ലോകായുക്ത ഓർഡിനൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ലാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തിയത്. ഓർഡിനൻസ് കൊണ്ട് വരാനിടയായ സാഹചര്യം ഗവർണറെ അറിയിച്ചു. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. നിലവിലെ നിയമത്തിൽ ഭരണഘടന വിരുദ്ധമായ വകുപ്പ് ഉണ്ടെന്നും അത് കൊണ്ടാണ് നിയമ ഭേദഗതി കൊണ്ട് വന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലവിലെ ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പാണ് ഭരണഘടന വിരുദ്ധമായിട്ടുള്ളതെന്നും ഇക്കാര്യത്തിൽ സർക്കാരിന് […]
Tag: chief-minister
നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി; തെലങ്കാനയില്‍ വ്യവസായികളുമായി ചര്‍ച്ച
ഹൈദരാബാദിൽ നിക്ഷേപകരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അന്‍പതോളം പ്രമുഖ വ്യവസായികള്‍ യോഗത്തില്‍ പങ്കെടുക്കും. ഇന്ന് വൈകിട്ട് 4.30ന് ഹൈദരാബാദിലാണ് ചര്‍ച്ച. ചീഫ് സെക്രട്ടറിയും സംസ്ഥാനത്തിന്റെ വ്യവസായ വകുപ്പ് സെക്രട്ടറി ഇളങ്കോവന്‍ അടക്കുമുള്ളവര്‍ തെലങ്കാനയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. പങ്കെടുക്കുന്നത് ഫർമസ്യുട്ടിക്കൽ,ബയോടക്നോളജി, ഇൻഫ്രാ സ്ട്രക്ചർ കമ്പനികളാണ്. തെലങ്കാനയിൽ നിന്നും ഒരു വ്യവസായിയെ എങ്കിലും കേരളത്തിലേക്കെത്തിക്കാനാണ് സർക്കാരിൻറെ ശ്രമം. കേരളത്തില്‍ നിന്നും കിറ്റക്സ് തെലങ്കാനയില്‍ നിക്ഷേപം നടത്താൻ ഒരുങ്ങുന്നതിനിടെയാണ് തെലങ്കാനയില്‍ നിന്നും കേരളം നിക്ഷേപകരെ ക്ഷണിക്കുന്നത്.