National

രാഹുൽ ഗാന്ധിക്ക് യുപി കോടതിയുടെ സമൻസ്

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കോടതി സമൻസ്. ഉത്തർപ്രദേശ്‌ സുൽത്താൻപൂരിലെ എംപി-എംഎൽഎ കോടതിയാണ് സമൻസ് അയച്ചിരിക്കുന്നത്. ഡിസംബർ 16ന് ഹാജരാകാൻ നിർദേശം. 2018-ൽ ആഭ്യന്തരമന്ത്രി അമിത് ഷായെക്കുറിച്ച് മോശം പരാമർശം നടത്തിയെന്ന കേസിലാണ് നടപടി. 2018ൽ ബെംഗളൂരുവിൽ നടന്ന വാർത്താ സമ്മേളനത്തിൽ അമിത് ഷാ കൊലപാതകിയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. കർണാടക തെരഞ്ഞെടുപ്പിനിടെയായിരുന്നു രാഹുലിൻ്റെ പ്രസ്താവന. ബിജെപി നേതാവ് വിജയ് മിശ്രയാണ് പരാതിക്കാരൻ. രണ്ട് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് രാഹുൽ ചെയ്തിരിക്കുന്നതെന്ന് മിശ്രയ്ക്ക് വേണ്ടി […]

Kerala

കർഷക മരണങ്ങൾക്ക് ഉത്തരവാദി പിണറായി സർക്കാർ; കെ. സുരേന്ദ്രൻ

തുടർച്ചയായി കർഷകർ ആത്മഹത്യ ചെയ്യുകയാണെന്നും കർഷക മരണത്തിന് ഉത്തരവാദി പിണറായി സർക്കാരാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേന്ദ്ര സർക്കാർ നൽകുന്ന കോടിക്കണക്കിന് രൂപയുടെ കേന്ദ്രവിഹിതം കേരളം വിതരണം ചെയ്യുന്നില്ലെന്ന ​ഗുരുതര ആക്ഷേപമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ഉന്നയിക്കുന്നത്. നവ കേരള സദസ്സ് കണ്ണൂരിൽ പൂർത്തിയാക്കി രണ്ടു ദിവസം കഴിയുന്നതിനു മുൻപ് ആണ് ഇത്. നവകേരള നുണ സദസ്സ് ആണ് സിഎം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കണ്ണൂർ ജില്ലയിലെ കണിച്ചാറിൽ കടബാധ്യതയെ തുടർന്ന് ക്ഷീര കർഷകൻ […]

Health National

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഇനി മുതൽ ‘ആയുഷ്മാൻ ആരോ​ഗ്യ മന്ദിർ’ എന്നറിയപ്പെടും; കേന്ദ്രനിര്‍ദേശം

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടേയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടേയും പേരു മാറ്റണമെന്ന് കേന്ദ്ര സർക്കാർ. ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്നാക്കണമെന്നാണ് നാഷണൽ ഹെൽത്ത് മിഷൻ്റെ നിർദേശം. ആയുഷ്മാൻ ഭാരതിന് കീഴിൽ ധനസഹായം ലഭിക്കുന്ന പ്രാഥമികാരോ​ഗ്യ കേന്ദ്രങ്ങളും കുടുംബാരോ​ഗ്യ കേന്ദ്രങ്ങളും ഇനി മുതൽ ‘ആയുഷ്മാൻ ആരോ​ഗ്യ മന്ദിർ’ എന്നറിയപ്പെടുക. ‘ആരോ​ഗ്യം പരമം ധനം’ എന്ന ടാ​ഗ് ലൈനും നൽകണം. ഡിസംബർ അവസാനത്തോടെ പേരു മാറ്റം പൂർത്തിയാക്കണം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി.സ്വന്തം കെട്ടിടത്തിലല്ല പ്രവർത്തിക്കുന്നതെങ്കിൽ ഫ്ലക്സ് ബോർഡിൽ പേര് […]

Kerala

‘കേന്ദ്രം എപ്പോള്‍ പണം നല്കുന്നുവോ അപ്പോള്‍ തീരുന്ന പ്രശ്നമാണിത്’; മുഖ്യമന്ത്രി

യഥാസമയം കേന്ദ്ര ഫണ്ടുകള്‍ ലഭ്യമാകാത്തതുകൊണ്ടാണ് കേരളത്തിന് ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടേണ്ടി വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം സാമ്പത്തികമായി സംസ്ഥാനത്തെ ഞെരുക്കി ശ്വാസം മുട്ടിക്കുകയാണ്. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് സംസ്ഥാനത്തിന്‍റെ ആവശ്യങ്ങളെ തമസ്കരിക്കുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ തന്നെ വസ്തുതാ വിരുദ്ധ പ്രചാരണത്തിന് മുന്നിട്ടിറങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  നമ്മൾ സൗജന്യത്തിനോ ഔദാര്യത്തിനോ ആവശ്യപ്പെടുന്നില്ല. ന്യായമായി നമുക്ക് ലഭിക്കേണ്ട നികുതി വിഹിതം കിട്ടണം എന്ന ആവശ്യമേ ഉന്നയിക്കുന്നുള്ളൂ. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളോട് ആരോഗ്യപരമായ സമീപനം ആയിരിക്കണം കേന്ദ്രസർക്കാരിന് ഉണ്ടാകേണ്ടത്. […]

HEAD LINES Kerala

‘നിലവിളി ശബ്ദം ഇനിയും കൂടും’ സുരേഷ് ഗോപിക്കെതിരെ ആയിരം കേസെടുത്താലും ബിജെപി പോരാട്ടം തുടരും; കെ സുരേന്ദ്രൻ

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ നടത്തിയ പദയാത്രയ്ക്ക് ലഭിച്ച വലിയ ജനപിന്തുണ കണ്ട് പ്രതികാര നടപടിയെന്ന നിലയിലാണ് സർക്കാർ കള്ളക്കേസ് എടുത്തതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിക്കെതിരെ ഒന്നല്ല, ആയിരം കേസെടുത്താലും അഴിമതി വിരുദ്ധ പോരാട്ടത്തിൽനിന്ന് ബിജെപി പിൻമാറില്ലെന്ന് കെ.സുരേന്ദ്രൻ വ്യക്തമാക്കി. (K surendran about suresh gopi on sahakari yathra) ഇ.ഡിയെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന ആയുധമാക്കുന്നുവെന്ന നിലവിളി ശബ്ദം ഇനിയും കൂടുമെന്നും സുരേന്ദ്രൻ പരിഹസിച്ചു.സഹകരണ മേഖലയിലെ തട്ടിപ്പിനെതിരായ […]

HEAD LINES National

ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകൾ: ബി.ജെ.പി–കോൺഗ്രസ് ഉന്നത നേത്യയോഗങ്ങൾ തിങ്കളാഴ്ച

ലോക്സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുക്കാനിരിക്കെ തിരക്കിട്ട രാഷ്ട്രിയ നീക്കങ്ങൾ.ബി.ജെ.പി – കോൺഗ്രസ് ഉന്നത നേത്യയോഗങ്ങൾ തിങ്കളാഴ്ച നടക്കും. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പ്രചരണ വിഷയങ്ങളിൽ അടക്കം ധാരണ ഉണ്ടാക്കും. നരേന്ദ്രമോദിയെ മുഖമാക്കിയുള്ള പ്രചരണ തന്ത്രം രൂപികരിക്കുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഇന്ത്യ കൂട്ടായ്മയുടെ അടിയന്തിര യോഗവും അടുത്ത ആഴ്ച നടന്നേക്കും. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊരുങ്ങിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ.അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം എതാനും ദിവസങ്ങൾക്കുള്ളിൽ നടക്കും.തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും സംസ്ഥാന പൊലീസിനൊപ്പം കേന്ദ്ര […]

HEAD LINES Kerala

ഡാനിഷ് അലിക്കെതിരായ അധിക്ഷേപം: ബിജെപി എംപിക്കെതിരെ പ്രതിഷേധം ശക്തം

ബിഎസ്പി എംപി ഡാനിഷ് അലിയെ വർഗീയമായി അധിക്ഷേപിച്ച ബിജെപി എംപി രമേഷ് ബിധുരിക്കെതിരെ പ്രതിഷേധം ശക്തം. ബിധുരിയുടെ പ്രസ്താവന തള്ളാൻ പ്രധാനമന്ത്രി തയ്യാറാകണമെന്ന് ശശി തരൂർ എംപി ആവശ്യപ്പെട്ടു. അതേസമയം വിദ്വേഷ പരാമർശത്തിൽ ഇടപെട്ടില്ലെന്ന വിമർശനം തള്ളി സഭ നിയന്ത്രിച്ച കൊടിക്കുന്നിൽ സുരേഷ് എംപിയും രംഗത്തെത്തി. ലോക്സഭയില്‍ ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ഭാഗമായുണ്ടായ ചര്‍ച്ചയ്ക്കിടയിലാണ് ബിജെപി എംപി രമേശ് ബിധുരി ഡാനിഷ് അലി ഭീകരവാദിയാണെന്ന് വർഗീയ പരാമർശം നടത്തിയത്. പരാമർശം വിവാദമായ പിന്നാലെ പ്രതിപക്ഷ എംപിമാർ ഡാനിഷ് […]

HEAD LINES Kerala

പാർലമെന്റ് പ്രത്യേക സമ്മേളനം; ജീവനക്കാർക്ക് വസ്ത്രത്തിൽ താമര, പുരുഷന്മാർക്ക് താമര ചിഹ്നം പ്രിന്റ് ചെയ്ത ഷർട്ട്; മാറ്റത്തിനൊരുങ്ങി കേന്ദ്രം

പാർലമെന്റ് പ്രത്യേക സമ്മേളനം ഗണേശ ചതുർത്ഥി ദിവസം സിറ്റിംഗ് പുതിയ മന്ദിരത്തിൽ. പ്രത്യേക പൂജകൾ നടത്തുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആദ്യ ദിനം സിറ്റിംഗ് പഴയ മന്ദിരത്തിലാകും. (special parliamentary session at new parliament building) എം പി മാർ ഓർമ്മകൾ പങ്കുവയ്ക്കും. കൂടാതെ വസ്ത്രത്തിലും പരിഷകരണങ്ങൾ ഉണ്ടാകും. ലോക് സഭ, രാജ്യസഭ സെക്രട്ടേറിയറ്റ് ജീവനക്കാർക്കാണ് വസ്ത്ര രീതിയിലും പരിഷ്‌കരണം ഏർപ്പെടുത്തുക. വസ്ത്രത്തിൽ താമര, പുരുഷന്മാർക്ക് താമര ചിഹ്നം പ്രിന്റ് ചെയ്ത ഷർട്ട്. ജീവനക്കാർക്ക് […]

HEAD LINES India National

ഇന്ത്യയുടെ ഭൂമി ഉൾപ്പെടുത്തി ചൈന മാപ്പ്; മോദി പ്രതികരിക്കണമെന്ന് രാഹുല്‍ഗാന്ധി

ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ചൈന ഭൂപടം പ്രസിദ്ധീകരിച്ചത് ഗൗരവമേറിയ വിഷയമാണെന്നും പ്രധാനമന്ത്രി പ്രതികരിച്ചേ പറ്റുകയുള്ളൂവെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മാപ്പ് പ്രസിദ്ധീകരിച്ച സംഭവം ഗൗരവമുള്ളതാണ്.മോദി മിണ്ടണം എന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.(china has encroached on our land pm should speak) താൻ വർഷങ്ങളായി ഇതാണ് പറഞ്ഞു കൊണ്ടിരിക്കുന്നത് .ഒരിഞ്ചു ഭൂമിയും ലഡാക്കിൽ നഷ്ടപ്പെട്ടിട്ടില്ല എന്ന് മോദി പറഞ്ഞത് കള്ളം .ചൈന കടന്നു കയറി എന്നത് ലഡാക്കിലെ എല്ലാവർക്കുമറിയാം . ജി20 ഉച്ചകോടിക്കായി ചൈനീസ് […]

Kerala

ലൈബ്രറികൾ നിയന്ത്രണത്തിലാക്കാനുള്ള കേന്ദ്ര നീക്കം ഹിന്ദുത്വ അജണ്ട നടപ്പാക്കാൻ: സിപിഐഎം

രാജ്യത്തെ പൊതു ലൈബ്രറികളെ നിയന്ത്രണത്തിലാക്കാനുള്ള കേന്ദ്ര നീക്കം ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമെന്ന് സിപിഐഎം. ലൈബ്രറികളെ നിയന്ത്രണത്തിലാക്കി സംഘപരിവാര്‍ പ്രസിദ്ധീകരണ ശാലയുടെ പുസ്‌തകങ്ങള്‍ക്കൊണ്ട്‌ നിറക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്‌. ശാസ്ത്രീയ ബോധവും, പുരോഗമന ചിന്തയും ലൈബ്രറികളില്‍ നിന്ന്‌ ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്ര സാംസ്കാരിക മന്ത്രാലയം സംഘടിപ്പിച്ച ഫെസ്റ്റ്‌വെല്‍ ഓഫ്‌ ലൈബ്രറീസിലാണ്‌ ലൈബ്രറികളെ നിയന്ത്രിക്കാനുള്ള പ്രഖ്യാപനം വന്നത്‌. ഭരണഘടനയുടെ 7-ാം ഷെഡ്യൂള്‍ പ്രകാരം സംസ്ഥാന നിയന്ത്രണത്തിലുള്ള ലൈബ്രറികളെ സമവര്‍ത്തി പട്ടികയില്‍ കൊണ്ടുവരാനുള്ള നീക്കമാണ്‌ […]