Kerala

സഭാനടപടികൾ നിർ‌ത്തി; നിയമസഭയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം

പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭാനടപടികൾ താൽക്കാലികമായി നിർ‌ത്തിവെച്ചു. നിയമസഭയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. മാധ്യമങ്ങളുടെ പ്രവേശനം മീഡിയാ റൂമിൽ മാത്രമാണ്. മന്ത്രിമാരുടെ ഓഫീസിലും പ്രതിപക്ഷ നേതാവിന്റെ ഓഫീസിലും ഉൾപ്പടെ മാധ്യമപ്രവർത്തകരെ വിലക്കിയിരിക്കുകയാണ്. ഇന്ന് യുഡിഎഫിന്റെ യുവ എം.എൽ.എമാർ നിയമസഭയിലെത്തിയത് കറുപ്പണിഞ്ഞാണ്. കറുത്ത ഷർട്ടും മാസ്കും ധരിച്ചാണ് ഷാഫി പറമ്പിൽ ഉൾപ്പടെയുള്ള യുവ എം.എൽ.എമാർ എത്തിയത്. മുഖ്യമന്ത്രിക്കെതിരായ സ്വർണക്കടത്ത് ആരോപണങ്ങൾ മുതൽ എസ്എഫ്ഐ ആക്രമണം വരെയുള്ള നിരവധി വിഷയങ്ങൾ പ്രതിപക്ഷം ഉന്നയിക്കാനിരിക്കേയാണ് സഭാ നടപടികൾ നിർത്തിയത്. രാഹുൽ ​ഗാന്ധി […]

Kerala

നിയമസഭയിൽ കറുപ്പണിഞ്ഞ് പ്രതിപക്ഷത്തിന്റെ യുവ എം.എൽ.എമാർ; പ്രതിഷേധം കനക്കും

ഇന്ന് യുഡിഎഫിന്റെ യുവ എം.എൽ.എമാർ നിയമസഭയിലെത്തുന്നത് കറുപ്പണിഞ്ഞ്. കറുത്ത ഷർട്ടും മാസ്കും ധരിച്ചാവും യുവ എം.എൽ.എമാർ എത്തുക. മുഖ്യമന്ത്രിക്കെതിരായ സ്വർണക്കടത്ത് ആരോപണങ്ങൾ മുതൽ എസ്എഫ്ഐ ആക്രമണം വരെയുള്ള നിരവധി വിഷയങ്ങൾ പ്രതിപക്ഷം ഉന്നയിക്കും. രാഹുൽ ​ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവം അടിയന്തര പ്രമേയമായി ശൂന്യവേളയിൽ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. കൽപ്പറ്റ എം.എൽ.എ ടി. സിദ്ധിഖാക്കാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകുന്നത്. വിമാനത്തിലെ കോൺ​ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധവും അറസ്റ്റും ചൂണ്ടിക്കാട്ടി ആരോപണങ്ങളെ പ്രതിരോധിക്കാനാവും ഇടതുപക്ഷത്തിന്റെ […]

Kerala

എസ്എഫ്ഐ ആക്രമണം സഭയിൽ അടിയന്തര പ്രമേയമായി അവതരിപ്പിക്കാനൊരുങ്ങി ടി. സിദ്ധിഖ്

രാഹുൽ ​ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവം അടിയന്തര പ്രമേയമായി ശൂന്യവേളയിൽ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷത്തിന്റെ നീക്കം. കൽപ്പറ്റ എം.എൽ.എ ടി. സിദ്ധിഖാക്കാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകുന്നത്. കൽപ്പറ്റയിൽ നടന്ന കോൺഗ്രസ് പ്രതിഷേധത്തിനിടെ പൊലീസിനെ ആക്രമിച്ച ടി സിദ്ധിഖ്‌ എംഎൽഎയുടെ ഗൺമാനെ സസ്പെൻഡ് ചെയ്തിരുന്നു. കൽപ്പറ്റയിൽ കോൺഗ്രസ്‌ നടത്തിയ പ്രതിഷേധത്തിനിടെയാണ് ഗൺമാൻ സ്‌മിബിൻ പൊലീസിനെ ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എംഎൽഎയുടെ സുരക്ഷാ ചുമതലയുള്ള പൊലീസുകാരൻ ഇന്നലെ കൽപറ്റ ടൗണിൽ നടന്ന കോൺ​ഗ്രസ് റാലിക്കിടെ […]

Kerala

സംസ്ഥാനത്തെ സ്ത്രീസുരക്ഷയിൽ വീഴ്ച ; പ്രതിപക്ഷം നിയമസഭയിൽ

സംസ്ഥാനത്തെ സ്ത്രീ സുരക്ഷയിൽ വീഴ്ചയെന്ന് അങ്കമാലി എം എൽ റോജി എം ജോണ്‍ നിയമസഭയിൽ . സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.റോജി എം ജോണാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഉത്തരേന്ത്യയെക്കാള്‍ ഭീകരമായ അവസ്ഥയിലാണ് കേരളത്തില്‍ സ്ത്രീകള്‍ക്ക് എതിരായ അതിക്രമവും പീഡന പരാതികളും. അതീവ ഗൗരവതരമാണ് കേരളത്തിലെ സ്ഥിതിയെന്നും റോജി എം ജോണ്‍ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞ കണക്കുകൾ തെറ്റാണ്. നീതിതേടിയെത്തുന്നവരെ തുടർ […]

Kerala

മഴക്കെടുതി; നിയമസഭാ സമ്മേളനം പുനഃക്രമീകരിക്കും

നിയമസഭാ സമ്മേളനങ്ങൾ പുനഃക്രമീകരിക്കാൻ ആലോചന. മഴക്കെടുതിയുടെ പശ്ചാത്തലത്തിലാണ് നടപടി. പ്രളയ ബാധിത പ്രദേശങ്ങളിലെ എംഎൽഎമ്മാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നതിനാൽ അവർ ഒഴിച്ചുള്ള എംഎൽഎമ്മാർ കൂടിച്ചേർന്ന് സഭ നടത്തുകയും തുടർന്ന് കാര്യോപദേശക സമിതി കൂടി തുടർ നടപടികളിൽ മാറ്റം വരുത്താനുമാണ് ആലോചന. ഈ മാസം 20 -ാം തീയതി ആവശ്യമായ എംഎൽഎമ്മാരെ മാത്രം പങ്കെടുപ്പിച്ച് സഭാ നടപടികൾ പുനരാരംഭിക്കുകയും തുടർന്ന് ഈ ആഴ്ചയിലെ സമ്മേളനം മാറ്റിവെയ്ക്കാനുമാണ് ആലോചിക്കുന്നത്.

Kerala

സ്പീക്കറെ നീക്കണമെന്ന പ്രമേയം 21ന് നിയമസഭ ചർച്ച ചെയ്യും

സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന പ്രമേയം നിയമസഭ 21ന് ചർച്ച ചെയ്യും. രണ്ട് മണിക്കൂറാണ് സഭയിൽ ചർച്ച നടക്കുന്നത്. സഭാ സമ്മേളനം 22ന് അവസാനിപ്പിക്കാനും ഇന്ന് ചേർന്ന കാര്യോപദേശക സമിതി തീരുമാനിച്ചു. 28 വരെയാണ് സഭാ സമ്മേളനം നേരത്തെ നിശ്ചയിച്ചിരുന്നത് നിയമസഭയുടെ ചരിത്രത്തിൽ മൂന്നാം തവണ സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം പരിഗണിക്കാനൊരുങ്ങുന്നത്. സ്വർണക്കള്ളക്കടത്ത് കേസ് പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണം നേരിടുന്ന പി.ശ്രീരാമകൃഷ്ണനെ സ്പീക്കർ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന എം.ഉമ്മറിന്‍റെ പ്രമേയമാണ് 21 […]

Kerala

അടിയന്തര നിയമസഭാ സമ്മേളനത്തിന് അനുമതി

അടിയന്തര നിയമസഭാ സമ്മേളനത്തിന് അനുമതി നൽകി ​ഗവർണർ. വ്യാഴാഴ്ച നിയമസഭ ചേരാനാണ് അനുമതി നൽകിയിരിക്കുന്നത്. നേരത്തെ സ്പീക്കർ ശ്രീരാമകൃഷ്ണൻ ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നയപ്രഖ്യാപനത്തിന് ക്ഷണിക്കാനാണ് സ്പീക്കർ എത്തിയത്. സ്പീക്കറേയും ഗവർണർ അതൃപ്തി അറിയിച്ചിരുന്നു. ആദ്യം അനുമതി തേടിയ രീതി ശരിയായില്ലെന്ന് ഗവർണർ പറഞ്ഞു. തുടർന്ന് പ്രത്യേക നിയമസഭാ സമ്മേളനത്തിന് വീണ്ടും അനുമതി തേടി. ഇതിന് പിന്നാലെയാണ് ​ഗവർണർ അനുമതി നൽകുന്നത്. കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് നിയമസഭാ സമ്മേളനം വിളിക്കാൻ […]