മുട്ടിൽ മരം മുറി കേസിൽ കുറ്റവാളികൾക്ക് കനത്ത ശിക്ഷ ഉറപ്പാക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. മരം മുറിച്ചത് പട്ടയഭൂമിയിൽ നിന്ന് തന്നെയാണ്. വനഭൂമിയിൽ നിന്നാണ് മരം മുറിച്ചതെന്നത് മാധ്യമ സൃഷ്ടിയാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മരം മുറിച്ചത് പട്ടയഭൂമിയിൽ നിന്ന് തന്നെയെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അന്വേഷണം ഫലപ്രദമാണ്. കുറ്റവാളികൾക്ക് കനത്ത ശിക്ഷ ഉറപ്പാക്കും. വന നിയമം അനുസരിച്ച് ചെറിയ ശിക്ഷയെ ഉള്ളൂ. എന്നാൽ കൂടുതൽ ശിക്ഷ ഉറപ്പാക്കണം. എസ്ഐടിയും വനം വകുപ്പും സംയുക്തമായി അന്വേഷണം നടത്തുന്നു. […]
Tag: CASE
പകര്‍പ്പവകാശ ലംഘനക്കേസ്: എഡ് ഷീരൻ കോപ്പിയടിച്ചിട്ടില്ലെന്ന് യുഎസ് കോടതി
ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമായ എഡ് ഷീരന് ആശ്വാസം. 2014-ലെ ഹിറ്റായ ‘തിങ്കിംഗ് ഔട്ട് ലൗഡ്’ എന്ന ഗാനത്തിനെതിരായുളള പകര്‍പ്പവകാശ ലംഘന കേസില്‍ അനുകൂല കോടതി വിധി. “തിങ്കിംഗ് ഔട്ട് ലൗഡിനായി” മാർവിൻ ഗേയുടെ ക്ലാസിക് “ലെറ്റ്സ് ഗെറ്റ് ഇറ്റ് ഓൺ” കോപ്പിയടിച്ചിട്ടില്ലെന്ന് മാൻഹട്ടനിലെ ഒരു ഫെഡറൽ ജൂറി കണ്ടെത്തി. (Ed Sheeran wins Thinking Out Loud copyright case) ‘തിങ്കിംഗ് ഔട്ട് ലൗഡ്’ എന്ന ഗാനം, അന്തരിച്ച അമേരിക്കന്‍ പോപ് ഗായകനായ മാര്വിന് ഗേയുടെ ‘ലെറ്റ്സ് […]
മുൻ ഭാര്യക്കും സഹോദരനുമെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് നവാസുദ്ദീൻ സിദ്ദീഖി
മുൻ ഭാര്യ അഞ്ജന പാണ്ഡെയ്ക്കും സ്വന്തം സഹോദരൻ ഷമാസ് നവാബ് സിദ്ദീഖിയ്ക്കുമെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദീഖി. ഇരുവരും തനിക്കെതിരെ അപകീർത്തി പ്രസ്താവനകൾ പുറപ്പെടുവിച്ചു എന്നും അതിൽ തനിക്ക് അപമാനം നേരിട്ടു എന്നും നവാസുദ്ദീൻ പരാതിയിൽ പറയുന്നു. ഈ മാസം 30ന് കേസിൽ വാദം കേൾക്കും. (Nawazuddin Siddiqui defamation wife) തന്നെ അപമാനിക്കുന്നതിൽ നിന്ന് ഉടൻ ഇരുവരെയും വിലക്കണമെന്ന് പരാതിയിൽ പറയണം. ഇരുവരും തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ […]
ബിഗ് ബോസ് താരത്തിനെതിരെ വധഭീഷണി; പ്രിയങ്ക ഗാന്ധിയുടെ പിഎക്കെതിരെ കേസ്
ബിഗ് ബോസ് താരം അർച്ചന ഗൗതമിനെതിരെ വധഭീഷണി മുഴക്കിയെന്ന പരാതിയിൽ പ്രിയങ്ക ഗാന്ധിയുടെ പേഴ്സണൽ അസിസ്റ്റൻ്റിനെതിരെ കേസ്. അർച്ചന ഗൗതമിൻ്റെ പിതാവ് ഗൗതം ബുദ്ധ് ആണ് കോൺഗ്രസ് ദേശീയ സെക്രട്ടറിയുടെ പിഎ സന്ദീപ് കുമാറിനെതിരെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ മീററ്റിലെ പർതാപൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്. മകളെ സന്ദീപ് കുമാർ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ജാതിയധിക്ഷേപം നടത്തിയെന്നും പരാതിയിൽ പറയുന്നു. 2023 ഫെബ്രുവരി 26ന് ഛത്തീസ്ഗഡിൽ നടന്ന കോൺഗ്രസ് ജനറൽ കൺവെഷനിൽ […]
മുല്ലപ്പെരിയാർ അണക്കെട്ടിൽ അനധികൃതമായി പ്രവേശിച്ചു; മൂന്നു പേർക്കെതിരെ കേസ്
മുല്ലപ്പെരിയാർ അണക്കെട്ടിൽ അനധികൃതമായി പ്രവേശിച്ച മൂന്നു പേർക്കെതിരെ കേസ്. കുമളി സ്വദേശികളായ രാജൻ, രഞ്ജു, സതീശൻ എന്നിവർക്കെതിരെയാണ് കേസ്. അതീവ സുരക്ഷ മേഖലയിൽ അതിക്രമിച്ചു കടന്നു എന്നാണ് കേസ്. അണക്കെട്ടിലെ അറ്റകുറ്റപ്പണിക്ക് സാധനങ്ങൾ കൊണ്ടു പോയ ലോറികളിലാണ് ഇവർ ഡാമിലേക്ക് പോയത്.
കോഴിക്കോട് മെഡിക്കൽ കോളജിലെ പരിപാടി: വാവ സുരേഷിനെതിരെ കേസെടുത്ത് വനം വകുപ്പ്
കോഴിക്കോട് മെഡിക്കൽ കോളജിൽ വിഷ പാമ്പുകളെ പ്രദർശിപ്പിച്ചതിന് വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു. ഡിഎഫ്ഒ യുടെ നിര്‍ദേശ പ്രകാരം താമരശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പാമ്പിനെ പ്രദര്‍ശിപ്പിക്കല്‍, പീഡിപ്പിക്കല്‍ എന്നിവയ്ക്കാണ് കേസ്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന പരിപാടിയിൽ മൈക്കിന് പകരം പാമ്പിനെ ഉപയോഗിച്ച് വാവ സുരേഷ് സംസാരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ക്ലിനിക്കൽ നഴ്സിങ് എജുക്കേഷനും നഴ്സിങ് സർവീസ് ഡിപ്പാർട്ട്മെൻ്റ് സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് വാവ സുരേഷ് ക്ലാസെടുത്തത്. പരിപാടിക്കിടെ […]
മെഹുല്‍ ചോക്സി പിടിയില്‍; ഇന്ത്യക്ക് കൈമാറുമെന്ന് ഡൊമിനിക്ക
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇന്ത്യ വിട്ട വജ്ര വ്യാപാരി മെഹുല്‍ ചോക്സി അറസ്റ്റില്‍. കരീബിയന്‍ രാജ്യമായ ആന്റിഗ്വയില്‍ കഴിയുന്നതിനിടെ ഇദ്ദേഹത്തെ കാണാതായിരുന്നു. പിന്നീട് അയല്‍രാജ്യമായ ഡൊമിനിക്കയില്‍ വെച്ചാണ് ചോക്സി അറസ്റ്റിലായത്. ആന്റിഗ്വയില്‍ നിന്ന് ക്യൂബയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ഡൊമിനിക്കയില്‍ വെച്ച് ചോക്സി പിടിയിലായത്. ഞായറാഴ്ച മുതല്‍ കാണാതായ ഇയാള്‍ക്ക് വേണ്ടി ഇന്റര്‍പോള്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രിയാണ് അറസ്റ്റുണ്ടായത്. അനന്തരവന് നീരവ് മോദിക്കൊപ്പം പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13500 കോടി […]
”എനിക്ക് വധഭീഷണിയുണ്ട്, ക്വട്ടേഷൻ കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്ന്”- കെ. എം ഷാജി എം.എല്‍.എ
തന്റെ നിലപാടുകളുടെ പേരിലാണ് തനിക്കെതിരെ വധഭീഷണി ഉയര്‍ത്തുന്നത്. ക്വട്ടേഷൻ കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്നാണ് നല്‍കിയത്. മുംബൈയിലുള്ള സംഘത്തിനാണ് ക്വട്ടേഷന്‍ നല്‍കിയത് തനിക്ക് വധഭീഷണിയുണ്ടെന്ന് കെ.എം ഷാജി എം.എല്‍.എ. തന്നെ വധിക്കാനായി ശ്രമം നടക്കുന്നതായി വിവരം ലഭിച്ചെന്ന് കെ.എം ഷാജി എം.എല്‍.എ വെളിപ്പെടുത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പരാതി നല്കി. തന്റെ നിലപാടുകളുടെ പേരിലാണ് തനിക്കെതിരെ വധഭീഷണി ഉയര്‍ത്തുന്നത്. ക്വട്ടേഷൻ കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്നാണ് നല്‍കിയത്. മുംബൈയിലുള്ള സംഘത്തിനാണ് ക്വട്ടേഷന്‍ നല്‍കിയത്. പിന്നില്‍ സിപിഎം ആണോയെന്ന് […]
നിയമ സഭയിലെ കൈയാങ്കളി കേസിൽ സർക്കാരിന് തിരിച്ചടി
നിയമ സഭയിലെ കൈയാങ്കളി കേസിൽ സർക്കാരിന് തിരിച്ചടി. കേസ് അവസാനിപ്പിക്കണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി. തിരുനന്തപുരം സിജെഎം കോടതിയാണ് സർക്കാരിന്റെ ആവശ്യം തള്ളിയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസം കോടതി പരിഗണനയ്ക്കെടുത്ത കേസ് വിധി പറയാൻ ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. കേസ് പിൻവലിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് അടക്കമുള്ളവർ കോടതിയെ സമീപിച്ചിരുന്നു. 2015 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാർ കോഴ കേസിൽ ആരോപണ വിധേയനായ കെഎം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെ രണ്ട് ലക്ഷം രൂപയുടെ പൊതുമുതൽ […]