മ്യാന്മാറിലെ വിമോചന നേതാവ് ഓങ് സാൻ സൂചിക്ക് നാല് വർഷം തടവുശിക്ഷ വിധിച്ചു. പട്ടാള ഭരണകൂടത്തിനെതിരായ പ്രവർത്തനങ്ങൾക്കെതിരെയാണ് ശിക്ഷ എന്നാണ് റിപ്പോർട്ട്. ഇവർക്കെതിരെ പതിനൊന്നോളം കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതെല്ലാം ഇവർ നിരസിക്കുകയും ചെയ്തിട്ടുണ്ട്. ഫെബ്രുവരി മുതൽ സൈന്യത്തിന്റെ വീട്ടുതടങ്കലിലായിരുന്നു ഓങ് സാൻ സൂചി. ഇവരുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ പുറത്താക്കിയും നേതാക്കളെ തടവിൽ വെച്ചുമാണ് മ്യാന്മറിൽ സൈന്യം ഭരണം പിടിച്ചത്. സൂചിക്കെതിരായ ശിക്ഷാനടപടിക്കെതിരെ ശക്തമായ വിമർശനം ഉയരുന്നുണ്ട്. 76 കാരിയാണ് ഓങ് സാൻ സൂചി. കോടതി ശിക്ഷിച്ചെങ്കിലും […]
Tag: aung san suu kyi
സൂചിക്കെതിരെയും മ്യാന്‍മര്‍ പ്രസിഡന്‍റിനെതിരെയും പൊലീസ് കേസ്; ഈ മാസം 15 വരെ കസ്റ്റഡിയില്‍
ഓങ് സാങ് സൂചിക്കെതിരെയും മ്യാന്‍മര്‍ പ്രസിഡന്‍റിനെതിരെയും കേസെടുത്ത് പൊലീസ്. അനധികൃതമായി വാക്കി ടോക്കി റേഡിയോ ഇറക്കുമതി ചെയ്തതിനും അനുമതിയില്ലാതെ ഉപയോഗിച്ചതിനുമാണ് സൂചിക്കെതിരെയുള്ള കേസ്. ഇരുവരെയും ഈ മാസം 15 വരെ കസ്റ്റഡിയിലെടുത്തു. രണ്ട് വര്‍ഷം തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഓങ് സാങ് സൂചിക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. സൂചിയുടെ വീട് പരിശോധിച്ചപ്പോഴാണ് വാക്കി ടോക്കി റേഡിയോ കണ്ടെത്തിയതെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് സാക്ഷികളെ ചോദ്യം ചെയ്യുന്നതിനും തെളിവ് ശേഖരിക്കാനും സൂചിയുടെ തടങ്കല്‍ തുടരണമെന്നും കുറ്റപത്രത്തിലുണ്ട്. […]