Kerala

പദയാത്രയ്ക്കിടെ പോർവിളിയും കയ്യാങ്കളിയും; കരുനാഗപ്പള്ളിയിൽ തെരുവിൽ ഏറ്റുമുട്ടി കോൺഗ്രസുകാർ

കൊല്ലം കരുനാഗപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടി. യുഡിഎഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജാഥയ്ക്കിടയിലായിരുന്നു പോർവിളിയും കയ്യാങ്കളിയും. മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളിയിൽ നിലനിൽക്കുന്ന പ്രതിഷേധമാണ് കയ്യാങ്കളിയിൽ എത്തിയത്. യുഡിഎഫ് ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് ചെയർമാൻ ആർ ദേവരാജൻ, മണ്ഡലം പ്രസിഡൻ്റ് ജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പദയാത്ര സംഘടിപ്പിച്ചത്. പദയാത്ര ആലുംകടവിൽ എത്തിയതോടെ ഇരു ചേരികളായി പോർവിളിയും ഉന്തും തള്ളും ആരംഭിച്ചു. ജാഥയിൽ എത്തിയ വനിതകൾ ഉൾപ്പെടെയുള്ളവർ ഇതോടെ നാലു ഭാഗത്തേക്കും […]

Uncategorized

സിപിഐ ഓഫീസിന് നേരെ സിപിഐഎം പ്രവർത്തകരുടെ ആക്രമണം; അഞ്ച് പേർക്കെതിരെ കേസ്

സിപിഐ ഓഫീസിന് നേരെ സിപിഐഎം പ്രവർത്തകരുടെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. സിപിഐഎം ഞാറക്കൽ ഏരിയാ സെക്രട്ടറി എ.പി പ്രിനിൽ ഉൾപെടെ അഞ്ചു സിപിഐഎം പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. \ ഞാറക്കൽ സിപിഐ ഓഫീസിൽ ഇന്നലെ വൈകിട്ടോടെയാണ് സിപിഐഎം പ്രവർത്തകർ അക്രമം നടത്തിയത്. ഓഫീസിന്റെ ബോർഡ് അടക്കം തകർത്തതായാണ് സിപിഐയുടെ പരാതി. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് – സിപിഐ കൂട്ടുകെട്ട് വിജയിച്ചതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. ഓഫീസിനകത്ത് കയറി അക്രമം നടത്തിയിട്ടില്ലെന്ന് സിപിഐഎം ഏരിയ സെക്രട്ടറി […]

Kerala

ശംഖുമുഖം എ.സി.പി ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റം

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിന്റെ പേരിൽ മുൻ എം.എൽ.എ കെ.എസ്. ശബരീനാഥനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ശംഖുമുഖം എ.സി.പി ഓഫീസിന് മുന്നിൽ സംഘർഷാവസ്ഥ. യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റം നടക്കുകയാണ്. പ്രവർത്തകരെ ബലം പ്രയോ​ഗിച്ച് കോമ്പൗണ്ടിന് പുറത്തിറക്കാനാണ് പൊലീസ് നീക്കം. സ്ക്രീൻഷോട്ടിൽ പറയുന്നത് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കണമെന്നാണെന്നും അതെങ്ങനെ വധശ്രമമാകുമെന്നുമാണ് ഷാഫി പറമ്പിൽ എം.എൽ.എ ചോദിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയത് 12.30ന് ആണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരീനാഥന്റെ അറസ്റ്റ് സർക്കാർ ഉന്നതതല ഗൂഢാലോചനയാെന്ന് പ്രതിപക്ഷ […]

Kerala

തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി; മേയറെ തടഞ്ഞ് പ്രതിപക്ഷം

തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടെ കയ്യാങ്കളി. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. മാസ്റ്റര്‍ പ്ലാന്‍ അവതരണവുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. മേയര്‍ എം. കെ വര്‍ഗീസിനെ പ്രതിപക്ഷം ഡയസില്‍ തടഞ്ഞു. പ്രതിപക്ഷ അംഗങ്ങള്‍ തന്നെ ആക്രമിച്ചെന്നും തള്ളി താഴെയിടാന്‍ ശ്രമിച്ചെന്നും മേയര്‍ ആരോപിച്ചു. രക്ഷപ്പെട്ടത് കഷ്ടിച്ചാണെന്നും മേയര്‍ ട്വന്റിഫോറിനോട് പറഞ്ഞു. മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് കൂട്ടത്തല്ല് അരങ്ങേറിയത്. പ്രതിപക്ഷ അംഗങ്ങള്‍ മേയറുടെ ചേംബറില്‍ കയറി ബഹളംവച്ചു. കോണ്‍ഗ്രസ്, ബിജെപി അംഗങ്ങളാണ് പ്രതിഷേധിച്ചത്. കൗണ്‍സില്‍ അംഗീകരിച്ച […]