ത്രിപുരയിലെ സർക്കാർ രൂപീകരണം സംബന്ധിച്ച് അന്തിമ ചർച്ചകൾ ഇന്ന് ഗുവഹത്തിയിൽ നടക്കും. ചർച്ചകൾക്കായി ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഗുവഹത്തിയിൽ എത്തും. മുഖ്യമന്ത്രിയായി മണിക് സഹ തന്നെ തുടരാൻ കഴിഞ്ഞ ദിവസം വൈകീട്ട് ഡൽഹിയിൽ നടന്ന ചർച്ചകളിൽ ധാരണ ആയി എന്നാണ് സൂചന. എന്നാൽ കേന്ദ്രമന്ത്രി പ്രതിമ ഭൗമികിനുള്ള സ്ഥാനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം ആയിട്ടില്ല. ബിപ്ലബ് കുമാർ ദേബ് അടക്കമുള്ള ഒരു വിഭാഗം നേതാക്കൾ പ്രതിമ ഭൗമിക്കിനെ പിന്തുണച്ചു രംഗത്തുണ്ട്. സംസ്ഥാന പാർട്ടിയിലെ […]
Tag: Cabinet
പാർട്ടി ചെയർമാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി ഋഷി സുനക്
കൺസർവേറ്റിവ് പാർട്ടി ചെയർമാൻ നദീം സഹാവിയെ ഋഷി സുനക് മന്ത്രിസഭയിൽനിന്ന് പുറത്താക്കി. സഹാവി നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് പിഴയടച്ചിട്ടുണ്ടെന്നും മന്ത്രിയാകുമ്പോൾ ഇക്കാര്യം ടാക്സ് അതോറിറ്റിയെ അറിയിച്ചില്ലെന്നുമാണ് ആരോപണം. നദീം സഹാവിയെ മന്ത്രിസഭയിൽനിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സ്വതന്ത്ര അന്വേഷണത്തിൽ ചട്ടലംഘനം വ്യക്തമായെന്നും അതിനാൽ മന്ത്രിസഭയിൽനിന്ന് നീക്കുകയാണെന്നും ഋഷി സുനക് സഹാവിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. രാജ്യം പ്രതിസന്ധിയിലൂടെ കടന്നുപോയ നിരവധി സന്ദർഭങ്ങളിൽ സഹവിയുടെ പ്രവർത്തനം നിർണായകമായതായി ഋഷി സുനക് കത്തിൽ കൂട്ടിച്ചേർത്തു. നികുതി അടയ്ക്കാത്തതിനെച്ചൊല്ലി എച്ച്എംആർസിയുമായി തർക്കമുണ്ടായതിനെത്തുടർന്ന് പ്രശ്നം […]
ഒമിക്രോൺ; മന്ത്രിസഭായോഗം വിലയിരുത്തും
സംസ്ഥാനത്തെ ഒമിക്രോൺ സാഹചര്യം മന്ത്രിസഭായോഗം ഇന്ന് വിലയിരുത്തും. പൊതുപരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാൻ ഇന്നലെ ചേർന്ന അവലോകന യോഗം തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ മന്ത്രിസഭ ചർച്ച ചെയ്യും. കെ-റെയിലിനെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ഇതും ചർച്ചയ്ക്ക് വരാൻ സാധ്യതയുണ്ട്. ലൈഫ് പദ്ധതി നടത്തിപ്പിൽ തദ്ദേശ കൃഷി വകുപ്പുകൾ തമ്മിലുള്ള തർക്കത്തിന് ഇന്ന് പരിഹാരം ഉണ്ടായേക്കും. വകുപ്പ് മേധാവികൾ തമ്മിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഉണ്ടായ നിർദേശം ചീഫ് സെക്രട്ടറി മന്ത്രിസഭയെ അറിയിക്കും. അപേക്ഷകളുടെ […]
ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പ്: അനുപാതം പുനഃക്രമീകരിക്കാൻ തീരുമാനം
ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ ഇത് അനുവദിക്കും. ക്രിസ്ത്യന്‍ 18.38%, മുസ്ലീം 26.56%, ബുദ്ധര്‍ 0.01%, ജൈന്‍ 0.01%, സിഖ് 0.01% എന്നിങ്ങനെയാണിത്. സ്കോളര്‍ഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതില്‍ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും തീരുമാനിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങൾ; 15-ാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ജൂലൈ 22 […]
കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന; ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
കേന്ദ്രമന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്. മുതിര്‍ന്ന മന്ത്രിമാരുമായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായും നടത്തിയ ചര്‍ച്ചയില്‍ കൂടുതല്‍ വകുപ്പുകള്‍ ഒരേ മന്ത്രി കൈകാര്യം ചെയ്യുന്നത് ഒഴിവാക്കാന്‍ തീരുമാനിച്ചു. അടുത്ത മാസം നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായിട്ട് മന്ത്രിസഭാ പുന:സംഘടന ഉണ്ടാകും. രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം മന്ത്രിസഭ പുനഃസംഘടിപ്പിച്ചിട്ടില്ല. ആദ്യ പുനഃസംഘടന ഇപ്പോഴുള്ള അപര്യാപ്തകള്‍ പരിഹരിക്കുന്നതാകണം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം. ഇതിനായി മന്ത്രിമാരുടെ പ്രവര്‍ത്തന പരിശോധന പ്രധാനമന്ത്രി നടത്തിയിരുന്നു. […]
സത്യപ്രതിജ്ഞ : പങ്കെടുക്കുന്നവരുടെ എണ്ണം കുറക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി
കോവിഡ് സാഹചര്യത്തിൽ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി. രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്നതിനെതിരെ സമർപ്പിച്ച പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. ചടങ്ങിനെത്തുന്നവരുടെ എണ്ണം കുറക്കുന്നതടക്കമുള്ള കാര്യങ്ങളിൽ സർക്കാർ നിലപാട് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. 1.45 ന് ഹരജി വീണ്ടും പരിഗണിക്കും
ടീം പിണറായി 2.0 : കെ.എൻ ബാലഗോപാൽ ധനമന്ത്രി; ഉന്നത വിദ്യാഭ്യാസം ആർ. ബിന്ദുവിന്
രണ്ടാം പിണറായി മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകളെ സംബന്ധിച്ച് ഏകദേശ ധാരണയായി. വീണാ ജോർജാണ് ആരോഗ്യ മന്ത്രി. പി.രാജീവ് വ്യവസായ വകുപ്പിന്‍റെ ചുമതല വഹിക്കും. കെ.എൻ ബാലഗോപാലാണ് ധനമന്ത്രി. മുതിർന്ന സി.പി.എം നേതാവ് എം.വി ഗോവിന്ദൻ തദ്ദേശ വകുപ്പിന്‍റെ ചുമതല വഹിക്കും. ആർ.ബിന്ദുവായിരിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രി. വി.എൻ വാസവൻ എകസൈസ് മന്ത്രിയാകും. സജി ചെറിയാൻ – ഫിഷറീസ്, സാംസ്കാരികം, അഹമ്മദ് ദേവർകോവിൽ – തുറമുഖം, പുരാവസ്തു ഗവേഷണം, മ്യൂസിയം , കെ കൃഷ്ണൻ കുട്ടി -വൈദ്യുതി ,ജലവിഭവം -റോഷി […]
രണ്ട് പതിറ്റാണ്ടിന് ശേഷം കോട്ടയത്തിന് ഒരു സിപിഎം മന്ത്രി
രണ്ടാം പിണറായി മന്ത്രിസഭയിലേക്ക് ഏറ്റുമാനൂർ എംഎല്‍എ വിഎന്‍ വാസവന്‍റെ പേരും പരിഗണിച്ചതോടെ കോട്ടയം ജില്ലയ്ക്ക് വീണ്ടുമൊരു ഒരു സിപിഎമ്മുകാരനായ മന്ത്രി കൂടി ഉണ്ടാകും. ടി കെ രാമകൃഷ്ണന്‍ മന്ത്രിയായതിന് ശേഷം രണ്ട് പതിറ്റാണ്ടുകൾ കഴിഞ്ഞാണ് കോട്ടയത്ത് നിന്ന് ഒരു സിപിഎം നേതാവ് മന്ത്രിസ്ഥാനത്തേക്ക് എത്തുന്നത്. 1996 ലെ നായനാര്‍ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ടി.കെ രാമകൃഷ്ണനായിരുന്നു കോട്ടയത്ത് നിന്നുള്ള അവസാന സിപിഎം മന്ത്രി. അതിന് ശേഷം എല്‍ഡിഎഫ് സർക്കാർ അധികാരത്തില്‍ എത്തിയ 2006ലും 2016ലും കോട്ടയത്ത് പാര്‍ട്ടിയില്‍ നിന്നും […]