World

മൂക്കിൽ സ്‌പ്രേ ചെയ്യുന്ന കൊവിഡ് വാക്‌സിനുമായി ചൈന; പരീക്ഷണത്തിന് ചൈന

കൊവിഡ് വൈറസിനെതിരെ മൂക്കിൽ സ്‌പ്രേ ചെയ്യുന്ന വാക്‌സിനുമായി ചൈന. വാക്‌സിൻ പരീക്ഷണത്തിന് ചൈനയ്ക്ക് അനുമതി ലഭിച്ചു. നവംബറോടെ ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണം തുടങ്ങും സിയാമെൻ സർവകലാശാല, ഹോങ്കോങ് സർവകലാശാല, ബെയ്ജിങ് വാൻതായ് ബയോളജിക്കൽ ഫാർമസി എന്നിവർ ചേർന്നാണ് വാക്‌സിൻ വികസിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ നൂറ് പേരിലാണ് പരീക്ഷണം. മൂക്കിലൂടെയുള്ള വാക്‌സിൻ എടുക്കുന്നവർക്ക് കൊവിഡിൽ നിന്നും ഇൻഫ്‌ളുവെൻസ വൈറസുകളായ എച്ച്1 എൻ1, എച്ച്3 എൻ2, ബി എന്നീ വൈറസുകളിൽ നിന്നും അകന്ന് നിൽക്കാൻ സാധിക്കുമെന്നാണ് ഹോങ്കോങ് സർവകലാശാല പറയുന്നത്. മൂക്കിൽ […]

International

എട്ടിന്റെ പണികിട്ടിയിട്ടും പഠിക്കാതെ വുഹാന്‍; സുരക്ഷാ മുൻകരുതലുകളില്ലാതെ ആഘോഷം

യാതൊരു സുരക്ഷാ മുൻ കരുതലുകളുമില്ലാതെ കോവിഡിന്റെ പ്രഭവ കേന്ദ്രത്തില്‍ ആഘോഷത്തിമിര്‍പ്പിലാണ് വുഹാനിലെ ജനങ്ങള്‍. വുഹാന്‍. എന്നാൽ, കോവിഡിനെ പ്രതിരോധിക്കാൻ ലോകം മുഴുവൻ മുഖാവരണം, സാമൂഹിക അകലം പാലിച്ചും നടക്കുമ്പോൾ യാതൊരു സുരക്ഷാ മുൻ കരുതലുകളുമില്ലാതെ കോവിഡിന്റെ പ്രഭവ കേന്ദ്രത്തില്‍ ആഘോഷത്തിമിര്‍പ്പിലാണ് ജനങ്ങള്‍. വുഹാനിലെ പ്രശസ്തമായ മായ ബീച്ച് വാട്ടർ തീം പാർക്കിലാണ് കോവിഡ് ഭീതിയില്ലാതെ ആളുകള്‍ ഒത്തുചേർന്നത്. മുഖാവരണങ്ങൾ ഇല്ലാതെ സാമൂഹിക അകലം പാലിക്കാതെ ആയിരക്കണക്കിന് ആളുകളാണ് പാർക്കില്‍ ഉല്ലസിച്ചത്. വാട്ടർ തീം പാർക്കിലെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ […]

International

ചൈനക്കെതിരെ ശബ്ദമുയർത്തിയ മാധ്യമ ഉടമ അറസ്റ്റിൽ

ജിമ്മി ലായ്‍യുടെ അറസ്റ്റിനെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വാഗതം ചെയ്തു ഹോങ്കോങ് ഭരണകൂടത്തിനും ചൈനയുടെ ആധിപത്യത്തിനുമെതിരെ ശബ്ദമുയർത്തിയിരുന്ന മാധ്യമ ഉടമ ജിമ്മി ലായ്‌യെ ഹോങ്കോങ് പൊലീസ് അറസ്റ്റ് ചെയ്തു. ഹോങ്കോങ് ആസ്ഥാനമായുള്ള മാധ്യമസ്ഥാപനമായ നെക്‌സ്റ്റ് ഡിജിറ്റൽ, ജനപ്രിയ ദിനപത്രം ആപ്പിൾ ഡെയ്‌ലി എന്നിവയുടെ ഉടമയായ ജമ്മി ലായ്‌യെ ഇക്കഴിഞ്ഞ ജൂണിൽ നിവലിൽ വന്ന ദേശീയ സുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ ചൈനീസ് വിദേശമന്ത്രാലയവും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ ഗ്ലോബൽ ടൈംസും സ്വാഗതം ചെയ്തു. വസ്ത്രവ്യാപാര […]

International

ചൈനയിൽ പുതിയ വൈറസ്: പരത്തുന്നത് ചെള്ള്; ഇതുവരെ മരിച്ചത് 7 പേര്‍

മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരാനുള്ള സാധ്യത ഉള്ളതിനാൽ ജാഗ്രത വേണമെന്ന് സർക്കാർ മാധ്യമം മുന്നറിയിപ്പ് നൽകി. കോവിഡിന്‍റെ ഭീതി ഇനിയും ഒഴിയാത്ത ചൈനയിൽ ആശങ്ക ഉയർത്തി പുതിയ വൈറസ്. ഒരു തരം ചെള്ള് കടിക്കുന്നതുമൂലമുണ്ടാകുന്ന വൈറസ് ബാധയെ തുടര്‍ന്ന് ഇവിടെ 7 പേര്‍ മരിച്ചതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് അറുപതോളം പേർക്ക് രോഗം റിപ്പോർട്ട് ചെയ്തതായാണ് വിവരം. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരാനുള്ള സാധ്യത ഉള്ളതിനാൽ ജാഗ്രത വേണമെന്ന് സർക്കാർ മാധ്യമം മുന്നറിയിപ്പ് നൽകി. കിഴക്കൻ ചൈനയിലെ […]

International

അമേരിക്ക കോവിഡിനെ വളരെ നന്നായി കൈകാര്യം ചെയ്യുന്നു, ഇന്ത്യ ഭീകര പ്രശ്നത്തിലാണ്: ട്രംപ്

ചൈനയിലും കോവിഡ് കേസുകൾ കൂടുകയാണെന്ന് ട്രംപ് വിശദീകരിച്ചു. ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അമേരിക്ക വളരെ നന്നായി കോവിഡിനെ കൈകാര്യം ചെയ്യുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ കോവിഡ് പ്രതിരോധത്തിൽ ഭീകരമായ പ്രശ്നം നേരിടുന്നുണ്ട്. ചൈനയിലും കോവിഡ് കേസുകൾ കൂടുകയാണെന്ന് ട്രംപ് വിശദീകരിച്ചു. അമേരിക്കയിൽ ഇതിനകം 48 ലക്ഷത്തോളം ആളുകൾക്ക് കോവിഡ് ബാധിച്ചു. ഒന്നര ലക്ഷം ആളുകൾ മരിച്ചു. എന്നിട്ടും ട്രംപ് അവകാശപ്പെടുന്നത് അമേരിക്കയുടെ കോവിഡ് പ്രതിരോധം വളരെ മികച്ചതാണെന്നാണ്. രോ​ഗബാധിതരുടെ എണ്ണത്തിൽ ബ്രസീലിന് പിന്നിലായി മൂന്നാമതാണ് […]

International

കൊവിഡ് വാക്‌സിൻ വിവരങ്ങൾ ചൈനീസ് ഹാക്കർമാർ ചോർത്തി; ആരോപണവുമായി അമേരിക്ക

കൊവിഡ് വാക്‌സിൻ വിവരങ്ങൾ ചൈനീസ് ഹാക്കർമാർ ചോർത്തിയെന്നാരോപിച്ച് അമേരിക്ക രംഗത്ത്. പ്രതിരോധ വിവരങ്ങളും സോഫ്റ്റ് വെയർ സോഴ്‌സ് കോഡുകളും ഹാക്കർമാർ ചോർത്തിയതായി യുഎസ് വ്യക്തമാക്കി. കൊവിഡ് വാക്‌സിൻ ഗവേഷണ വിവരങ്ങൾ ചൈനീസ് ഹാക്കർമാർ ചോർത്തിയെന്നാണ് അമേരിക്കയുടെ ആരോപണം.ചൈനീസ് സർക്കാരിന്റെ സഹായത്തോടെയാണ് ഹാക്കർമാർ പ്രവർത്തിച്ചതെന്നും അമേരിക്ക ആരോപിച്ചു. സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. അതിനിടെ രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഏറ്റവും മോശം അവസ്ഥ ഇനിയുണ്ടാകാം. രാജ്യത്തോട് സ്‌നേഹമുണ്ടെങ്കിൽ ജനങ്ങൾ […]

International

മഹാമാരിയുടെ ദുരിതം തീരുംമുമ്പേ ചൈനയില്‍ മഹാപ്രളയം

ചൈനയിലെ ഹ്യൂബെ, ജിയാങ്സി, അൻഹുയി, ഹുനാൻ, സിഷ്വാൻ, ഗുവാങ്‍‍സി തുടങ്ങി 27 പ്രവിശ്യകൾ ദിവസങ്ങളായി വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. കോവിഡ് മഹാമാരി ദുരിതം വിതച്ച ചൈനയില്‍ കനത്ത മഴയെ തുടര്‍ന്ന് പ്രളയം രൂക്ഷമാകുന്നു. ചൈനയിലെ ഹ്യൂബെ, ജിയാങ്സി, അൻഹുയി, ഹുനാൻ, സിഷ്വാൻ, ഗുവാങ്‍‍സി തുടങ്ങി 27 പ്രവിശ്യകൾ ദിവസങ്ങളായി വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം 141 പേർ മരിക്കുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ട്. 3.7 കോടി പേരെ പ്രളയം ബാധിച്ചു. 28,000 വീടുകൾ തകർന്നു. വുഹാൻ നഗരത്തിനു സമീപത്തുകൂടി […]

India National

ദുര്‍ബലരായവര്‍ക്ക് ഒരിക്കലും സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കാനാവില്ല; നാടിനെ സംരക്ഷിക്കാന്‍ എന്തിനും തയ്യാറെന്ന് പ്രധാനമന്ത്രി

ലോകയുദ്ധം വേണോ സമാധാനം വേണോ എന്ന ചോദ്യം ഉയരുമ്പോള്‍, ലോകം നമ്മുടെ ധീരതയെ തിരിച്ചറിയുന്നു. മനുഷ്യരാശിയുടെ നന്മയ്ക്ക് വേണ്ടിയാണ് നമ്മള്‍ പ്രവര്‍ത്തിക്കുന്നത് ഇന്ത്യന്‍ സൈനികരുടെ ധൈര്യവും ത്യാഗവും വിലമതിക്കാനാവാത്തതതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലഡാക്ക് സന്ദര്‍ശനത്തില്‍ സൈനികരെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഡാക്ക് ഇന്ത്യന്‍ ജനതയുടെ സ്വാഭിമാനത്തിന്റെ പ്രതീകമാണ്. ശത്രുക്കളുടെ കുടിലശ്രമങ്ങളൊന്നും വിജയിക്കില്ല. ആരെയും നേരിടാന്‍ രാജ്യം സജ്ജമാണ്. ശത്രിക്കളെ സൈന്യം പാഠം പഠിപ്പിച്ചു. നിങ്ങളുടെ പ്രവൃത്തി ലോകത്തിനാകെ സന്ദേശമാണ്. സൈനികരുടെ ശക്തി ലോകം തിരിച്ചറിയുന്നു. ലോകയുദ്ധം […]

India National

ചൈനീസ് ആപ്പുകളെ ഇന്ത്യ നിരോധിച്ചതിന് പിന്നാലെ ഇന്ത്യൻ ചാനലായ വിയോണിന് ചൈനയില്‍ വിലക്ക്

ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിയോൺ ചാനലിന്‍റെ വെബ് സൈറ്റാണ് ചൈന വിലക്കിയത്. ചൈനീസ് ആപ്പുകളെ നിരോധിച്ചതിൽ മറുപടിയായി ഇന്ത്യൻ ചാനലായ വിയോണിനെ ചൈന വിലക്കി. ഉഭയകക്ഷികരാറിന്‍റെയും പ്രോട്ടോകോളിന്‍റെയും അടിസ്ഥാനത്തിൽ അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ചൈന തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യ പ്രതികരിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രിയുടെ ലഡാക്ക് അതിർത്തി സന്ദർശനം ഇനി ചൈനയുടെ നടപടികൾ നിരീക്ഷിച്ച ശേഷമായിരിക്കും. ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിയോൺ ചാനലിന്‍റെ വെബ് സൈറ്റാണ് ചൈന വിലക്കിയത്. എസ്സെൽ ഗ്രൂപ്പ്‌ – സീ ടെലിവിഷൻ കമ്പനിയുടേതാണ് […]

International

ചൈനയില്‍‌ പുതിയ വൈറസ് കണ്ടെത്തി; സൂക്ഷ്മതയില്ലെങ്കില്‍ അതിവേഗം വ്യാപിക്കും, മഹാമാരിയാവാന്‍ സാധ്യതയെന്നും മുന്നറിയിപ്പ്

മനുഷ്യരില്‍ അതിവേഗം പടര്‍ന്നേക്കാവുന്ന പുതിയ രോഗാണുവാണ് ചൈനയില്‍ കണ്ടെത്തിയത് കോവിഡിനെ ഇനിയും വരുതിയാക്കാന്‍ കഴിയാതെ വൈറസിനെതിരെ പടപൊരുതിക്കൊണ്ടിരിക്കുമ്പോള്‍ ലോകത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തി മറ്റൊരു വൈറസ്. കൊറോണ വൈറസിന്‍റെ ഉത്ഭവസ്ഥാനമെന്ന് കരുതുന്ന ചൈനയില്‍ നിന്നുമാണ് പുതിയ വൈറസ് കണ്ടെത്തിയിരിക്കുന്നത്. മനുഷ്യരില്‍ അതിവേഗം പടര്‍ന്നേക്കാവുന്ന പുതിയ രോഗാണുവാണ് ചൈനയില്‍ കണ്ടെത്തിയത്. സൂക്ഷ്മതയില്ലെങ്കില്‍ വൈറസ് ലോകം മുഴുവന്‍ അതിവേഗം വ്യാപിച്ചേക്കുമെന്നും മറ്റൊരു മഹാമാരിയാകുമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പന്നികളില്‍ വ്യാപിക്കുന്ന വൈറസാണ് മനുഷ്യരില്‍ കണ്ടെത്തിയത്. തത്കാലം ഭീഷണിയില്ലെങ്കിലും സൂക്ഷ്മ നിരീക്ഷണം നടത്തണമെന്നും […]