National

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; പത്താം ക്ലാസ് ഫലം ഉച്ചയോടെ

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. ഇത്തവണയും തിരുവനന്തപുരം തന്നെയാണ് മികച്ച പ്രകടനം കാഴ്ചവച്ച മേഖല. 92.71 ശതമാനം പേർ ഉപരിപഠനത്തിന് അർഹരായി. ഫലമറിയാൻ cbseresults.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

Kerala

പ്ലസ് വൺ പ്രവേശനം; സമയം നീട്ടാനാവില്ലെന്ന് സംസ്ഥാന സർക്കാർ

പ്ലസ് വൺ പ്രവേശനം നീട്ടാനാവില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹർജി അൽപസമയത്തിനകം ഹൈക്കോടതി പരിഗണിക്കും. കേരള സിലബസിൽ പഠിച്ച വിദ്യാർത്ഥികൾ പ്രവേശനത്തിനായി കാത്തിരിക്കുന്നെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. ഇനിയും തീയതി നീട്ടി നൽകാനാവില്ലെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. സിബിഎസ്‌സി വിദ്യാർത്ഥികൾക്ക് കൂടി അപേക്ഷിക്കാനായിട്ടാണ് സമയം നീട്ടി നൽകാൻ വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചത്. സമയം നീട്ടി നൽകണമെന്ന ആവശ്യത്തിൽ കഴിഞ്ഞ 18 നാണ് പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന തീയതിയായി സംസ്ഥാന സർക്കാർ നിശ്ചയിച്ചിരുന്നത്. എന്നാൽ കോടതി […]

National

സി.ബി.എസ്.ഇ, തോറ്റു എന്ന വാക്ക് മാർക്ക് ലിസ്റ്റുകളിൽ നിന്ന് ഒഴിവാക്കി; പകരം വാക്ക് ഇതാണ്

സി.ബി.എസ്.ഇയിൽ തോറ്റു എന്ന വാക്ക് മാർക്ക് ലിസ്റ്റുകളിൽ നിന്ന് ഒഴിവാക്കി. സി.ബി.എസ്.ഇ പത്താം ക്ലാസിലെ മാർക്ക് ലിസ്റ്റുകളിൽ ഇത്തവണ തോറ്റു എന്ന വാക്ക് ഉണ്ടാകില്ല. തോറ്റു എന്നതിന് പകരം നിർബന്ധമായും വീണ്ടും എഴുതണം എന്ന വാക്കായിരിക്കും ഇനി മുതൽ ഉപയോഗിക്കുക. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാജ്യത്തെ ഭൂരിഭാഗം വിദ്യാഭ്യാസ ബോഡുകളും പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചിട്ടും സി.ബി.എസ്.ഇ ഫലപ്രഖ്യാപനം വൈകുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇത് വിദ്യാര്‍ത്ഥികളുടെ തുടര്‍പഠന സാധ്യതകളെ പ്രതികൂലമായി […]

Education

വിവാദ ഭാഗം ഒഴിവാക്കി; ചോദ്യത്തിന് മുഴുവന്‍ മാർക്കും നല്‍കുമെന്ന് സിബിഎസ്ഇ

പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറിലെ വിവാദ ചോദ്യം ഒഴിവാക്കി സിബിഎസ്ഇ. വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യത്തിന് മുഴുവന്‍ മാര്‍ക്കും നല്‍കും. ചോദ്യപേപ്പറില്‍ നല്‍കിയിരുന്ന ഖണ്ഡിക മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചല്ലെന്നും ഇതിനോട് അനുബന്ധിച്ചുള്ള ചോദ്യങ്ങളും ഒഴിവാക്കുകയാണെന്നും സിബിഎസ്ഇ പ്രസ്താവനയില്‍ അറിയിച്ചു. സ്ത്രീ-പുരുഷ തുല്യത കുടുംബങ്ങളില്‍ കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കിയെന്നാണ് സിബിഎസ്ഇ പത്താം ക്ലാസ് ആദ്യ ടേം ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പറില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സ്ത്രീ ശാക്തീകരണമാണ് സമൂഹത്തിലും കുടുംബങ്ങളിലും പ്രശ്നങ്ങള്‍ക്ക് കാരണം എന്ന തരത്തില്‍ കാര്യങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

Education Kerala

സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം cbse.gov.in, cbseresults.nic.in എന്നെ വെബ്സൈറ്റുകളിൽ ലഭ്യമാണ്. കൂടാതെ, ഉമാങ് ആപ്പ് , എസ് .എം.എസ് , ഡിജി ലോക്കർ സംവിധാനത്തിലൂടെയും ഫലം അറിയാം. digilocker.gov.in ലൂടെ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് ഷീറ്റും സര്‍ട്ടിഫിക്കറ്റും ലഭിക്കും. കൊവിഡ് സാഹചര്യത്തില്‍ സി.ബി.എസ്.ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. വിദ്യാര്‍ഥികളുടെ ഇന്റേണൽ മാര്‍ക്ക്, മുന്‍ പരീക്ഷകള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് മൂല്യനിര്‍ണയം. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു.

Education Kerala

സിബിഎസ്ഇ പ്ലസ്​ടു ഫല പ്രഖ്യാപനം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക്

സി.ബി.എസ്​.ഇ പ്ലസ്​ടു ഫലം ഇന്ന്​ പ്രസിദ്ധീകരിക്കും. ഉച്ചക്ക്​ രണ്ട്​ മണിയോയൊണ്​ ഔദ്യാഗികമായി ​റിസള്‍ട്ട്​ പ്രസിദ്ധീകരിക്കുന്നത്​. cbse.nic.in അ​ല്ലെങ്കില്‍ cbse.gov.in എന്നീ സൈറ്റകുളിലുടെ ഫലമറിയാം. ഫലപ്രഖ്യാപനത്തിന്​ മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക്​ റോള്‍ നമ്പർ അറിയുന്നതിന്​ സംവിധാനം സി.ബി.എസ്​.ഇ ഒരുക്കിയിട്ടുണ്ട്​. സി.ബി.എസ്​.ഇ. റോള്‍ നമ്പർ അറിഞ്ഞാല്‍ മാത്രമേ വിദ്യാര്‍ഥികള്‍ക്ക്​ ഫലം അറിയാന്‍ സാധിക്കൂ. cbse.nic.in അ​ല്ലെങ്കില്‍ cbse.gov.in. ഈ വെബ്​സൈറ്റിലെ ലിങ്കിലൂടെ പ്രവേശിച്ച്‌​ വ്യക്തിവിവരങ്ങള്‍ നല്‍കിയാല്‍ റോള്‍ നമ്പർ ലഭ്യമാകും. ഇത്തവണ പരീക്ഷയില്ലാതെ പ്രത്യേക മൂല്യനിർണ്ണയം വഴിയാണ് ഫലപ്രഖ്യാപനം നടത്തുന്നത്. സി.ബി.എസ്​.ഇ […]

Education India

സിബിഎസ്ഇ 12ാം ക്ലാസിലെ മാര്‍ക്ക് സമര്‍പ്പിക്കാനുള്ള സമയം നീട്ടി

സ്‌കൂളുകള്‍ക്ക് സിബിഎസ്ഇ 12ാം ക്ലാസിലെ മാര്‍ക്ക് സമര്‍പ്പിക്കാനുള്ള സമയം നീട്ടി നല്‍കി. ജൂലൈ 25ന് വൈകിട്ട് 5 മണി വരെയാണ് സമയം അനുവദിച്ചത്. നേരത്തെ ജൂലൈ 22 വരെയായിരുന്നു മാര്‍ക്ക് സമര്‍പ്പിക്കാനുള്ള സമയ പരിധി. ജൂലൈ 31ന് മുന്‍പ് 12ാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിക്കാനാണ് സിബിഎസ്ഇ തയാറെടുക്കുന്നത്. തിരക്കിട്ട് മാര്‍ക്ക് സമര്‍പ്പിക്കുമ്പോഴുണ്ടാകുന്ന പിഴവ് ഒഴിവാകാന്‍ സമയം നീട്ടി നല്‍കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. അധ്യാപകര്‍ക്ക് സമര്‍ദം നല്‍കുന്നത് മൂല്യനിര്‍ണയത്തെ ബാധിക്കുമെന്നും സിബിഎസ്ഇ കരുതുന്നു. ഏതെങ്കിലും സ്‌കൂളിന് മാര്‍ക്ക് […]

India

പ്ലസ് ടു മൂല്യനിര്‍ണയം; സിബിഎസ്ഇ നിര്‍ദേശം അംഗീകരിച്ച് സുപ്രിംകോടതി

പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയ മാര്‍ഗനിര്‍ദേശം തയാറായതായി സിബിഎസ്ഇയും ഐസിഎസ്ഇയും സുപ്രിംകോടതിയില്‍. 12ാം ക്ലാസ് ഇന്റേണല്‍ മാര്‍ക്കും 10, 11 ക്ലാസുകളിലെ അവസാന മാര്‍ക്കും പരിഗണിക്കാനാണ് നിര്‍ദേശം. സുപ്രിം കോടതിയില്‍ നിലപാട് അറിയിച്ചത് അറ്റോണി ജനറല്‍ കെ കെ വേണുഗോപാലാണ്. ഫലപ്രഖ്യാപനം ജൂലൈ 31നകം നടത്തുമെന്നും സിബിഎസ്ഇ കോടതിയില്‍. സ്‌കൂളുകള്‍ കുട്ടികള്‍ക്ക് അമിത മാര്‍ക്ക് നല്‍കുന്നത് നിരീക്ഷിക്കാന്‍ സമിതികളുണ്ടാകും. തര്‍ക്കപരിഹാര സമിതി വേണമെന്ന് കോടതി നിര്‍ദേശം സിബിഎസ്ഇ അംഗീകരിച്ചു. 30:30:40 അനുപാതത്തില്‍ 10, 11, 12 ക്ലാസുകളിലെ മാര്‍ക്കുകള്‍ […]

India National

സിബിഎസ്ഇ പ്ലസ്ടു പരീക്ഷ: ഫലപ്രഖ്യാപനം മുന്‍ ക്ലാസുകളിലെ വാർഷിക പരീക്ഷഫലങ്ങൾ പരിഗണിച്ച്

പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയ മാനദണ്ഡങ്ങൾ സംബന്ധിച്ച മാർഗ്ഗരേഖ സിബിഎസ്ഇ ഇന്ന് പുറത്തിറക്കിയേക്കും. ഒമ്പത്, പത്ത്, പതിനൊന്ന് ക്ലാസുകളിലെ വാർഷിക പരീക്ഷ ഫലങ്ങൾ കൂടി പരിഗണിച്ചാകും മൂല്യനിർണയമെന്നാണ് സൂചന. വിദേശ പഠനത്തിന് സൗകര്യം ഉറപ്പുവരുത്തുന്ന രീതിയിൽ വൈകാതെ ഫലപ്രഖ്യാപനം ഉണ്ടാകുമെന്നും സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്. ഫലപ്രഖ്യാപനത്തിന് തീയതി നിശ്ചയിക്കണമെന്നും മറ്റ് ബോര്‍ഡുകളുടെ ഓഫ്‍ലൈൻ പരീക്ഷകൾ കൂടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചെങ്കിലും മൂല്യനിർണയം സംബന്ധിച്ചു ആശയക്കുഴപ്പം തുടരുകയാണ്. ഇക്കാര്യത്തിൽ സിബിഎസ്ഇ ഇന്ന് […]

India National

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ; അന്തിമ തീരുമാനം പ്രധാനമന്ത്രിക്ക് വിട്ട് ഉന്നതതല യോഗം

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച അന്തിമ തീരുമാനം പ്രധാനമന്ത്രിക്ക് വിട്ട് ഉന്നതതല യോഗം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്‍റെ അധ്യക്ഷതയിലായിരുന്നു ഇന്നു യോഗം ചേര്‍ന്നത്. യോഗത്തിലെ തീരുമാനങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറും. വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുത്ത് പരീക്ഷ റദ്ദാക്കേണ്ടതില്ലെന്നായിരുന്നു ഭൂരിഭാഗം സംസ്ഥാനങ്ങളുടെയും നിലപാട്. അതേസമയം, ഡല്‍ഹിയും മഹാരാഷ്ട്രയും പരീക്ഷാ നടത്തിപ്പിനെ ശക്തമായി എതിര്‍ത്തു. എന്നാല്‍, പരീക്ഷ റദ്ദാക്കാനിടയില്ലെന്നാണ് കേന്ദ്ര സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന സൂചന. ജൂണ്‍ ആദ്യവാരം തന്നെ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ […]