പാലക്കാട്: അട്ടപ്പടിയിൽ പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഗൂളിക്കടവ് സ്വദേശി ജയകുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗൂളിക്കടവിനു മുകളിലുള്ള കാട്ടിൽ നിന്നാണ് മൃതശരീരം പോലീസ് കണ്ടെത്തിയത്. ഗൂളിക്കടവ് ലക്ഷം വീട് കൊളനിയിലെ രമേശന്റെ മകനാണ്. കുട്ടിയെ രണ്ട് ദിവസമായി കാണാനില്ലായിരുന്നു. കുട്ടിക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് വനത്തിനകത്ത് മൃതദേഹം കണ്ടെത്തിയത്. ഗൂളിക്കടവ് ഫോറസ്റ്റ് ഗാർഡ് ആണ് മൃതദേഹം കണ്ടെത്തിയത്. ശെൽവിയാണ് മരിച്ച ജയകുമാറിന്റെ അമ്മ. വിനയൻ ജ്യേഷ്ഠ സഹോദരനാണ്. കുട്ടിയെ ഇന്നലെ വൈകീട്ട് മുതൽ കാണാനില്ലായിരുന്നു. വീട്ടിൽ നിന്ന് പുറത്ത് […]
Tag: Attappadi
അട്ടപ്പാടി ഷോളയൂരിൽ ആദിവാസി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; വന്യമൃഗം വയറിന്റെ ഭാഗം ഭക്ഷിച്ച നിലയിൽ
പാലക്കാട് അട്ടപ്പാടി ഷോളയൂരിൽ ആദിവാസി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മണികണ്ഠൻ (26)ആണ് മരിച്ചത്. കാട്ടുപന്നിയുടെ അക്രമണമാണെന്നാണ് സംശയം. ഷോളയൂർ ഊരിന്റെ ഉള്ളിലാണ് ഈ സംഭവം നടക്കുന്നത്. ഇന്ന് പുലർച്ചെയാണ് ഊര് നിവാസികൾ മണികണ്ഠനെ മരിച്ച നിലയിൽ കാണുന്നത്. മണികണ്ഠനെ ആക്രമിച്ചു കൊന്ന ശേഷം വയറിന്റെ ഭാഗം വന്യമൃഗം ഭക്ഷിച്ചുവെന്നാണ് റിപ്പോർട്ട്. വന്യമൃഗങ്ങളുടെ ശല്യമുള്ള മേഖല തന്നെയാണ് ഇത്. സമീപകാലഘട്ടങ്ങളിലൊക്കെ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വന്യമൃഗങ്ങൾ വന്നുപോകുന്ന ഇടവുമാണ്. വനം വകുപ്പിനെയും പൊലീസ് ഉദ്യോഗസ്ഥരെയുമെല്ലാം ഊരുനിവാസികൾ വിവരം […]
അട്ടപ്പാടിയിൽ രണ്ടര വയസുകാരിക്ക് തെരുവുനായ ആക്രമണം
അട്ടപ്പാടി കക്കുപ്പടിയിൽ രണ്ടര വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം. കക്കുപ്പടി സ്വദേശി ഷെരീഫിന്റെ മകൾ ഷെൻസ ഫാത്തിമയെ ആണ് ഇന്നലെ തെരുവ് നായ ആക്രമിച്ചത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കവേ കുഞ്ഞിനെ തെരുവ് നായ ആക്രമിക്കുകയായിരുന്നു. മുഖത്തും തലയിലുമായിട്ട് 6 സ്ഥലത്താണ് മുറിവേറ്റത്.
അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം; ആദിവാസി യുവാവ് മരിച്ചു
അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം. അട്ടപ്പാടി ഷോളയൂര്‍ ഊത്തുകുഴി ഊരില്‍ ആദിവാസി യുവാവിനെ കാട്ടാന കൊലപെടുത്തി. ലക്ഷ്മണന്‍ എന്നയാളാണ് മരിച്ചത്. 45 വയസായിരുന്നു. ആനയുടെ ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നു പുലര്‍ച്ചെ 5 മണിയോടെയാണ് ലക്ഷ്മണന് നേരെ ആക്രമണമുണ്ടായത്. രാവിലെ ശുചിമുറിയിലേക്ക് പോകാന്‍ വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. കഴിഞ്ഞ നാല് മാസത്തിനിടെ അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന നാലാമത്തെ ആളാണ് ലക്ഷ്മണന്‍.
അട്ടപ്പാടി മധു വധക്കേസ്; വിചാരണ അന്തിമഘട്ടത്തിലേക്ക്
അട്ടപ്പാടി മധുവധക്കേസിന്റെ വിചാരണ അന്തിമഘട്ടത്തിലേക്ക്. 122 സാക്ഷികളുളള കേസില്‍ ഭൂരിഭാഗം പേരെയും ഇതിനോടകം കോടതി വിസ്തരിച്ചു. 26 പേര്‍ കൂറുമാറിയ കേസില്‍ രണ്ട് പേര്‍ ഇന്നലെ മൊഴി തിരുത്തി പറഞ്ഞത് പ്രോസിക്യൂഷന് അനുകൂലമാകും. ഇനി 25നാണ് കേസില്‍ വിചാരണ നടക്കുക. ഇന്നലെ കേസിലെ 18ാം സാക്ഷി കാളിമൂപ്പനും 19ാം സാക്ഷി കക്കിയുമാണ് കോടതിയില്‍ പൊലീസിന് നല്‍കിയ അതേ മൊഴി ആവര്‍ത്തിച്ചത്. ജൂണില്‍ വിസ്തരിച്ചപ്പോള്‍ ഇരുവരും കൂറുമാറിയിരുന്നു. പ്രതികളെ ഭയന്നാണ് മൊഴിമാറ്റിയതെന്നാണ് കക്കി കോടതിയില്‍ പറഞ്ഞത്. പ്രതികള്‍ മധുവിനെ […]
അട്ടപ്പാടി മധു വധക്കേസ്; കൂറുമാറിയ സുനിൽ കുമാറിനെതിരെയുള്ള പരാതിയില്‍ വിധി ഇന്ന്
അട്ടപ്പാടി മധുവധ കേസില്‍ 29ാം സാക്ഷി സുനില്‍കുമാറിനെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ പരാതിയില്‍ ഇന്ന് കോടതി വിധി പറഞ്ഞേക്കും. സാക്ഷി കോടതിയെ കബളിപ്പിച്ചെന്ന് കാണിച്ചാണ് സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. അതേസമയം മൂന്ന് സാക്ഷികളുടെ വിസ്താരവും ഇന്ന് നടക്കും.98,99,100 സാക്ഷികളുടെ വിസ്താരമാണ് നടക്കുക.ഇന്നലെ മധുവിന്റെ അമ്മ മല്ലി,സഹോദരി ചന്ദ്രിക,ഇവരുടെ ഭര്‍ത്താവ് എന്നിവരുടെ വിസ്താരം നടന്നിരുന്നു.വിചാരണക്കിടെ മധുവിന്റെ അമ്മ കോടതിയില്‍ പൊട്ടിക്കരഞ്ഞു.കേസിലെ സര്‍ക്കാര്‍ അഭിഭാഷകന് വേതനം നല്‍കാത്തതിലെ ആശങ്ക മല്ലി കോടതിയെ അറിയിച്ചിരുന്നു. മധുവിനെ മർദ്ദിക്കുന്നത് ഉൾപ്പെടെ […]
മധുവധക്കേസിൽ പ്രതികൾക്ക് തിരിച്ചടി; ജാമ്യം റദ്ദാക്കിയതിനെതിരെ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി
അട്ടപ്പാടി മധുക്കേസിൽ പ്രതികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി നടപടിക്കെതിരെ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി. എട്ട് പ്രതികളുടെ ഹർജിയാണ് തള്ളിയത്. ഒരു പ്രതിക്ക് ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ ഇടപഗത്തിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. നേരത്തെ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് പ്രതികളുടെ വാദം. വാദത്തിനിടെ മധു വധക്കേസുമായി ബന്ധപ്പെട്ട രേഖകൾ വിചാരണ കോടതിയിൽ നിന്നും ഹൈക്കോടതി വിളിച്ചുവരുത്തിയിരുന്നു.
അട്ടപ്പാടി മധു കേസ്: ജാമ്യം റദ്ദാക്കിയതിനെതിരെ പ്രതികൾ സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും
അട്ടപ്പാടി മധുക്കേസിലെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി നടപടിക്കെതിരെ പ്രതികൾ സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് കൗസർ ഇടപഗത്തിന്റെ ബെഞ്ചാണ് വിധി പറയുന്നത്. മരയ്ക്കാർ, അനീഷ്, ഷംസുദീൻ, ബിജു, സിദ്ദിഖ് തുടങ്ങിയ പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതികളുടെ ജാമ്യം റദ്ദാക്കിയ മണ്ണാർക്കാട്ടെ പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതി നടപടിക്ക് ഇടക്കാല സ്റ്റേ നിലവിലുണ്ട്. ജാമ്യം റദ്ദാക്കി ജയിലിൽ അയച്ച ബിജു, അനീഷ്, സിദ്ദിഖ് എന്നീ പ്രതികളെ മോചിപ്പിക്കാനും നിർദേശം നൽകിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് വ്യക്തമാക്കിയാണ് […]
മധുകേസ്: സുനില്‍ കുമാറിനെതിരെ നടപടി സ്വീകരിക്കണമെന്ന അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
അട്ടപ്പാടി മധുവധക്കേസില്‍ കൂറുമാറിയ സാക്ഷി സുനില്‍കുമാര്‍ കോടതിയില്‍ കളളസാക്ഷി പറഞ്ഞതിന് എതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. മധുവിന്റെ സഹോദരി അടക്കമുളള രണ്ട് സാക്ഷി വിസ്താരവും ഇന്ന് നടക്കും.ഇന്നലെ മാത്രം നാല് സാക്ഷികളാണ് കേസില്‍ കൂറുമാറിയത്. മൊഴി നല്‍കിയ സാക്ഷിയെ വീണ്ടും വിസ്തരിക്കുന്നത് നിയമ വിരുദ്ധമാണെന്ന പ്രതിഭാഗം അഭിഭാഷകരുടെ വാദം തള്ളിയാണ് 29-ാം സാക്ഷി സുന്‍കുമാറിനെ കോടതി ഇന്നലെ വീണ്ടും വിസ്തരിച്ചത്.കാഴ്ചാപരിമിതിയുണ്ടെന്ന തരത്തില്‍ കോടതിയെ കബളിപ്പിച്ചതില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സാക്ഷിക്കെതിരെ പ്രോസിക്യൂഷന്‍ […]
അട്ടപ്പാടി മധുവധക്കേസ് : വിചാരണ നടപടികൾ ഇന്നും തുടരും
അട്ടപ്പാടി മധുവധക്കേസിൽ വിചാരണ നടപടികൾ ഇന്നും മണ്ണാർക്കാട് എസ്‌സി എസ്ടി കോടതിയിൽ തുടരും.29 മുതലുള്ള സാക്ഷികളെ കോടതി ഇന്ന് വിസ്തരിക്കും. ഇന്നലെ 25 മുതൽ 28 വരെയുള്ള സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.ഇതിൽ 27ആം സാക്ഷി സെയ്തലവി നേരത്തെ നൽകിയ മൊഴി മാറ്റി പറഞ്ഞു. ഇതുവരെ 14 സാക്ഷികളാണ് കേസിൽ കൂറുമാറിയത്. 122 സാക്ഷികളുള്ള കേസിൽ ദിവസവും ഇനി അഞ്ച് സാക്ഷികളെ വെച്ച് വിസ്തരിക്കാനാണ് കോടതിയുടെ തീരുമാനം.കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി വിചാരണാ കോടതിക്ക് നിർദേശം നൽകിയിരുന്നു.