India

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാജ്യത്ത് ഇന്ധനവില കൂടി; വര്‍ധനവ് 18 ദിവസത്തിന് ശേഷം

18 ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോള്‍ – ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 12 മുതല്‍ 15 പൈസ വരെയും ഡീസലിന് 15 മുതല്‍ 18 പൈസ വരെയുമാണ് കൂടിയത്. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനമുണ്ടായതിന് പിന്നാലെയാണ് വില വര്‍ധനവ്. ഫെബ്രുവരി 23 വരെ രാജ്യത്ത് ഇന്ധനവിലയില്‍ ദിനംപ്രതി വര്‍ധനവുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം വില കൂട്ടിയിരുന്നില്ല. അവസാനമായി വില കൂടിയത് ഏപ്രില്‍ 15നായിരുന്നു. തെരഞ്ഞെടുപ്പും ഇന്ധനവിലക്കയറ്റം നിര്‍ത്തിയതും തമ്മില്‍ ബന്ധമില്ലെന്നാണ് വിമര്‍ശനങ്ങള്‍ക്കിടയിലും […]

Kerala

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സീറ്റ് നില ആവര്‍ത്തിച്ച് മലപ്പുറം

നിയമസഭാ തെരഞ്ഞെടുപ്പില്‍ 2016ലെ സീറ്റ് നില ആവര്‍ത്തിച്ച് മലപ്പുറം. ആകെയുള്ള 16 മണ്ഡലങ്ങളില്‍ 12 മണ്ഡലങ്ങള്‍ യുഡിഎഫും, 4 സിറ്റിംഗ് സീറ്റുകള്‍ എല്‍ഡിഎഫും നിലനിര്‍ത്തി. പൊന്നാനിയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ചത് എല്‍ഡിഎഫിന് ആശ്വാസമായി. ജില്ലയില്‍ സമ്പൂര്‍ണ ആധിപത്യമാണ് യുഡിഎഫ് ലക്ഷ്യമിട്ടിരുന്നത്. എല്‍ഡിഎഫ് സിറ്റിംഗ് സീറ്റുകളായ താനൂരിലും, തവനൂരിലും വോട്ടെണ്ണലിന്റെ അവസാന നിമിഷം വരെ ലീഡ് നില മാറി മറിഞ്ഞെങ്കിലും ഒടുവില്‍ മണ്ഡലം നിലനിര്‍ത്താനായത് എല്‍ഡിഎഫിന് ആശ്വാസമായി. ഫോട്ടോ ഫിനിഷിന് ഒടുവില്‍ ചെറിയ ഭൂരിപക്ഷത്തിനായിരുന്നു താനൂരില്‍ വി […]

Kerala

ആറന്മുളയില്‍ കടുത്ത പോരാട്ടം; ദേശീയ നേതാക്കളെ കളത്തിലിറക്കി പ്രചാരണം ശക്തമാക്കി മുന്നണികള്‍

ആറന്മുളയില്‍ കടുത്ത പോരാട്ടമെന്ന വിലയിരുത്തലില്‍ പ്രചാരണം ശക്തമാക്കി മുന്നണികള്‍. ദേശീയ നേതാക്കളെ കളത്തിലിറക്കിയുള്ള പ്രചാരണം ഗുണം ചെയ്യുമെന്നാണ് യുഡിഎഫിന്റെയും എന്‍ഡിഎയുടെയും കണക്കുകൂട്ടല്‍. വീണാ ജോര്‍ജിന് മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം ലഭിക്കുമെന്നാണ് എല്‍ഡിഎഫിന്റെ ആത്മവിശ്വാസം. കഴിഞ്ഞ തവണ കൈവിട്ട ആറന്മുള ഇത്തവണ നേടാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ശിവദാസന്‍ നായര്‍. ശബരിമലയാണ് പ്രധാന പ്രചാരണ വിഷയം. എന്‍എസ്എസ് ഇടതുമുന്നണിയോട് ഇടഞ്ഞ് നില്‍ക്കുന്നത് ഗുണം ചെയ്യുമെന്ന് വിലയിരുത്തല്‍. രാഹുല്‍ ഗാന്ധി റോഡ് ഷോ ആത്മവിശ്വാസം കൂട്ടിയെന്നും സ്ഥാനാര്‍ത്ഥി പറയുന്നു. […]

Kerala

ഏറ്റുമാനൂര്‍ സീറ്റിന് പകരം മറ്റൊരു സീറ്റ് ചോദിക്കാന്‍ ലതിക സുഭാഷ് തയാറായില്ലെന്ന് ഉമ്മന്‍ചാണ്ടി

ഏറ്റുമാനൂര്‍ സീറ്റിന് പകരം മറ്റൊരു സീറ്റ് ചോദിക്കാന്‍ ലതിക സുഭാഷ് തയാറായില്ലെന്ന് ഉമ്മന്‍ചാണ്ടി. ലതികാ സുഭാഷിന് സീറ്റ് കിട്ടാന്‍ അര്‍ഹതയുണ്ട്. കൊടുക്കുന്നതിന് കോണ്‍ഗ്രസിന് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. എന്നാല്‍ അവര്‍ ആവശ്യപ്പെട്ട ഏറ്റുമാനൂര്‍ സീറ്റ് ഘടക കക്ഷിയായ ജോസഫ് ഗ്രൂപ്പിന് കൊടുത്തിട്ടുള്ളതാണ്. അതിന് പകരം മറ്റൊരു സീറ്റ് ചോദിക്കാന്‍ അവര്‍ തയാറായില്ല. അങ്ങനെയുള്ള ഒരു പ്രത്യേക സാഹചര്യത്തിലാണ് സീറ്റ് കൊടുക്കാന്‍ സാധിക്കാതെ പോയത്. അല്ലാതെ മനപൂര്‍വമല്ലെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. സീറ്റ് നല്‍കാതിരുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന് വന്ന […]

Kerala

കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായി അരിത ബാബു

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായി കായംകുളത്തെ അരിത ബാബു. 27 വയസുള്ള അരിത നിര്‍ധന കുടുംബത്തിലെ അംഗമാണ്. മാതൃക പെണ്‍കുട്ടിയാണ് അരിതയെന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനിടെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പശുവിനെ വളര്‍ത്തി പാല്‍വിതരണത്തിലൂടെയാണ് അരിതയും കുടുംബവും ജീവിക്കുന്നത്. കെഎസ്‌യു കായംകുളം നിയോജക മണ്ഡലം സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് പുതുപ്പള്ളി മണ്ഡലം സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 21ാം വയസില്‍ കൃഷ്ണപുരം ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജില്ലാ […]

Kerala

പാര്‍ട്ടിയെ മോശമാക്കാന്‍ ഉദ്ദേശിക്കുന്നില്ല; ഇന്ന് നിര്‍ണായക തീരുമാനമെടുക്കുമെന്ന് ലതികാ സുഭാഷ്

പാര്‍ട്ടിയെ മോശമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ലതികാ സുഭാഷ്. ഇതുവരെ അടിമുടി പാര്‍ട്ടിക്കാരി ആയിട്ടില്ല. എല്ലാം വൈകാരികമായി കാണുന്നയാളാണ്. തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ന് നിര്‍ണായക തീരുമാനം എടുക്കുമെന്നും ലതികാ സുഭാഷ് രാവിലെ മാധ്യമങ്ങളോട് പറഞ്ഞു. ഇനി സീറ്റ് നല്‍കാമെന്ന് പറഞ്ഞാലും മത്സരിക്കാനില്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് കെപിസിസി അധ്യക്ഷനെ അടക്കം വിളിച്ചിരുന്നു. എന്നാല്‍ അവര്‍ ആരും ഫോണ്‍ പോലും എടുത്തില്ല. സ്ത്രീകള്‍ക്കുവേണ്ടിയാണ് മുന്നോട്ടുപോകുന്നത്. ഏറ്റുമാനൂര്‍ സീറ്റ് വിട്ടുകൊടുത്തതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തന്നെ പങ്കുണ്ട്. അതിനാലാണ് ഇത്തരമൊരു […]

Kerala

ആറുസീറ്റുകളിലേക്ക് കോണ്‍ഗ്രസ് ഇന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും

അവശേഷിക്കുന്ന ആറുസീറ്റുകളിലേക്ക് കോണ്‍ഗ്രസ് ഇന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. തര്‍ക്കം തുടരുന്ന സീറ്റുകളില്‍ സംസ്ഥാന നേതൃത്വം മുന്നോട്ടുവെച്ച പുതിയ ഫോര്‍മുല ഹൈക്കമാന്‍ഡ് വിലയിരുത്തിയ ശേഷമാകും നടപടി. വട്ടിയൂര്‍ക്കാവിലും ശക്തനായ സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വട്ടിയൂര്‍ക്കാവ്, കുണ്ടറ, പട്ടാമ്പി, തവനൂര്‍, നിലമ്പൂര്‍, കല്‍പ്പറ്റ സീറ്റുകളിലാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അവശേഷിക്കുന്നത്. ഇന്നലെ തിരുവനന്തപുരത്ത് നടന്ന നേതൃതല ചര്‍ച്ചകളില്‍ ഈ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ധാരണയായി. വട്ടിയൂര്‍ക്കാവിലും ശക്തനായ സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. പി.സി. വിഷ്ണുനാഥിനെയാണ് നേതൃത്വം വട്ടിയൂര്‍ക്കാവിലേക്ക് […]

Kerala

പ്രതിഷേധങ്ങള്‍ താത്കാലികം; സ്ഥാനാര്‍ത്ഥി ആകാത്തവര്‍ക്ക് പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കുമെന്ന് രമേശ് ചെന്നിത്തല

സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച പ്രതിഷേധങ്ങള്‍ താത്കാലികം മാത്രമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് 92 സീറ്റുകളിലാണ് മത്സരിക്കുന്നത്. അതില്‍ 50 ശതമാനത്തിലേറെ ചെറുപ്പക്കാരും പുതുമുഖങ്ങളുമാണ്. ഒരുകാലഘട്ടത്തിലും ഇതുപോലൊരു മാറ്റം ഉണ്ടായിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ കാഴ്ചപ്പാടുകള്‍ പൂര്‍ണമായും പ്രതിഫലിപ്പിച്ചാണ് ലിസ്റ്റ് തയാറാക്കിയത്. ഈ ലിസ്റ്റിന്റെ മേന്മ കേരള രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങളുണ്ടാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് ലിസ്റ്റ് യുവത്വമുള്ള ലിസ്റ്റാണ്. യുവത്വത്തിന്റെ പ്രസരിപ്പാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നലെ പുറത്തുവിട്ട ലിസ്റ്റിലുള്ളത്. ഇത് കേരളത്തിലെ […]

India

തമിഴ്‌നാട്ടില്‍ നേതാക്കളുടെ പ്രതിമകള്‍ പൊതിഞ്ഞുകെട്ടി മറച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തെരഞ്ഞെടുപ്പ് അടുത്തതോടെ തമിഴ്‌നാട്ടിലെ പ്രതിമകളെയെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒളിപ്പിക്കുന്നു. തുണികളും പ്ലാസ്റ്റിക് ഷീറ്റുകളുമുപയോഗിച്ച് പൊതിഞ്ഞുകെട്ടി മറച്ച അവസ്ഥയിലാണ് അതിര്‍ത്തിയിലെ പ്രതിമകള്‍. കാമരാജ്, അണ്ണാദുരൈ, ഇന്ദിരാഗാന്ധി, എംജിആര്‍ തുടങ്ങി എല്ലാ നേതാക്കളുടെയും പ്രതിമകള്‍ തുണികൊണ്ട് പൊതിഞ്ഞുകെട്ടിയും മൂടുപടം അണിയിച്ചും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനോടകം ഒളിപ്പിച്ചു. ഉദ്ഘാടന വിവരങ്ങള്‍ രേഖപ്പെടുത്തിയ ഫലകങ്ങളും കടലാസുകൊണ്ട് മറയ്ക്കും. ചിലയിടങ്ങളില്‍ കൊടിമരങ്ങളും സ്തൂപങ്ങളുമെല്ലാം ഇടിച്ചുനിരത്തുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് വേളയില്‍ വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനം ചെലുത്തുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. എന്നാല്‍ കമ്മീഷന്റെ ഈ […]

India

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രതിഷേധങ്ങള്‍ക്ക് ഇന്ന് തുടക്കം

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത പ്രതിഷേധങ്ങള്‍ക്ക് ഇന്ന് തുടക്കം. ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന ബംഗാളിലെ നന്ദിഗ്രാമില്‍ കര്‍ഷക സംഘടനകള്‍ ഇന്ന് റാലി നടത്തും. നാളെ കൊല്‍ക്കത്തയിലും മറ്റന്നാള്‍ സിംഗൂരിലും അസന്‍സോളിലും കര്‍ഷക സംഘടനകള്‍ വിവിധ പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തു. കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരായ പ്രചാരണമാണ് കര്‍ഷക സംഘടനകളുടെ ലക്ഷ്യം. അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് രംഗത്തു വന്നു. നരേന്ദ്ര മോദി […]