വായ്പാ തട്ടിപ്പ് കേസില്‍ അസം മുന്‍ മുഖ്യമന്ത്രി ഹിതേശ്വര്‍ സൈകിയയുടെ മകന്‍ അശോക് സൈകിയയെ സിബിഐ അറസ്റ്റുചെയ്തു. ഗുവാഹത്തിയില്‍ വെച്ച് അറസ്റ്റ് ചെയ്ത് സൈകിയയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. 1996ലെ വായ്പാ കേസിലാണ് നടപടി. സമന്‍സ് അയച്ചിട്ടും ഹാജരാകാതിരുന്നതോടെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. അശോക് സൈകിയയുടെ സഹോദരന്‍ ദേബബ്രത സൈകിയ അസം നിയമസഭയിലെ പ്രതിപക്ഷ നേതാവാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള കേസില്‍ വിധി നേരത്തെ തീര്‍പ്പാക്കിയതാണെന്നും ബാങ്കിന് തെറ്റ് സംഭവിച്ചതാണെന്നുമാണ് ദേബബ്രത സൈകിയയുടെ പ്രതികരണം. […]
Tag: ASSAM
അസമിൽ 8 കോടിയുടെ ഹെറോയിൻ പിടികൂടി; 2 പേർ അറസ്റ്റിൽ
അസമിൽ 8 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി. കർബി നാഗോൺ ജില്ലകളിൽ നിന്നുമാണ് മയക്കുമരുന്ന് പിടികൂടിയത്. വിവധ സംഭവത്തിൽ 2 പേർ പിടിയിലായി. കർബി ദിമാപൂർ സൺഡേ ബസാർ റോഡിലൂടെ ചിലർ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 6 കോടിയുടെ ഹെറോയിൻ പിടികൂടിയത്. മയക്കുമരുന്നുമായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ പൊലീസിന് നേരെ വെടിയുതിർത്തു. തുടർന്ന് പൊലീസും തിരിച്ച് വെടിവെച്ചു. വെടിവയ്പിൽ ഒരാൾക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാളിൽ നിന്നും 7.65 എം […]
അസം ദേശീയോധ്യാനത്തില്‍ നിന്ന് രാജീവ് ഗാന്ധിയുടെ പേര് വെട്ടും; പ്രമേയം പാസാക്കി സര്‍ക്കാര്‍
അസമിലെ ദേശീയോധ്യാനത്തില്‍ നിന്ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കും. രാജീവ് ഗാന്ധി ദേശീയോദ്യാനത്തെ ഒറാംഗ് ദേശീയോദ്യാനമെന്നാക്കാന്‍ അസം സര്‍ക്കാര്‍ പ്രമേയം പാസാക്കി. ആദിവാസി, ഗോത്ര സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് ഒറാംഗ് ദേശീയോദ്യാനമെന്ന് പുനര്‍ നാമകരണം ചെയ്യാന്‍ തീരുമാനമെന്ന് അസം സര്‍ക്കാര്‍ അറിയിച്ചു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുമായുള്ള ചര്‍ച്ചയ്ക്കിടെയാണ് ആദിവാസി, ഗോത്ര സമുദായത്തിലെ പ്രമുഖര്‍ പാര്‍ക്കിന്റെ പേരില്‍ നിന്ന് രാജീവ് ഗാന്ധിയുടെ പേര് നീക്കം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചത്. തുടര്‍ന്ന് മന്ത്രിസഭ ചേര്‍ന്ന് തീരുമാനത്തിന് […]
അസം-മിസോറാം അതിർത്തി സംഘർഷം; ആറ് പൊലീസുകാർ കൊല്ലപ്പെട്ടു
അസം-മിസോറാം അതിർത്തിയിലുണ്ടായ സംഘർഷത്തിൽ ആറ് പൊലീസുകാർ കൊല്ലപ്പെട്ടു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് ഇക്കാര്യം അറിയിച്ചത്. പൊലീസുകാരുടെ മരണത്തിൽ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. (6 assam cops killed) അസമിലെ ചാച്ചാർ ജില്ലയും മിസോറാമിലെ കോലാസിബ് ജില്ലയും അതിർത്തി പങ്കിടുന്ന പ്രദേശത്താണ് സംഘർഷമുണ്ടായതെന്നായിരുന്നു പുറത്തുവന്ന വിവരം. വെടിവയ്പ് നടന്നതായും സർക്കാർ വാഹനങ്ങൾ അഗ്‌നിക്കിരയാക്കിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. അതിർത്തി കടന്നുള്ള കൈയേറ്റം തടയാനെത്തിയ അസം സർക്കാർ ഉദ്യോഗസ്ഥർക്ക് നേരെ മിസോറാമിൽ നിന്നുള്ളവരുടെ ആക്രമണമുണ്ടായെന്നാണ് ഉയർന്ന ആരോപണം. വിഷയത്തിൽ കേന്ദ്ര […]
അസമില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് പിടിവലി: രണ്ട് നേതാക്കളെയും ബിജെപി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു
അസമില്‍ ഭരണത്തുടര്‍ച്ച ഉറപ്പിച്ചിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ ബിജെപി. നിലവിലെ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മയും തമ്മിലാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി പിടിവലി നടക്കുന്നത്. ഇതോടെ ചര്‍ച്ചക്കായി ഇരുവരെയും ബിജെപി കേന്ദ്ര നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. വിജയിച്ച 60 എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ യോഗം ഇതുവരെ വിളിച്ചിട്ടില്ല. കോവിഡ് പ്രതിസന്ധി പരിഹരിക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും സര്‍ക്കാര്‍ രൂപീകരണം സമയമാകുമ്പോള്‍ നടക്കുമെന്നും നിലവിലെ മുഖ്യമന്ത്രി സോനോവാള്‍ പ്രതികരിച്ചു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമൊന്നുമില്ലെന്നും ബംഗാളിലെ അക്രമങ്ങളും […]
പശ്ചിമബംഗാളിലെയും അസമിലെയും ആദ്യഘട്ട വോട്ടെടുപ്പ് നാളെ
പശ്ചിമബംഗാളിലെയും അസ്സമിലെയും ആദ്യഘട്ട വോട്ടെടുപ്പ് നാളെ. തെരഞ്ഞെടുപ്പ് നടക്കുന്ന ചില മണ്ഡലങ്ങളിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതോടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നിശബ്ദ പ്രചരണ ദിവസമായ ഇന്ന് പരമാവധി ആളുകളെ നേരിൽ കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. പശ്ചിമ ബംഗാളിലെ മുപ്പതും അസമിലെ 48ഉം സീറ്റുകളിലേക്കാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. പോളിംഗ് സ്റ്റേഷനുകളും വോട്ടിംഗ് മെഷിനുകളും സജ്ജമായി കഴിഞ്ഞെന്ന് തെരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കി. രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ട് ചെയ്യാനുള്ള […]
അസമില്‍ പെട്രോളിനും ഡീസലിനും അഞ്ച് രൂപയുടെ കുറവ് വരുത്തി
പുതുക്കിയ നിരക്ക് വെള്ളിയാഴ്ച അര്‍ധരാത്രിയോടെ നിലവില്‍ വരും. മദ്യനികുതിയില്‍ 25 ശതമാനം കുറവ് വരുത്താനും ബി.ജെ.പി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അസമില്‍ പെട്രോള്‍-ഡീസല്‍ വിലയില്‍ അഞ്ച് രൂപയുടെ കുറവ് വരുത്തി അസം സര്‍ക്കാര്‍. പുതുക്കിയ നിരക്ക് വെള്ളിയാഴ്ച അര്‍ധരാത്രിയോടെ നിലവില്‍ വരും. മദ്യനികുതിയില്‍ 25 ശതമാനം കുറവ് വരുത്താനും ബി.ജെ.പി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ധന വിലയില്‍ അഞ്ച് രൂപ കുറയുന്നതോടെ രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലക്ക് ഇന്ധനം ലഭിക്കുന്ന സംസ്ഥാനങ്ങളിലൊന്നായി അസം മാറും. ധനമന്ത്രി ഹിമാന്ത ബിശ്വാസ് വെള്ളിയാഴ്ച […]
അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയ് അന്തരിച്ചു
അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയ് അന്തരിച്ചു. 86 വയസായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റിൽ അദ്ദേഹം ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു. അസുഖം ഭേദമായതിനെ തുടർന്ന് അദ്ദേഹത്തെ പിന്നീട് ഡിസ്ചാർജ് ചെയ്തു. കൊവിഡിനു ശേഷം ആരോഗ്യനില മോശമായ അദ്ദേഹത്തെ നവംബർ രണ്ടിന് വീണ്ടും ആശുപത്രിയിൽ എത്തിച്ചു. ശനിയാഴ്ച വൈകിട്ട് ആരോഗ്യനില മോശമായ അദ്ദേഹം അല്പം മുൻപ് മരണപ്പെടുകയായിരുന്നു. മൂന്ന് തവണ അസം മുഖ്യമന്ത്രിയായ അദ്ദേഹം 15 വർഷമാണ് ആകെ മുഖ്യമന്ത്രി പദത്തിൽ ഇരുന്നത്. 6 തവണ […]
പൗരത്വ നിയമം ഉടന്‍ നടപ്പാക്കുമെന്ന് ബിജെപി: അസമില്‍ വിദ്യാര്‍ഥി പ്രതിഷേധം
പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പിലാക്കുമെന്ന് ബിജെപി പ്രസിഡന്‍റ് ജെ പി നദ്ദ പറഞ്ഞതിന് പിന്നാലെ അസമിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഓള്‍ അസം സ്റ്റുഡന്‍സ് യൂണിയന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ജോര്‍ഹത് ജില്ലയിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത് വൈകിയത് കോവിഡ് കാരണമാണെന്നും ഉടന്‍ നിയമം നടപ്പിലാക്കുമെന്നുമാണ് ജെ പി നദ്ദ പറഞ്ഞത്. ഇതില്‍ പ്രതിഷേധിച്ച് അസമിലെ വിദ്യാര്‍ഥികള്‍ നദ്ദയുടെ കോലം കത്തിച്ചു. ജോര്‍ഹതിലെ ഡപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുന്‍പിലാണ് വിദ്യാര്‍ഥികള്‍ തടിച്ചുകൂടിയത്. അവര്‍ […]
അസം-മിസോറാം അതിർത്തിയില്‍ സംഘർഷം
അസം-മിസോറാം അതിർത്തി സംഘർഷത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറിമാരുമായി ചർച്ച നടത്തും. മിസോറാം മുഖ്യമന്ത്രി സോറംതംഗ അടിയന്തര മന്ത്രിസഭ യോഗം വിളിച്ചിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയെ നിലവിലെ സ്ഥിതി അറിയിച്ചു. രാത്രിയുണ്ടായ സംഘർഷത്തില്‍ നിരവധി പേർക്ക് പരിക്കേല്‍ക്കുകയും 15 ഓളം കുടിലുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. അസം-മിസോറാം അതിര്‍ത്തിയില്‍ മിസോറാം ഒരുക്കിയ കോവിഡ് പരിശോധന കേന്ദ്രം ശനിയാഴ്ച ഒരു സംഘം അഗ്നിക്കിരയാക്കിയിരുന്നു. അനുമതി ഇല്ലാതെ അസം പ്രദേശത്താണ് പരിശോധന കേന്ദ്രം ഒരുക്കിയത് എന്നായിരുന്നു […]