National

“ഞാൻ മുതിർന്ന നേതാവല്ലേ, കൈ കൂപ്പി നിന്ന് വോട്ട് ചോദിക്കുമോ?”; ബിജെപി ദേശീയ ജനറൽ സെക്രട്ടറി

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ രാഷ്ട്രീയ പാർട്ടികൾക്കുള്ളിലെ പൊട്ടിത്തെറികൾ ഇക്കാലത്ത് ഒരു സാധാരണ സംഭവമാണ്. സീറ്റ് നൽകാത്തതിന്റെ പേരിൽ പാർട്ടി വിടുന്ന നേതാക്കളെയും പുതിയ പാർട്ടി തന്നെ രൂപീകരിക്കുന്ന നേതാക്കളെയും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവശ്യപ്പെട്ടതിൽ പാർട്ടിയോട് അതൃപ്തി പ്രകടിപ്പിച്ച ഒരു നേതാവിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകിയതിൻ്റെ പേരിൽ പരസ്യമായി അതൃപ്തി അറിയിച്ചിരിക്കുകയാണ് ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ കൈലാഷ് വിജയവർഗിയ. ഭോപ്പാലിൽ നടന്ന ഒരു പരിപാടിക്കിടെയാണ് കൈലാഷ് വിജയവർഗിയ […]

National

ആറ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനായി തയാറെടുത്ത് പാര്‍ട്ടികള്‍;കര്‍ണാടകയില്‍ ബിജെപി മെനയുന്നത് വന്‍ തന്ത്രങ്ങള്‍

ആറ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള തയാറെടുപ്പുകള്‍ ആരംഭിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍. കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് രണ്ട് മാസങ്ങള്‍ക്കുള്ളില്‍. ഛത്തിസ്ഗഢ്, മധ്യപ്രദേശ്, മിസോറാം, രാജസ്ഥാന്‍, തെലുങ്കാന തെരഞ്ഞെടുപ്പുകള്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് നടക്കുക.കര്‍ണ്ണാടക തെരഞ്ഞെടുപ്പിനായി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക അടുത്ത ആഴ്ച പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. യെദ്യൂരപ്പയെ പ്രചരണ ചുമതല നല്‍കി ജാതി സമവാക്യങ്ങള്‍ അനുകൂലമാക്കാന്‍ ബിജെപി നീക്കം നടത്തുകയാണ്. (Yeddyurappa to become BJP election campaign committee chief in karnataka says reports) […]

National

‘വാഗ്ദാനങ്ങൾ പാലിക്കാൻ പണം എവിടെ നിന്ന്?’ രാഷ്ട്രീയ പാർട്ടികളോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

രാഷ്ട്രീയ പാർട്ടികൾ പൊള്ളയായ വാഗ്ദാനങ്ങൾ നൽകരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പൊള്ളയായ വാഗ്ദാനങ്ങൾക്ക് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ട്. വാഗ്ദാനങ്ങൾ പാലിക്കാനുള്ള പണം എവിടെ നിന്ന് ലഭിക്കുമെന്ന് വ്യക്തമാക്കണമെന്നും കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ഗുജറാത്തിലും ഹിമാചൽ പ്രദേശിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയാണ് കമ്മീഷൻ്റെ നടപടി. ഇതുവരെ നൽകിയ വാഗ്ദാനങ്ങൾ വിശദീകരിക്കാൻ കമ്മീഷൻ കത്തിൽ നിർദ്ദേശിച്ചു. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങളുടെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചും, അവയ്ക്ക് ധനസഹായം നൽകുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും വിശദീകരിക്കണം. ഒക്‌ടോബർ 19നകം എല്ലാ […]

India

നിയമസഭാ തെരഞ്ഞെടുപ്പ്; റാലികളും റോഡ് ഷോകളും അനുവദിക്കുന്നത് ഇന്ന് പരിഗണിക്കും

അഞ്ച് സംസ്ഥാനങ്ങളുടെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റാലികളും റോഡ് ഷോകളും അനുവദിക്കുന്ന വിഷയം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് വീണ്ടും പരിഗണിക്കും. നിലവിലുള്ള നിയന്ത്രണം നീട്ടുന്ന വിഷയമാണ് കമ്മീഷൻ ചർച്ച ചെയ്യുക. വിഷയത്തിൽ കൂടുതൽ ഇളവുകൾ നൽകണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്. നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ പ്രചരണം സാധ്യമാകുന്നില്ല എന്ന പ്രാദേശിക പാർട്ടികളുടെ പരാതിയും തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കും. (assembly election road shows) അതേസമയം ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചരണപരിപാടികൾ ഇന്ന് ആരംഭിക്കും. […]

India

പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. 86 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി ചാംകൗര്‍ സാഹിബിലും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു അമൃത്സര്‍ ഈസ്റ്റിലും മത്സരിക്കും. ഇരുവരുടെയും സിറ്റിംഗ് മണ്ഡലങ്ങള്‍ തന്നെയാണിത്.( punjab congress candidates ) പഞ്ചാബ് ഉപമുഖ്യമന്ത്രി രണ്‍ധാവ ധേരാ ബാബ നാനാക് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. അമൃത്സര്‍ സെന്‍ട്രലില്‍ നിന്നാണ് ഓം പ്രകാശ് സോണി മത്സരിക്കാനിറങ്ങുക. നടന്‍ സോനു സൂദിന്റെ […]

India

യുപി തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് പട്ടികയില്‍ 40 ശതമാനം സ്ത്രീകള്‍; ഉന്നാവ് പെണ്‍കുട്ടിയുടെ മാതാവും മത്സരിക്കും

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് സ്ഥാനാർത്ഥി പട്ടികയില്‍ 40 ശതമാനം വനിതകള്‍. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയില്‍ ഉള്‍പ്പെട്ട 125 പേരില്‍ 50 പേരും വനിതകളാണ്. ഉന്നാവില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ ആശ സിംഗിന്റെ സ്ഥാനാർത്ഥിത്വവും ശ്രദ്ധേയമാണ്. ഇവരെ കൂടാതെ സാമൂഹ്യപ്രവര്‍ത്തക സദഫ് ജാഫറും ആശാ പ്രവര്‍ത്തകയായ പൂനം പാണ്ഡെയും പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്. ഉത്തര്‍പ്രദേശിനായി തങ്ങള്‍ പുത്തന്‍ രാഷ്ട്രീയ സംസ്‌കാരത്തിന് തുടക്കം കുറിക്കുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പ്രിയങ്കാ ഗാന്ധി സ്ഥാനാർത്ഥി […]

Kerala

യുവ നേതാക്കളുടെ വരവും പോക്കും കണ്ട 2021ലെ തെരഞ്ഞെടുപ്പ്

യുവ നേതാക്കളുടെ വരവും പോക്കും കണ്ട തെരഞ്ഞെടുപ്പു കൂടിയായിരുന്നു 2021 ലേത്. തിരുവനന്തപുരം ജില്ലയില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലം തികച്ചും യുവാക്കള്‍ തമ്മിലുള്ള മത്സരം തന്നെയായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് 21,515 വോട്ടുകള്‍ക്കാണ് വിജയിച്ചത്. യുഡിഫിന്റെ വീണ എസ് നായരും ബിജെപിയുടെ വി വി രാജേഷുമായിരുന്നു എതിരാളികള്‍. തിരുവനന്തപുരം ജില്ലയിലെ മറ്റൊരു യുവ പ്രധിനിധി മണ്ഡലമായിരുന്നു അരുവിക്കര. എളുപ്പത്തില്‍ വിജയിച്ചു കയറാമെന്നു കരുതിയെത്തിയ സിറ്റിംഗ് എംഎല്‍എ കെ.എസ് ശബരീനാഥന് പക്ഷേ അടി പതറി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി […]

Kerala

‘രണ്ട് ടേം’; പിണറായി മന്ത്രിസഭയിലെ അഞ്ച് മന്ത്രിമാര്‍ക്ക് സീറ്റില്ല

നിയമസഭ തെരഞ്ഞെടുപ്പില്‍ അഞ്ച് മന്ത്രിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം. തോമസ് ഐസക്, ഇ.പി ജയരാജന്‍, ജി സുധാകരന്‍, എ.കെ ബാലന്‍, സി. രവീന്ദ്ര നാഥ്, എന്നിവര്‍ക്ക് സീറ്റുണ്ടാകില്ലെന്നാണ് അറിയുന്നത്. രണ്ടു തവണ മത്സരിച്ചു കഴിഞ്ഞവര്‍ ഇനി മത്സരിക്കേണ്ടെന്ന നിയമം എം.എല്‍.എമാര്‍ക്കും ബാധകമായതിനാല്‍ കോഴിക്കോട് നോര്‍ത്തില്‍ നിന്നും മത്സരിക്കുന്ന എ.പ്രദീപ് കുമാറിനും റാന്നിയില്‍ രാജു എബ്രാഹാമിനും സീറ്റുണ്ടായിരിക്കില്ല. ഇവര്‍ക്ക് ഇളവ് നല്‍കണമെന്ന് ജില്ലാകമ്മറ്റികള്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകരിച്ചില്ല. മന്ത്രി ഇ.പി ജയരാജന്‍ സി.പി.എം സംസ്ഥാന […]

Kerala

വനിതാ സ്ഥാനാര്‍ത്ഥി വേണമെന്ന് ചര്‍ച്ചകള്‍: മുസ്‍ലിം ലീഗ്

മുസ്‍ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ എട്ടാം തീയതി പ്രഖ്യാപിച്ചേക്കും. ആരെയൊക്കെ എവിടയൊക്കെ മത്സരിപ്പിക്കണമെന്ന കാര്യത്തില്‍ നേത്യതലത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്. മുമ്പ് ഒരിക്കലും ഉണ്ടാകാത്ത തരത്തില്‍ സിറ്റിംഗ് എം.എല്‍.എമാരെ മാറ്റി, കൂടുതല്‍ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും അവസരം നല്‍കുന്ന തരത്തിലാണ് സ്ഥാനാര്‍ത്ഥി പട്ടിക. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്ന ഉന്നതാധികാര സമിതി അംഗങ്ങളിലൊരാളായ സാദിഖലി തങ്ങള്‍ മലപ്പുറം ജില്ലയില്‍ നടത്തുന്ന ജാഥ ആറാം തീയതിയാണ് സമാപിക്കുക. ഏഴിന് ഉന്നതാധികാര സമിതി യോഗം കൂടി എട്ടിന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് നിലവിലെ തീരുമാനം. സിറ്റിംഗ് എം.എല്‍.എമാരില്‍ എട്ടുപേര്‍ക്ക് […]

India Kerala

നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങള്‍; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് സംസ്ഥാനത്തെത്തും

നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് സംസ്ഥാനത്തെത്തും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും, രണ്ട് കമ്മീഷണര്‍മാരും 15- ആം തീയതി വരെ കേരളത്തിലുണ്ടാകും. തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി കമ്മീഷന്‍ നാളെ ചര്‍ച്ച ചെയ്യും. അടുത്താഴ്ച അവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് കരുതുന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയും, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുശീൽ ചന്ദ്രയും, രാജീവ് കുമാറും മുതിർന്ന ഉദ്യോഗസ്ഥരും സംസ്ഥാനത്ത് എത്തുന്നത്. ഇന്ന് രാത്രി കേരളത്തിലെത്തുന്ന സംഘം […]