

ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസ് മുഖ്യമന്ത്രിയിലേക്ക് എത്തുമെന്നറിഞ്ഞപ്പോഴാണ് സിപിഎം നേതാക്കള്‍ക്ക് നെഞ്ചിടിപ്പ് കൂടിയതെന്ന് ചെന്നിത്തല സംസ്ഥാനത്ത് സിബിഐയെ വിലക്കാനുള്ള തീരുമാനം അധാർമികമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വടക്കാഞ്ചേരി ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസ് മുഖ്യമന്ത്രിയിലേക്ക് എത്തുമെന്നറിഞ്ഞപ്പോഴാണ് സിപിഎം നേതാക്കള്‍ക്ക് നെഞ്ചിടിപ്പ് കൂടിയത്. സിബിഐയെ വിലക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സിബിഐയെ സിപിഎം ഭയപ്പെടുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. അഖിലേന്ത്യാ തലത്തിലും ഇതേ നിലപാട് തന്നെയാണോ സിപിഎമ്മിനുള്ളതെന്ന് വ്യക്തമാക്കണം. സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള കേസുകൾ കേന്ദ്ര […]

India National

രാജ്യം കൊള്ളയടിക്കുന്നതില്‍ കോണ്‍ഗ്രസിന് പകരമാണ് ബിജെപിയെന്ന് എ.എ.പി

അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ്സും ബിജെപിയും തമ്മില്‍ വ്യത്യാസമില്ലെന്ന് ആം ആദ്‍മി പാര്‍ട്ടി. എഎപിയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെയായിരുന്നു വിമര്‍ശനം. രാജ്യം കൊള്ളയടിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് പകരമാണ് ബിജെപി എന്നായിരുന്നു എഎപിയുടെ ട്വീറ്റ്. അടുത്തിടെ പാര്‍ലമെന്‍റ് പാസാക്കിയ കാര്‍ഷിക ബില്ലുകളുടെ പശ്ചാത്തലത്തിലാണ് എഎപിയുടെ വിമര്‍ശം. ബില്ലുകള്‍ പിന്‍വലിക്കണമെന്നും അക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതാവിന്‍റെ സാന്നിധ്യത്തിലാണ് കാര്‍ഷിക ബില്ലുകള്‍ പാസ്സാക്കിയത്. അപ്പോള്‍ അവിടെ കൂടിയിരുന്നവരെല്ലാം അതിനെ എതിര്‍ക്കുന്നതിന് പകരം […]

Kerala

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നവർക്ക് ലെവി ഏര്‍പ്പെടുത്തി കോണ്‍ഗ്രസ്

ലെവി ഉറപ്പാക്കാൻ ഡി.സി.സി പ്രസിഡന്‍റുമാര്‍ സ്ഥാനാർഥികളിൽ നിന്ന് സാക്ഷ്യപത്രം എഴുതി വാങ്ങണം. ജനറല്‍ സീറ്റുകളില്‍ വനിതകളെ മത്സരിപ്പിക്കേണ്ടെന്നും തീരുമാനം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നവർക്ക് ലെവി ഏര്‍പ്പെടുത്തി കോണ്‍ഗ്രസ്. ലെവി ഉറപ്പാക്കാൻ ഡി.സി.സി പ്രസിഡന്‍റുമാര്‍ സ്ഥാനാർഥികളിൽ നിന്ന് സാക്ഷ്യപത്രം എഴുതി വാങ്ങണം. ജനറല്‍ സീറ്റുകളില്‍ വനിതകളെ മത്സരിപ്പിക്കേണ്ട. രാഷ്ട്രീയേതര ക്രിമിനൽ കേസുകളിൽ പ്രതിയായവർക്ക് സീറ്റുണ്ടാവില്ല. പാർട്ടി ഭാരവാഹികൾ മത്സരിച്ച് വിജയിച്ചാൽ ഭാരവാഹിത്വം രാജി വെയ്ക്കണം. ആൾക്കൂട്ടങ്ങളെ സൃഷ്ടിച്ച് തീരുമാനങ്ങൾ ഹൈജാക്ക് ചെയ്യാൻ പാടില്ലെന്നും കെപിസിസി നിര്‍ദേശം.