നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന പരാതിയില്‍ നടിക്ക് നോട്ടീസ് നല്‍കി വിചാരണ കോടതി. ദൃശ്യങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച അന്വേഷണത്തില്‍ കൂടുതലെന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന് കോടതി ആരാഞ്ഞു. മെമ്മറി കാര്‍ഡ് പരിശോധിച്ചത് ആരെന്ന് കണ്ടെത്തണമെന്ന് നടി കോടതിയിൽ മറുപടി നൽകി. ദൃശ്യങ്ങള്‍ ചോര്‍ത്താന്‍ ഒരു വിവോ ഫോണ്‍ ഉപയോഗിച്ചതായി ആരോപണമുയര്‍ന്നിരുന്നു. നീതിപൂര്‍വ്വമായ അന്വേഷണം നടത്തണമെന്നും വിവോ ഫോണ്‍ ഉടമയെ കണ്ടെത്തണമെന്നും നടി കോടതിയിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഹൈക്കോടതി നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ജില്ലാ സെഷന്‍സ് ജഡ്ജിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. […]