World

കൊക്കെയ്ന്‍ ഉപയോഗം നിയമവിധേയമാക്കാന്‍ ഒരുങ്ങി സ്വിറ്റ്‌സര്‍ലന്‍ഡ്

മയക്കുമരുന്നായ കൊക്കെയ്ന്‍ ഉപയോഗം നിയമവിധേയമാക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. വിനോദ ആവശ്യങ്ങള്‍ക്കായി കൊക്കെയ്ന്‍ നിയമവിധേയമാക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് തലസ്ഥാനമായ ബേണില്‍ ആലോചനകള്‍ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. (Swiss capital Bern considers legal cocaine project) ദേശീയ നിയമത്തിലുള്‍പ്പെടെ മാറ്റം വരുത്തിയാകും സ്വിറ്റ്‌സര്‍ലന്‍ഡ് കൊക്കെയ്ന്‍ നിയമവിധേയമാക്കുക. എന്നിരിക്കിലും പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ സര്‍ക്കാരിന് മറികടക്കേണ്ടിവരും. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ആവശ്യമില്ലാതെ തന്നെ കൊക്കെയ്ന്‍ നിയമവിധേയമായിത്തന്നെ വില്‍ക്കാനും വാങ്ങാനും സാധിക്കുന്ന തരത്തിലാകും നിയമനിര്‍മാണം നടക്കുകയെന്ന് റോയിട്ടേഴ്‌സ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സമ്പൂര്‍ണമയക്കുമരുന്ന് നിരോധനം […]

Kerala

India’s Cannabis Capital : കഞ്ചാവ് കടത്ത് കേസിൽ വിശാഖപട്ടണം ജയിലിൽ റിമാൻഡിൽ കഴിയുന്നത് 93 മലയാളികൾ

കഞ്ചാവ് കടത്തുകേസിൽ ആന്ധ്രയിൽ അറസ്റ്റിലാകുന്നത് അധികവും മലയാളി യുവാക്കൾ. വിശാഖപട്ടണം ജയിലിൽ റിമാൻഡിൽ കഴിയുന്നത് 93 മലയാളി യുവാക്കളാണ്. ജാമ്യം ലഭിച്ചിട്ടും ജാമ്യത്തുക കെട്ടിവെക്കാനില്ലാത്തതിനാൽ 46 പേർ ജയിലിൽ തുടരുന്നു. പാടേരുവിൽ നിന്ന് കഞ്ചാവ് കടത്തുന്നതിനിടയിൽ പിടിക്കപ്പെടുന്നവർ തടവിൽ കഴിയുന്നത് വിശാഖപട്ടണം സെൻട്രൽ ജയിലിലാണ്. കഞ്ചാവുകടത്തിയതിന് 93 പേർ നിലവിൽ ഇവിടെ റിമാൻഡിൽ ഉണ്ട്. ഇതിൽ 46 പേർക്ക് കോടതി ജാമ്യം അനുവദിച്ചിട്ടും തുക കെട്ടിവെക്കാനില്ലാത്തതിനാൽ ജയിലിൽ തുടരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവാക്കളാണ് അകത്താകുന്നതെന്ന് വ്യക്തമാണ്. […]