Kerala

സിപിഐഎം പോളിറ്റ്ബ്യൂറോ അംഗങ്ങളുടെ ചുമതല ഇന്ന് നിശ്ചയിക്കും; കേന്ദ്ര കമ്മിറ്റി യോഗത്തിൽ അഗ്നിപഥ് പദ്ധതി ചർച്ചയായേക്കും

സിപിഐഎം പോളിറ്റ്ബ്യൂറോ അംഗങ്ങളുടെ ചുമതല ഇന്ന് നിശ്ചയിക്കും. സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് അംഗങ്ങളുടെ ചുമതല നിശ്ചയിക്കുന്നത്. ഓൺലൈനായാണ് കമ്മിറ്റി ചേരുക. പൊളിറ്റ്ബ്യൂറോ യോഗത്തിന് ശേഷമുള്ള ആദ്യ കേന്ദ്ര കമ്മിറ്റിയാണ് ഇന്ന് നടക്കുന്നത്. അഗ്നിപഥ്, രാഷ്ട്രപതി തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളും കേന്ദ്ര കമ്മിറ്റി യോഗം ചർച്ച ചെയ്യും. വലിയ പ്രതിഷേധത്തിനിടയിലും കേന്ദ്ര സർക്കാർ അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ വിഷയത്തെ ഏത് രീതിയിൽ സമീപിക്കണമെന്ന് കേന്ദ്ര കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്തേക്കും. അഗ്‌നിപഥ് പദ്ധതിക്കെതിരെ ബിഹാറിൽ പ്രതിപക്ഷ […]