International

അഴിമതി ആരോപണം; കൊവാക്സിൻ കരാർ റദ്ദാക്കാനൊരുങ്ങി ബ്രസീൽ

ഭാരത് ബയോടെക്ക് നിർമ്മിക്കുന്ന കൊവാക്സിൻ വാങ്ങാനുള്ള കരാറ് റദ്ദാക്കാനൊരുങ്ങി ബ്രസീൽ. 324 മില്ല്യൺ ഡോളറിൻ്റെ കരാറാണ് ബ്രസീൽ റദ്ദാക്കാനൊരുങ്ങുന്നത്. വാക്സിൻ ക്രമക്കേട് ആരോപണത്തിൽ പ്രസിഡൻ്റ് ജൈർ ബോൽസൊനാരോ കുടുങ്ങിയതിനു പിന്നാലെ ആരോഗ്യമന്ത്രി മാഴ്സലോ ക്വിറോഗ ഇക്കാര്യം വ്യക്തമാക്കിയത്. 20 മില്ല്യൺ കൊവാക്സിൻ ഡോസുകൾ വാങ്ങാനായിരുന്നു തീരുമാനം. എന്നാൽ, കരാറിൽ അഴിമതിയുണ്ടെന്നും പ്രസിഡൻ്റ് ക്രമക്കേടുകൾ നടത്തിയെന്നും ആരോപണങ്ങൾ ഉയർന്നതിനു പിന്നാലെയാണ് തീരുമാനം. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം കരാറിൽ ക്രമക്കേടില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. എന്നാൽ, ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കരാർ റദ്ദാക്കാൻ […]

Football Sports

കോപ്പ അമേരിക്ക: ബ്രസീലിനെ സമനിലയിൽ തളച്ച് ഇക്വഡോർ

കോപ്പ അമേരിക്കയിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ബ്രസീലിനു സമനില. ഇക്വഡോർ ആണ് നിലവിലെ ചാമ്പ്യന്മാരെ സമനിലയിൽ തളച്ചത്, ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. കഴിഞ്ഞ മത്സരങ്ങളിലൊക്കെ ബ്രസീലിൻ്റെ വിജയശില്പി ആയിരുന്ന നെയ്മർ ഇന്ന് കളത്തിൽ ഇറങ്ങിയിരുന്നില്ല. എഡർ മിലിറ്റോ ബ്രസീലിനായി സ്കോർ ചെയ്തപ്പോൾ ഏഞ്ചൽ മെന ആണ് ഇക്വഡോറിൻ്റെ ഗോൾ സ്കോറർ. നെയ്മർ, തിയാഗോ സിൽവ, ഫ്രെഡ് തുടങ്ങിയ പ്രമുഖരില്ലാതെ ഇറങ്ങിയ ബ്രസീൽ തന്നെയാണ് ആദ്യ പകുതിയിൽ കൂടുതൽ അവസരങ്ങൾ തുറന്നെടുത്തത്. നിരന്തരാക്രമണങ്ങൾക്കൊടുവിൽ ബ്രസീൽ […]

Uncategorized

ഓക്‌സ്‌ഫോർഡ് കോവിഡ് വാക്സിന്‍ പരീക്ഷണത്തിന്‍റെ ഭാഗമായിരുന്ന ഡോക്ടര്‍ മരിച്ചു

ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കെടുത്ത ഡോക്ടര്‍ മരിച്ചു. ബ്രസീലിലാണ് സംഭവം. 28കാരനായ ഡോക്ടറുടെ മരണം ബ്രസീലിലെ ആരോഗ്യ വിഭാഗം സ്ഥിരീകരിച്ചു. മരുന്ന് പരീക്ഷണത്തിന് സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്ന ഡോക്ടറുടെ മരണം കോവിഡ് വാക്സിന്‍ പരീക്ഷണത്തിന് ശേഷമാണോ എന്ന കാര്യം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. രണ്ട് തരം വാക്‌സിനാണ് മരുന്ന് പരീക്ഷണത്തിന് സന്നദ്ധത അറിയിച്ചവര്‍ക്ക് ബ്രസീലില്‍ നല്‍കിയിരുന്നത്. ഒരു സംഘത്തിന് കോവിഡ് വാക്സിന്‍ കുത്തിവെയ്ക്കുമ്പോള്‍ മെനിഞ്ജൈറ്റിസിന് ഉപയോഗിക്കുന്ന വാക്‌സിനാണ് രണ്ടാമത്തെ സംഘത്തിന് നല്‍കുന്നത്. മരിച്ച ഡോക്ടര്‍ക്ക് […]

Football Sports

അഗ്നിപരീക്ഷ കടന്ന് അര്‍ജന്‍റീന; ഹാട്രിക്കടിച്ച നെയ്‍മര്‍ ബ്രസീലിന് വിജയം സമ്മാനിച്ചു

ഫിഫ ലോകകപ്പ് യോഗത്യാ മത്സരങ്ങളില്‍ ലാറ്റിനമേരിക്കന്‍ വമ്പന്‍മാരായ അര്‍ജന്‍റീനക്കും ബ്രസീലിനും തുടര്‍ച്ചയായ രണ്ടാം ജയം. ബ്രസീല്‍ പെറുവിനെയും അര്‍ജന്‍റീന ബൊളീവിയെയും തോല്‍പ്പിച്ചു. അതേസമയം ഇക്വഡര്‍ ശക്തരായ ഉറുഗ്വെയെ അട്ടിമറിച്ചു. ചിലി- കൊളംബിയ മത്സരം സമനിലയില്‍ അവസാനിച്ചപ്പോള്‍ പരാഗ്വെ എവേ ഗ്രൗണ്ടില്‍ വെനെസ്വേലയെ മറികടന്നു. 2022 ലോകകപ്പിലേക്കുള്ള യോഗ്യത ലക്ഷ്യമിട്ടുള്ള മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ബ്രസീലിന്‍റെ മിന്നും ജയം. ഇതോടെ പോയിന്‍റ് പട്ടികയില്‍ ബ്രസീല്‍ ഒന്നാമതെത്തി. സൂപ്പര്‍ താരം നെയ്‍മര്‍ നേടിയ ഹാട്രിക്കാണ് ബ്രസീലിന്‍റെ തലവര മാറ്റിമറിച്ചത്. […]

Football Sports

നെയ്മറിനും ഡി മരിയക്കും കോവിഡ് പോസിറ്റീവ്; കൂടുതല്‍ താരങ്ങള്‍ നിരീക്ഷണത്തില്‍

നെയ്മറെ കൂടാതെ ഏഞ്ചൽ ഡി മരിയ, ലിയെനാർഡോ പരേദസ് എന്നിവരുടെ കോവിഡ് റിസല്‍ട്ട് ആണ് പോസിറ്റീവ് ആയത് ബ്രസീലിയന്‍ സൂപ്പർ താരം നെയ്മർ ഉൾപ്പെടെ മൂന്ന് പി.എസ്.ജി താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. നെയ്മറെ കൂടാതെ ഏഞ്ചൽ ഡി മരിയ, ലിയെനാർഡോ പരേദസ് എന്നിവരുടെ കോവിഡ് റിസല്‍ട്ട് ആണ് പോസിറ്റീവ് ആയത്. ഫ്രഞ്ച് ലീഗ് തുടങ്ങാനിരിക്കെയാണ് താരങ്ങള്‍ കോവിഡ് ടെസ്റ്റിന് വിധേയരായത്. പുതിയ സീസൺ ആരംഭിക്കുന്നതിനു മുന്നോടിയായി നടന്ന പരിശോധനയില്‍ മൂന്ന് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ക്ലബിലെ കൂടുതല്‍ […]

International

ലോകത്ത് കോവിഡ് മരണം ആറര ലക്ഷത്തിലേക്ക്

അമേരിക്കയിലും ബ്രസീലിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആയിരത്തിലധികം മരണം ലോകത്ത് കോവിഡ് മരണം ആറ് ലക്ഷത്തി നാല്‍പ്പതിനായിരം കവിഞ്ഞു. അമേരിക്കയിലും ബ്രസീലിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആയിരത്തിലധികം മരണം. മെക്സിക്കോയിലും സ്ഥിതി സങ്കീര്‍ണമാണ്. 784 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ നാല്‍പ്പത്തിയൊന്നായിരം കടന്നു. ദക്ഷിണാഫ്രിക്കയിലും കോവിഡ് വ്യാപിക്കുകയാണ്. പതിമൂവായിരത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 250 പേര്‍ കൂടി മരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം ആറായിരത്തി മുന്നൂറ് കടന്നു. സ്പെയിനില്‍ ഇരുപത്തിയെട്ടായിരത്തിലധികം […]

International

കോവിഡ് 19; ബ്രസീലില്‍ സ്ഥിതി ഗുരുതരം, ലോക്ഡൌണ്‍ കര്‍ശനമാക്കി ചിലി

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം എണ്‍പത്തി മൂന്ന് ലക്ഷത്തി 91,000 കവിഞ്ഞു ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം എണ്‍പത്തി മൂന്ന് ലക്ഷത്തി 91,000 കവിഞ്ഞു. വിവിധ രാജ്യങ്ങളിലായി നാലര ലക്ഷത്തിലധികം പേരാണ് ഇതുവരെ മരിച്ചത്. ഒറ്റ ദിവസം 37,278 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 1,338 പേര്‍ മരിക്കുകയും ചെയ്ത ബ്രസീലിലാണ് നിലവില്‍ സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുന്നത്. കോവിഡ് കേസുകള്‍ രണ്ട് ലക്ഷം കവിഞ്ഞതോടെ ചിലി ലോക്ഡൌണ്‍ കര്‍ശനമാക്കി. 9,34,769 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ച ബ്രസീലില്‍ രോഗ […]

International

അഞ്ച് മാസം പ്രായമായ കുഞ്ഞിന്റെ കോവിഡ് ഭേദമായി

ഒരു മാസത്തോളം വെന്റിലേറ്ററില്‍ ബോധമില്ലാതെ കിടന്ന ശേഷമാണ് ഈ പിഞ്ചു കുഞ്ഞ് അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്… ബ്രസീലില്‍ അഞ്ച് മാസം പ്രായമായ കുഞ്ഞിന്റെ കോവിഡ് 19 രോഗം ഭേദമായി. ഒരു മാസത്തോളം വെന്റിലേറ്ററില്‍ ബോധമില്ലാതെ കിടന്ന ശേഷമാണ് ഈ പിഞ്ചു കുഞ്ഞ് അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിയതെന്നാണ് സി.എന്‍.എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ആഴ്ച്ചകള്‍ മാത്രം പ്രായമുള്ളപ്പോഴാണ് കുഞ്ഞു ‘ഡോമി’ന് കോവിഡ് സ്ഥിരീകരിച്ചത്. ബന്ധു വീട്ടിലേക്കുള്ള സന്ദര്‍ശനമാണ് കുഞ്ഞില്‍ രോഗം വരുത്തിയതെന്നാണ് കരുതുന്നത്. റിയോ ഡി ജനീറോയിലെ പ്രോ കാര്‍ഡിയാകോ […]

World

ഡാം അപകടം; മരണസംഖ്യ ഉയരുന്നു

റിയോ ഡി ജനീറോ: ബ്രസീലില്‍ ഡാം തകര്‍ന്നുണ്ടായ അപകടത്തിൽ മരണസംഖ്യ ഏഴായി. ഇരുന്നൂറോളം പേരെ കാണാതായതായാണ് റിപ്പോർട്ട്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ബ്രസീല്‍ പ്രസിഡണ്ട് ജെയിര്‍ ബൊല്‍സൊണാരോ അറിയിച്ചു.