Kerala Latest news

ബോട്ടുകൾ വീണ്ടും കടലിലേക്ക്; ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കും. കടലിൽ പോകാനുള്ള ഒരുക്കങ്ങൾ മത്സ്യത്തൊഴിലാളികൾ ആരംഭിച്ചുകഴിഞ്ഞു. മഴ കുറഞ്ഞത് മത്സ്യ ലഭ്യത കുറയ്ക്കുമെന്ന ആശങ്കയ്ക്കിടെയാണ് കടലിലേക്ക് ഇറങ്ങുന്നത്. ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപ്പണികൾ തീർത്ത് അവസാനവട്ട ഒരുക്കത്തിലാണ് മത്സ്യത്തൊഴിലാളികൾ. ബോട്ടുകളിലേക്ക് ഐസുകൾ കയറ്റി തുടങ്ങി. രജിസ്ട്രേഷൻ, ലൈസൻസ് നടപടികളും പൂർത്തീകരിച്ചാണ് ബോട്ടുകൾ മത്സ്യബന്ധനത്തിന് ഇറങ്ങുന്നത്. ഇന്ന് അർധരാത്രി മീൻപിടിക്കാനിറങ്ങുന്ന ബോട്ടുകളിൽ ആദ്യ സംഘം നാളെ ഉച്ചയോടെ തിരിച്ചെത്തും. ജൂ​ൺ ഒ​മ്പ​തി​ന്​ അ​ർ​ധ​രാ​ത്രി മു​ത​ലാ​ണ്​ ട്രോ​ളി​ങ് നി​രോ​ധ​നം നി​ല​വി​ൽ​വ​ന്ന​ത്. നി​രോ​ധ​നം ലം​ഘി​ക്കു​ന്ന […]

Kerala

30 പേരെ കയറേണ്ട ബോട്ടിൽ ഇരട്ടിയിലധികം പേർ; ആലപ്പുഴയിൽ ബോട്ട് കസ്റ്റഡിയിലെടുത്തു

അമിതമായി ആളുകളെ കയറ്റിയതിന് ആലപ്പുഴയിൽ ബോട്ട് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ ബോട്ട് ജെട്ടിയിയിൽ സർവീസ് നടത്തുന്ന എബനസർ എന്ന ബോട്ടാണ് കസ്റ്റഡിയിലെടുത്തത്. 30 പേരെ കയറ്റേണ്ട ബോട്ടിൽ തിരുകി കയറ്റിയത് 68 പേരെ. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിലാണ് നടപടി. ബോട്ട് അടുപ്പിക്കാൻ ആവശ്യപ്പെട്ടപ്പോൾ ജീവനക്കാർ എതിർത്തു. തുടർന്ന് ടൂറിസം പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ബോട്ട് തുറമുഖ വകുപ്പിൻറെ യാർഡിലേക്ക് മാറ്റി.

Kerala

കൊച്ചിക്ക് സമീപം മൽസ്യബന്ധന ബോട്ട് മുങ്ങി; തൊഴിലാളികളെ രക്ഷപെടുത്തി

കൊച്ചിക്ക് സമീപം മൽസ്യബന്ധ ബോട്ട് മുങ്ങി അപകടം. ലക്ഷദ്വീപിൽ രജിസ്റ്റർ ചെയ്ത അബ്ദുൽ ആസിഫ് എന്ന വ്യക്തിയുടെ ബോട്ടാണ് അപകടത്തിൽപ്പെട്ട് മുങ്ങിയത്. കൊച്ചിയിൽ നിന്ന് 30 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം നടന്നത്. Fishing boat sinks near Kochi സമീപത്ത് ഉണ്ടായിരുന്ന മറ്റൊരു മൽസ്യ ബന്ധന ബോട്ട് ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിന് എത്തുകയായിരുന്നു. ബോട്ടിൽ ഉണ്ടായിരുന്ന ഏഴു തൊഴിലാളികളെയും രക്ഷപെടുത്തി മുനമ്പം ഹാർബറിൽ എത്തിച്ചിട്ടുണ്ട്.

Kerala

കടല്‍ക്ഷോഭം: കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നു

ചാവക്കാട് മുനയ്ക്കകടവില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നു. ഗില്‍ബര്‍ട്ട്, മണി എന്നീ മത്സ്യത്തൊഴിലാളികള്‍ക്കായാണ് കോസ്റ്റ്ഗാര്‍ഡ് തെരച്ചില്‍ നടത്തുന്നത്. തമിഴ്‌നാട് സ്വദേശികളുടെ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന മറ്റ് നാല് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ആറ് പേരാണ് ബോട്ടിലുണ്ടായിരുന്നത്. അതേസമയം വൈക്കത്ത് നിന്നു മത്സ്യ ബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. ജനാര്‍ദ്ദനന്‍, പ്രദീപന്‍ എന്നിവരെയാണ് തെരച്ചിലില്‍ കണ്ടെത്തിയത്. കായലില്‍ പോള നിറഞ്ഞത് മൂലം കരയ്‌ക്കെത്താന്‍ കഴിയാതിരുന്ന ഇവര്‍ പെട്ടുപോകുകയായിരുന്നു. ഫയര്‍ ആന്റ് റസ്‌ക്യൂ, പോലീസ് എന്നിവരുടെ സഹായത്തോടെയൊണ് ഇവരെ കരയ്‌ക്കെത്തിച്ചത്. […]

Kerala

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ ഒക്ടോബർ 14 വരെ മത്സ്യബന്ധനം പാടില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നാളെ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിലും ഒക്ടോബർ 14ന് 55 കിലോമീറ്റർ വരെ വേഗതയിലും കാറ്റിന് സാധ്യതയുണ്ട്. ഒക്ടോബർ 15, 16 തിയതികളിൽ ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിലും കാറ്റ് വീശും. ഇന്ന് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും നാളെ തെക്ക് […]

Kerala

വൈപ്പിനിൽ 48 തൊഴിലാളികളുമായി മത്സ്യബന്ധനത്തിനു പോയ വള്ളം കടലിൽ മുങ്ങി

വൈപ്പിനിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ സെന്റ് ആന്റണി എന്ന ഇൻ – ബോർഡ് വളളം കടലിൽ മുങ്ങി. ഇന്ന് വെളുപ്പിന് 48 തൊഴിലാളികളുമായി വള്ളമാണ് പുതുവൈപ്പിന് മൂന്ന് കിലോമീറ്റർ പടിഞ്ഞാറു വച്ച് മുങ്ങിയത്. മുമ്പ് അപകടത്തിൽ പെട്ടു മുങ്ങിയ മറ്റൊരു ബോട്ടിൽ അടിവശം തട്ടിയാണ് അപകടമുണ്ടായത്. ബോട്ടിലുള്ള 48 തൊഴിലാളികളെയും രക്ഷപ്പെടുത്തി.

Kerala

സംശയാസ്പദമായ നിലയിൽ ഫോർട്ട് കൊച്ചിയിൽ ബോട്ടിലെത്തിയ 13 പേർ പിടിയിൽ

സംശയാസ്പദമായ നിലയിൽ ഫോർട്ട് കൊച്ചിയിൽ ബോട്ടിലെത്തിയ 13 പേർ പിടിയിൽ. ഏഴു മലയാളികളും 6 തമിഴ്നാട് സ്വദേശികളാണ് പിടിയിലായത്. 13 പേർ ശ്രീലങ്കയിൽ നിന്നും പാകിസ്ഥാനിലേക്ക് കടക്കുമെന്ന് വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പ്രതികളെ മറൈൻ പൊലീസിന് കൈമാറിയിട്ടുണ്ട്. ബോട്ടിന് രജിസ്ട്രേഷനോ മറ്റൊരു രേഖകളോ ഇല്ലായിരുന്നു. സംവഭത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kerala

ബേപ്പൂരില്‍ നിന്നും പോയ ബോട്ട് കപ്പലിൽ ഇടിച്ച് 3 മത്സ്യതൊഴിലാളികൾ മരിച്ചു

ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ മത്സ്യബന്ധനബോട്ട് കപ്പലിൽ ഇടിച്ച് 3 മത്സ്യതൊഴിലാളികൾ മരിച്ചു. 9 പേരെ കാണാതായി. രണ്ട് മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. മംഗലാപുരത്ത് വെച്ചാണ് ബോട്ട് അപകടത്തിൽ പെട്ടത്. പതിനാല് പേരാണ് ബോട്ടിലുണ്ടായിരുന്നത്. കപ്പലില്‍ ഇടിച്ച ബോട്ട് തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. കോസ്റ്റ് ഗാര്‍ഡും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുകയാണ്. കാണാതായ നാല് പേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്.