Sports

സ്വർണ മെഡൽ നേടിയ ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് ജന്മ നാടിന്റെ ഉജ്വല സ്വീകരണം

കോമൺവെൽത്ത് ഗെയിംസിൽ സ്വർണ മെഡൽ നേടിയ ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് ജന്മ നാടിന്റെ ഉജ്വല സ്വീകരണം. കോലഞ്ചേരിയിൽ സംഘടിപ്പിച്ച സ്വീകരണത്തിൽ നൂറ് കണക്കിന് നാട്ടുകാരും, ബന്ധുക്കളും പങ്കെടുത്തു. രാജ്യത്തിന് വേണ്ടി സ്വർണ നേട്ടം കൈവരിച്ചതിൽ സന്തോഷമെന്ന് എൽദോസ് പോൾ പറഞ്ഞു. കോമൺവെൽത്ത് ഗെയിംസിൽ സ്വർണ നേട്ടം കരസ്ഥമാക്കി ജന്മനാട്ടിലെത്തിയ ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് സ്‌നേഹോഷ്മള സ്വീകരണം. തുറന്ന ജീപ്പിൽ ജനങ്ങളെ അഭിവാദ്യം ചെയ്ത് രാജ്യത്തിന്റെ അഭിമാന താരം. രാജ്യത്തിന് വേണ്ടി സുവർണ […]

Sports

Commonwealth Games 2022; പുരുഷ ബാഡ്മിന്റണിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നിന് സ്വർണം

കോമൺ വെൽത്ത് ഗെയിംസിന്റെ അവസാന ദിവസം സ്വർണം നേട്ടത്തിൽ തിളങ്ങി ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങൾ. 21 വയസ് കാരൻ ലക്ഷ്യ സെന്നിന്റെ വിട്ടുകൊടുക്കാത്ത ലഷ്യ ബോധമുള്ള പ്രകടനം പുരുഷ ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് സ്വർണ്ണം സമ്മാനിച്ചു. ഫൈനലിൽ കരുത്തനായ മലേഷ്യൻ താരം സേ യോഗ് ഇഗിനെയാണ് സെൻ തകർത്തത്. ആദ്യ സെറ്റ് നഷ്ട്ടമായതിന് ശേഷം ശക്തമായി തിരിച്ചടിച്ചാണ് സെന്നിന്റെ വിജയം. 19-21 ന് ആദ്യ സെറ്റ് നഷ്ടമായപ്പോൾ വിജയം അകന്ന് പോകുമെന്ന് കരുതിയടത്ത് നിന്നാണ് 21-9, 21- 16 […]

Cricket

Commonwealth Games 2022 കൊവിഡ് പോസിറ്റീവായിട്ടും ഓസീസ് താരം കളത്തിൽ; വിവാദം

കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ ഓസ്ട്രേലിയ ആയിരുന്നു ജേതാക്കൾ. കലാശപ്പോരിൽ 9 റൺസിനു കാലിടറിയ ഇന്ത്യക്ക് വെള്ളിമെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇതിനിടെ ഓസീസ് ടീമിനായി കളത്തിലിറങ്ങിയ ഒരു താരത്തിന് കൊവിഡ് പോസിറ്റീവായിരുന്നു എന്ന വിവരം പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഓൾറൗണ്ടർ തഹിലിയ മഗ്രാത്ത് ആണ് കൊവിഡ് ബാധിതയായിട്ടും കലാശപ്പോരിൽ പാഡ് കെട്ടിയത്. കൊവിഡ് ബാധിതയായിട്ടും ഐസിസിയുടെയും കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ്റെയുമൊക്കെ പ്രത്യേക അനുമതിയോടെയാണ് തഹിലിയ കളത്തിലിറങ്ങിയത്. മത്സരത്തിനു മുൻപ് രോഗലക്ഷണങ്ങളുണ്ടായിരുന്ന താരത്തെ ടെസ്റ്റ് ചെയ്തപ്പോൾ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. […]

Sports

Commonwealth Games 2022 മിക്സഡ് ടേബിൾ ടെന്നീസിൽ ഇന്ത്യക്ക് സ്വർണം

കോമൺവെൽത്ത് ഗെയിംസ് മിക്സഡ് ടേബിൾ ടെന്നീസിൽ ഇന്ത്യക്ക് സ്വർണം. ഇന്ത്യയുടെ അചന്ത ശരത് കമാൽ- ശ്രീജ അകുല സഖ്യമാണ് മലേഷ്യയുടെ ചൂംഗ്- ലിൻ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തി സുവർണനേട്ടം സ്വന്തമാക്കിയത്. 2022 ഗെയിംസിൽ ഇന്ത്യയുടെ 18ആം സ്വർണനേട്ടമാണിത്. സ്കോർ: 11-4, 9-11, 11-5, 11-6. ബാഡ്മിന്റൺ വനിതാ ഡബിൾസിൽ ഇന്ത്യയ്ക്ക് വെങ്കലം ലഭിച്ചു. ട്രീസ ജോളി- ഗായത്രി ഗോപിചന്ദ് സഖ്യമാണ് മെഡൽ നേടിയത്. മത്സരത്തിൽ ഓസ്‌ട്രേലിയൻ സഖ്യം വെന്റി ചാൻ, സോമർവിൽ എന്നിവരെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഇന്ത്യൻ […]

World

10,000 മീറ്റർ നടത്തത്തിൽ പ്രിയങ്ക ഗോസ്വാമിക്ക് വെള്ളി

Commonwealth Games 2022: കോമൺവെൽത്തിൽ വനിതകളുടെ 10,000 മീറ്റർ നടത്തത്തിൽ പ്രിയങ്ക ഗോസ്വാമിക്ക് വെള്ളി. മികച്ച പ്രകടനം പുറത്തെടുത്താണ് താരം രാജ്യത്തിന് മെഡൽ സമ്മാനിച്ചത്. കോമൺവെൽത്തിൽ പ്രിയങ്കയുടെ കന്നി മെഡൽ നേട്ടമാണിത്. കോമൺവെൽത്ത് അത്‌ലറ്റിക്സിൽ ഇന്ത്യയുടെ മൂന്നാം മെഡൽ കൂടിയാണ് ഇത്. 49 മിനിറ്റ് 38 സെക്കൻഡ് എന്ന സമയത്തിലാണ് പ്രിയങ്ക മാരത്തൺ പൂർത്തിയാക്കിയത്. തന്റെ ഏറ്റവും മികച്ച വ്യക്തിഗത നേട്ടം കൂടിയാണ് ഇത്. മത്സരം ആരംഭിച്ചയുടൻ വളരെ വേഗത്തിൽ ലീഡിലേക്ക് കുതിച്ച പ്രിയങ്ക 4000 മീറ്റർ […]

Cricket

Commonwealth Games 2022 ബാർബഡോസിനെതിരെ 100 റൺസ് വിജയം; ഇന്ത്യൻ ക്രിക്കറ്റ് ടീം സെമിയിൽ

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം സെമിയിൽ. ഇന്നലെ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ ബാർബഡോസിനെ 100 റൺസിനു തകർത്താണ് ഇന്ത്യ കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 162 റൺസ് നേടിയപ്പോൾ വിൻഡീസിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 62 റൺസെടുക്കാനേ സാധിച്ചുള്ളൂ. ജമീമ റോഡ്രിഗസ് (46 പന്തിൽ 56) ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ബൗളിംഗിൽ രേണുക സിംഗ് 4 വിക്കറ്റ് […]

Sports

Commonwealth Games 2022 ജൂഡോയിൽ തുലിക മാനു വെള്ളി

കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ തുലിക മാനു വെള്ളി. കലാശപ്പോരിൽ സ്കോട്ട്‌ലൻഡിൻ്റെ സാറ അഡ്ലിങ്ടണോട് പൊരുതിക്കീഴടങ്ങിയാണ് തുലിക വനിതകളുടെ 78 കിലോഗ്രാം വിഭാഗത്തിൽ രണ്ടാം സ്ഥാനത്തെത്തിയത്. മത്സരത്തിൻ്റെ തുടക്കത്തിൽ മുന്നിട്ടുനിന്ന ഇന്ത്യൻ താരത്തെ അവസാന ഘട്ടത്തിൽ മലർത്തിയടിച്ച സാറ അഡ്ലിങ്‌ടൺ സ്വർണം നേടുകയായിരുന്നു. കോമൺ വെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ ലവ്പ്രീത് സിങ് വെങ്കലം നേടിയിരുന്നു. പുരുഷന്മാരുടെ 109 കിലോ വിഭാഗത്തിലായിരുന്നു നേട്ടം. ആകെ 355 കിലോയാണ് ഉയർത്തിയത്. സ്നാച്ചിൽ 163 കിലോ ഉയർത്തി ദേശീയ റെക്കോഡ് കുറിച്ചു. ക്ലീൻ […]

Sports

കോമൺവെൽത്ത് മിക്സഡ് ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് വെള്ളി

കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്റൺ മിക്സഡ് ഇനത്തിൽ ഇന്ത്യയ്ക്ക് നിരാശ. നിലവിലെ CWG ചാമ്പ്യൻമാർ ഫൈനലിൽ മലേഷ്യയോട് 1-3 ന് തോറ്റു. ഇതോടെ ഇന്ത്യയ്ക്ക് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സ്റ്റാർ ഷട്ടിൽ പി.വി സിന്ധു മാത്രമാണ് വിജയിച്ചത്. തുടർച്ചയായ രണ്ടാം സ്വർണം സ്വപ്നം കണ്ടിറങ്ങിയ ഇന്ത്യയ്ക്ക് വെള്ളി നേടാനായിരുന്നു യോഗം. ആദ്യ മത്സരത്തിൽ ഇന്ത്യയുടെ ചിരാഗ് ഷെട്ടിയും സാത്വിക്‌സായ്‌രാജ് റാങ്കിറെഡ്ഡിയും മലേഷ്യയുടെ ടെങ് ഫോങ് ആരോൺ ചിയ, വൂയി യിക്ക് എന്നിവർക്കെതിരെ കടുത്ത പോരാട്ടം കാഴ്ചവച്ചെങ്കിലും പരാജയപ്പെട്ടു. […]

Sports

Commonwealth Games 2022 ശ്രീശങ്കറും അനീസും ഫൈനലിൽ

കോമൺവെൽത്ത് ഗെയിംസ് ലോംഗ് ജമ്പിൽ മലയാളി താരങ്ങളായ എം ശ്രീശങ്കറും മുഹമ്മദ് അനീസ് യഹിയയും ഫൈനലിൽ. ആദ്യ ചാട്ടത്തിൽ തന്നെ 8.05 മീറ്റർ ദൂരം കണ്ടെത്തിയാണ് ശ്രീശങ്കർ ഫൈനൽ ടിക്കറ്റെടുത്തത്. ഗ്രൂപ്പിൽ 8 മീറ്റർ മറികടക്കുന്ന ഒരേയൊരു താരമായിരുന്നു ശ്രീശങ്കർ. ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയാണ് 23 വയസുകാരനായ മലയാളി താരം. മുഹമ്മദ് അനീസ് ആവട്ടെ, 7.68 മീറ്റർ മികച്ച ദൂരമായി ഫൈനൽ ബെർത്തുറപ്പിച്ചു. രണ്ടാം ശ്രമത്തിലാണ് അനീസ് ഈ ദൂരം കണ്ടെത്തിയത്. ആദ്യത്തെയും മൂന്നാമത്തെയും ശ്രമങ്ങളിൽ […]

Sports

ഉത്തേജകമരുന്ന് ഉപയോഗം; ഇന്ത്യൻ കോമൺവെൽത്ത് സംഘത്തിൽ നിന്ന് ഒരാൾ കൂടി പുറത്ത്

കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിൽ നിന്ന് ഒരാൾ കൂടി പുറത്ത്. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടാണ് വനിതകളുടെ 4-100 മീറ്റർ റിലേയിൽ പങ്കെടുക്കുന്ന താരങ്ങളിലൊരാൾ ഗെയിംസിൽ നിന്നു പുറത്തായത്. താരത്തിൻ്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഇതോടെ, ഉത്തേജക മരുന്ന് ഉപയോഗത്തിന് ഇന്ത്യയുടെ കോമൺവെൽത്ത് ഗെയിംസ് സംഘത്തിൽ നിന്ന് പുറത്തായവർ മൂന്നായി. ദ്യുതി ചന്ദ്, ഹിമ ദാസ്, എൻഎസ് സിമി, ശ്രാബനി നന്ദ, ധനലക്ഷ്മി ശേഖർ, എംവി ജിൽന എന്നിവരാണ് ഇന്ത്യയുടെ 37 അംഗ അത്‌ലറ്റിക്‌സ് സംഘത്തിലെ സ്പ്രിന്റ് ഇനങ്ങൾക്കായി […]