കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ശീതീകരിച്ച സമുദ്രവിഭവങ്ങളുടെ ഇറക്കുമതി നിരോധിച്ച് ചൈന. പാക്കേജിൽ കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടതായാണ് ചൈനീസ് കസ്റ്റംസ് അറിയിച്ചത്. ആറ് ഇന്ത്യന്‍ കമ്പനികളിൽനിന്ന് സമുദ്രവിഭവങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് ഒരാഴ്ചത്തേക്കാണ് നിരോധനം. സമുദ്രോത്പ്പന്നങ്ങളുടെ പുറംപൊതിയിലാണ് വൈറസിനെ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവിഭവങ്ങളിൽ ചൈനീസ് അധികൃതർ പരിശോധന കർശനമാക്കിയിരുന്നു. കഴിഞ്ഞവർഷം മുതൽ നിരവധി കമ്പനികളിൽ നിന്ന് ഭക്ഷ്യവിഭവങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. 2019 ഡിസംബറിൽ ചൈനയിലെ […]
Tag: China
ചൈനയുടെ രണ്ടാമത്തെ വാക്സിനും ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
ചൈനയുടെ രണ്ടാമത്തെ വാക്സിനായ സിനോവാക് വാക്സിനും അംഗീകാരം നൽകി ലോകാരോഗ്യ സംഘടന. 18 വയസിന് മുകളിലുള്ളവർക്ക് രണ്ട് ഡോസ് വീതമാണ് വാക്സിൻ നൽകേണ്ടത്. രണ്ട് ഡോസുകള്‍ക്കിടയില്‍ രണ്ടുമുതല്‍ നാലാഴ്ച വരെ ഇടവേള വേണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. നേരത്തെ ചൈന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കോവിഡ് വാക്സിനായ സിനോഫാം വാക്സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം കിട്ടിയിരുന്നു. മെയ് ആദ്യത്തിലായിരുന്നു സിനോഫാമിന് അടിയന്തര ഉപയോഗത്തിന് അനുമത ലഭിച്ചത് കുറഞ്ഞ ചെലവില്‍ സിനോവാക് വാക്സിന്‍ സൂക്ഷിക്കാനാകുന്നത് വികസ്വര രാജ്യങ്ങള്‍ക്ക് ഗുണകരമാകുമെന്ന് ലോകാരാഗ്യ സംഘടന […]
ചൈനയില്‍ നിന്ന് 3,600 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഇന്ത്യയിലെത്തി
കോവിഡിന്‍റെ അതിതീവ്ര വ്യാപനത്തില്‍ വലയുന്ന ഇന്ത്യയ്ക്ക് വിദേശരാജ്യങ്ങളിൽ നിന്നുള്ള സഹായം തുടരുന്നു. ചൈനയില്‍ നിന്ന് ഏകദേശം 100 ടണ്‍ ഭാരമുള്ള 3,600 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളാണ് ഡല്‍ഹിയിലെത്തിയത്. ചൈനയിലെ ഹാങ്ഷൗ വിമാനത്താവളത്തില്‍ നിന്ന് ബോയിംഗ് 747-400 വിമാനത്തിലായിരുന്നു ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഇന്ത്യയിലെത്തിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞാണ് ജംബോ ചാര്‍ട്ടര്‍ വിമാനം ഡല്‍ഹി വിമാനത്താവളത്തിലെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. ഈ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഡല്‍ഹിയിലെയും ഉത്തരേന്ത്യയിലെയും നഗരങ്ങള്‍ നേരിടുന്ന ഓക്സിജന്‍ പ്രതിസന്ധി പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും ആഴ്ചകളിലും ഇത്തരം ലോഡുകള്‍ രാജ്യത്ത് എത്തിയേക്കുമെന്നാണ് […]
‘കൊറോണ വൈറസിനെ ജൈവായുധമാക്കാൻ ചൈന ആലോചിച്ചു’
കൊറോണ വൈറസുകളെ ജൈവായുധമെന്ന നിലയിൽ ഉപയോഗിക്കുന്ന കാര്യം ചൈന അഞ്ചു വർഷം മുൻപ് ആലോചിച്ചിരുന്നുവെന്ന് റിപ്പോർട്ട്. ഇക്കാര്യം വെളിപ്പടുത്തുന്ന, ചൈനീസ് സൈനിക ശാസ്ത്രജ്ഞരും ആരോഗ്യ ഉദ്യോഗസ്ഥരും ചേർന്ന് 2015ൽ എഴുതിയ പ്രബന്ധം പുറത്ത്. ‘ദ ഓസ്ര്‌ടേലിൻ’ എന്ന മാധ്യമമാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപാർട്‌മെന്റിനെ ഉദ്ധരിച്ച് വാർത്ത പുറത്തുവിട്ടത്. ചൈന കോവിഡ്മുക്തമായെന്ന ആഘോഷങ്ങൾക്കിടെയാണ് ദുരൂഹതയുണർത്തുന്ന റിപ്പോർട്ട് പുറത്തുവരുന്നത്. കോവിഡ് ലോകത്ത് വ്യാപിക്കുന്നതിനും വർഷങ്ങൾക്കു മുൻപ് തന്നെ സാർസ് വൈറസ് വകഭേദങ്ങളെ ജൈവായുമാക്കി ഉപയോഗിച്ച് ഒരു മൂന്നാം ലോക യുദ്ധത്തിനുള്ള […]
കൊവിഡിനെതിരെ ഒന്നിച്ചു പ്രവർത്തിക്കാനുള്ള ചൈനയുടെ ക്ഷണം നിരസിച്ച് ഇന്ത്യ
കൊവിഡ് മഹാമാരിക്കെതിരെ ഒന്നിച്ചു നിന്നു പ്രവർത്തിക്കാനുള്ള ചൈനയുടെ ക്ഷണം നിരസിച്ച് ഇന്ത്യ. സൗത്ത് ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ ചൈനയുടെ നേതൃത്വത്തിലുള്ള പ്രവർത്തനത്തെ തത്ക്കാലം പിന്തുണക്കേണ്ട എന്നാണ് ഇന്ത്യയുടെ തീരുമാനം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ചൈന വിളിച്ചുചേർത്ത യോഗത്തിൽ ഇന്ത്യ പങ്കെടുത്തില്ല. നേപ്പാൾ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളുമായി ചൈന കഴിഞ്ഞ ദിവസം രാജ്യാന്തര ചർച്ച നടത്തിയിരുന്നു. കൊവിഡ് പ്രതിരോധത്തിന് ചൈനയുടെ ഭാഗത്തുനിന്നുള്ള സഹായ വാഗ്ദാനങ്ങളോടും ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. കൊവിഡ് ഒന്നാം തരംഗ വേളയിലും […]
‘ഇന്ത്യയുടെ ആരോഗ്യമേഖല തകർന്നിരിക്കുന്നു’; സഹായിക്കാൻ തയ്യാറെന്ന് ചൈന
കൊവിഡ് മഹാമാരിയെ മറികടക്കാൻ ഇന്ത്യക്ക് ചൈനയുടെ സഹായവാഗ്ദാനം. ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് വാങ് വെൻബിനാണ് വാഗ്ദാനംഅറിയിച്ചത്. ഇന്ത്യയുടെ ആരോഗ്യമേഖല തകർന്നിരിക്കുന്നു. മഹാമാരിയെ തടയാനുള്ള സംവിധാനവും മരുന്നും ഇന്ത്യയിൽ അപര്യാപ്തമാണെന്നും ഇവ സജ്ജമാക്കാൻ ചൈന തയ്യാറാണെന്നുമാണ് അദ്ദേഹം അറിയിച്ചത്. “മാനവരാശിയുടെ പൊതുശത്രുവാണ് കൊവിഡ് മഹാമാരി. ഇതിനെതിരെ രാജ്യാന്തര സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണം. ഇന്ത്യയിലെ കൊവിഡ് സാഹചര്യം അതിസങ്കീർണമാണ്. നിലവിൽ അവിടെ പകർച്ചവ്യാധി തടയുന്നതിനും വൈദ്യസഹായങ്ങൾക്കും താൽക്കാലിക ക്ഷാമമുണ്ട്. പകർച്ചവ്യാധി നിയന്ത്രിക്കാൻ ഇന്ത്യക്ക് ആവശ്യമായ പിന്തുണയും സഹായവും നൽകാൻ ഞങ്ങൾ […]
ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ പുതിയ ഗ്രാമം; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്
അരുണാചൽ പ്രദേശിൽ ചൈന പുതിയ ഗ്രാമം നിർമ്മിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ഇന്ത്യ-ചൈന അതിർത്തിയിൽ നിന്ന് നാലര കിലോമീറ്റര്‍ മാറി സുബാൻ സിരി ജില്ലയിലാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. 2019 ഓഗസ്റ്റിലെയും 2020 നവംബറിലെയും ഉപഗ്രഹ ദൃശ്യങ്ങൾ പങ്കുവെച്ചാണ് ദേശീയമാധ്യമമായ എന്‍.ഡി.ടി.വി ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ഏകദേശം നാലര കിലോമീറ്ററോളം കയറിയാണ് ഗ്രാമം നിര്‍മിച്ചിരിക്കുന്നുവെന്നാണ് ഉപഗ്രഹ ദൃശ്യങ്ങള്‍ പങ്കുവെച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്. 101ഓളം വീടുകള്‍ ഉള്‍പ്പെടുന്ന ഗ്രാമമാണ് ചൈന നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് […]
ചൈനീസ് സമുദ്രാതിര്‍ത്തിയില്‍ 39 ഇന്ത്യന്‍ നാവികര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു
ചൈനീസ് സമുദ്രാതിര്‍ത്തിയില്‍ കുടുങ്ങിയ 39 ഇന്ത്യന്‍ നാവികരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഇതുവരെയും വിജയിച്ചില്ല. രണ്ടു കപ്പലുകളിലായി കുടുങ്ങി കിടക്കുന്ന 39 ഇന്ത്യന്‍ നാവികര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കണം എന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥന ചൈന പരിഗണിക്കാത്തത് സഹചര്യങ്ങള്‍ വഷളാക്കുകയാണ്. ഇനിയും വൈകാതെ ചൈനീസ് അധികൃതര്‍ മാനുഷികപരമായ സഹായം നല്‍കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ ചരക്ക് കപ്പല്‍ എംവി ജാഗ് ആനന്ദ്, എംവി അനസ്താസിയ എന്നിവയാണ് ചൈനീസ് സമുദ്രാതിര്‍ത്തിയില്‍ കുടുങ്ങിയത്. എംവി ജാഗ് ആനന്ദ് […]
ദലൈലാമയുടെ പിൻഗാമി: ചൈന ഇടപെടാതിരിക്കാൻ അമേരിക്കയുടെ നീക്കം, ബില്ലിൽ ട്രംപ് ഒപ്പുവെച്ചു
ടിബെറ്റൻ നേതാവ് ദലൈലാമയുടെ പിൻഗാമിയെ തെരഞ്ഞെടുക്കുന്നതിൽ ചൈന ഇടപെടാതിരിക്കാനുള്ള നീക്കവുമായി അമേരിക്ക. കഴിഞ്ഞ ആഴ്ച സെനറ്റ് പാസ്സാക്കിയ ടിബെറ്റൻ പോളിസി ആന്റ് സപ്പോർട്ട് ആക്ട് 2020ൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. ദലൈ ലാമയുടെ പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള പൂർണ്ണ അവകാശം ടിബെറ്റുകൾക്ക് ആണെന്ന് ഉറപ്പുവരുത്താൻ ലഹാസയിൽ യു.എസ് കോൺസുലേറ്റ് സ്ഥാപിക്കണമെന്നാണ് ബില്ലിൽ ആവശ്യപ്പെടുന്നത്. “ദലൈലാമയുടെ പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള അധികാരം ദലൈലമാക്കും, മറ്റ് ടിബെറ്റൻ നേതാക്കൾക്കും, ടിബെറ്റൻ ജനതക്കും മാത്രമാണ്. ഇതിനെ ഔദ്യോഗിക അമേരിക്കൻ നയമാക്കുകയാണ് ടിബെറ്റൻ പോളിസി […]
കോവിഡ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയെ ചൈന ജയിലിലടച്ചു
ചൈനയില്‍ കോവിഡ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത പത്രപ്രവര്‍ത്തകയെ ജയിലില്‍ അടച്ചു. വുഹാന്‍ നഗരത്തില്‍ കോവിഡ് ലോക്ക്ഡൗണ്‍ സമയത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സിറ്റിസണ്‍ ജേണലിസ്റ്റ് സാങ്ങ് സാനെയാണ് നാല് വര്‍ഷം ജയിലിലടക്കാന്‍ കോടതി ഉത്തരവിട്ടത്. 37 കാരിയായ സാങ്ങ് സാന്‍ കുറ്റക്കാരിയാണെന്ന് തിങ്കളാഴ്ച രാവിലെ ഷാങ്ഹായ് പുഡോംഗ് ന്യൂ ഏരിയ പീപ്പിള്‍സ് കോടതിയാണ് കണ്ടെത്തിയത്. മനപ്പൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു, പ്രകോപനകരമായ രീതിയില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തു എന്നിവയാണ് ചുമത്തപ്പെട്ട കുറ്റങ്ങള്‍. ലോക്ക്ഡൗണ്‍ സമയത്ത് മാധ്യമങ്ങള്‍ക്ക് കടുത്ത […]