പേരൂർക്കടയിൽ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ നവംബർ രണ്ടിന് കോടതി വിധി പറയും. പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകരുതെന്നാണ് സർക്കാർ വാദം. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് ആവശ്യമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അമ്മ നാട് നീളെ കുഞ്ഞിനെ തേടി അലഞ്ഞത് കോടതി പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ അനുപമയുടെ പരാതി നിലനിൽക്കില്ലെന്നാണ് പ്രതികളുടെ വാദം. കുഞ്ഞിനെ കൊലപ്പെടുത്താനോ നശിപ്പിക്കാനോ അനുപമയുടെ മാതാപിതാക്കൾ ശ്രമിച്ചിട്ടില്ല. കുഞ്ഞിനെ സുരക്ഷിതമായി വളർത്താൻ ഏൽപ്പിക്കുകയാണ് ചെയ്തത്. നോട്ടറി സാക്ഷ്യപ്പെടുത്തിയ സമ്മതപത്രം […]
Tag: Baby abduction
ദത്ത് വിവാദം നിയമസഭയിൽ; അനുപമ ദുരഭിമാന കുറ്റകൃത്യത്തിന് ഇരയെന്ന് കെ കെ രമ
പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെ ദത്തെടുത്ത സംഭവം നിയമസഭയിൽ ഉന്നയിച്ച് കെ കെ രമ എംഎൽഎ. ദുരഭിമാന കുറ്റകൃത്യത്തിന് ഇരയാണ് അനുപമയെന്ന് കെ കെ രമ പറഞ്ഞു. കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രാ പ്രദേശിലെ ദമ്പതികളോടും ഭരണകൂടും ക്രൂരത കാണിച്ചു. വിഷയത്തിൽ ബാലാവകാശ കമ്മിഷൻ കുറ്റകരമായ മൗനം പുലർത്തിയെന്നും കെ കെ രമ നിയമസഭയിൽ ആരോപിച്ചു. ഈ വിഷയത്തിൽ നടന്ന ഉന്നതതല രാഷ്ട്രീയ ഭരണ ഗൂഢാലോചനയെ കുറിച്ച് നിയമപരമായ എല്ലാ നടപടി ക്രമങ്ങളും അട്ടിമറിച്ച് ജുഡീഷ്യൻ അന്വേഷണം നടത്തണെമെന്നും ശിശുക്ഷേമ […]
കുഞ്ഞിനെ തട്ടിയെടുത്ത സംഭവം; സർക്കാർ മറുപടി പറയണമെന്ന് വി ഡി സതീശൻ
പേരൂർക്കടയിൽ അമ്മയിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കുഞ്ഞ് എവിടെയാണെന്ന് സർക്കാർ പറയണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു. പാർട്ടിക്കാരെ സംരക്ഷിക്കാൻ മാത്രമായി പൊലീസ് മാറിയെന്ന് അദ്ദേഹം ആരോപിച്ചു. ഇതിനിടെ അനുപമയ്‌ക്ക് നീതി ഉറപ്പാക്കുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ് പ്രതികരിച്ചു. കുഞ്ഞിനെ കടത്തിയ സംഭവത്തിൽ വകുപ്പ്തല അന്വേഷണം തുടങ്ങിയെന്നും കുഞ്ഞിനെ അമ്മയ്ക്ക് നൽകുന്നതാണ് അഭികാമ്യമെന്നും വീണാ ജോർജ് പറഞ്ഞു. വനിത ശിശുക്ഷേമ വകുപ്പ് സെക്രട്ടറിക്കാണ് […]