Kerala

തൃക്കരിപ്പൂരിൽ കെ. എം മാണിയുടെ മരുമകൻ യുഡിഎഫ് സ്ഥാനാർത്ഥിയാകും

കെ. എം മാണിയുടെ മരുമകൻ എം. പി ജോസഫ് യുഡിഎഫ് സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന. എം. പി ജോസഫിനെ തൃക്കരിപ്പൂർ മണ്ഡലത്തിൽ പരിഗണിക്കുന്നതായാണ് വിവരം. ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥിയായാകും എം. പി ജോസഫ് മത്സരിക്കുക. മുൻ ഐഎഎസ് ഉദ്യോഗസ്ഥനാണ് എം. പി ജോസഫ്. അപ്രതീക്ഷിത സ്ഥാനാർത്ഥിയായാകും എം.പി ജോസഫ് തൃക്കരിപ്പൂരിൽ എത്തുക. തൃക്കരിപ്പൂരിൽ എം.പി ജോസഫിനെ പരിഗണിക്കാനുള്ള തീരുമാനം ഇന്നലെയാണ് ഉണ്ടായത്. കേരള കോൺഗ്രസ് കുടുംബത്തിൽ നിന്നുള്ള ആളായതിനാൽ എം.പി ജോസഫിന് സ്വീകാര്യത ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. തൃക്കരിപ്പൂരിൽ ആദ്യഘട്ടത്തിൽ […]

Kerala

കോണ്‍ഗ്രസ് പട്ടിക വൈകുന്നത് തിരിച്ചടിയാകില്ലെന്ന് പ്രതീക്ഷ: പി കെ കുഞ്ഞാലിക്കുട്ടി

കോണ്‍ഗ്രസ് പട്ടിക വൈകുന്നത് തിരിച്ചടിയാകില്ലെന്നാണ് പ്രതീക്ഷയെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കല്‍ ദുഷ്‌ക്കരമായിരുന്നുവെന്നും യോഗ്യതയുള്ള പലരെയും മാറ്റി നിര്‍ത്തേണ്ടി വന്നെന്നും പി കെ കുഞ്ഞാലിക്കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു. കുന്ദമംഗലത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കാന്‍ കാരണമായത് സ്ഥാനാര്‍ത്ഥിയുടെ മികവ് പരിഗണിച്ചാണന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. യുവാക്കള്‍ക്കും പുതിയ സ്ഥാനാര്‍ത്ഥികള്‍ക്കും അവസരം കൊടുത്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്നും കുഞ്ഞാലിക്കുട്ടി. മുന്നണിയുടെ ആത്മവിശ്വാസം അനുദിനം കൂടുകയാണ്. മുസ്ലിം […]

Kerala

ഉമ്മന്‍ ചാണ്ടി ഇല്ലെങ്കില്‍ നേമത്ത് ശശി തരൂര്‍ മത്സരിക്കുന്നത് ഉചിതം: രാഹുല്‍ ഗാന്ധി

നേമം മണ്ഡലത്തില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉമ്മന്‍ ചാണ്ടി ഇല്ലെങ്കില്‍ ശശി തരൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്നത് ഉചിതമെന്ന് രാഹുല്‍ പറഞ്ഞു. ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം ദേശീയ തലത്തില്‍ ഗുണം ചെയ്യുമെന്നും രാഹുല്‍. അതേസമയം നേമത്തേക്ക് കൂടുതല്‍ പേരെ ഹൈക്കമാന്‍ഡ് പരിഗണിക്കുന്നുണ്ടെന്നും വിവരം. മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍ എന്നിവരുടെ പേരും പട്ടികയിലുണ്ട്. കെ മുരളീധരനും ശശി തരൂരും സാധ്യതാ പട്ടികയില്‍ തുടരും. കഴിഞ്ഞ ദിവസം നേമത്ത് മുല്ലപ്പള്ളി രാമചന്ദ്രനെ പരിഗണിക്കുന്നതായി ആയിരുന്നു […]

Kerala

നിയമസഭാ തെരഞ്ഞെടുപ്പ്; വിജ്ഞാപനം ഇന്ന്

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന്. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാകും തെരെഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക.പത്രികാ സമര്‍പ്പണം ഇന്നുമുതല്‍ ആരംഭിക്കും. സ്ഥാനർത്ഥിക്ക് ഒപ്പം രണ്ട് പേരെ മാത്രമേ പത്രിക സമർപ്പണ സമയത്ത് വരണാധികാരിക്ക് അരികിലേക്ക് അനുവദിക്കൂ. ഓൺലൈനായി പത്രിക സമർപ്പിക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.. പത്രിക സമർപ്പണ സമയത്ത് റോഡ് ഷോ ഉൾപ്പെടെ ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്ന പരിപാടികൾ ഒഴിവാക്കാനും നിർദേശമുണ്ട്. മാർച്ച് 19നാണ് പത്രിക സമർപ്പണത്തിനുള്ള അവസാന തീയതി. 20 ന് സൂക്ഷ്മ പരിശോധനയും 22ന് പത്രിക പിൻവലിക്കുന്നതിനുള്ള അവസാന […]

Kerala

പിറവം സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി; ജോസ് കെ മാണി സീറ്റ് കച്ചവടം നടത്തിയെന്ന് ആരോപണം

പിറവം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയെ ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി. യൂത്ത് ഫ്രണ്ട് നേതാവും പിറവം നഗരസഭാ കൗണ്‍സിലറും കൂടിയായ ജില്‍സ് പെരിയപുറം പാര്‍ട്ടി വിട്ടു. പാര്‍ട്ടിയിലില്ലാത്ത ഡോ. സിന്ധുമോള്‍ ജേക്കബിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജി. ജോസ് കെ മാണി സീറ്റ് കച്ചവടം നടത്തിയെന്നാണ് ആരോപണം. ഇന്ന് പുലര്‍ച്ചെ വരെ തന്നെയാണ് പരിഗണിച്ചിരുന്നത്. കേരള കോണ്‍ഗ്രസിന്റെ സീറ്റുകള്‍ കോടികള്‍ക്ക് വിറ്റെന്ന് ജില്‍സ് പെരിയപുറം ആരോപിച്ചു. താന്‍ കത്തോലിക്കന്‍ ആയതിനാല്‍ സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന് […]

Uncategorized

നിലമ്പൂരിൽ വി.വി പ്രകാശ് യു.ഡി.എഫ് സ്ഥാനാര്‍ഥിയാകുമെന്ന് സൂചന

നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർഥി ആരാകുമെന്നതിൽ അനിശ്ചിതത്വം നീങ്ങുന്നു. മലപ്പുറം ഡിസിസി അധ്യക്ഷൻ വി.വി പ്രകാശിനെ നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർഥിയാക്കാൻ ധാരണയായതായി സൂചന. പാർട്ടി എടുക്കുന്ന ഏത് തീരുമാനവും അനുസരിച്ച് മുന്നോട്ടു പോകുമെന്ന് വി.വി പ്രകാശ് പറഞ്ഞു . മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ് ശക്തി കേന്ദ്രമായ നിലമ്പൂർ മണ്ഡലം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് യു.ഡി.എഫ് നേതൃത്വം. കഴിഞ്ഞ തവണ മത്സരിച്ച ആര്യാടൻ ഷൗക്കത്തും വി.വി പ്രകാശുമാണ് സ്ഥാനാര്‍ഥിത്വത്തിനായി അവകാശവാദമുന്നയിച്ചത്. എന്നാൽ ഡി.സി.സി അധ്യക്ഷൻ വി.വി പ്രകാശ് യു.ഡി.എഫ് സ്ഥാനാർഥി ആകുമെന്നാണ് […]

Kerala

നിയമസഭ തെരഞ്ഞെടുപ്പ്: തീയതി ഇന്ന് തീരുമാനമായേക്കും

കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് തീയതികളിൽ തീരുമാനമെടുക്കാൻ കമ്മീഷന്‍റെ സമ്പൂർണ യോഗം ഇന്ന് ചേരും. മാർച്ച് ആദ്യവാരം തീയതികൾ പ്രഖ്യാപിച്ചേക്കും കേരളം, തമിഴ്‍നാട്, അസം, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനുള്ള നിർണായക യോഗമാണ് ഡൽഹിയിൽ നടക്കുക. തെരഞ്ഞെടുപ്പ് തീയതികൾ എന്ന് പ്രഖ്യാപിക്കണമെന്നും നാളത്തെ യോഗത്തിൽ തീരുമാനിക്കും. മാർച്ച് ആദ്യ വാരം തീയതി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ഓരോ സംസ്ഥാനങ്ങളിലും, എത്ര ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തണമെന്ന കാര്യവും ചർച്ചയാകും. […]

Kerala

സി.പി.എമ്മിന്റേത് മാന്യതയില്ലാത്ത രാഷ്ട്രീയമെന്നു ഹൈദരലി ശിഹാബ് തങ്ങൾ

സി.പി.എമ്മിനെ നേരിട്ടാക്രമിച്ച് മുസ്ലിം ലീഗ് നേതാവ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. മുന്നണിയിലെ ഘടകകക്ഷി നേതാക്കൾ തമ്മിൽ കൂടിക്കാഴ്ച നടത്തുന്നതിൽ പോലും വർഗീയത ദർശിക്കുന്നത് മാന്യതയില്ലാത്ത രാഷ്ട്രീയമാണെന്നു ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. വർഗീയ ധ്രുവീകരണമുണ്ടാക്കി മുതലെടുപ്പ് നടത്താനാണ് സി.പിഎമ്മും ബി.ജെ.പിയും ശ്രമിക്കുന്നതെന്നും തങ്ങൾ കൂട്ടിച്ചേർത്തു. പതിവില്‍ നിന്നും വ്യത്യസ്തമായി കടുത്ത വാക്കുകളില്‍ സിപിഎമ്മിന് കടന്നാക്രമകി്കുകയായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. കോണ്‍ഗ്രസ് നേതാക്കളുടെ പാണക്കാട് സന്ദർശനത്തെ വർഗീയമായ വിശേഷിപ്പിച്ച് സി പി എം സംസ്ഥാന സെക്രട്ടറി […]