Kerala

പുതുക്കിയ ബസ്, ഓട്ടോ-ടാക്‌സി നിരക്കുകള്‍ മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍

സംസ്ഥാനത്ത് വര്‍ധിപ്പിച്ച ബസ്, ഓട്ടോ-ടാക്‌സി നിരക്കുകള്‍ മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. അതിന് അനുസൃതമായി മന്ത്രിസഭായോഗം തീരുമാനമെടുക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. സ്വിഫ്റ്റ് ബസുകള്‍ക്കുണ്ടായ അപകടം ഗൗരവമുള്ളതല്ല. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കുള്ള ശമ്പളം ഉടന്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി അടുത്തമാസം ഒന്നുമുതലായിരിക്കും പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ തീരുമാനിക്കാനുള്ള കമ്മീഷനെ ഇതുവരെ നിയോഗിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു. ജനുവരിയില്‍ നിന്ന് ഏപ്രിലിലെത്തുമ്പോള്‍ 60 കോടി രൂപയുടെ അധിക ചെലവാണ് പ്രതിമാസം കെ.എസ്.ആര്‍ടിസിക്കുള്ളത്. […]

Kerala

ഓട്ടോ മിനിമം ചാര്‍ജിനുള്ള ദൂരം ഒന്നര കിലോമീറ്ററായി നിലനിര്‍ത്തിയേക്കും; നിരക്ക് വര്‍ധന പുനപരിശോധിക്കും

ഇന്ധനവില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ പുതുക്കിയ ഓട്ടോ മിനിമം ചാര്‍ജ് പുനപരിശോധിക്കാന്‍ തീരുമാനം. മിനിമം ചാര്‍ജിനുള്ള ദൂരം ഒന്നര കിലോമീറ്ററായിത്തന്നെ നിലനിര്‍ത്താനാണ് സാധ്യത. ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് രണ്ട് കിലോമീറ്ററിന് 30 രൂപയായി ഉയര്‍ത്താനാണ് എല്‍ഡിഎഫ് തീരുമാനിച്ചിരുന്നത്.ഇതിനെതിരെ സിഐടിയു പ്രതിഷേധം ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് ചാര്‍ജ് പുനപരിശോധിക്കാനുള്ള തീരുമാനം. ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധനയില്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങാനിരിക്കെയാണ് വില വര്‍ധന പുനപരിശോധിക്കാനുള്ള നീക്കം. ഈ മാസം 15നുശേഷം നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരും. ഇന്ധനവില ഉയര്‍ന്ന പശ്ചാത്തലത്തില്‍ […]

Kerala

ബസ് ചാര്‍ജ് വര്‍ധനവിന് അംഗീകാരം; മിനിമം ചാര്‍ജ് 10 രൂപ

സംസ്ഥാനത്ത് പ്രൈവറ്റ് ബസ് ചാര്‍ജ് വര്‍ധനവിന് എല്‍ഡിഎഫ് അംഗീകാരം. മിനിമം ചാര്‍ജ് 8 രൂപയില്‍ നന്ന് 10 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കില്‍ മാറ്റമില്ല. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നുള്ള ബസുടമകളുടെ ആവശ്യം തള്ളിക്കൊണ്ടാണ് എല്‍ഡിഎഫ് യോഗത്തിന്റെ തീരുമാനം. മിനിമം നിരക്ക് 12 രൂപയാക്കണം, കിലോമീറ്ററിന് ഒരു രൂപ പത്തു പൈസ വര്‍ധിപ്പിക്കണം, വിദ്യാര്‍ത്ഥികളുടെ നിരക്ക് 6 രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ബസ് ഉടമകള്‍ സമരം നടത്തിയത്. നിരക്ക് വര്‍ധന ഉടന്‍ നടപ്പാക്കുമെന്ന സര്‍ക്കാര്‍ ഉറപ്പില്‍ […]

Kerala

ബസ് ചാർജ് വർധന : വിദ്യാർത്ഥി സംഘടനകളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും

ബസ് ചാർജ് വർധനയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സംഘടനകളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും. വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരത്താണ് ചർച്ച. ഗതാഗത മന്ത്രി ആന്റണി രാജുവും പൊതുവിദ്യാഭ്യാസ തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയും പങ്കെടുക്കും. വിദ്യാർത്ഥികളുടെ കൺസിഷൻ നിരക്ക് ഒരു രൂപയിൽ നിന്ന് 6 രൂപയാക്കണമെന്ന് സ്വകാര്യ ബസുടമകൾ ആവശ്യപ്പെട്ടിരുന്നു. നിരക്ക് വർധന അംഗീകരിക്കില്ലെന്നാണ് വിദ്യാർത്ഥി സംഘടനകളുടെ നിലപാട്. ബസ് ചാർജ് വർധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ അറിയിച്ചിരുന്നു. […]

Kerala

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. മിനിമം ചാര്‍ജ് 8 രൂപ തന്നെയാണ്. എന്നാല്‍ മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരപരിധി കുറച്ചു. രണ്ടര കിലോമീറ്റര്‍ വരെ 8 രൂപ തന്നെയായിരിക്കും. 5 കിലോ മീറ്ററിന് 10 രൂപ നല്‍കണം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കോവിഡ് വ്യാപനവും ലോക്ക്ഡൌണും കാരണം യാത്രക്കാര്‍ കുറഞ്ഞതിനാല്‍ ഇന്ധനവില പോലും ലഭിക്കുന്നില്ലെന്ന് ബസ് ഉടമകള്‍ പരാതിപ്പെട്ടിരുന്നു. കൂടെ ഇന്ധനവില വര്‍ധന കൂടിയായതോടെ ബസുകള്‍ പലതും […]

Kerala

നിലവിലെ നിരക്കില്‍ തന്നെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും; സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും

ഹൈക്കോടതി സ്റ്റേ ഉണ്ടെങ്കിലും അപ്പീല്‍ പോകാന്‍ തീരുമാനിച്ചതിനാല്‍ കെഎസ്ആർടിസി ഉയർന്ന നിരക്ക് ഈടാക്കില്ല. വിധി കയ്യില്‍ കിട്ടാത്തതിനാല്‍ സ്വകാര്യ ബസുകള്‍ക്കും വര്‍ധിപ്പിച്ച ചാര്‍ജ് ഈടാക്കാനാവില്ല. നിരക്കുവര്‍ധന പിന്‍വലിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും നിലവിലെ നിരക്കില്‍ തന്നെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. ഹൈക്കോടതി വിധി കയ്യില്‍ കിട്ടാത്തതിനാല്‍ സ്വകാര്യ ബസുകള്‍ക്കും വര്‍ധിപ്പിച്ച ചാര്‍ജ് ഈടാക്കാനാവില്ല. കോടതി വിധി കിട്ടിയ ശേഷമേ സര്‍ക്കാരും അപ്പീല്‍ നല്‍കൂ. ഹൈക്കോടതി സ്റ്റേ ഉണ്ടെങ്കിലും അപ്പീല്‍ പോകാന്‍ തീരുമാനിച്ചതിനാല്‍ കെഎസ്ആർടിസി ഉയർന്ന […]

Kerala

സാധ്യമായ ഇളവുകള്‍ നല്‍കിയിട്ടുണ്ട്, ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനാവില്ലെന്ന് മന്ത്രി

രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് തീരുമാനമെടുക്കാനാവൂ എന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനാവില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. കോവിഡ് വ്യാപനത്തിന് ശേഷം എല്ലാ മേഖലയിലും പ്രതിസന്ധിയുണ്ട്. ബസ് ഉടമകളുടെ പ്രതിസന്ധി സർക്കാറിന് അറിയാം. സാധ്യമാകുന്ന ഇളവുകൾ നൽകിയിട്ടുണ്ട്. കോഴിക്കോട് ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തത് ദൌർഭാഗ്യകരമാണെന്നും മന്ത്രി പ്രതികരിച്ചു. രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് […]

Kerala

ബസ് ചാര്‍ജ്ജ് വര്‍ദ്ധന പിന്‍വലിച്ചു

ബസിൽ മാസ്ക് ധരിക്കണം. മുഴുവൻ സീറ്റിലും ആളുകളെ അനുവദിക്കും ബസ് ചാര്‍ജ് കൂട്ടിയത് പിന്‍വലിച്ചെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. പഴയ നിരക്ക് പുനസ്ഥാപിച്ചു. ബസിൽ മാസ്ക് ധരിക്കണം. മുഴുവൻ സീറ്റിലും ആളുകളെ അനുവദിക്കും. നാളെ മുതൽ കെ.എസ്.ആര്‍.ടി.സി സർവീസ് തുടങ്ങും. 2190 ഓർഡിനറി സർവീസ് ഉള്ളത്. ആളുകളെ നിര്‍ത്തി യാത്ര അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. കോവിഡ് ലോക്ഡൌണിന്‍റെ പശ്ചാത്തലത്തിലാണ് ബസ് നിരക്ക് കൂട്ടിയത്. അതേസമയം സംസ്ഥാനത്ത് അന്തര്‍ജില്ലകളിലേക്കുള്ള പൊതുഗതാഗതം പുനരാരംഭിച്ചു. സംസ്ഥാനത്ത സ്വകാര്യ ബസ് സര്‍വീസുകളാണ് ഇന്ന് […]

Kerala

‘നഷ്ടം സഹിച്ച് ഓടിക്കാനില്ല’: നിരക്ക് വര്‍ധന പോരെന്ന് സ്വകാര്യ ബസുടമകള്‍

ഇരട്ടി ചാർജ് വർധന ആവശ്യപ്പെട്ടിട്ടും 50 ശതമാനം വർധന മാത്രമാണ് സർക്കാർ ഏർപ്പെടുത്തിയതെന്നും ബസുടമകൾ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്കിലാണെങ്കില്‍ നാളെ മുതല്‍ സര്‍വീസ് നടത്താനില്ലെന്ന് സ്വകാര്യ ബസുടമകളുടെ സംഘടന. സ്വകാര്യ ബസുടമകള്‍ യാഥാര്‍ഥ്യ ബോധത്തോടെ പ്രതികരിക്കണമെന്നും നിലപാട് തിരുത്തണമെന്നും ഗതാഗത മന്ത്രി ആവശ്യപ്പെട്ടു. പരിമിതമായ തോതില്‍ മാത്രം സര്‍വീസ് നടത്താനാണ് കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനം. പ്രഖ്യാപിച്ച നിരക്ക് വര്‍ധന മതിയായതല്ല. ഡീസലിന്‍റെ നികുതിയും ഒഴിവാക്കണം. അല്ലാത്ത പക്ഷം നഷ്ടം സഹിച്ച് സര്‍വീസ് നടത്താന്‍ കഴിയില്ലെന്നാണ് സ്വകാര്യ ബസുടമകളുടെ പക്ഷം. […]

Travel

ബസ് ടിക്കറ്റ് നിരക്ക് പകുതി കൂട്ടി; കോവിഡ് കാലത്തേക്ക് മാത്രം

നിലവില്‍ ബസില്‍ യാത്ര ചെയ്യുമ്പോള്‍ പാതി സീറ്റുകളില്‍ മാത്രമേ ആളുകള്‍ക്ക് യാത്ര ചെയ്യാനാകൂ. ശാരീരിക അകലം പാലിക്കുന്നതിനായി പാതി സീറ്റുകള്‍ ഒഴിച്ചിടണം സംസ്ഥാനത്ത് ബസ് ചാര്‍ജ് അമ്പത് ശതമാനം വര്‍ധിപ്പിക്കും. കിലോ മീറ്ററിന് 70 പൈസ 1.10 രൂപയാക്കി വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത് കോവിഡ് ഘട്ടത്തില്‍ മാത്രമുള്ളതാണെന്നും സ്ഥിരമായ ചാര്‍ജ് വര്‍ധനയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. യാത്രാ ഇളവുകള്‍ക്ക് അര്‍ഹതയുള്ളവര്‍, പരിഷ്‌കരിച്ച ചാര്‍ജിന്റെ പകുതി നല്‍കണം. നിലവില്‍ ബസില്‍ യാത്ര ചെയ്യുമ്പോള്‍ പാതി […]