പൗരത്വ നിയമത്തിന്റെ ചട്ടങ്ങൾ രൂപീകരിക്കാൻ ഇനിയും സമയം ആവശ്യമാണെന്ന് കേന്ദ്ര സർക്കാർ. ലോക്‌സഭയിൽ കോണ്ഗ്രസ് എംപി ഗൗരവ് ഗൊഗോയിയുടെ ചോദ്യത്തിലാണ് ആഭ്യന്തര മന്ത്രാലയം മറുപടി നൽകിയത്. 2022 ജനുവരി 9 വരെ സമയം ആവശ്യമാണെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ലോക്‌സഭയെ അറിയിച്ചു. ഇതോടെ നിയമം പ്രാബല്യത്തിൽ വരണമെങ്കിൽ രണ്ടു വർഷമാകും. (Government seeks extension CAA rules) 2019 ലാണ് പാർലമെന്റിൽ പൗരത്വ നിയമം പാസാക്കിയത്. ആ വർഷം ഡിസംബർ 12ന് വിജ്ഞാപനം ഇറക്കുകയും ചെയ്തു. […]
Tag: CAA
‘വാക്സിന്‍ വിതരണം കഴിഞ്ഞാലുടന്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും’ അമിത് ഷാ
പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോവിഡ് വാക്സിൻ വിതരണം പൂർത്തിയാകുന്ന മുറക്ക് പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ശ്രമം നടത്തുമെന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന. പശ്ചിമ ബംഗാളിലെ താക്കൂർനഗറിൽ സംഘടിപ്പിച്ച റാലിക്കിടെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. ‘വാക്സിൻ വിതരണം പൂർത്തിയാക്കുന്നതോടെ നമ്മുടെ രാജ്യം കോവിഡ് മുക്തമാകും, അതിന് ശേഷം പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും. പൗരത്വ ഭേഗഗതി ആക്ട് പാർലമെന്‍റിന്‍റെ […]
രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് മഹുവ മൊയ്ത്ര
അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് രാജ്യമിപ്പോൾ കടന്നുപോകുന്നതെന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. അധികാരവും ആയുധവും കിട്ടിക്കഴിഞ്ഞാല്‍ എല്ലാ ഭീരുക്കള്‍ക്കും ഒരു വിചാരമുണ്ട് താനാണ് ഏറ്റവും ധൈര്യശാലിയെന്ന്, അവർ കുറ്റപ്പെടുത്തി. എതിരഭിപ്രായം പറയുന്ന മാധ്യമപ്രവർത്തകരെയും കലാകാരന്മാരെയും ജയിലിലടയ്ക്കുന്ന ഭീരുക്കളാണു സർക്കാരിന്റെ തലപ്പത്തെന്ന് ലോക്സഭാ ചർച്ചയില്‍ മഹുവ മൊയ്ത്ര വിമര്‍ശിച്ചു. അയല്‍രാജ്യങ്ങളില്‍ പീഡനമനുഭവിക്കുന്ന ഹിന്ദുക്കളേയും മറ്റു ന്യൂനപക്ഷങ്ങളേയും സംരക്ഷിക്കാനെന്ന പേരിലാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ നിയമം കൊണ്ടുവന്നത്. എന്നാല്‍ സ്വന്തം രാജ്യത്ത് ചൂഷണം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങളെ കുറിച്ച് സര്‍ക്കാരിന് ചിന്തയില്ലെന്നും […]
കശ്മീർ, സി.എ.എ – എൻ.ആർ.സി: ബെെഡൻ പറഞ്ഞത്…
യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ കേവല ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നതിനിടെ ചർച്ചയായി പഴയ വിദേശ നിലപാടുകൾ. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ എവ്വിധമായിരിക്കും ഇന്ത്യയോടുള്ള സമീപനം എന്ന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് കശ്മീർ, പൗരത്വ നിയമ ഭേദഗതികളെ കുറിച്ചുള്ള ബെെഡന്റെ പോളിസി പേപ്പറിലെ ഭാഗങ്ങള്‍ സോഷ്യൽ മീഡിയ കുത്തിപൊക്കിയത്. കശ്മീരിൽ മനുഷ്യാവകാശങ്ങൾ പുനസ്ഥാപിക്കേണ്ടതുണ്ടെന്നാണ് ജോ ബെെഡൻറെ നയരേഖയില്‍ പറയുന്നത്. കശ്മീരി ജനതയുടെ അവകാശങ്ങളുടെ കാര്യത്തിൽ ഇന്ത്യ ശ്രദ്ധ പുലർത്തണമെന്ന് നയരേഖ പറയുന്നു. സമാധാനപരമായ പ്രതിഷേധം തടയുന്നതും ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള […]
”കോവിഡ് ഒടുങ്ങിയാൽ സി.എ.എ നടപ്പാക്കും”
കോവിഡ് ഭീതി ഒഴിഞ്ഞാൽ ഉടൻ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പശ്ചിമ ബംഗാളിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. പൗരത്വ നിയമം നടപ്പിലാക്കും. എല്ലാ അഭയാർഥികൾക്കും പൗരത്വം ലഭിക്കും. കോവിഡ് കാരണമുണ്ടായ കാലതാമസം മാത്രമാണ് ഇക്കാര്യത്തിലുള്ളത്. അയൽ രാജ്യങ്ങളിൽ മത വിവേചനം നേരിടുന്നവർക്കുള്ളതാണ് സി.എ.എ. മമതയും കോൺഗ്രസും ബി.എസ്.പിയുമെല്ലാം സി.എ.എയെ എതിർക്കുന്നത് അത് ന്യൂനപക്ഷങ്ങൾക്കെതിരെ ഉള്ളതാണെന്ന് പറഞ്ഞു കൊണ്ടാണ്. പ്രതിപക്ഷം കള്ളം പ്രചരിപ്പിക്കുകയാണെന്നും എല്ലാവര്‍ക്കും പൗരത്വം നൽകുന്ന നിയമമാണ് […]
വിവാദമായ പൗരത്വ നിയമ ഭേദഗതിക്ക് ചട്ടം തയാറാക്കാനാകാതെ കേന്ദ്ര സര്‍ക്കാര്‍
ആറ് മാസത്തിനകം നടപടികൾ പൂര്‍ത്തിയാക്കണമെന്ന കീഴ്‌വഴക്കവും ആഭ്യന്തര മന്ത്രാലയത്തിന് പാലിക്കാനായില്ല. ചട്ടം പരിശോധിക്കാനുള്ള സഭാ സമിതിയില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷമില്ലാത്തതും തിരിച്ചടിയാണ്. വിവാദമായ പൗരത്വനിയമ ഭേദഗതിക്ക് ചട്ടം തയാറാക്കാനാകാതെ കേന്ദ്ര സര്‍ക്കാര്‍. ആറ് മാസത്തിനകം നടപടികൾ പൂര്‍ത്തിയാക്കണമെന്ന കീഴ്‌വഴക്കവും ആഭ്യന്തര മന്ത്രാലയത്തിന് പാലിക്കാനായില്ല. ചട്ടം പരിശോധിക്കാനുള്ള സഭാ സമിതിയില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷമില്ലാത്തതും തിരിച്ചടിയാണ്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ഇറക്കിയത് കഴിഞ്ഞ ജനുവരി പത്തിന്. ചട്ടം പരിശോധിക്കാനുള്ള പാര്‍ലമെന്ററി ഉപസമിതിയിൽ ബി.ജെ.പിക്ക് ഭൂരിപക്ഷമില്ല. […]