Economy Kerala

വോട്ടിംഗ് മെഷീനില്‍ തകരാര്‍; പലയിടത്തും വോട്ടിംഗ് തടസപ്പെട്ടു

വോട്ടിംഗ് മെഷീന്‍ തകരാറിലായത് മൂലം പല ബൂത്തുകളിലും വോട്ടിംഗ് തടസപ്പെട്ടു. പെരുമ്പാവൂർ പോഞ്ഞാശ്ശേരി യു.പി.സ്കൂളിലെ 116-ാം നമ്പർ ബൂത്തിൽ മെഷീൻ തകരാർ മൂലം വോട്ടിംഗ് നിർത്തിവച്ചിരിക്കുകയാണ്. ക്യൂ നിന്നവർക്ക് ടോക്കൺ കൊടുത്തു. മെഷീന്‍ തകരാര്‍ മൂലം കോഴിക്കോട് സൗത്ത് ബൂത്ത് 127 കണ്ണഞ്ചേരി സ്കൂളിൽ വോട്ടിങ് തുടങ്ങിയില്ല. പേരാവൂർ നിയമ സഭ മണ്ഡലത്തിലെ 117 എ വെള്ളറവള്ളി ബൂത്തിൽ വോട്ടിംഗ് യന്ത്രം തകരാറിൽ ആയതിനാൽ വോട്ടിംഗ് ആരംഭിച്ചില്ല. ചങ്ങനാശേരി 117 നമ്പർ ബൂത്തിൽ മെഷീൻ തകരാർ മൂലം […]

Kerala

‘മോദി ബൈബിള്‍ ഉദ്ധരിക്കുന്നു, കന്യാസ്ത്രീകള്‍ അക്രമിക്കപ്പെട്ടതിനെ കുറിച്ച് മിണ്ടുന്നില്ല’: പ്രിയങ്ക ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കഴിഞ്ഞ ദിവസം പാലക്കാട് നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ ബൈബിളിലെ വരികള്‍ മോദി ഉദ്ധരിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു പ്രിയങ്കയുടെ വിമര്‍ശം. ‘മോദി ഇന്നലെ ബൈബിൾ ഉദ്ധരിച്ചത് നന്നായി. അത് തെരഞ്ഞെടുപ്പിൽ മുന്നിൽ കണ്ടാണ്. എന്നാൽ കന്യാസ്ത്രീകൾ അക്രമിക്കപ്പെട്ടതിനെ കുറിച്ച് ഒരു വാക്ക് മിണ്ടിയില്ല’- പ്രിയങ്ക ഗാന്ധി പറഞ്ഞു. തൃശൂരില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു പ്രിയങ്കയുടെ മറുപടി. ‘ഈ കന്യാസ്ത്രീകൾ എന്തിന് വേണ്ടി […]

Kerala

ഇരട്ട വോട്ട് തടയാൻ നാല് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

ഇരട്ട വോട്ട് തടയാൻ നാല് നിർദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കോടതിയിലാണ് രമേശ് ചെന്നിത്തല നാല് നിർദേശങ്ങൾ മുന്നോട്ടുവച്ചത്. ഒന്നിലധികം വോട്ടുള്ളവർ വോട്ട് ചെയ്യുന്നത് എവിടെന്ന് വ്യക്തമാക്കണമെന്നാണ് രമേശ് ചെന്നിത്തല മുന്നോട്ടുവച്ച ആദ്യ നിർദേശം. ഇരട്ടവോട്ടുള്ളവർ അവരുടെ ഫോട്ടോ സെർവറിൽ അപ്‌ലോഡ് ചെയ്യണമെന്നതാണ് മറ്റൊരു നിർദേശം. സോഫ്റ്റ്‌വെയർ സഹായത്തോടെ ഫോട്ടോകൾ പരിശോധിക്കണം, ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് സത്യവാങ്മൂലം നൽകണം തുടങ്ങിയവയാണ് മറ്റ് നിർദേശങ്ങൾ. രമേശ് ചെന്നിത്തലയുടെ നിർദേശങ്ങൾ ഹൈക്കോടതി പരിഗണിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു […]

Kerala

പശ്ചിമബംഗാളിലെയും അസമിലെയും ആദ്യഘട്ട വോട്ടെടുപ്പ് നാളെ

പശ്ചിമബംഗാളിലെയും അസ്സമിലെയും ആദ്യഘട്ട വോട്ടെടുപ്പ് നാളെ. തെരഞ്ഞെടുപ്പ് നടക്കുന്ന ചില മണ്ഡലങ്ങളിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്തതോടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നിശബ്ദ പ്രചരണ ദിവസമായ ഇന്ന് പരമാവധി ആളുകളെ നേരിൽ കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. പശ്ചിമ ബംഗാളിലെ മുപ്പതും അസമിലെ 48ഉം സീറ്റുകളിലേക്കാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. പോളിംഗ് സ്റ്റേഷനുകളും വോട്ടിംഗ് മെഷിനുകളും സജ്ജമായി കഴിഞ്ഞെന്ന് തെരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കി. രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ട് ചെയ്യാനുള്ള […]

Kerala

യുഡിഎഫ് സ്ഥാനാർത്ഥി അരിതയുടെ പോസ്റ്റർ ഒട്ടിച്ച കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റതായി പരാതി

കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബുവിന്റെ പോസ്റ്റർ ഒട്ടിച്ച കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റതായി പരാതി. കൃഷ്ണപുരം സ്വദേശികളായ നൗഷാദ്, ഷൈൻ എന്നിവർക്ക് മർദനമേറ്റതായാണ് വിവരം. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. വീടിന് സമീപം പോസ്റ്റർ പതിക്കുകയായിരുന്ന നൗഷാദിനേയും ഷൈനിനേയും ബൈക്കിലെത്തിയ ചിലർ മർദിക്കുകയായിരുന്നു. മർദനത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ആക്രമണത്തിൽ പരുക്കേറ്റ നൗഷാദിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Kerala

കോൺഗ്രസിൽ പരസ്യ പ്രസ്താവനയ്ക്ക് വിലക്ക്

കോൺഗ്രസിൽ പരസ്യ പ്രസ്താവന വിലക്കി എഐസിസി. പരസ്യപ്രസ്താവനകൾ പാർട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാർട്ടിക്കെതിരെ ഒരു തരത്തിലുമുള്ള പ്രസ്താവനകൾ പാടില്ലെന്നാണ് എഐസിസിയുടെ നിർദേശം. അഭിപ്രായ വ്യത്യാസങ്ങൾ രേഖപ്പെടുത്താൻ പാർട്ടി വേദികൾ ഉൾപ്പെടുത്താൻ എഐസിസി നിർദേശിച്ചു. അച്ചടക്കം പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും എഐസിസി മുന്നറിയിപ്പ് നൽകി. പാർട്ടിക്കെതിരെ പരസ്യ പ്രസ്താവനകളുമായി നേതാക്കൾ രംഗത്തെത്തുന്ന സാഹചര്യത്തിലാണ് എഐസിസിയുടെ ഇടപെടൽ. നേതാക്കന്മാരുടെ പ്രസ്താവന തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയാകുമെന്നാണ് എഐസിസി വിലയിരുത്തുന്നത്.

Uncategorized

പിന്തുണ തേടി ധർമ്മജൻ കാന്തപുരത്തെ കണ്ടു

ബാലുശ്ശേരി നിയമസഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥിയും സിനിമ താരവുമായ ധർമ്മജൻ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു. കോഴിക്കോട് നോർത്തിൽ നിന്നും മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥിയും കെ.എസ്.യു സംസ്ഥാന അധ്യക്ഷനുമായ കെ.എം അഭിജിത്, കുന്ദമംഗലം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ദിനേശ് പെരുമണ്ണ ,കെ. രാഘവൻ എം.പി എന്നിവരും ഒപ്പമുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ പിന്തുണ തേടിയാണ് സ്ഥാനാർഥികള്‍ കാന്തപുരത്തെകണ്ടത്. ബാലുശ്ശേരിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ധർമ്മജൻ റോഡ്‌ഷോ നടത്തി.ധർമ്മജനൊപ്പം രമേഷ് പിഷാരടി കൂടി പങ്കെടുത്ത റോഡ് ഷോയിൽ […]

Kerala

കോൺഗ്രസ് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; പട്ടികയുടെ പൂർണ രൂപം

കോൺഗ്രസ് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. കേരളം ഉറ്റുനോക്കിയ നേമത്ത് കെ മുരളീധരനാണ് മത്സരിക്കുക. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയും ഹരിപ്പാട് രമേശ് ചെന്നിത്തലയും മത്സരിക്കും. 25 വയസ് മുതൽ 50 വയസുവരെയുള്ള 46 പേർക്കാണ് പട്ടികയിൽ ഇടം നൽകിയിരിക്കുന്നത്. 50 വയസിനും 61 വയസിന് മുകളിലുള്ള 22 പേർക്കും, 60നും 70 നും മധ്യേ പ്രായമുള്ള 15 പേർക്കും 70 വയസിന് മുകളിലുള്ള മൂന്ന് പേർക്കും പട്ടികയിൽ ഇടം നൽകി. പുതുമുഖങ്ങൾക്കാണ് പട്ടികയിൽ പ്രാധാന്യം. സ്ഥാനാർത്ഥി പട്ടികയുടെ […]

Kerala

സ്ഥാനാർത്ഥി നിർണയം വൈകി; ഐശ്വര്യ കേരള യാത്രയുടെ ഐശ്വര്യം കളയരുതെന്ന് കെ. മുരളീധരൻ

കോൺഗ്രസ് നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് കെ. മുരളീധരൻ എം.പി. സ്ഥാനാർത്ഥി നിർണയം നീട്ടിക്കൊണ്ടുപോകരുതായിരുന്നുവെന്ന് കെ. മുരളീധരൻ പറഞ്ഞു. ഐശ്വര്യ കേരളയാത്രയുടെ ഐശ്വര്യം കളയരുത്. നേതൃത്വത്തോട് ഇതുമാത്രമാണ് തനിക്ക് പറയാനുള്ളതെന്നും മുരളീധരൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ എല്ലാം ഹൈക്കമാൻഡ് പറയുന്നതുപോലെ ചെയ്യും. പാർട്ടി തീരുമാനങ്ങൾ എല്ലാ കാലത്തും അനുസരിച്ചിട്ടുണ്ട്. കെ. കരുണാകരനും മകനും മത്സരിക്കാൻ ഉപാധികൾ വച്ചിട്ടില്ല. ബിജെപിയെ നേരിടാൻ തനിക്ക് പേടിയില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

India

പശ്ചിമ ബംഗാൾ ഡി.ജി.പിയെ നീക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ്

പശ്ചിമ ബംഗാൾ ഡി.ജി.പി വിരേന്ദ്രയെ നീക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരുന്ന സംസ്ഥാനത്ത് കമ്മീഷൻ നിയോഗിച്ച പ്രത്യേക നിരീക്ഷകരുടെ മോശം റിപ്പോർട്ടിനെ തുടർന്നാണ് നടപടി. വിരേന്ദ്രയെ മാറ്റി 1987 ബാച്ച് ഐ.പി.എസ് ഓഫീസറായ പി. നിരജ്ഞയനെ ഡി.ജി.പി ആയി നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ചീഫ് സെക്രട്ടറിക്ക് കത്തെഴുതി. തെരഞ്ഞെടുപ്പ് നടത്തിപ്പുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ള ഒരു ഉത്തരവാദിത്തവും വിരേന്ദ്രയെ ഏൽപ്പിക്കരുതെന്ന് കമ്മീഷൻ ഉത്തരവിൽ പറയുന്നു. ഉത്തരവിൽ എടുത്ത നടപടിയെ കുറിച്ച് ഇന്ന് […]