India National

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന; ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

കേന്ദ്രമന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്. മുതിര്‍ന്ന മന്ത്രിമാരുമായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായും നടത്തിയ ചര്‍ച്ചയില്‍ കൂടുതല്‍ വകുപ്പുകള്‍ ഒരേ മന്ത്രി കൈകാര്യം ചെയ്യുന്നത് ഒഴിവാക്കാന്‍ തീരുമാനിച്ചു. അടുത്ത മാസം നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായിട്ട് മന്ത്രിസഭാ പുന:സംഘടന ഉണ്ടാകും. രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം മന്ത്രിസഭ പുനഃസംഘടിപ്പിച്ചിട്ടില്ല. ആദ്യ പുനഃസംഘടന ഇപ്പോഴുള്ള അപര്യാപ്തകള്‍ പരിഹരിക്കുന്നതാകണം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം. ഇതിനായി മന്ത്രിമാരുടെ പ്രവര്‍ത്തന പരിശോധന പ്രധാനമന്ത്രി നടത്തിയിരുന്നു. […]

Technology

വാട്സാപിന് പിന്നാലെ ട്വിറ്ററുമായും കൊമ്പ് കോർത്ത് കേന്ദ്രം

വാട്സാപിന് പിന്നാലെ ട്വിറ്ററുമായും കൊമ്പ് കോർത്ത് കേന്ദ്രം. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം വെല്ലുവിളിക്കപ്പെടുന്ന സാഹചര്യമുണ്ടെന്ന ട്വിറ്ററിന്‍റെ പ്രസ്താവന അടിസ്ഥാനരഹിതവും അപലപനീയവുമെന്ന് കേന്ദ്ര ഐ.ടി മന്ത്രാലയം പ്രതികരിച്ചു. അതിനിടെ പുതിയ ഐ.ടി മാർഗനിർദേശങ്ങൾ നടപ്പാക്കിയതിന്‍റെ വിശദാംശങ്ങളാരാഞ്ഞ് ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്കും ഓൺലൈൻ ന്യൂസ് പോർട്ടലുകൾക്കും കേന്ദ്രം കത്ത് അയച്ചു. ട്വിറ്റ൪ ഇന്ത്യ ജീവനക്കാരെ ഭീഷണിപ്പെടുത്തി നേരിടാനാണ് കേന്ദ്രം ശ്രമിക്കുന്നത്. പുതിയ ഐ.ടി മാ൪ഗനി൪ദേശങ്ങൾ രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്നതാണ്. മതിയായ കൂടിയാലോചന ഇല്ലാതെയാണ് മാ൪ഗനി൪ദേശങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. ഡൽഹി പൊലീസ് നടത്തിയ […]

India National

പാക്കിസ്ഥാന്‍ ഇന്ത്യയെ ആക്രമിച്ചാല്‍ സംസ്ഥാനങ്ങള്‍ സ്വന്തം നിലയില്‍ ആയുധം വാങ്ങണോ?-കേന്ദ്രത്തോട് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയത്തിനെതിരെ വിമര്‍ശവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍്. പാകിസ്താന്‍ ഇന്ത്യയെ ആക്രമിച്ചാല്‍ ഡല്‍ഹിയും ഉത്തര്‍പ്രദേശും അടക്കമുള്ള സംസ്ഥാനങ്ങള്‍ സ്വന്തം നിലയില്‍ ആയുധങ്ങളും ടാങ്കുകളും വാങ്ങേണ്ടി വരുമോ എന്ന് അദ്ദേഹം ചോദിച്ചു. എന്റെ അറിവില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കൊന്നും ഒരു ഡോസ് വാക്സിന്‍ പോലും ഇതുവരെ വാങ്ങാന്‍ കഴിഞ്ഞിട്ടില്ല. വാക്സിന്‍ കമ്പനികള്‍ സംസ്ഥാന സര്‍ക്കാരുകളോട് സംസാരിക്കാന്‍ വിസമ്മതിക്കുകയാണ്. രാജ്യം കോവിഡിന് എതിരായ യുദ്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കേന്ദ്രവും സംസ്ഥാനങ്ങളും ടീം ഇന്ത്യ എന്ന നിലയില്‍ ഒറ്റക്കെട്ടായി […]

India

ഇന്ത്യക്ക് വേണ്ടി കെജരിവാള്‍ സംസാരിക്കേണ്ട; ‘സിംഗപ്പൂര്‍ വകഭേദം’ പരാമര്‍ശത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍

കെജരിവാള്‍ ഇന്ത്യക്ക് വേണ്ടി സംസാരിക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. സിംഗപ്പൂരിലെ കോവിഡ് വകഭേദത്തെക്കുറിച്ച് കെജരിവാള്‍ നടത്തിയ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍. സിംഗപ്പൂരില്‍ കണ്ടെത്തിയ കോവിഡ് വകഭേദത്തെ കെജരിവാള്‍ സിംഗപ്പൂര്‍ വകഭേദം എന്ന് വിളിച്ചിരുന്നു. ഇതിനെതിരെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി സിംഗപ്പൂര്‍ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദം തന്നെയാണ് സിംഗപ്പൂരിലും കണ്ടെത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയും സിംഗപ്പൂരും ഒരുമിച്ചാണ് കോവിഡിനെതിരെ പൊരുതുന്നത്. ഇന്ത്യക്ക് ആവശ്യമായ ഓക്‌സിജന്‍ ലഭ്യമാക്കുന്നതില്‍ സിംഗപ്പൂര്‍ നിര്‍ണായകമായ പങ്കാണ് വഹിക്കുന്നത്. നിരുത്തരവാദപരമായ […]

India National

രാജ്യത്ത് വാക്സിനും മരുന്നും ഓക്സിജനും കാണാനില്ല, ഒപ്പം പ്രധാനമന്ത്രിയെയും; നരേന്ദ്രമോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

കോവിഡ് വ്യാപനത്തിനിടെ വാക്സിൻ, ഓക്സിജൻ, മരുന്നുകൾ എന്നിവയെല്ലാം രാജ്യത്ത് വലിയ ക്ഷാമമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇവയോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കാണാനില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോടികൾ ചെലവഴിച്ച് ഡൽഹിയിൽ പണിയുന്ന സെൻട്രൽ വിസ്ത പദ്ധതിയും മോദിയുടെ ചിത്രങ്ങളും മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നതെന്നും രാഹുൽ പരിഹാസ രൂപേണ വിമർശിച്ചു. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമർശനം. ‘വാക്സിൻ, ഓക്സിജൻ, മരുന്നുകൾ എന്നിവക്കൊപ്പം പ്രധാനമന്ത്രിയേയും കാണാനില്ല. സെൻട്രൽ വിസ്ത പദ്ധതി, മരുന്നുകളുടെ ജിഎസ്ടി, എല്ലായിടത്തുമുള്ള പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ എന്നിവ മാത്രമാണ് ഇപ്പോള്‍ […]

Kerala

കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ ഒരേസമയം 50% ജീവനക്കാര്‍ മാത്രം

കൊവിഡ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ ഒരേസമയം 50% ജീവനക്കാരേ പാടുള്ളൂ എന്ന് ഉത്തരവ്. കൊവിഡ് ജാഗ്രതയുടെ ഭാഗമായി പേഴ്‌സണല്‍ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. ബാക്കിയുള്ളവര്‍ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ ജോലി ചെയ്യണം. അതേസമയം ഡെപ്യൂട്ടി സെക്രട്ടറിമാരും അതിന് മുകളിലുള്ളവരും നിര്‍ബന്ധമായും ഓഫീസില്‍ ഹാജരാകണം. ഭിന്നശേഷിക്കാരും ഗര്‍ഭിണികളായ ജീവനക്കാരും ഓഫീസില്‍ ഹാജരാകണ്ട. ഇവര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം. ഏപ്രില്‍ 30 വരെ ഈ വ്യവസ്ഥ തുടരാനാണ് നിര്‍ദേശം. മൂന്ന് ഷിഫ്റ്റുകളിലായി ജോലി സമയത്തിനും ക്രമീകരണം […]

Health India

വാക്‌സിന്‍ നിര്‍മാണം; ഇന്ത്യ 4500 കോടി കൂടി ചെലവഴിക്കും

ഇന്ത്യന്‍ വാക്‌സിന്‍ നിര്‍മാണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ 4500 കോടി രൂപ കൂടി ചെലവഴിക്കും. സെറം ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇന്ത്യക്ക് 3000 കോടിയും ഭാരത് ബയോടെക്കിന് 1500 കോടിയും നല്‍കും. മെയ് ഒന്ന് മുതല്‍ 18 വയസിന് മുകളിലേക്കുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി കൂടുതല്‍ വാക്‌സിന്‍ ആവശ്യമായതിന്റെ പശ്ചാത്തലത്തിലാണിത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ഇന്ത്യയിലെ വാക്‌സിന്‍ നിര്‍മാതാക്കളുടെ അവലോകന യോഗം ചേരും. വൈകിട്ട് ആറ് മണിക്ക് വിഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി യോഗത്തില്‍ […]

India

ഇന്റലിജന്‍സ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

രാജ്യത്ത് വന്‍ ഭീകരവാദി ആക്രമണ സാധ്യത എന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. മുംബൈ ആക്രമണത്തിന്റെ വാര്‍ഷികത്തില്‍ ആക്രമണം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് ഉന്നത യോഗത്തിന്റെതാണ് തീരുമാനം. ജമ്മു-കശ്മീരില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങളും യോഗം വിലയിരുത്തി. രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങള്‍ ഭീകരവാദ സംഘങ്ങള്‍ ശക്തമാക്കിയെന്നാണ് ഇന്റലിജന്‍സ് വിഭാഗങ്ങള്‍ നല്‍കിയ വിവരം. ജമ്മുകശ്മീര്‍ അതിര്‍ത്തിക്ക് പുറമേ രാജ്യത്തിനുള്ളില്‍ ഉള്ള സ്ലീപ്പര്‍ സെല്ലുകളും ഭീകരമുഖം പുറത്ത് കാട്ടും. വലിയ സ്‌ഫോടനങ്ങള്‍ക്കടക്കം […]

India National

കാർഷിക ബില്ലുകൾ വിപ്ലവകരമെന്ന് കേന്ദ്ര കൃഷി മന്ത്രി; പ്രതിപക്ഷ പാർട്ടികൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു

കാർഷിക ബില്ലുകളിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തൊമാർ. കോൺഗ്രസും ചില പ്രതിപക്ഷ പാർട്ടികളും വ്യക്തിപരമായ നേട്ടത്തിന് വേണ്ടി കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കേന്ദ്രകൃഷിമന്ത്രി പറഞ്ഞു. മൻമോഹൻ സിംഗിനും അന്നത്തെ കൃഷി മന്ത്രി ശരത് പവാറിനും മാറ്റങ്ങൾക്ക് ആഗ്രഹമുണ്ടായിരുന്നു. ചില വ്യക്തികളുടെ സമ്മർദം കാരണം യുപിഎ സർക്കാർ മാറ്റത്തിനുള്ള ധൈര്യം കാണിച്ചില്ലെന്നും നരേന്ദ്രസിംഗ് തൊമാർ. കാർഷിക ബില്ലുകൾ കർഷകരുടെ ജീവിതം മാറ്റിമറിക്കും. ബില്ലുകൾ നടപ്പാക്കാൻ അനുവദിക്കൂവെന്നും അദ്ദേഹം പറഞ്ഞു. വിത്ത് വിതയ്ക്കുമ്പോൾ തന്നെ കർഷകർക്ക് വില […]

National

ജി.എ്സ്.ടി, നോട്ടുനിരോധനം, സാമ്പത്തിക തകര്‍ച്ച; മോദി രാജ്യത്തെ മുടിച്ചുകൊണ്ടിരിക്കുകയാണ്- രാഹുല്‍ ഗാന്ധി

ഒരു കോടി തൊഴിലവസരങ്ങൾ നഷ്​ടപ്പെട്ടതായും പത്തു കോടി തൊഴിലവസരങ്ങൾ ഭീഷണിയിലാണെന്നുമുള്ള വാർത്തയും രാഹുൽ ട്വീറ്റിൽ ചേർത്തിട്ടുണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ മുടിച്ചുകൊണ്ടിരിക്കുകയാണെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. മോദിയുടെ കോർപറേറ്റ്​ മാധ്യമങ്ങളുണ്ടാക്കിയ വ്യാജ പ്രതിഛായ ഉടൻ തകരുമെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു. നോട്ട്​ നിരോധനവും ജി.എസ്​.ടിയും ​കൊറോണകാലത്തെ അഴിമതിയും സാമ്പത്തിക രംഗം തകർത്തിരിക്കുന്നു. തൊഴിലവസരങ്ങൾ പാടെ ഇല്ലാതാക്കി. നോട്ട്​ നിരോധനം, ജി.എസ്​.ടി, അഴിമതി, തൊഴിൽ നഷ്​ടങ്ങൾ എന്നിവ എണ്ണമിട്ട്​ പറഞ്ഞാണ്​ രാഹുലി​​ന്‍റെ ട്വീറ്റ്​. ഒരു കോടി […]