കോൺഗ്രസ് ആസ്ഥാനത്തും പരിസരത്തും സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോൺഗ്രസിന്റെ ഇന്നത്തെ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിലാണ് നടപടി. സി.ആർ.പി.സി ചട്ടം 144 അനുസരിച്ചാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ഇന്ന് ഡൽഹി എൻഫോഴ്സ്‌മെന്റ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാവുകയാണ്. അതുകൊണ്ടുതന്നെ ഇന്ന് കോൺഗ്രസ് എം.പിമാർ പാർലമെന്റിലും മുതിർന്ന നേതാക്കൾ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തും പ്രതിഷേധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മാർച്ചുകളും കൂട്ടം ചേരുന്നതും അടക്കം നിരോധിച്ചിരിക്കുകയാണ്. മറ്റ് പാർട്ടികളെയും […]
Tag: BJP
‘ഇ.ഡി നോട്ടിസ് കിട്ടിയില്ല’; ബിജെപി സർക്കാർ കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു; തോമസ് ഐസക്
കിഫ്‌ബി സാമ്പത്തിക ഇടപാടിൽ ഇതുവരെ ഇ ഡി നോട്ടീസ് ലഭിച്ചില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. എൻഫോഴ്‌സ്‌മെന്റ് നീക്കം രാഷ്ട്രീയപ്രേരിതം. ബിജെപി സർക്കാർ കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. രാഷ്ട്രീയമായി തന്നെ നേരിടും. ഹാജരാകുന്നതിൽ തീരുമാനം നോട്ടീസ് ലഭിച്ചതിന് ശേഷം. അസാധ്യമെന്ന് കരുതിയ കാര്യങ്ങള്‍ കേരളത്തില്‍ കിഫ്ബി വഴി ചെയ്യുന്നു. ഇത് ബിജെപിയെ അലോസരപ്പെടുത്തുന്നുവെന്നും തോമസ് ഐസക് പറഞ്ഞു. കേരളത്തിൽ അസാധ്യമെന്ന് കരുതിയ കാര്യങ്ങള്‍ കിഫ്ബി വഴി ചെയ്യുന്നു. സ്കൂളുകളെല്ലാം നവീകരിച്ചു, ആശുപത്രികൾ വികസിച്ചു. റോഡുകൾ ഒന്നൊന്നായി […]
ദേശീയപാത റോഡുകൾ നോക്കിയാൽ, പൊതുമരാമത്ത് വകുപ്പ് റോഡുകളിൽ കുഴി കുറവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
റോഡിലെ കുഴിയടയ്ക്കും കുഴികളില്ലാത്ത റോഡുകളാണ് ലക്ഷ്യമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഒരു റോഡിലും ഒരു കുഴിപോലും ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു. നിയമസഭയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.ദേശീയപാത റോഡുകൾ നോക്കിയാൽ, പൊതുമരാമത്ത് വകുപ്പ് റോഡുകളിൽ കുഴി കുറവെന്ന് മന്ത്രി പറഞ്ഞു. മഴയും, ഡ്രെയിനേജ് സംവിധാനം ഇല്ലാത്തതും റോഡിലെ കുഴിക്ക് കാരണമാണ്. എന്നാൽ ചില തെറ്റായ പ്രവണതകളും ഇതിനു കാരണമാകുന്നുണ്ട്.അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കും റോഡിലെ കുഴിക്ക് കാലാവസ്ഥയെ മാത്രം പറഞ്ഞിട്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. […]
തമിഴ്‌നാട്ടിൽ ഗവർണർ-സർക്കാർ പോര് തുടരുന്നു; ഗവർണർ പങ്കെടുത്ത ബിരുദദാന ചടങ്ങ് ബഹിഷ്‌കരിച്ച് വിദ്യാഭ്യാസ മന്ത്രി
തമിഴ്‌നാട് ഗവർണറും സംസ്ഥാന സർക്കാറും തമ്മിലുള്ള പോര് തുടരുന്നു. ഗവർണർ ആർ.എൻ രവി പങ്കെടുത്ത മധുര കാമരാജ് സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസമന്ത്രി കെ. പൊൻമുടി പങ്കെടുത്തില്ല. ബിരുദദാന ചടങ്ങിൽ ഗവർണർ രാഷ്ട്രീയം തിരുകാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് ബഹിഷ്കരണം. ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്ന അതിഥികളെ ഗവർണറുടെ ഓഫീസ് ഒറ്റക്ക് തീരുമാനിച്ചതാണ് വിദ്യാഭ്യാസ മന്ത്രിയെ ചൊടിപ്പിച്ചത്.സാധാരണ വൈസ് ചാൻസലറാണ് അതിഥികളെ നിശ്ചയിക്കുക. പക്ഷേ ഉന്നതവിദ്യാഭ്യാസ മന്ത്രിയും പ്രോ വൈസ് ചാൻസലറുമായ തന്‍റെ ഓഫീസുമായി കൂടിയാലോചിക്കാതെ ഗവർണറുടെ ഓഫീസിന്‍റെ […]
ബോധപൂർവം കലാപമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമം; പയ്യന്നൂരിൽ ബോംബേറുണ്ടായ ആർഎസ്എസ് കാര്യാലയം സന്ദർശിച്ച് കെ സുരേന്ദ്രൻ
പയ്യന്നൂരിൽ ബോംബേറുണ്ടായ ആർഎസ്എസ് കാര്യാലയം സന്ദർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബോധപൂർവം കലാപമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമെന്ന് ബോംബാക്രമണം നടന്ന പയ്യന്നൂർ ആർഎസ്എസ് ജില്ലാ കാര്യാലയം സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു. വളരെ ആസൂത്രിതവും നീചവുമായ നടപടിയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. പ്രതികളെ സംബന്ധിച്ച വിവരങ്ങളെല്ലാം പൊലീസിന് ലഭിച്ചിട്ടും കുറ്റക്കാർക്കെതിരെ നടപടി എടുക്കാൻ പൊലീസിന് സാധിക്കുന്നില്ല. രാഷ്‌ട്രീയ ഇടപെടലാണ് ഇതിനു പിന്നിലെന്ന് എല്ലാവർക്കുമറിയാം. സിപിഐഎമ്മിന്റെ താത്പര്യമനുസരിച്ചാണ് പൊലീസ് കേസന്വേഷിക്കുന്നത്. ആർഎസ്എസ് കാര്യാലയത്തിനുനേരെ നീചമായ ആക്രമണം നടന്നിട്ടും നിയമസഭയിൽ […]
കേന്ദ്രമന്ത്രി എസ് ജയശങ്കർ ഇന്ന് ചെമ്പഴന്തി സന്ദർശിക്കും
കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ന് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സന്ദർശിക്കും. ഉച്ചയ്ക്ക് 12 മണിയോടെയാണ് കേന്ദ്രമന്ത്രി ചെമ്പഴന്തിയിൽ എത്തുക. 11ന് പാപ്പനംകോട് ശ്രീവത്സം ഓഡിറ്റോറിയത്തിൽ നടക്കുന്ന കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളായവരുടെ സംഗമത്തിൽ പങ്കെടുക്കും. 12.30ന് ദേശീയപാത വികസനം നടക്കുന്ന കഴക്കൂട്ടത്തെ പദ്ധതി പ്രദേശം സന്ദർശിക്കും. നാളെ വൈകുന്നേരം മന്ത്രി മടങ്ങിപ്പോകും. തലസ്ഥാനത്തെത്തിയ കേന്ദ്രമന്ത്രിക്ക് വിമാനത്താവളത്തിൽ ഊഷ്‌മള സ്വീകരണമാണ് ബി.ജെ.പി പ്രവർത്തകർ ഒരുക്കിയത്. ഇന്നലെ ബി.ജെ.പി സംസ്ഥാന സമിതിയംഗം പൂന്തുറ സണ്ണിയുടെ മകളുടെ വിവാഹത്തിലും കേന്ദ്ര […]
കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ കോഴിക്കോടെത്തി; വന്‍ വരവേല്‍പ്പ് നല്‍കി ബിജെപി നേതാക്കള്‍
കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ യുവജനകാര്യ കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ കേരളത്തിലെത്തി. രാവിലെ കരിപ്പൂരില്‍ വിമാനമിറങ്ങിയ കേന്ദ്രമന്ത്രിക്ക് ബിജെപി നേതാക്കള്‍ വന്‍ വരവേല്‍പ്പാണ് നല്‍കിയത്. ജന്മഭൂമിയുടെ കോഴിക്കോട് എഡിഷന്‍ ഉദ്ഘാടനം അനുരാഗ് ഠാക്കൂര്‍ നിര്‍വഹിച്ചു. കേരളത്തിലെ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലെ ഉടമകളുമായും എഡിറ്റര്‍മാരുമായും കേന്ദ്രമന്ത്രി ഉടന്‍ കൂടിക്കാഴ്ച നടത്തും. കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചിയിലെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിക്കുന്ന പരിപാടിയിലും ഉച്ചയ്ക്ക് കേന്ദ്രമന്ത്രി പങ്കെടുക്കും. തുടര്‍ന്ന് വൈകിട്ടോടെ കോഴിക്കോട്ടെ സ്‌പോര്‍ട്‌സ് […]
മഹാനാടകം പരിസമാപ്തിയിലേക്ക്; കരുത്ത് കാട്ടി ഏക്‌നാഥ് ഷിന്‍ഡെ; വിശ്വാസവോട്ടെടുപ്പില്‍ 164 പേരുടെ പിന്തുണ
മഹാരാഷ്ട്രയിലെ നാടകീയ രാഷ്ട്രീയ സംഭവങ്ങള്‍ പരിസമാപ്തിയിലേക്ക്. വിശ്വാസ വോട്ടെടുപ്പിലും കരുത്ത് കാട്ടി ഏക്‌നാഥ് ഷിന്‍ഡെ. ഷിന്‍ഡെ സര്‍ക്കാരിന് നിയമസഭയിലെ 164 അംഗങ്ങളുടെ പിന്തുണയാണ് ലഭിച്ചത്. 40 ശിവസേന എംഎല്‍എമാരാണ് ഏക്‌നാഥ് ഷിന്‍ഡെയെ പിന്തുണച്ചത്. 288 അംഗങ്ങളുള്ള നിയമസഭയില്‍ ബിജെപിക്ക് 106 എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. തനിക്ക് 50 ശിവസേന വിമതരുടെ പിന്തുണയുണ്ടെന്ന് ഷിന്‍ഡെ പ്രഖ്യാപിച്ചിരുന്നെങ്കിലും 40 പേരാണ് വിശ്വാസ വോട്ടെടുപ്പില്‍ ഷിന്‍െയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിന്തുണച്ചത്. വിശ്വാസവോട്ടെടുപ്പില്‍ ജയിക്കാന്‍ 144 വോട്ടാണ് വേണ്ടിവരുന്നത്. 164 പേരുടെ പിന്തുണ ഷിന്‍ഡെ […]
‘വലിയ ലക്ഷ്യങ്ങളിൽ ഒന്ന് കേരളത്തിൽ സ്വാധീനം വർദ്ധിപ്പിക്കുക’; ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിന് ഇന്ന് തുടക്കം
ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിന് ഇന്ന് തുടക്കം. ഹൈദരാബാദിലാണ് യോഗത്തിന് തുടക്കമാകുക. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സ്വാധീനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് യോഗത്തിന്റേത്. ഞായറാഴ്ച പ്രധാനമന്ത്രി പങ്കെടുക്കുന്ന മഹാറാലിയോടെ പ്രവർത്തകരെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുക്കുകയാണ് നേതൃത്വത്തിന്റെ ലക്ഷ്യം. രാജ്യത്തിൻ്റെ സാമ്പത്തിക വിദേശ നയങ്ങളും പ്രമേയമായി വന്നേക്കും. നിർവാഹക സമിതി യോഗത്തിന് മുമ്പായി മുതിർന്ന നേതാക്കൾ തെലങ്കാനയിലും കർണാടകയിലും എത്തി പ്രചാരണത്തിന് തുടക്കമിട്ടിരുന്നു.തെരെഞ്ഞെടുപ്പുകൾക്ക് പുറമെ കുടുംബ ഭരണം നടത്തുന്ന രാഷ്ട്രീയ കക്ഷികളെ താഴെയിറക്കാനുള്ള പ്രഖ്യാപനവും യോഗത്തിൽ […]
മഹാനാടകത്തില്‍ വീണ്ടും ട്വിസ്റ്റ്; ഫഡ്‌നാവിസല്ല, ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാകും
മഹാരാഷ്ട്രയില്‍ വീണ്ടും അപ്രതീക്ഷ നീക്കവുമായി ബിജെപി. താനല്ല പകരം ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പ്രഖ്യാപിച്ചു. താന്‍ പുതിയ മന്ത്രിസഭയുടെ ഭാഗമാകില്ലെന്ന് കൂടി ഫഡ്‌നാവിസ് അല്‍പ സമയം മുന്‍പ് അറിയിച്ചു. മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്‍ഡെ വൈകിട്ട് 7.30 ന് സത്യപ്രതിജ്ഞ ചെയ്യും. ശിവസേനയുടെ പൈതൃകത്തോട് കടപ്പെട്ടിരിക്കുന്നു എന്ന് വിശദീകരിച്ചുകൊണ്ടാണ് ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയെ ബിജെപി മുഖ്യമന്ത്രിയായി അംഗീകരിച്ചത്. ഉദ്ധവ് താക്കറെ പക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ഫഡ്‌നാവിസ് ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. […]











