India National

അരുണാചലിന് സമീപം മൂന്ന് ഗ്രാമങ്ങള്‍ നിര്‍മ്മിച്ച് ചൈന

ഇന്ത്യൻ അതിർത്തിയോട് ചേർന്ന് പടിഞ്ഞാറൻ അരുണാചൽ പ്രദേശിന് സമീപം ചൈന മൂന്നോളം ഗ്രാമങ്ങൾ നിർമിച്ചതായി റിപ്പോർട്ട്. ഇവിടങ്ങളിലേക്ക് താമസക്കാരെ എത്തിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ, ഭൂട്ടാൻ, ചൈന അതിർത്തികൾ സംഗമിക്കുന്ന ‘മുക്കവലയുടെ’ അടുത്തുള്ള ബുംലാ ചുരത്തിന് 5 കിലോമീറ്റർ അപ്പുറം ചൈനാ മേഖലയിലാണു ഗ്രാമങ്ങൾ. ഇന്ത്യയുമായി അതിർത്തി തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഈ മേഖലയിൽ കൂടുതൽ മേധാവിത്വം നേടുന്നതിനാണ് ചൈനയുടെ പുതിയ നിർമിതിയെന്നാണ് വിലയിരുത്തൽ. കിഴക്കൻ ലഡാക്കിൽ ഇന്ത്യ –ചൈന സേനകൾ തമ്മിലുള്ള സംഘർഷം […]

India

അരുണാചലിന് സമീപം മൂന്ന് ഗ്രാമങ്ങള്‍ നിര്‍മ്മിച്ച് ചൈന

ഇന്ത്യൻ അതിർത്തിയോട് ചേർന്ന് പടിഞ്ഞാറൻ അരുണാചൽ പ്രദേശിന് സമീപം ചൈന മൂന്നോളം ഗ്രാമങ്ങൾ നിർമിച്ചതായി റിപ്പോർട്ട്. ഇവിടങ്ങളിലേക്ക് താമസക്കാരെ എത്തിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ, ഭൂട്ടാൻ, ചൈന അതിർത്തികൾ സംഗമിക്കുന്ന ‘മുക്കവലയുടെ’ അടുത്തുള്ള ബുംലാ ചുരത്തിന് 5 കിലോമീറ്റർ അപ്പുറം ചൈനാ മേഖലയിലാണു ഗ്രാമങ്ങൾ. ഇന്ത്യയുമായി അതിർത്തി തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഈ മേഖലയിൽ കൂടുതൽ മേധാവിത്വം നേടുന്നതിനാണ് ചൈനയുടെ പുതിയ നിർമിതിയെന്നാണ് വിലയിരുത്തൽ. കിഴക്കൻ ലഡാക്കിൽ ഇന്ത്യ –ചൈന സേനകൾ തമ്മിലുള്ള സംഘർഷം […]

International

കോവിഡ് 19 : ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ചൈന

വിദേശികൾ വഴിയുള്ള കോവിഡ് കേസുകൾ വർധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ, ബ്രിട്ടൺ, ബെൽജിയം, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ചൈന വിലക്കേർപ്പെടുത്തി. വന്ദേ ഭാരത് മിഷന്റെ എയർ ഇന്ത്യ ഡൽഹി-വുഹാൻ ഫ്ലൈറ്റുകൾ യാത്രക്കാരുമായി ഇന്നടക്കം നാല് ഘട്ടങ്ങളിലായി മടങ്ങാനിരിക്കെയാണ് ചൈനയുടെ പുതിയ തീരുമാനം. ഈ സാഹചര്യത്തിൽ ഫ്ലൈറ്റുകൾ പുനർക്രമീകരിക്കാനാണ് ഇന്ത്യയുടെ തീരുമാനമെന്ന് ബീജിങ്ങിലെ ഇന്ത്യൻ എംബസി അറിയിച്ചു. നവംബർ 13,20,27 ഡിസംബർ 4 എന്നീ ദിവസങ്ങളിലായിരുക്കും പുതിയ ഫ്ലൈറ്റുകൾ. ഒക്ടോബർ 30ന് ചൈനയിലെത്തിയ എയർ ഇന്ത്യ ഫ്ലൈറ്റിലെ […]

International

ചൈനയില്‍ നിന്നും കൊറോണയുമായി മഞ്ഞ പൊടിക്കാറ്റ് വരുന്നു; പുറത്തിറങ്ങരുതെന്ന് ഉത്തര കൊറിയ

ചൈനയില്‍ നിന്നുള്ള യെല്ലോ ഡസ്റ്റ് കൊറോണ വൈറസ് വാഹകരാണെന്ന ഭയത്തില്‍ അയല്‍രാജ്യമായ ഉത്തര കൊറിയ. യെല്ലോ ഡസ്റ്റിനെ നേരിടാന്‍ ജനങ്ങള്‍ക്ക് അധികൃതര്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കി. ജനങ്ങള്‍ യാതൊരു കാരണവശാലും പുറത്തിറങ്ങരുതെന്നും വീടിനുള്ളില്‍ത്തന്നെ കഴിയണമെന്നുമാണ് നിര്‍ദേശം. എല്ലാ വര്‍ഷവും ചൈനയിലെയും മംഗോളിയയിലെയും മരുഭൂമികളില്‍ നിന്നു പ്രത്യേക ഋതുക്കളില്‍ വീശിയടിക്കുന്ന മണല്‍ക്കാറ്റാണ് യെല്ലോ ഡസ്റ്റ്. സര്‍ക്കാര്‍ നിയന്ത്രിത ചാനലും പത്രവുമാണ് ജനങ്ങള്‍ക്ക് മുന്നറിപ്പ് നല്‍കിയത്. പൊടിക്കാറ്റ് സൂക്ഷ്മജീവികളെ വഹിച്ചേക്കാം എന്നായിരുന്നു ചാനല്‍ റിപ്പോര്‍ട്ട്. പുറത്തുപോകേണ്ടി വരുന്നവര്‍ വ്യക്തിശുചിത്വം […]

International

‘അല്ല, കോവിഡ് ഞങ്ങളുടെ സൃഷ്ടിയല്ല, ആദ്യം റിപ്പോർട്ട് ചെയ്യുക മാത്രമാണ് ചെയ്തത്’ ചൈന

വുഹാനിലെ ഒരു ബയോ ലാബിൽ നിന്നാണ് കോവിഡിന്റെ ഉത്ഭവം എന്ന യു.എസ് ആരോപണത്തെ നിഷേധിച്ച് ചൈന. കോവിഡ് മഹാമാരി മനുഷ്യരെ ബാധിക്കുന്നതിനുമുമ്പ് ചൈനയിൽ ജീവികളെ വിൽക്കുന്ന മാർക്കറ്റിലെ വവ്വാലുകളിലൂടെയായിരുന്നു പകർന്നതെന്ന ആരോപണങ്ങളെയും ചൈന തള്ളിക്കളഞ്ഞു. കഴിഞ്ഞ വർഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊറോണ വൈറസ്‌ വ്യാപകമായി പൊട്ടിപ്പുറപ്പെട്ടിരുന്നുവെന്നും അത് ആരും റിപ്പോർട്ട് ചെയ്തിരുന്നില്ല എന്നും ചൈന പറയുന്നു. എന്നാൽ ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്ത് പുറം ലോകത്തെ അറിയിച്ചതും തുടർ നടപടിയെടുക്കാൻ ധൈര്യം കാട്ടിയതും തങ്ങൾ മാത്രമായിരുന്നുവെന്ന […]

India National

രാജ്യസ്നേഹിയെന്ന് മോദി സ്വയം വിളിക്കുന്നു, എന്തുതരം രാജ്യസ്നേഹമാണിത്? രാഹുല്‍ ഗാന്ധി

ഇന്ത്യ – ചൈന അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. നമ്മുടെ രാജ്യത്ത് ചൈന കടന്നുകയറിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. എന്നിട്ടും പ്രധാനമന്ത്രി നിശബ്ദനാണ്. യുപിഎ ആയിരുന്നു അധികാരത്തിലെങ്കില്‍ 15 മിനിട്ട് കൊണ്ട് ചൈനയെ ഈ മണ്ണില്‍ നിന്ന് തുരത്തിയേനെയെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് ആയിരുന്നു അധികാരത്തിലെങ്കില്‍ ഇന്ത്യയെ ദുഷ്ടലാക്കോടെ നോക്കാന്‍ ചൈന ധൈര്യപ്പെടില്ലായിരുന്നു. അതിര്‍ത്തിയില്‍ നിന്നും 100 കിലോമീറ്റര്‍ ദൂരെ ചൈനയെ നിര്‍ത്തിയേനെ. എന്നാലിപ്പോള്‍ ഇന്ത്യയിലേക്ക് കടന്നുകയറി നമ്മുടെ 20 ജവാന്മാരെ […]

International

ഉയിഗൂര്‍ മുസ്‍ലിംകളെ തടവിലിടാന്‍ ചൈന തടങ്കല്‍ പാളയങ്ങള്‍ ഉണ്ടാക്കുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നുവെന്ന് പുതിയ പഠനം

ചൈന തടങ്കല്‍ പാളയങ്ങള്‍ ഉണ്ടാക്കുന്നത് തുടരുകയാണെന്ന് പുതിയ പഠനങ്ങള്‍. തീവ്രവാദത്തെയും മതാസക്തിയും കുറക്കാനുള്ള ക്യാമ്പുകളാണെന്നാണ് ചൈനയുടെ വാദം. എന്നാല്‍ ഇത്തരം തടങ്കല്‍ പാളയത്തിലൂടെ ഉയിഗൂര്‍ മുസ്ലിംകളെ വംശഹത്യ ചെയ്യുകയാണെന്നാണ് പല പഠനങ്ങളും റിപ്പോര്‍ട്ടുകളും പറയുന്നത്. അതിന്‍റെ തുടര്‍ച്ചയാണ് ആസ്‌ത്രേലിയന്‍ സട്രാടെജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് (ASPI) ന്‍റെ പുതിയ പഠനം. എല്ലാവരെയും മോചിപ്പിച്ചുവെന്ന ചൈനയുടെ വാദം തെറ്റാണെന്നും ഇപ്പോഴും തടങ്കല്‍ പാളയങ്ങള്‍ ഉണ്ടാക്കുന്നത് തുടരുന്നുവെന്നാണ് പഠനം പറയുന്നത്. സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍, ദൃക്‌സാക്ഷികളുടെ മൊഴി, മാധ്യമറിപ്പോര്‍ട്ടുകള്‍ എന്നിവയാണ് പഠനത്തിന് ഉപയോഗിച്ചിരിക്കുന്നത്. […]

International

കോവിഡ്; ആദ്യഘട്ടത്തില്‍ ചൈന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെന്ന് ട്രംപ്

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്താത്തത് ലോകത്ത് കോവിഡ് വ്യാപനത്തിന് കാരണമായെന്നും അമേരിക്ക ചൂണ്ടിക്കാട്ടി കോവിഡ് വ്യാപനത്തില്‍ ചൈനയെ വീണ്ടും കടന്നാക്രമിച്ച് അമേരിക്ക. ആദ്യ ഘട്ടത്തില്‍ ചൈന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്താത്തത് ലോകത്ത് കോവിഡ് വ്യാപനത്തിന് കാരണമായെന്നും അമേരിക്ക ചൂണ്ടിക്കാട്ടി. യു.എന്‍ ജനറല്‍ അസംബ്ലിയിലാണ് അമേരിക്കയുടെ വിമര്‍ശനം. ട്രംപിന് പിന്നാലെ പ്രസംഗം നടത്തിയ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങ് ട്രംപിന് ചുട്ട മറുപടി നല്‍കുകയും ചെയ്തു. […]

India National

‘അതിര്‍ത്തിയിലേക്ക് ഇനി സേനയെ അയക്കില്ല’

ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ സമാധാനം സംരക്ഷിക്കുമെന്ന് ഇരുരാഷ്ട്രങ്ങളുടേയും സംയുക്ത പ്രസ്താവന. ഇരുരാജ്യങ്ങളും തമ്മിലെ ആറാമത്തെ കമാന്റർതല ചർച്ചയിലാണ് തീരുമാനം. ഇരു രാജ്യങ്ങളും അതിർത്തിയിലേക്ക് കൂടുതൽ സേനയെ അയക്കില്ലെന്നും പ്രസ്തവാനയില്‍ വ്യക്തമാക്കി. തർക്കമേഖലകളിൽ നിന്ന് ചൈന ആദ്യം പിന്മാറണമെന്നായിരുന്നു ഇന്ത്യ ആവശ്യപ്പെട്ടത്. എല്ലാ പട്രോള്‍ പോയിന്‍റുകളിലും പ്രവേശനം അനുവദിക്കണമെന്നും ചെെനയുമായുള്ള ചർച്ചയിൽ ഇന്ത്യ ആവശ്യപ്പെട്ടു. ഏഴാമത് കോർ കമാണ്ടർതല ചർച്ച ഉടൻ നടത്തും. വിദേശകാര്യ മന്ത്രിമാരുടെ ചർച്ചയിലെ ധാരണകൾ നടപ്പിലാക്കും. ഏക പക്ഷീയ നീക്കങ്ങൾ ഉണ്ടാകില്ലെന്നും സംയുക്ത […]

World

ചൈനയിൽ ബ്രസല്ല രോഗം വ്യാപിക്കുന്നു; അറിയാം ലക്ഷണങ്ങൾ

ചൈനയിൽ ബ്രസല്ല രോഗം വ്യാപിക്കുന്നു. രാജ്യത്തിന്റെ വടക്കൻ പ്രദേശത്താണ് ആയിരത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ലാൻസോ എന്ന ബയോഫാർമസ്യൂട്ടിക്കൽ പ്ലാന്റിലെ ജീവനക്കാരിലാണ് രോഗം പിടിപെട്ടിരിക്കുന്നത്. മൃഗങ്ങൾക്കായി ബ്രൂസല്ല വാക്‌സിൻ ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് ലാൻസോ. കാലാവധി കഴിഞ്ഞ അണുവിമുക്ത ലായനികൾ ഉപയോഗിച്ചിരുന്നതാണ് രോഗം പടരാൻ കാരണമായത്. കഴിഞ്ഞ വർഷം സ്ഥാപനത്തിലുണ്ടായ വാതക ചോർച്ചയ്‌ക്കൊപ്പം ബ്രസല്ല ബാക്ടീരിയയും അന്തരീക്ഷത്തിൽ വ്യാപിച്ച് 200 ഓളം പേർക്ക് രോഗം പിടിപെട്ടിരുന്നു. നിലവിൽ 3,245 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പനി, ക്ഷീണം, ഹൃദയത്തിന് വീക്കം, […]