Kerala

വാക്കുതര്‍ക്കത്തിനിടെ മലപ്പുറത്ത് തൊഴിലാളി കൊല്ലപ്പെട്ട സംഭവം: ബംഗാള്‍ സ്വദേശി പിടിയില്‍

മലപ്പുറം ചിറയില്‍ അയനിക്കാട്ട് തര്‍ക്കത്തിനിടയില്‍ പശ്ചിമ ബംഗാള്‍ സ്വദേശി കൊല്ലപ്പെട്ട കേസില്‍ കൂടെ താമസിക്കുന്നയാള്‍ അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ ബര്‍ധമാന്‍ സ്വദേശി മൊഹിദുല്‍ ഷെയ്ഖാണ് അറസ്റ്റിലായത്. വാക്കു തര്‍ക്കത്തിനിടെ കാദര്‍ അലി ഷെയ്ഖിനെ ഇയാള്‍ തലയ്ക്കു അടച്ചു കൊലപ്പെടുത്തി എന്നാണ് കേസ്.  കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെ കൊണ്ടോട്ടി തറയിട്ടാല്‍ റോഡരികിലായിരുന്നു സംഭവം. ഇതിനു സമീപത്തെ ക്വാര്‍ട്ടേഴ്‌സിലാണ് കാദര്‍ അലി ഷെയ്ഖും, മൊഹിദുല്‍ ഷെയ്ഖും താമസിച്ചിരുന്നത്. വിമാനത്താവളത്തിലെ സാറ്റലൈറ്റ് സ്റ്റേഷനുമായി ബന്ധപ്പെട്ട നിര്‍മാണ ജോലിക്ക് എത്തിയതാണ് തൊഴിലാളികള്‍. […]

Football Sports

സന്തോഷ് ട്രോഫി; കേരളം – ബം​ഗാൾ ഫൈനൽ തിങ്കളാഴ്ച്ച മഞ്ചേരി സ്റ്റേഡിയത്തിൽ

സന്തോഷ് ട്രോഫിയിൽ കേരളം – ബം​ഗാൾ ഫൈനൽ തിങ്കളാഴ്ച്ച മഞ്ചേരി സ്റ്റേഡിയത്തിൽ നടക്കും. രണ്ടാം സെമിയില്‍ മണിപ്പൂരിനെ പരാജയപ്പെടുത്തിയാണ് ബംഗാള്‍ ഫൈനലിലെത്തിയത്. ബംഗാളിന്റെ വിജയം എതിരില്ലാത്ത മൂന്ന് ഗോളിനാണ്. ബംഗാള്‍ സന്തോഷ് ട്രോഫി ഫൈനലില്‍ എത്തുന്നത് 46–ാം തവണയാണ്. അതില്‍ 32 തവണയും അവർ ചാംപ്യന്മാരാവുകയും ചെയ്തു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി 8 മണിക്കാണ് ഫൈനല്‍. കേരളവും ബംഗാളും ഫൈനലിൽ നേര്‍ക്കുനേര്‍ വരുന്നത് നാലാം തവണയാണ്. 1989, 1994 വര്‍ഷങ്ങളിലെ ഫൈനലില്‍ ബംഗാളിനായിരുന്നു വിജയം. അവസാനമായി […]

Cricket Sports

ബംഗാൾ കായികമന്ത്രി രഞ്ജി ട്രോഫി ടീമിൽ

പശ്ചിമ ബംഗാൾ കായികമന്ത്രി രഞ്ജി ട്രോഫിക്കുള്ള ടീമിൽ ഇടംപിടിച്ച് ബംഗാൾ കായികമന്ത്രി മനോജ് തിവാരി. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. 2020 രഞ്ജി ട്രോഫി ഫൈനലിലാണ് തിവാരി അവസാനമായി കളിച്ചത്. ബംഗാൾ ടീമിനെ അഭിമന്യു ഈശ്വരൻ നയിക്കും. ഇന്ത്യൻ ക്രിക്കറ്റ് താരം കൂടിയായ തിവാരി കഴിഞ്ഞ വർഷമാണ് ബംഗാളിന്റെ കായിക മന്ത്രിയായി ചുമതലയേറ്റത്. തൃണമൂൽ കോൺഗ്രസിൽ ചേർന്ന താരം ശിബ്പ്പൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി 12 ഏകദിനങ്ങളിലും മൂന്ന് […]

India

പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് അക്രമങ്ങൾ; ഏഴ് പേർ അറസ്റ്റിൽ

പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് അക്രമങ്ങളുമായി ബന്ധപ്പെട്ട് ഏഴ് പേർ അറസ്റ്റിൽ. അക്രമങ്ങൾക്കിടെയുണ്ടായ കൊലപാതകക്കേസിൽ പ്രതിചേർത്താണ് സിബിഐ ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബംഗാളിലെ കൂച്ച് ബെഹാറിൽ വച്ചുണ്ടായ അക്രമങ്ങൾക്കിടെയായിരുന്നു കൊലപാതകം. ഹർധൻ റോയ് എന്നയാളാണ് കൊല്ലപ്പെട്ടത്. (CBI Arrests Bengal Violence) തെരഞ്ഞെടുപ്പ് അക്രമങ്ങളുമായി ബന്ധപ്പെട്ട കൊലപാതകക്കേസുകളിൽ മറ്റ് നാല് പേരെക്കൂടി സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇവർ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ്. ശനിയാഴ്ച ആയിരുന്നു അറസ്റ്റ്.

Kerala

കോതമം​ഗലം കൊലപാതകം: അന്വേഷണം സംഘം ബംഗാളിലേക്ക്

കോതമംഗലത്ത് ദന്തഡോക്ടർ വെടിയേറ്റ് മരിച്ച കേസിൽ അന്വേഷണം സംഘം ബംഗാളിലേക്ക് തിരിച്ചു. ബീഹാറിലെ നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ബംഗാളിലേയ്ക്ക് തിരിച്ചത്. തോക്കിനെ ഉറവിടം ബംഗാൾ ആണെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘത്തിൻ്റെ പുതിയ നീക്കം. ബീഹാർ പൊലീസിൻ്റെ സഹകരണത്തോടെയായിരുന്നു കോതമംഗലം പൊലീസിൻറെ അന്വേഷണം. ബിഹാറിലെ പാട്ന, മംഗൂർ എന്നിവിടങ്ങളിൽ പൊലീസ് അന്വേഷണം നടത്തി. രഗിൽ ദന്തഡോക്ടറായ മാനസയെ വെടിവയ്ക്കാൻ ഉപയോഗിച്ച തോക്കിൻ്റെ ഉറവിടം ബംഗാൾ ആണെന്ന് അന്വേഷണസംഘത്തിന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം […]

India

ഇന്ധന വില വര്‍ധനക്കെതിരെ പദയാത്രയുമായി മമത

ഇന്ധന വില വര്‍ധനക്കെതിരെ പദയാത്രയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളിലെ സിലിഗുരിയിലാണ് ഇന്ധന – പാചക വാതക വിലവര്‍ധനവിനെതിരെ മമതയുടെ പ്രതിഷേധ പ്രകടനം നടന്നതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. എല്‍.പി.ജി ഗ്യാസ് സിലിണ്ടറിന്റെ കട്ടിങ്ങുകളുമായി നടത്തിയ മാര്‍ച്ചില്‍ മുഖ്യമന്ത്രിക്ക് പുറമെ സംസ്ഥാനത്തെ മറ്റ് മന്ത്രിമാരും പങ്കെടുത്തു. ഏറ്റവും വലിയ കൊള്ളക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് മമത വിമര്‍ശിച്ചു. റെയില്‍വേയും സിയാലും കോള്‍ ഇന്ത്യയും എണ്ണ കമ്പനികളും വില്‍ക്കുന്നത് വലിയ കൊള്ളയല്ലാതെ മറ്റൊന്നുമല്ലെന്ന് മമത പറഞ്ഞു. ബംഗാള്‍ […]

National

‘വാക്സിന്‍ വിതരണം കഴിഞ്ഞാലുടന്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും’ അമിത് ഷാ

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോവിഡ് വാക്സിൻ വിതരണം പൂർത്തിയാകുന്ന മുറക്ക് പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ശ്രമം നടത്തുമെന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന. പശ്ചിമ ബംഗാളിലെ താക്കൂർനഗറിൽ സംഘടിപ്പിച്ച റാലിക്കിടെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. ‘വാക്സിൻ വിതരണം പൂർത്തിയാക്കുന്നതോടെ നമ്മുടെ രാജ്യം കോവിഡ് മുക്തമാകും, അതിന് ശേഷം പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും. പൗരത്വ ഭേഗഗതി ആക്ട് പാർലമെന്‍റിന്‍റെ […]

India

‘ബി.ജെ.പിയെ അധികാരത്തിലേറ്റില്ല, ജീവനുള്ള കാലത്തോളം ബംഗാള്‍ കടുവയെപ്പോലെ തലയുയര്‍ത്തി നില്‍ക്കും’ മമതാ ബാനര്‍ജി

പശ്ചിമ ബംഗാളില്‍ അധികാരത്തില്‍ വരാന്‍ ബി.ജെ.പിയെ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. ബി.ജെ.പിയെ അധികാരത്തിലെത്തിക്കുക എന്നത് സംസ്ഥാനത്ത് കലാപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും ജീവനുള്ള കാലത്തോളം അതിന് സമ്മതിക്കില്ലെന്നും മമത പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മാള്‍ഡയില്‍ സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി ‘ഞാനൊരു ദുര്‍ബലയാണെന്ന് ആരും കരുതേണ്ട, അങ്ങനെ ഭയപ്പെടുന്ന ആളുമല്ല. അവസാനം വരെ തല ഉയര്‍ത്തിപ്പിടിച്ച് ഒരു ബംഗാള്‍ കടുവയെ പോലെ ജീവിക്കും. ബി.ജെ.പിയെ അധികാരത്തിലേറ്റുക എന്നത് കലാപത്തെ പ്രോത്സാഹിപ്പിക്കുന്നത് പോലെയാണ്. കലാപം ആണ് […]

India

കേന്ദ്രത്തിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കി ബംഗാളും

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പശ്ചിമ ബംഗാള്‍ നിയമസഭയും പ്രമേയം പാസാക്കി. ഇതോടെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കുന്ന ആറാമത്തെ സംസ്ഥാനമായി പശ്ചിമ ബംഗാള്‍ മാറി. മൂന്ന് കാര്‍ഷിക നിയമങ്ങളും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാര്‍ലമെന്ററികാര്യ മന്ത്രി പാര്‍ഥാ ചാറ്റര്‍ജിയാണ് അവതരിപ്പിച്ചത്. സി.പി.എമ്മും കോണ്‍ഗ്രസും പ്രമേയത്തെ അനുകൂലിച്ചു. അതിനിടെ, പ്രമേയത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി എം.എല്‍.എമാര്‍ ജയ് ശ്രീറാം വിളിച്ചുകൊണ്ട് സഭ ബഹിഷ്‌കരിച്ചു. കേരളം, പഞ്ചാബ്, ഛത്തീസ്ഗഢ്, ഡല്‍ഹി, രാജസ്ഥാന്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളാണ് […]

India National

കപട വാഗ്‌ദാനങ്ങൾ നൽകുന്ന ബി.ജെ.പി മാവോയിസ്റ്റുകളേക്കാൾ അപകടകരം: മമത

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങൾക്ക് കപട വാഗ്‌ദാനങ്ങൾ നൽകുന്ന ബി.ജെ.പി മാവോയിസ്റ്റുകളേക്കാൾ അപകടകരമാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാഷ്ട്രീയം ദൃഢമായ ആശയമാണെന്നും, ഒരാൾ വസ്ത്രം മാറുന്നത് പോലെ അത് മാറ്റാനാകില്ലെന്നും മമത ബാനർജി പറഞ്ഞു. പശ്ചിമ ബംഗാളിലെ തീവ്ര ഇടത് കോട്ടയായ പുരുലിയ ജില്ലയിൽ തൃണമൂൽ കോൺഗ്രസ് സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത. “ബി.ജെ.പി മാവോയിസ്റ്റുകളേക്കാൾ അപകടകരമാണ്. ബി.ജെ.പിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് ചേരാം. ഞങ്ങളെന്തായാളം അവരുടെ ആശയങ്ങൾക്ക് മുമ്പിൽ തല കുനിക്കില്ല. ” […]