കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അടച്ച സംസ്ഥാനത്തെ തീയറ്ററുകള്‍ തുറക്കാന്‍ ഇനിയും വൈകും. രോഗവ്യാപനം നിയന്ത്രണ വിധേയമാവാത്ത സാഹചര്യത്തില്‍ തീയറ്ററുകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് വിവിധ ചലച്ചിത്ര സംഘടനകളുമായി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ധാരണയായി. തീയറ്ററുകള്‍ തുറക്കുന്നത് രോഗവ്യാപനം വര്‍ധിപ്പിക്കുമെന്ന ആശങ്ക ആരോഗ്യവകുപ്പ് മുന്നോട്ടുവച്ചിട്ടുണ്ട്. തുറക്കുകയാണെങ്കില്‍ കര്‍ശനമായി മാനദണ്ഡങ്ങള്‍ പാലിച്ചു വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. തീയറ്ററുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതിയായെങ്കിലും സംസ്ഥാനത്ത് അടച്ചിടല്‍ തുടരുകയായിരുന്നു. ഒന്നിടവിട്ട സീറ്റുകളില്‍ ആളെ ഇരുത്തി തിയറ്ററുകള്‍ തുറക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശത്തില്‍ […]
Tag: Cinema Theatres
കോവിഡ് രണ്ടാംഘട്ട വ്യാപനം; ഇറ്റലിയില്‍ തിയറ്ററുകളും ജിംനേഷ്യങ്ങളും വീണ്ടും അടക്കും
കോവിഡ് രണ്ടാംഘട്ട വ്യാപനമെത്തിയതോടെ ഇറ്റലിയില്‍ തിങ്കളാഴ്ച മുതല്‍ സിനിമ തിയറ്റര്‍, ജിംനേഷ്യം, സ്വിമ്മിംഗ് പൂള്‍ എന്നിവ അടയ്ക്കും. ബാറുകളും റസ്റ്ററന്റുകളും വൈകുന്നേരം ആറു വരെ മാത്രമേ പ്രവര്‍ത്തിക്കൂ. മറ്റു കടകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നിയന്ത്രണമില്ല. എന്നാല്‍ സിനിമ തിയറ്ററുകള്‍ അടക്കുന്നതിനെതിരെ നിര്‍മ്മാതാക്കളുടെ സംഘടനയായ എ.എന്‍.ഇ.സി രംഗത്ത് വന്നു. തിയറ്ററുകള്‍ അടക്കുന്നത് സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് കാണിച്ച് സംഘടന പ്രധാനമന്ത്രിക്ക് കത്തയച്ചു. നവംബര്‍ 24 വരെയാണ് തിയറ്ററുകള്‍, ജിംനേഷ്യം, സ്വിമ്മിംഗ് പൂള്‍ എന്നിവ അടച്ചിടുക. രാത്രി കർഫ്യൂ […]