Kerala Uncategorized

സ്വകാര്യ രക്തബാങ്കുകൾക്കായി കള്ളക്കളി; ഗർഭിണികളെ പിഴിഞ്ഞ് ഡോക്ടർമാർ, സംഭവം ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിൽ

പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് എത്തുന്ന ഗർഭിണികളെ സ്വകാര്യ രക്തബാങ്കുകളിലേക്ക് പറഞ്ഞുവിട്ട് സര്‍ക്കാര്‍ ഡോക്ടർമാർ. കഴിഞ്ഞ വർഷം 359 പേരെയാണ് രക്തം ക്രോസ്മാച്ചിങ് ചെയ്യാൻ തൊട്ടടുത്തുള്ള മുത്തൂറ്റ് ആശുപത്രിയിലേക്ക് വിട്ടത്. ക്രോസ് മാച്ചിങും രക്തം ആവശ്യമായി വന്നാൽ അതും സൗജന്യമായി ലഭ്യമാക്കാൻ സൗകര്യമുള്ളപ്പോഴാണ് അധികൃതരുടെ കള്ളക്കളി. പ്രസവ ചികിത്സയ്ക്കായി നിരവധി സാധാരണക്കാരായ രോഗികൾ ആശ്രയിക്കുന്ന പത്തനംതിട്ട ജില്ലയിലെ പ്രധാന സർക്കാർ ആതുരാലയമാണ് കോഴഞ്ചേരി ജില്ലാ ആശുപത്രി. സിസേറിയൻ നിർദേശിക്കുന്ന ഗർഭിണികളുടെ രക്തം ആദ്യം ക്രോസ് മാച്ചിങ് […]

India National

പ്ലേറ്റ്‌ലെറ്റിന് പകരം മൊസംബി ജ്യൂസ് കയറ്റിയ രോഗി മരിച്ച സംഭവം: യുപിയില്‍ 10 പേര്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ ഡെങ്കിപ്പനി ബാധിച്ച രോഗിയ്ക്ക് പ്ലാസ്മയ്ക്ക് പകരം ഡ്രിപ്പില്‍ മൊസംബി ജ്യൂസ് കയറ്റിയ സംഭവത്തില്‍ പത്ത് പേര്‍ അറസ്റ്റില്‍. രക്തത്തില്‍ പഴച്ചാറ് കലര്‍ന്നതിനെത്തുടര്‍ന്ന് രോഗി മരിച്ചിരുന്നു. ഇതിന് പിന്നാലെ ബന്ധുക്കള്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ബ്ലഡ് ബാങ്കില്‍ നിന്നും പ്ലാസ്മ എടുത്ത ശേഷം പകരം അതേനിറത്തിലുള്ള ജ്യൂസ് നിറച്ചുവച്ച പത്ത് പേര്‍ക്കെതിരെയാണ് കേസ്. പ്രയാഗ് രാജിലെ ഗ്ലോബല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ട്രോമ സെന്ററിലാണ് ഗുരുതര വീഴ്ച സംഭവിച്ചത്. പ്രതിഷേധം കടുത്തതോടെ ആശുപത്രി ജില്ലാ ഭരണകൂടം ഇടപെട്ട് […]

Kerala

കൂടുതല്‍ ആശുപത്രികളില്‍ ബ്ലഡ് ബാങ്കുകള്‍ സ്ഥാപിക്കും: വീണാ ജോര്‍ജ്

കൂടുതല്‍ ആശുപത്രികളില്‍ ബ്ലഡ് ബാങ്കുകള്‍ സ്ഥാപിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളജുകള്‍, ജനറല്‍ ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, തെരഞ്ഞെടുക്കപ്പെട്ട താലൂക്കാശുപത്രികള്‍ എന്നിവിടങ്ങളില്‍ ബ്ലഡ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ 42 ബ്ലഡ് ബാങ്കുകളും സ്വകാര്യ ആശുപത്രികളില്‍ 142 ബ്ലഡ് ബാങ്കുകളും സഹകരണ ആശുപത്രികളില്‍ 6 ബ്ലഡ് ബാങ്കുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ലോക രക്തദാത ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു വീണാ ജോര്‍ജ്. ദാനം ചെയ്യപ്പെടുന്ന ഓരോ യൂണിറ്റ് രക്തവും പ്ലാസ്മ, പ്ലേറ്റ്‌ലെറ്റ്, […]