Kerala

ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നിയന്ത്രണം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. റാലികള്‍, പൊതുസമ്മേളനങ്ങള്‍ എന്നിവ രാത്രി ഏഴ് മണി മുതല്‍ രാവിലെ 10 മണി വരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി. ബംഗാളിലെ ബാക്കിയുള്ള മൂന്നു ഘട്ട പ്രചാരണങ്ങളില്‍ നിശബ്ദ പ്രചരണ സമയം 72 മണിക്കൂര്‍ ആയി വര്‍ധിപ്പിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസമാണ് ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനുള്ള മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്. ഇനിയും മൂന്ന് […]

India

ബംഗാളില്‍ കേന്ദ്രസേന വംശഹത്യ നടത്തിയെന്ന് മമത ബാനര്‍ജി

ബം​ഗാൾ തെരഞ്ഞെടുപ്പിനിടെ കേന്ദ്ര സേന നടത്തിയത് വംശഹത്യയാണെന്ന് മുഖ്യമന്ത്രി മമത ബാനർജി. ആളുകളെ കൊല്ലാൻ ലക്ഷ്യമിട്ടായിരുന്നു കേന്ദ്ര സേന വെടിവെച്ചതെന്നും മമത ബാനർജി കുറ്റപ്പെടുത്തി. ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പിലെ സംഘർഷത്തിനിടെയാണ് വെടിവെപ്പുണ്ടായത്. ജനങ്ങളെ നിയന്ത്രിക്കാൻ അറിയാത്ത സി.ഐ.എസ്.എഫുകാരാണ് കൂച് ബിഹാറിൽ കൊല നടത്തിയത്. ആളുകൾക്കിടിയിലേക്ക് വെടിയുണ്ട വർഷിക്കുകയായിരുന്നു. മുന്നറിയിപ്പ് നല്‍കലായിരുന്നു ലക്ഷ്യമെങ്കിൽ അരയ്ക്ക് കീഴ്പ്പോട്ട് വെടിയുതിർക്കുമായിരുന്നു. എന്നാൽ വെടിയേറ്റ് മരിച്ചവർക്കെല്ലാം മുറിവുള്ളത് കഴുത്തിനും നെഞ്ചിലുമാണെന്നും മമത പറഞ്ഞു. സിലി​ഗുരിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മമത. ആഭ്യന്തരമന്ത്രി അമിത് […]

India

പെട്രോള്‍ പമ്പുകളിലെ മോദി ചിത്രങ്ങള്‍ നീക്കണം; ഉത്തരവിട്ട് തെര. കമ്മിഷന്‍

കൊൽക്കത്ത: പെട്രോൾ പമ്പുകളിൽ സ്ഥാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമടങ്ങിയ പോസ്റ്ററുകൾ 72 മണിക്കൂറിനകം നീക്കം ചെയ്യാൻ ബംഗാൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം. പ്രധാനമന്ത്രിയുടെ ഇത്തരം പോസ്റ്ററുകൾ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻറെ ഉത്തരവ്. നേരത്തെ ഇതു സംബന്ധിച്ച് തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഫെബ്രുവരി 26 മുതൽ സംസ്ഥാനത്ത് മാതൃകാപെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടുണ്ട്. മാർച്ച് 27 ന് ആരംഭിച്ച് ഏപ്രിൽ 29 ന് അവസാനിക്കുന്ന രീതിയിൽ എട്ടു ഘട്ടങ്ങളായാണ് പശ്ചിമ […]

India National

ബിജെപിയെ പുല്‍കില്ല; ബംഗാള്‍ വീണ്ടും തൃണമൂലിന് ഒപ്പമെന്ന് സര്‍വേ

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് എബിപി-സി വോട്ടര്‍ സര്‍വേ. 294 അംഗ സഭയില്‍ തൃണമൂല്‍ 154 മുതല്‍ 162 വരെ സീറ്റു നേടുമെന്നാണ് സര്‍വേ പ്രവചനം. ബിജെപിക്ക് 98 മുതല്‍ 106 സീറ്റു വരെ കിട്ടും. കോണ്‍ഗ്രസ്-ഇടതുമുന്നണി സഖ്യം 26 മുതല്‍ 34 വരെ സീറ്റു നേടും. മറ്റു പാര്‍ട്ടികള്‍ക്ക് സര്‍വേ പ്രവചിക്കുന്നത് രണ്ടു മുതല്‍ ആറു സീറ്റു വരെയാണ്. വരുന്ന ഏപ്രില്‍-മെയ് മാസങ്ങളിലാണ് […]