International

ബഹ്റൈനിലെത്തുന്ന യാത്രക്കാർ കോവിഡ് ടെസ്റ്റിന്‍റെ ചെലവ് വഹിക്കണം

ചികിത്സ തുടർന്നും സൗജന്യമായി ലഭിക്കും ജൂലൈ 21 മുതൽ ബഹ്​റൈൻ ഇൻറർനാഷണൽ എയർപോർട്ടിൽ എത്തുന്ന എല്ലാ യാത്രക്കാരും കോവിഡ്​ -19 പരിശോധനയുടെ ചെലവ്​ സ്വയം വഹിക്കണമെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 30 ദിനാറാണ്​ ടെസ്​റ്റിന്​ ചെലവ്​ വരിക. അതേസമയം, സ്വദേശികൾക്കും പ്രവാസികൾക്കും കോവിഡ്​ ചികിത്സ തുടർന്നും സൗജന്യമായി ലഭിക്കും. യാത്രക്കാർ ‘ബി അവെയർ ബഹ്​റൈൻ’ മൊബൈൽ ആപ്പിലുടെ ഇലക്​ട്രോണിക്​ പേയ്​മെൻറ്​ ആയോ ക്യാഷ്​ ആയോ പണം അടക്കണം. കാബിൻ ക്രൂ, ഡി​പ്ലോമാറ്റിക്​ യാത്രക്കാർ, മറ്റ്​ ഔദ്യോഗിക യാത്രക്കാർ […]

Gulf

ബഹ്റൈനിൽ നിന്ന് പ്രവാസികൾക്കായി സൗജന്യ ചാർട്ടേർഡ് വിമാനപദ്ധതിയുമായി പ്രവാസി യാത്രാ മിഷൻ

ജനകീയ കൂട്ടായ്മയിലൂടെ എയർടിക്കറ്റുകൾ സമാഹരിച്ചു നാടണയാൻ കൊതിക്കുന്ന പ്രവാസികൾക്കായി സൗജന്യ വിമാനം പറത്താനൊരുങ്ങി ബഹ്റൈനിലെ പ്രവാസി കൂട്ടായ്മ. ജോലി നഷ്ടമായും മറ്റും കടുത്ത ദുരിതം അനുഭവിക്കുന്ന പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാനുള്ള ദൗത്യമാണ് പ്രവാസി യാത്രാ മിഷൻ എന്ന ജനകീയ കൂട്ടായ്മ ഏറ്റെടുത്തിരിക്കുന്നത്. സുമനസ്സുകളായ അഭ്യുദയകാംക്ഷികൾ വാഗ്ദാനം ചെയ്യുന്ന എയർ ടിക്കറ്റുകൾ ഉപയോഗിച്ചാണ് പ്രവാസികൾക്ക് സൗജന്യ യാത്രക്ക് വഴിയൊരുക്കുന്നത്. ഇതിനായുള്ള ജനകീയ എയർ ടിക്കറ്റ് ശേഖരണം വിജയകരമായി കൂട്ടായ്മ പൂർത്തിയാക്കി. ബഹ്റൈനിലെ സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന അഞ്ഞൂറോളം പേരുടെ […]

UAE

ബഹ്​റൈനിൽ വെള്ളിയാഴ്ച കോവിഡ്​ സ്​ഥിരീകരിച്ചത് 240 പേർക്ക്

ഇവരിൽ 139 പേർ  പ്രവാസികൾ    ബഹ്റൈനിൽ വെള്ളിയാഴ്ച 240 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 139 പേർ പ്രവാസികളാണ്. 86 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.3 പേർ വിദേശത്ത് നിന്നെത്തിയവരാണ്. 4306 പേരാണ് നിലവിൽ ചികിൽസയിൽ കഴിയുന്നത്. ഇവരിൽ 7 പേർ ഒഴികെ മറ്റുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണ്. 8414 കോവിഡ് പോസിറ്റീവ് കേസുകളാണ് രാജ്യത്ത് ഇത് വരെയായി റിപ്പോർട്ട് ചെയ്തത്. ഇവരിൽ 4096 പേർക്ക് രോഗവിമുക്തി ലഭിച്ചു. കോവിഡ് ബാധയിൽ 12 മരണങ്ങളും സംഭവിച്ചിട്ടുണ്ട്. ആകെ 269179 കോവിഡ് […]