Kerala

ഒരാളും നിരാശപ്പെടരുത്, ബ്രാൻഡ് മുഖ്യം; ഓണക്കാലത്ത് മദ്യവിൽപ്പന പൊടിപൊടിക്കാൻ ബെവ്കോയുടെ നിർദേശങ്ങൾ ഇങ്ങനെ…

തിരുവനന്തപുരം : ഓണക്കാലത്ത് മദ്യക്കച്ചവടം പൊടിപൊടിക്കാൻ ഒരു പിടി നിര്‍ദ്ദേശങ്ങളുമായി ബവ്കോ. ജനപ്രിയ ബ്രാന്‍റുകൾ ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പാക്കുന്നതിന് ഒപ്പം ബ്രാന്‍റ് നിര്‍ബന്ധം ഇല്ലാത്തവർക്ക് ജവാൻ തന്നെ നൽകണമെന്നും എംഡി പ്രത്യേകം നിര്‍ദ്ദേശിക്കുന്നുണ്ട്. നിര്‍ദ്ദേശങ്ങൾ ലംഘിച്ച് നഷ്ടം വരുത്തുന്ന ജീവനക്കാര്‍ക്ക് ബോണസ് അടക്കം ആനുകൂല്യങ്ങളുണ്ടാകില്ലെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് മദ്യത്തിന്‍റെ വിൽപ്പന കുറഞ്ഞെന്നും ഇല്ലെന്നുമുള്ള തര്‍ക്കം നിലനിൽക്കെയാണ് ഓണക്കച്ചവടത്തിൽ കുറവൊന്നും വരാതിരിക്കാൻ ബെവ്കോയുടെ നടപടി. ഉത്സവ സീസണിൽ റെക്കോഡ് വിൽപ്പനയാണ് പതിവ്. മദ്യം വാങ്ങാൻ ഔട്ലെറ്റിലെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാകരുതെന്നാണ് […]

Kerala

ബിവറേജസ് കോർപ്പറേഷന്റെ മദ്യവുമായി താമരശേരി ചുരമിറങ്ങിയ ലോറി കൊക്കയിലേക്ക് മറിഞ്ഞു

ബിവറേജസ് കോർപ്പറേഷന്റെ മദ്യവുമായി താമരശേരി ചുരമിറങ്ങിയ ലോറി കൊക്കയിലേക്ക് മറിഞ്ഞു. ഒന്നാം വളവില്‍നിന്നാണ് ലോറി കൊക്കയിലേക്ക് മറിഞ്ഞത്.മദ്യക്കുപ്പികളാണ് ലോറിയില്‍ ഉള്ളത്. നിസാര പരുക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ട ലോറിയില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്.ബെംഗളൂരുവില്‍ നിന്ന് മാഹിയിലേക്കുപോയ ലോറിയാണ് മറിഞ്ഞത്. അപകടത്തെത്തുടര്‍ന്ന് ബിവറേജസ് കോര്‍പ്പറേഷന്റെ സ്‌ക്വാഡ് സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തെത്തുടര്‍ന്ന് സ്ഥലത്ത് ജനങ്ങള്‍ എത്തിയെങ്കിലും അവരെ ലോറിക്ക് അടുത്തേക്ക് കടത്തിവിട്ടിട്ടില്ല.

Kerala

വിഴിഞ്ഞത്തെ മദ്യവില്പനശാലകൾക്ക് ഡിസംബർ 4 വരെ പൂട്ട്

വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന മദ്യവില്പനശാലകൾ നവംബർ 28 മുതൽ ഡിസംബർ 4 വരെ തുറക്കില്ല. ജില്ലാ കളക്ടർ ജെറോമിക് ജോർജ് വിവരം അറിയിച്ചത്. വിഴിഞ്ഞം തുറമുഖ വിരുദ്ധ പ്രതിഷേധം സംഘർഷാവസ്ഥയിലേക്ക് നീങ്ങിയതോടെയാണ് തീരുമാനമെന്നും കളക്ടർ അറിയിച്ചു. വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിൽ അർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കി കേസെടുത്തതിനു പിന്നാലെ വിഴിഞ്ഞത്ത് വൻ സംഘർഷം തുടരുകയാണ്. പൊലീസ് സ്റ്റേഷൻ വളഞ്ഞ പ്രതിഷേധക്കാർ പൊലീസ് ബസിനു കല്ലെറിഞ്ഞു. അഞ്ച് പൊലീസ് വാഹനങ്ങൾ […]

Kerala

കെഎസ്ആർടിസി ഡിപ്പോകളിൽ ബെവ്‌കോ ഔട്ട് ലെറ്റ് : ഒഴിഞ്ഞു കിടക്കുന്ന മുറികൾ നൽകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു

കെഎസ്ആർടിസി ഡിപ്പോകളിൽ ഒഴിഞ്ഞു കിടക്കുന്ന മുറികൾ ബെവ്‌കോ ഔട്ട്ലെറ്റിന് നൽകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബെവ്‌കോ ഔട്ട്ലെറ്റുകൾ തുറക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. മദ്യ ശാലകളുടെ സൗകര്യം കൂടുകയും തിരക്ക് കുറയുകയും ചെയ്യും. വാടകയുടെ അധിക വരുമാനമാണ് ലക്ഷ്യമെന്നും,ബെവ്‌കോ പരിശോധിച്ച ശേഷം തീരുമാനം അറിയിക്കുമെന്നും ആന്റണി രാജു. കെഎസ്‌ആര്‍ടിസിയുടെ കെട്ടിടങ്ങള്‍ ലേലത്തിനെടുത്ത്‌ മദ്യക്കടകള്‍ തുറക്കാം. ഇതിലൂടെ കെഎസ്‌ആര്‍ടിസിക്ക്‌ വാടക വരുമാനം ലഭിക്കുന്നതിനൊപ്പം ബസ് യാത്രക്കാരുടെ എണ്ണവും കൂടുമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ സൗകര്യമുള്ള സ്ഥലങ്ങളില്‍ ക്യൂ […]

Kerala

ഓണദിവസങ്ങളിൽ കേരളത്തിൽ റെക്കോർഡ് മദ്യവിൽപ്പന: 10 ദിവസത്തിനിടെ വിറ്റത് 750 കോടിയുടെ മദ്യം

തിരുവോണത്തിനോടനുബന്ധിച്ചുള്ള പത്ത് ദിവസങ്ങളിൽ മദ്യവിൽപ്പനയിലുണ്ടായത് റെക്കോർഡ്. 750 കോടി രൂപയുടെ മദ്യമാണ് വിറ്റത്. 70 ശതമാനം വിൽപ്പന നടന്നത് ബെവ്കോ ഔട്ട്ലെറ്റുകളിലാണ്. ബെവ്കോയാണ് ഇക്കാര്യം അറിയിച്ചത്. 30 ശതമാനം വിൽപ്പന ബാറുകളിലാണ് നടന്നത്. ഉത്രാട ദിനത്തില്‍ മാത്രം 85 കോടിയുടെ മദ്യമാണ് സംസ്ഥാന വ്യാപകമായി വിറ്റഴിഞ്ഞത്. ആദ്യമായി ഒരു ഔട്ട്‌ലെറ്റിൽ മാത്രം ഒരു കോടിയിലധികം രൂപയുടെ മദ്യം വിറ്റു. തിരുവനന്തപുരം പവർഹൗസ് റോഡിലെ ഷോപ്പിലാണ് 1.04 കോടിയുടെ മദ്യം ഉത്രാട ദിനത്തില്‍ വിറ്റത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് […]

Uncategorized

ഓണത്തിരക്ക് ഒഴിവാക്കൽ: സംസ്ഥാനത്തെ മദ്യശാലകള്‍ ഇന്ന് മുതല്‍ അധികസമയം പ്രവര്‍ത്തിക്കും

സംസ്ഥാനത്തെ മദ്യശാലകള്‍ ഇന്ന് മുതല്‍ അധികസമയം പ്രവര്‍ത്തിക്കും. ഓണത്തോടനുബന്ധിച്ച്‌ തിരക്ക് നിയന്ത്രിക്കാനാണെന്നാണ് സര്‍ക്കാര്‍ വിശദീകരണം.നേരത്തേ ഏഴ് മണിവരെയായിരുന്നു മദ്യശാലകള്‍ തുറന്നിരുന്നത്. ഇന്ന് മുതല്‍ രാവിലെ ഒൻപത് മണി മുതല്‍ വൈകിട്ട് എട്ട് മണി വരെ തുറക്കാനാണ് ഉത്തരവ്. സമയം നീട്ടി നല്‍കണമെന്ന ബെവ്കോ എംഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ആ​ള്‍​ക്കൂ​ട്ടം നി​യ​ന്ത്രി​ക്കാ​നാ​വി​ല്ലെ​ങ്കി​ല്‍ മ​ദ്യ​വി​ല്‍​പ്പ​ന​ശാ​ല​ക​ള്‍ അ​ട​ച്ചി​ട​ണ​മെ​ന്ന് കഴിഞ്ഞ ദിവസം ഹൈ​ക്കോ​ട​തി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. മാ​ന്യ​മാ​യി മ​ദ്യം വാ​ങ്ങാ​ന്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ക​യാ​ണ്​ വേ​ണ്ടതെന്നും കോടതി വാ​ക്കാ​ല്‍ നി​ര്‍​ദേ​ശി​ച്ചു.

Kerala

മദ്യം വാങ്ങുന്നതിന് നിബന്ധനകൾ : സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും

മദ്യം വാങ്ങുന്നതിന് വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതടക്കം സ്വീകരിച്ചിട്ടുള്ള നടപടികൾ സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. ആർ.ടി.പി.സി.ആർ പരിശോധന ഫലം, വാക്സിൻ സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കോടതി നിർദ്ദേശം നൽകിയതിന് പിന്നാലെ സർക്കാർ നടപടി സ്വീകരിച്ചിരുന്നു. കടകൾക്കും മറ്റും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മദ്യവിൽപ്പന ശാലകളിൽ ബാധകമാക്കാത്തതിൽ കോടതി വിമർശന മുണ്ടായതോടെയായിരുന്നു ഇക്കാര്യത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിച്ചത്. ബെവ് കോയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി പരിഗണിക്കവെയായിരുന്നു വിഷയത്തിൽ കോടതി ഇടപെടൽ. തുടർന്ന് സംസ്ഥാനത്ത് മദ്യം വാങ്ങാന്‍ […]

Kerala

അനിയന്ത്രിത തിരക്ക്; തൃശൂര്‍ പാലിയേക്കര മദ്യ വിൽപ്പനാശാല അടപ്പിച്ചു

തൃശൂര്‍ പാലിയേക്കര മദ്യ വിൽപ്പനാശാല അടപ്പിച്ചു. തിരക്ക് നിയന്ത്രിക്കാന്‍ കഴിയാത്തതിനാലാണ് മദ്യ വിൽപ്പനാശാല ഔട്ട്‌ലെറ്റ് അടപ്പിച്ചത്. പഞ്ചായത്തും സെക്ടറല്‍ മജിസട്രേറ്റും നോട്ടിസ് നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. ഔട്ട്‌ലെറ്റില്‍ കഴിഞ്ഞ ദിവസം മദ്യം വാങ്ങാനെത്തിയവര്‍ സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടി നിന്നിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസും എക്‌സൈസും ഇടപ്പെട്ടില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം. പാലിയേക്കരയില്‍ ദേശീയപാതയുടെ സര്‍വീസ് റോഡിനോടു ചേര്‍ന്നാണ് മദ്യവിൽപ്പനാശാല. ഇവിടെ വാഹന പാര്‍ക്കിങ് കൂടിയതിനെ തുടര്‍ന്ന് സര്‍വീസ് റോഡില്‍ ഗതാഗതം ഏറെ […]

Economy Kerala

സംസ്ഥാനത്ത് ആവശ്യത്തിന് മദ്യവില്പന ശാലകളില്ല; മാഹിയിൽ ഇതിലും കൂടുതലുണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് ആവശ്യത്തിന് മദ്യവില്പന ശാലകളില്ലെന്ന് ഹൈക്കോടതി. മാഹിയിൽ ഇതിലും കൂടുതലുണ്ട്. അയൽ സംസ്ഥാനങ്ങളിൽ രണ്ടായിരം മദ്യ ഷോപ്പുകൾ ഉള്ളപ്പോൾ കേരളത്തിൽ 300 എണ്ണം മാത്രമേ ഉള്ളൂ എന്നും ഹൈക്കോടതി നിരീക്ഷിച്ചു. എണ്ണം കുറവായതിനാൽ മദ്യ വില്പനശാലകളിലെ തിരക്ക് നിയന്ത്രിക്കാനും മറ്റ് അടിസ്ഥാന കാര്യങ്ങൾ വികസിപ്പിക്കാനും നടപടിയെടുക്കാമല്ലോ എന്നും ഹൈക്കോടതി ചോദിച്ചു. അതേസമയം, മദ്യ വില്പനശാലകളിലെ തിരക്ക് നിയന്ത്രിക്കാൻ നടപടികൾ എടുത്തിട്ടുണ്ടെന്ന് എക്സൈസ് കമ്മീഷണർ കോടതിയെ അറിയിച്ചു. കനത്ത തിരക്കും നീണ്ട ക്യൂവും ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയ രണ്ട് […]

Kerala

ലോക്ക് ഡൗണ്‍ കാലത്ത് ബിവറേജസ് കോര്‍പറേഷന് നഷ്ടം 1700 കോടി; വ്യാജ വാറ്റ് സുലഭം

ലോക്ക് ഡൗണ്‍ കാലത്ത് ബിവറേജസ് കോര്‍പറേഷന് നഷ്ടം 1700 കോടി രൂപയെന്ന് കണക്കുകള്‍. ലോക്ക് ഡൗണ്‍ കാലത്ത് വ്യാജ വാറ്റ് സുലഭമായെന്നും റിപ്പോര്‍ട്ട്. 1112 കേസുകള്‍ എക്‌സൈസ് രജിസ്റ്റര്‍ ചെയ്തു. കൂടുതലായി രജിസ്റ്റര്‍ ചെയ്ത് കേസുകളില്‍ അധികവും തിരുവനന്തപുരത്താണ്. 168 കേസുകളാണ് തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്തത്. കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് വയനാട്ടിലാണ്. ഇവിടെ ഒന്‍പത് കേസുകള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ.